പ്രണയവർണ്ണങ്ങൾ – [ലച്ചു] 47

ഒക്കെ…..എന്തായാലും പരിജയപെട്ടതിൽ സന്തോഷം അവൾ ബാഗ് എടുത്തു ബർത്തിന്റെ മുകളിലേക്ക് വെച്ചു വിന്ഡോയുടെ അടുത്ത് ഉള്ള സീറ്റിൽ ചെന്നിരുന്നു.

 

 

ധ്രുവും അവൾക്ക്‌ പിറകിലായി അവിടേക്ക് ചെന്നു അവളുടെ എതിർ വശത്തുള്ള സീറ്റിൽ ഇരുന്നു.

 

 

അവൾ അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

 

അവനും പകരം ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ചോദിച്ചു. കൃതി എന്ത് ചെയ്യുന്നു.

 

 

ഞാൻ ബിടെക് കഴിഞ്ഞു റിസൾട്ട്‌ വെയിറ്റ് ചെയ്യുവാണ്.

 

തന്റെ നാട് എവിടെയാ…..?

 

എന്റെ പപ്പയുടെ വീട് ഒറ്റപ്പാലം. അമ്മയുടെ നാട് കോഴിക്കോട്.

 

. എന്റെ പപ്പാ വർക്ക്‌ ചെയ്യുന്നത് റെയിൽവേയിൽ ആണ്. ഇടക്കിടെ ട്രാൻസ്ഫർ കിട്ടുന്നതിന് അനുസരിച്ചു ഞാനും അവരുടെ കൂടെ ഇങ്ങനെ നാട് ചുറ്റി സഞ്ചരിക്കുകയാണ്.

 

 

അപ്പോൾ നേരെ പപ്പയുടെ വീട്ടിലേക്ക് ആയിരിക്കും അല്ലെ.

 

 

നോ….. ഞാൻ നേരത്തെ പറഞ്ഞല്ലോ  എന്റെ ഫ്രണ്ട് നിമിയുടെ അടുത്തേക്ക് ആണെന്ന്.

 

 

ധ്രുവ് അവളെ ഒന്ന് നോക്കി മൊബൈൽ എടുത്തു ആരുടെയോ നമ്പറിലേക്ക് ഡയൽ ചെയ്തു ഇരിക്കുന്ന ഇടത്ത് നിന്ന് എഴുന്നേറ്റു ഡോറിന് അടുത്തേക്ക് നടന്നു.

 

 

തുടരും…….

 

✍️ലച്ചു