തിരിച്ചറിവ് [Naima] 106

Views : 3254

തിരിച്ചറിവ്

Author :Naima

ദുബായ് ശരിക്കും ഒരു സ്വപ്നഭൂമിയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് അങ്ങനെ ഞാൻ ആ സ്വപ്നനഗരിയിലേക്ക് എന്റെ പ്രിയതമന്റെ അടുത്തേക്കു പോവുകയാണ്..ഞാൻ ശ്രീപ്രിയ..വിവാഹം കഴിഞ്ഞു 6 മാസത്തിനു ശേഷം നേരിട്ട് ഉള്ള കൂടിക്കാഴ്ചയാണ്.. അതിന്റെ മുഴുവൻ excitementum സന്തോഷവും കൂടി ആയിരുന്നു യാത്ര.. എന്റെ ആദ്യം വിമാന യാത്ര ആയിട്ടും എനിക്ക് ഒരു പേടിയും ഇല്ലായിരുന്നു എന്ന് വേണം പറയാൻ(ഇതിന് ശേഷം ഉള്ള എല്ലാ ഫ്ലൈറ്റ് യാത്രകളിലും ഫുൾ ഓൺ പ്രാർത്ഥന ആണ്. ഫ്ലൈറ്റ് തകരുമോന്ന് ഉള്ള നല്ല പേടി ആണ്.. എത്ര വർഷം ആയിട്ടും പേടി മാറിയിട്ടില്ല )..

പോരാത്തതിന് കൂടെ ഇരുന്ന 2 ചേച്ചിമാരും നല്ല കട്ട കമ്പനി.. ഒരാൾ നഴ്സും മറ്റേ ആൾ ദുബായ് മെട്രോലെ സ്റ്റാഫും ആണ്..നമ്മൾ തൃശ്ശൂർകാർ പിന്നെ സംസാരിക്കാൻ ഒരാളെ കിട്ടിയാൽ വിടില്ലലോ.. Dey made ma travel more interesting എന്ന് വേണം പറയാൻ..

അങ്ങനെ ദുബായ് എയർപോർട്ടിൽ എത്തിയപ്പോൾ വിഷ്ണുവേട്ടനെ അതിൽ ഒരു ചേച്ചിടെ ഫോണിൽ നിന്നും വിളിച്ചു… ആൾ പുറത്ത് വെയ്റ്റിംഗ് ആയിരുന്നു.. ഇത്രേം നാളിന് ശേഷമുള്ള കൂടിക്കാഴ്ച ഒത്തിരി സ്പെഷ്യൽ ആയിരുന്നു ആ മോമെൻറ്സ്….4 വർഷം പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു ഞങ്ങൾ..എപ്പോഴും മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും പരിധി ലംഖിക്കാതിരിക്കാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു..

ഏട്ടന്റെ ഫ്രണ്ട് മഹേഷേട്ടന്റെ കാറിൽ ആണ് പിക്ക് ചെയ്യാൻ വന്നത്…ദുബായ് കാഴ്ചകൾ വിമാനത്താവളം അവിടെ നിന്നു തന്നെ ആരംഭിച്ചിരുന്നു…അംബരചുംബികളായ കെട്ടിടങ്ങളും എന്തിന് പറയുന്നു ദുബായിലെ റോഡുകൾ വരെ എന്റെ കണ്ണിനെ വിസ്മയിപ്പിച്ചു എന്ന് വേണം പറയാൻ…

അങ്ങനെ 15മിനിറ്റ് കൊണ്ട് ബുർജുമാൻ എന്ന സ്ഥലത്ത് എത്തി.. മഹേഷേട്ടന്റെ ഫാമിലിടെ കൂടെ ഷെറിങ് ഫ്ലാറ്റ് ആണെന്ന് പറഞ്ഞത്..3rd flooril ആയിരുന്നു ഫ്ലാറ്റ്..2bkh.. ഒരു റൂം അറ്റാച്ഡ് ഞങ്ങളുടെ മറ്റേത് അവരുടെ..common hall and kitchen.. എനിക്ക് ഇതൊരു അത്ഭുതം ആയിരുന്നു…ഇങ്ങനെയാണോ എല്ലാരും ദുബായിൽ എന്നാണ് ഞാൻ ചിന്തിച്ചത്…

