ആയുഷ്കാലം (എപ്പിസോഡ് 1) 107

ഭാസ്കരൻ ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു.. പുറത്തെ സൗണ്ട് കേട്ട് എന്റെ അമ്മ ലക്ഷ്മിയും. ഹരീടേം ആരതിയുടേം അമ്മ നീതു അമ്മായിയും.കിഷോർ മാമേടെ ദാര്യ പ്രീതി അമ്മായിയും. കൂടെ ആരതിയും അവളുടെ കൂടെ അനുശ്രീയും ഇവരൊക്കെ പറയുന്ന മിണ്ടപുച്ച ഹിഹി പിന്നെ ഞങ്ങളുടെ ചുന്ദരി മീനാക്ഷി മുത്തശ്ശി.എല്ലാരും കൂടെ അടുക്കളയിൽ നിന്നും കോലായിലേക് നടന്നു ആരോ ഉമ്മറത്തു വന്നതറിഞ്ഞു…

ഞാൻ : ഇവന് എന്നോട് പിണക്കമോ

അതും പറഞ്ഞു ഞാനും ഹരിയും കേശവന്റെ അടുത്തേക് പോയി ഞാൻ അവന്റെ തൊട്ടടുത്തേക്കു പോയി അവൻ അവന്റെ തുമ്പി കൈ എന്റെ തലയിൽ വച്ച് എന്നെ നോക്കുന്നുണ്ട് അവന്റെ കണ്ണ് നിറഞ്ഞ പോലെ കാണാം.. ഞാൻ അവന്റെ തുമ്പി കൈ കെട്ടിപിടിച്ചു ഹരി ശ്രീതേവിയുടെ അടുത്തേക് പോയി അതായത് കേശവന്റെ കൂട്ട് പിടിയാന

ഹരി : ഡാ ഇതാരാ നോകിയെ

ഞാൻ നോക്കിയപ്പോ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.ഇത് എന്നെ കാണിക്കാനാ കേശവൻ ചിഹ്നം വിളിച്ചത്. ശ്രീദേവിയുടെ സൈഡിൽ ആയി മറ്റൊരാൾ കൂടെ ഒരു വികൃതി കുട്ടൻ കുട്ടിയാനാ… കേശവന്റെ പുത്രൻ….

ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി

ഞാൻ അവന്റെ അടുത്തേക് പോയി അവനെ താലോലിച്ചു മുത്തശ്ശനെ പോലെ തന്നെ ആന എന്ന് പറഞ്ഞ എന്റെ ജീവനാ അത് കൊണ്ട് തന്നെ ഈ കാഴ്ച എന്റെ കണ്ണും മനസ്സും നിറച്ചു ഇനി ഇവന് ഒരു പേർ ഇടണം

(അവൻ പറ്റിയ ഒരു നെയിം കമെന്റ് ചെയ്യൂ )

മോനെ….

പെട്ടെന്ന് ഞാൻ അമ്മേടെ വിളി കേട്ടു എല്ലാവരും ഉണ്ട് കൊലയിൽ ഞങ്ങൾ അങ്ങോട്ട് പോയി അമ്മ എന്നെ വന്നു കെട്ടി പിടിച്ചു. ഹരീടെ അമ്മ അവനെയും ശേഷം ഞാൻ മുത്തശ്ശിടെ അടുത്ത് പോയി കെട്ടിപിടിച്ചു ഒരു ഉമ്മ വച്ച് കൊടുത്തു മുത്തശ്ശി എന്റെ കവിളിൽ ഒക്കെ തലോടി

ഞാൻ : അല്ല ചുന്ദരി മീനാക്ഷി ഒന്ന് കൂടെ ചുന്ദരി ആയല്ലോ

ഞാൻ മുത്തശ്ശിയോട് പറഞ്ഞു

ആരതി :മ്മ് മധുര പതിനേഴു ആണ് ഇപ്പൊ അല്ലേ മുത്തശ്ശി…..

മുത്തശ്ശി : പോടീ അവ്ടെന്നു കളിയാക്കാതെ ഞാൻ ഇപ്പോഴും ചെറുപ്പം തന്നെയാ…..

അത് കേട്ട് എല്ലാവരും ചിരിച്ചു…

ഇതിന്റെ ഒക്കെ കൂടെ അവളും ഉണ്ടായിരുന്നു അനു അവൾ വന്നു എന്റെ തോളിലെ ബാഗ് എല്ലാം വാങ്ങി വച്ചു എന്നെ ഇടക് ഒളിക്കണ്ണിട്ടു നോക്കുന്നുണ്ട്

ഞാൻ : ഡി.. ചിന്നു എവിടെ

ആരതി : അവൾ ഉറങ്ങടാ.. ഇപ്പോ കിടന്നേ ഉള്ളു പെണ്ണ്..

അമ്മ : നീ വല്ലാതെ മെലിഞ്ഞു പോയല്ലോ എങ്ങനെയാ അവിടെത്തെ ഫാസ്റ്റ് ഫുഡും കഴിച്ചു പിന്നെ എങ്ങനെയാ…..

