“പൊന്നാ bye…”
“bye…”
കണ്മുന്നിൽ നിന്നകലും വരെ, അവളെന്നെ പിന്തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. അതും എപ്പഴോ നിലച്ചു. തിരികെ ആത്മാവില്ലാത്ത വെറും ശരീരമായി ഞാൻ വീട് പിടിച്ചു. എന്റെ കീത്തുന്റെ വായനക്കം ഇല്ലാണ്ട് ഉറങ്ങി പോയിരുന്നു, ഓരോ മുക്കും മൂലയും.
ഈശ്വരാ എന്റെ രാക്ഷസിയെ ഞാൻ ശെരിക്കും miss ചെയ്യുന്നുണ്ടല്ലോ…!
നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻമേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ….
എന്തിനീ നാണം… തേനിളം നാണം…
മേടമാസച്ചൂടിലെ നിലാവും തേടി..
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
താഴംപൂവായ് തുള്ളുമ്പോൾ ..
നീയെനിയ്ക്കല്ലേ… നിൻ പാട്ടെനിയ്ക്കല്ലേ…