വേറെ ഫാമിലി ഒക്കെ ആയിട്ട് ഇങ്ങനെ ഒരുമിച്ചു താമസിക്കുന്നത്.. ആദ്യമേ ഇങ്ങനെ ഒന്നും വേണ്ടാന്ന് ഞാൻ ഏട്ടനോട് പറഞ്ഞിരുന്നു.. ഏട്ടനാ പറഞ്ഞത് ഫസ്റ്റ് ടൈം വരുമ്പോ ഇങ്ങനെ താമസിക്കുന്നത് നല്ലത് പെട്ടെന്നു തന്നെ fully furnished ആയ 1bhk ഇവിടെ എടുക്കാൻ നല്ല റെന്റ് ആവുമെന്ന് .. കൂടാതെ കുക്കിംഗ്‌ ഒന്നും അറിയാത്ത എനിക്ക് basics മഹേഷേട്ടന്റെ വൈഫ്‌ വീണ ചേച്ചി പഠിപ്പിക്കുമെന്ന്.. എനിക്ക് കൂടി ജോലി ആയിട്ട് സ്വന്തം ആയി ഫ്ലാറ്റ് എടുക്കാമെന്ന് പറഞ്ഞു ..അങ്ങനെ ആണെങ്കിൽ ഞാനും ഓക്കേ പറഞ്ഞു..

ഫ്ലാറ്റിൽ ചെന്നപ്പോ അവർ 2 പേരും ഡ്യൂട്ടിക് പോയിരുന്നു.. 6.30 ആവുമ്പോൾ അവർ എത്തുമെന്ന് ഏട്ടൻ പറഞ്ഞു…ഏട്ടനും ഇന്നാണ് ഇവിടേം ഷിഫ്റ്റ്‌ ചെയ്തത് അതോണ്ട് ഞങ്ങളുടെ രണ്ട് പേരുടെയും ഒതുക്കൽ എല്ലാം കഴിഞ്ഞപ്പോ നല്ല വിശപ്പ് ആയി പിന്നെ പുറത്ത് പോയി കഴിച്ചു..ഇവിടെ അടുത്തടുത്തു എത്ര റെസ്റ്റോറന്റുകൾ ആണ്.. ഏട്ടനാണ് പറഞ്ഞത് ഇതാണ് കരാമ കൂടുതൽ റെസ്റ്റോറന്റുകൾ ഇവിടെ ആണെന്ന്.. ഷാർജയിൽ നിന്നും ഒക്കെ ഫ്രണ്ട്സ് ഇവിടെ വന്നു കസിക്കാറുണ്ടെന്ന്..

അത് കഴിഞ്ഞു ചെറിയ grocery ഷോപ്പിങ്ങിനായി ലുലു ഹൈപ്പർമാർക്കറ്റ് പോയി.. ഞാൻ ഓരോ ഐറ്റം എടുത്ത് വില നോക്കി ഇന്ത്യൻ മണിയിലേക് കൻവെർട് ചെയ്യും..അപ്പോ എന്റെ കണ്ണ് തള്ളിപ്പോകും അങ്ങനെ ഓരോ ഐറ്റം വേണ്ടാന്നു വിചാരിച്ചു തിരിച്ചു വെക്കും.. പിന്നെയും നോക്കും തിരിച്ചു വെക്കും.. ട്രോളി കാലി ആയി  കണ്ട ഏട്ടൻ എന്നെ മാറ്റി നിർത്തി എന്നോട് പറഞ്ഞു ദുബായിൽ വന്നു കൺവെർട്ട് ചെയ്‌താൽ ഇവിടുന്നു ആരും ചായ പോലും കുടിക്കില്ലാന്ന്‌..ഒന്നും വേടിക്കാനും പറ്റില്ലാന്നു..അതോണ്ട് വളരെ അത്യാവശ്യം എന്ന് തോന്നിയത് മാത്രം എടുത്തു..എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു..

ഫ്ലാറ്റിൽ തിരിച്ചെത്തി ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾക് ശേഷം കിടന്നു ഉറങ്ങി.. വൈകിട്ട് ആയപ്പോ അവർ എത്തി..രണ്ട് പേരേം പരിചയപെട്ടു.. ചേച്ചി പത്തനംതിട്ടകാരിയും ചേട്ടൻ കാസർഗോഡ്കാരനും ആണ്… ലവ് മാര്യേജ് ആയിരുന്നു പോലും..2 പേരും made for each other എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന അത്ര ചേർച്ച… നല്ല പെരുമാറ്റവും.. ഒരാളെ കാണുമ്പോ ആദ്യം ഞാൻ ശ്രദിക്കുന്നത് അപ്പീയരൻസും പെരുമാറ്റവും ആണ്..