നീതു അമ്മായി : മ്മ്മ് അവന്റെ കൂടെ ഇവൻ ആണ് തിന്നുന്നേ തോന്നുന്നു കണ്ടില്ലേ തടിച്ചത്

അമ്മായി ഹരിയെ നുള്ളിക്കൊണ്ട് പറഞ്ഞു

ഹരി : ഹാ ഇനി എന്റെ നെഞ്ചത്തോട്ടു കേറി ഇരിക് എല്ലാരും

അത് കേട്ട് എല്ലാവരും ചിരിച്ചു…

അങ്ങനെ അവിടെന്ന് കുറെ നേരം വിശേഷം ഒക്കെ പറഞ്ഞു എന്റെ നെറ്റി എന്ത് പറ്റിയതാണ് എന്നൊക്കെ ചോദിച്ചു ഞാൻ ഒന്ന് വീണതാ എന്ന് പറഞ്ഞു .ഞങ്ങൾ ഉച്ചക്ക്.ഊണും കഴിച്ചു കുളത്തിൽ ഒരു കുളി ഒക്കെ പാസാക്കി ഒന്ന് മയങ്ങി അത്രെയും ദുരം വണ്ടി ഓടിച്ചു വന്നതല്ലേ നല്ല ക്ഷീണം. അച്ഛനും രവി മാമയും കിഷോർ മാമയും കൂടെ മദ്രാസ് വരെ പോയേക്കുവാ രണ്ടു ഡേയ്‌സ് കഴിയും വരാൻ.

 

മാമു എനിച് എനിച് മാമു

വയറിനു മുകളിൽ ഒരു കനം തോന്നിയ ഞാൻ പതിയെ കണ്ണ് തുറന്നു

അഹ് എനിച് മാമ എനിച്

എന്റെ മേത്തു കയറി എന്നെ ഉണർത്തിയതാ ചിന്നുസ്സ്

ഞാൻ : ഡി ചിന്നുസേ എന്റെ ഉറക്കം കളഞ്ഞല്ലേ നീ

ഞാൻ അവളോട്‌ പറഞ്ഞു

ചിന്നു : മാമു ചോർ ബേണ്ട മാമു

ഞാൻ : ആ ചോർ ബേണം വാവേ ഹരി മാമ എവിടെ…

ചിന്നു : ഹറി മാമു ചോർ ബേണം പോയി

അവളുടെ വർത്താനം കേട്ട് ഞാൻ കൊറേ ചിരിച്ചു

പിന്നെ അവളേം കൂട്ടി അടുക്കളയിലേക് പോയി അവിടെ ചെന്നപ്പോ കേൾക്കുന്നത്

എന്റെ ആരതി അനു.നിങ്ങളോടു പറയാൻ ഞാൻ ഓടി ചെല്ലുമ്പോ ഇവന്റെ ബാക്കിൽ ഒരു പെണ്ണ് പിന്നെ ആ സൈക്കോ കില്ലരും ഇവന്റെ അടികൊണ്ട് വീണു കിടക്കുന്നു. പിന്നെ പോലീസ് ആയി കോടതി ആയി അവനെ അടുത്ത മാസം തൂകി കൊല്ലും

അനു : അവനെ ഒക്കെ അത്രെ എങ്കിലും ചെയ്യണം പാവം ആ മരിച്ച പെൺകുട്ടികൾ

അമ്മ : ഇങ്ങനെയും ഉണ്ടോ മനുഷ്യമാര് കേൾക്കുമ്പോ തന്നെ പേടിയാവുന്നു

പ്രീതി അമ്മായി : എന്നാലും ഇതൊക്കെ സിനിമയിലെ ഞാൻ കണ്ടിട്ടുള്ളു.. വല്ലാത്ത കഷ്ടം തന്നെ

നീതു അമ്മായി : ആ ദാ വരുന്നു യോദ്ധാവ്

ഞാൻ വരുന്നത് കണ്ട് അമ്മായി പറഞ്ഞു

ഞാൻ അവനോട്… ഫുൾ പറഞ്ഞല്ലേ തെണ്ടി എന്ന് അവനെ നോക്കി പറഞ്ഞു പതിയെ അവൻ പറ്റിപ്പോയി അളിയാ എന്ന് കൈകൂപി

അനു : ഇപ്പൊ വേദന ഉണ്ടോ

എന്റെ നെറ്റിയിൽ നോക്കി അവൾ പറഞ്ഞു

6 Comments

Add a Comment
  1. Looking forward for more episodes.

    1. Ivide ayachitt upload cheyyunilla.. Author id kittiyirunnel neritt upload cheyyamayirunnu ? avasta?

  2. ഒരുപാട് നാളായി ഇങ്ങനെ ഒരു theme-ൽ നല്ലൊരു കഥ വന്നിട്ട്…?
    തുടക്കം സൂപ്പർ ആണ് brooo…..??
    Bro-ടെ story telling-ൻ്റെ ആ style കൊള്ളാം…❣️❣️
    PLEASE CONTINUE….??

    1. Ithil illa

  3. Brother ithu repeat aanallo,
    Plz check

    1. Updates kanathond onnukude ayachathayirunnu?

Leave a Reply

Your email address will not be published. Required fields are marked *