“വാ പൊന്നുവേ… ഇവിടെ കേറി എന്തേലും കഴിക്കാം…!”
ഏഴരയോടെ അവിടുന്ന് ഇറങ്ങി., താഴെ റോഡിലുള്ള ഹോട്ടലിലേക്ക് ആണ് പിന്നീട് കേറിയത്. പിന്നെ അവിടുന്നായി രാത്രിയിലെ ഭക്ഷണം. എല്ലാം കഴിഞ്ഞ്, എന്തോ ഭാഗ്യം പോലെ ഓട്ടോയും കിട്ടി. ഏട്ടരയോടെ വീട്ടിലും എത്തിചേർന്നു.
ഇനി ഒന്ന് നടു നിവർക്കാം…!
“പൊന്നു…”
“ഓ…”
“നാളെയും ഇന്ന് വന്ന കൂട്ട് അവിടെ ഇരുന്ന് സമയം കളയണ്ടാട്ടോ, അതെനിക്ക് ഇഷ്ട്ടല്ല…! നീ ഒന്നുകിൽ ഇവിടിരിക്കണം, അല്ലേൽ ഞാൻ പറഞ്ഞപോലെ കറങ്ങാൻ പോവേ, അങ്ങനെ എന്തേലും ചെയ്തോ…!”
“അതെന്താ ഞാൻ അവിടെ തന്നിരുന്നാൽ…?”
“വേണ്ടാന്ന് പറഞ്ഞല്ലോ., എനിക്കത് സഹിക്കില്ല…!”
“എടി പെണ്ണെ…”
“വേണ്ടാ വാവേ… എനിക്ക് നല്ല വിഷമം ആണ്, നീ അങ്ങനെ അനാഥനെ പോലിരിക്കണത് കാണുമ്പോ…!”
അവളുടെ സങ്കടം നിറഞ്ഞ പരിഭവം പറച്ചിലും കണ്ണ് നിറച്ചുള്ള നോട്ടവും ഒക്കെ തെളിയിക്കുന്നത് എന്നോടുള്ള സ്നേഹത്തെ തന്നാണ്., ഒരുവേള ചേർത്ത് പിടിച്ച് പോയി ഞാനവളെ…! വല്ലാതെ മുറുകെ… മുറുകെ…
10 pm…
എപ്പഴത്തെയും പോലല്ല, ഈ രാത്രി നന്നായി തന്നെ ഭയന്നാണ് അവളോടൊപ്പം കിടക്കുന്നത്.
“രാമ… രാമ… രാമ… രാമ…”
“എന്താ പൊന്നൂ…?”
“ഏയ് ഒന്നൂല്ലടി…!”
“ഫസ്റ്റ് നൈറ്റ് ആഘോഷിച്ചാലോ…?”
“എന്റെ ഭഗവതി…”
ആ അലർച്ച പോലും അവൾ അധരങ്ങളാൽ പൂട്ടിയിരുന്നു.
ഞെരുപ്പെടാ…!🔥