ഡിന്നർ അവരുടെ വക ആണെന്ന് ആദ്യമേ പറഞ്ഞു.. അതോണ്ട് ചേച്ചീനെ ഹെല്പ് ചെയ്യാൻ ഞാനും കൂടി..മഹേഷേട്ടൻ ആണ് കറി ഉണ്ടാകുന്നത്..ഞാനും ചേച്ചിയും cutting chopping എല്ലാം ചെയ്ത് കൊടുത്തു..
മഹേഷേട്ടൻ 35um ചേച്ചിക് 30 വയസും ഉണ്ടെന്നു..2 മക്കൾ നാട്ടിൽ നിന്നു പഠിക്കുന്നു.. അങ്ങനെ ആ രാത്രി കൊണ്ട് പരസ്പരം വിശേഷങ്ങൾ എല്ലാം പറഞ്ഞു…

ഞാൻ വരുന്ന പ്രമാണിച്ച് ഏട്ടൻ 2 ദിവസം ലീവ് എടുത്ത് എന്നെ ദുബായ് കറക്കാൻ കൊണ്ട് പോവാൻ …ആൾ അടുത്ത് തന്നെ ഒരു ക്ലിനിക്കിൽ ലാബ് അസിസ്റ്റന്റ് ആണ്.. മിക്കവാറും ഷിഫ്റ്റ്‌ ഉണ്ടാവും.. അതോണ്ട് ചിലപ്പോ വീക്കെൻഡ് ഒന്നും ഓഫ്‌ ഉണ്ടാവാൻ ചാൻസ് ഇല്ല..എന്നോട് 3 മാസം അടിച്ചു പൊളിച്ചിട്ടു എനിക്ക് ജോബ് നോക്കാമെന്നു പറഞ്ഞിരുന്നു..

വർണങ്ങളില്‍ തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ടു അണിഞൊരുങ്ങിയ സുന്ദരിയാണ് ദുബായ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട് അത് യാഥാർഥ്യം ആണെന്ന് മനസിലായത് ദുബായിലെ രാത്രികളിൽ ആണ് ..പകലിനെക്കാൾ ശോഭ രാത്രിയിലാണ്..നമ്മുടെ നാട്ടിൽ സന്ധ്യക്ക് വീട്ടിൽ കയറാൻ പറയും ഇവിടെ സന്ധ്യക്ക് എല്ലാരും പുറത്ത് ഇറങ്ങും..

Recent Stories

The Author

Naima

14 Comments

 1. സത്യമാണ് ഇതൊക്കെ ഇപ്പോൾ നാട്ടിലും, വിദേശത്തും നടക്കുന്ന കാര്യങ്ങൾ തന്നെയാണ്..ആളുകൾക്ക് ഇപ്പോ cheat ചെയ്യാൻ മടിയില്ലാതായിരിക്കുന്നു… ഇത് real story ആണെന്നല്ലേ പറഞ്ഞത്? പിന്നീട് ഈ വീണയും മഹേഷും എന്ന് വൃത്തികെട്ട ജന്തുക്കൾക്ക് എന്താ സംഭവിച്ചത് എന്ന് അറിയുമോ?

 2. Nalla ezuthu..nalla story vaayichirikaan oru rasam thonni..keep writing

 3. ഈ കാര്യങ്ങൾ അറിയാൻ ദുബായ് വരെ പോകണ്ട കാര്യമുണ്ടോ…. ഒന്ന് പത്രം വായിച്ചാൽ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളൂ… എന്തായാലും എഴുത്ത് നന്നായിട്ടുണ്ട്…. ❤❤❤❤

  1. 😂😂thanks😍

 4. ഇന്നത്തെ കാലം അങ്ങനെയാ

  1. Hmm.. True👍🏼

 5. Chindikkenda oru karyam aanu. I ar cheyyunnad thettubthanne aanu Adil no doubt at all. Allengi endinu hide cheyyanam, bakkiyullavarude munnil endinu abinayikkanam. So it’s absolutely cheating, cheating endayalum thettalla ennu aarum parayillallo.

  1. അതേ.. വിവാഹത്തിന് ശേഷം ഇങ്ങനെ ഒരു റിലേഷൻ ഉണ്ടെങ്കിൽ കഴിവതും ഡിവോഴ്സ് വാങ്ങി അവരവരുടെ ഇഷ്ടത്തിന് പോവണം.. വെറുതെ എന്തിനാ സ്വന്തം പാട്നേഴ്‌സിനെ പറ്റിക്കുന്നത്..

 6. Simple & super

  1. Thanks a Lott bro😍

 7. Kollaam nalla flowil valare natural aayi ezhuthi.
  Veendum veendum ithupoleyulla othiri nalla kadhakal ezhuthuka

  1. Thanks a lott bro😍 wil try to write

   1. ഇന്ദുചൂഡൻ

    നല്ല എഴുത്ത് 👍

   2. Thanks a lott😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com