ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 486

അതുകൊണ്ട് തന്നെ അടുത്ത ആഴ്ച അടുത്ത ഗ്രാമത്തിലെ ഉപ്പാന്റെ സുഹൃത് ഹാഷിമിന്റെ മകളുടെ നിക്കാഹിനു പോകും മുന്നേ അധ് വാങ്ങണം എന്നവനുറപ്പിച്ചിരുന്നു അതിനായി അവന്റെ കയ്യിൽ കുറച്ചു നീക്കിയിരിപ്പുണ്ടായിരുന്നു.

ഇരുന്ന് മയങ്ങുന്ന ഹസ്സനെ ഹലീമ തട്ടി വിളിച്ചു.

 

“എന്തൊരുറക്കമാ ചെക്കാ നിനക്കു അകത്തു മുറിയിൽ പോയി കിടന്നൂടെ.”

 

“വാതില് പൂട്ടി പോയതും പോരാ കുറ്റം എനിക്കാണോ.

ഉമ്മ എവിടെ പോയതാ വിശന്നിട് കണ്ണുകാണാനില്ലുമ്മ എന്തേലും കഴിക്കാൻ എടുക്ക്.”

 

ഹസ്സനാവൻറെ ഉറക്കം നഷ്ടപെട്ട ചടപ്പിൽ കണ്ണ് ചിമ്മിക്കൊണ്ട് ഉമ്മയോട് ചോദിച്ചു..

 

“ഞാൻ അവിടെ ആമിനാന്റെ കയ്യിന്ന് കുറച്ചു ഗോതമ്പ് വാങ്ങാൻ പോയതാടാ ഇന്നലെ നിന്നോട് പറഞ്ഞിട് നീ വാങ്ങിയില്ലല്ലോ”.

 

ഉമ്മാന്റെ പരിഭവം കേട്ടവൻ തലക്കു കൈവച്ചു എരുവലിച്ചു മറന്ന പോലെ ആംഗ്യം കാണിച്ചു.

 

“ഇന്നും നീ മറക്കുന്നെനിക്കറിയാം അതാ ഞാൻ അവളോട് വാങ്ങിയത്…നാളെ വാങ്ങി വന്നില്ലെങ്കി നീ ഇനി തിണ്ണയിൽ കിടന്നാ മതി.”

 

അവനുമ്മാനെ പിടിച്ചു തിരിച്ചു വാതിലിനു നേരെ നിർത്തി തുറക്കാൻ പറഞ്ഞു.ഹലീമ പെട്ടെന്ന് തന്നെ അടുക്കളയിൽ കയറി അവനു വേണ്ടി ഗോതമ്പിന്റെ റൊട്ടിചുട്ടെടുത്തു കൂടെ ആടിന്റെ ഇറച്ചിവേവിച്ചതും  കൊടുത്തു രണ്ടാളും കൂടി ഭക്ഷണം കഴിച്ചു കഴിഞ് ഹസ്സൻ ഉച്ചമയക്കത്തിനായി അവന്റെ മുറിയിലേക്കു പോയി.പോകും വഴി രാത്രിയിൽ ഗ്രാമത്തലവന്റെ നേതൃത്വത്തിൽ നാട്ടുകൂട്ടം ഉണ്ടെന്നവനെ ഉമ്മ ഓർമപ്പെടുത്തി.

 

ഹലീമയുടെ പിതാവ് ഉമ്മയ്യദ് ആണ് നാട്ടുകൂട്ടം തലവൻ.ഒരു സാത്വികനായ വൃദ്ധൻ അന്നാട്ടിലെ കുട്ടികളെ മതപഠനവും ആയോധന കലകളും പഠിപ്പിക്കുന്ന ഉസ്താദാണ് ഉമ്മയ്യദ്.

 

കൂടാതെ ആ ഗ്രാമത്തിന്റെ ഏക പള്ളിയുടെ സൂക്ഷിപ്പുകാരനും ഇമാമും ആണദ്ദേഹം അതുകൊണ്ട തന്നെ ഉമ്മയദ് അന്നാട്ടിലെ ഒരു ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്.

 

 

ഉച്ചയുറക്കം കഴിഞ്ഞെഴുന്നേറ്റ് ഹസ്സൻ പള്ളിയിലേക്കു പോയി.

 

 

ഗ്രാമത്തിലെ വീടുകൾ പോലെ തന്നെ മണ്ണിന്റെ കട്ട കൊണ്ട്  കെട്ടിപ്പൊക്കിയ ഒറ്റ മിനാരമുള്ള ചെറിയ പള്ളിയാണത് അകത്തു സ്ഥലം കുറവായതുകൊണ്ട് തന്നെ മുറ്റത്തു പനയോല കൊണ്ട് പന്തൽ  കെട്ടിയിട്ടുണ്ട് വെള്ളിയാഴ്ച ദിവസങ്ങളിൽ നമസ്കാരത്തിന് ആളുകൾ അധികമായാൽ പുറത്തുനില്കുന്നവർക് തണലിനു വേണ്ടിയാണത്,നാട്ടുകൂട്ടം കൂടുന്നതും കുട്ടികളെ മതപഠനം നടത്തുന്നതും അവിടെത്തന്നെ ആയിരുന്നു.

 

പന്തലിനപ്പുറത്തായി കല്ലുകൾ അടുക്കി വെച്ച് ഭിത്തികെട്ടി മണ്ണ് കുഴച്ചുതേച്ചു ചതുരാകൃതിയിൽ നിർമിച്ച ഒരു  തൊട്ടിയുണ്ട്. അതിനകത്താണ് അംഗശുദ്ധി വരുത്താനുള്ള വെള്ളം സംഭരിച്ചുവെച്ചിരിക്കുന്നത്.

Updated: October 8, 2024 — 11:10 pm