ആ ജൂണ്‍ തൊട്ട് മാളുട്ടിയെ കെജി ക്ലാസിലേക്ക് ചേര്‍ക്കുകയായിരുന്നു. എന്നാല്‍ അവളെ ആദ്യമായി സ്കൂളില്‍ കൊണ്ടു ചെന്നാക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല. അപ്പോഴേക്കും തന്റെ ക്ലാസ് തുടങ്ങി. അതോടെ ദേവേട്ടന്‍ എന്നെ ഹൈദരാബാദിലേക്ക് പായിപ്പിച്ചു.

 

അന്ന് തൊട്ട് മാളുട്ടിയ്ക്ക് പറയാന്‍ സ്കൂള്‍ വിശേഷങ്ങളുമുണ്ടായിരുന്നു. കുട്ടുകാരെ കിട്ടിയതും അവരുടെ വിശേഷങ്ങളും എല്ലാമായി ഫോണ്‍ കോളുകള്‍ നീണ്ടു തുടങ്ങിയിരുന്നു. മായേട്ത്തി മുഴുവനായും ഒരു അമ്മയാവാനുള്ള പുറപ്പാടിലായിരുന്നു. ഏഴാം മാസം എട്ത്തി സ്വന്തം ഇല്ലത്തേക്ക് കൊണ്ടുപോയി. അതോടെ മാളുട്ടിയെ രാവിലെ ഒരുക്കേണ്ട ഡ്യൂട്ടി ഭദ്രമ്മയ്ക്കായി. മുത്തശ്ശിയെ അധികം ബുദ്ധിമുട്ടിക്കരുത് എന്ന് ഞാനും ദേവേട്ടനും മായമ്മയും പറഞ്ഞിട്ടുള്ളത് കൊണ്ട് ഭദ്രമ്മയ്ക്ക് അവളെ കൊണ്ടു വലിയ ബുദ്ധിമുട്ടില്ലെന്നാണ് അറിഞ്ഞത്. അടുത്ത ഓണത്തിന് നാട്ടിലേക്ക് പോയപ്പോളാണ് മാളുട്ടിയുടെ മനസിലെ അനിയന്‍കുട്ടനെന്ന ആഗ്രഹത്തെ പറ്റി അറിയുന്നത്.

 

അവളുടെ സ്കൂളിലെ ബെസ്റ്റ് ഫ്രണ്ടിന് ഒരു അനിയന്‍ ജനിച്ചപ്പോ, ആ കുട്ടുകാരി അവളുടെ അനിയനെ പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോ അറിയാതെ മാളുട്ടിയ്ക്കും ഒരു അനിയന്‍കുട്ടന്‍ വേണമെന്ന ചിന്തയായി. മായമ്മയ്ക്ക് മാളുട്ടിയുടെ അനിയന്‍ ജനിക്കുമെന്ന് പറഞ്ഞു ആദ്യമെല്ലാം അവളെ സാമാധാനിപ്പിച്ചിരുന്നു. എന്നാല്‍ മായേട്ത്തിയ്ക്ക് ജനിച്ചതു പെണ്‍കുഞ്ഞായിരുന്നു. വൃന്ദ… ഞങ്ങളുടെയെല്ലാം വൃന്ദകുട്ടി.

 

പൂജ ഹോളിഡേയ്സിനുള്ള നാട്ടിലേക്കുള്ള പോക്കിലായിരുന്നു തനിക്ക് വൃന്ദകുട്ടിയെ ആദ്യമായി നേരില്‍ കാണാന്‍ പറ്റിയത്. അന്ന് ഒരു അച്ഛനായതില്‍ പിന്നെ മനുവേട്ടനില്‍ ഉണ്ടായ മാറ്റമെല്ലാം താന്‍ നേരിട്ടു കാണുകയായിരുന്നു. അത്രയ്ക്ക് മാറ്റങ്ങള്‍ മനുവേട്ടന്റെ സ്വഭാവത്തില്‍ ആ ദിവസങ്ങളിലുണ്ടായിരുന്നു. 

 

വൃന്ദകുട്ടി അമ്മയുടെ കുടെ മാത്രേ നിക്കു. അച്ഛന്‍ എടുക്കുന്നത് പോലും അവള്‍ക്ക് ഇഷ്ടമല്ല. അന്നെല്ലാം അമ്മ അല്ലാതെ ആര് എടുത്താല്‍ കരയും…. പാവം മനുവേട്ടന്‍. കുഞ്ഞിനെ എടുക്കാന്‍, അവളെ കൊഞ്ചിക്കാൻ ഇതിനൊക്കെ നല്ല ആഗ്രഹമുണ്ട്. പക്ഷേ അങ്ങേരെ ദേഷ്യമോ പേടിപ്പിക്കലോ ഒന്നും കുഞ്ഞിന്റെ അടുത്ത് വിലപോവില്ല. അമ്മയുടെ അടുത്ത് നിന്നു അച്ഛനെന്നല്ല ആരെടുത്താലും അവള്‍ കരഞ്ഞു ബഹളം വെയ്ക്കും… അന്നെല്ലാം അമ്മയുടെ മുലപാലൊക്കോ അകത്താക്കി സുഖമായി ഉറങ്ങുമ്പോഴാണ് മനുവേട്ടന്‍ അവളെ എടുക്കാറ്….

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34

266 Responses

  1. Manoharam… Veronnum parayanilla… Iniyum ithu polulla nalla kadhakal. Pratheekshikkunnu..

  2. ഇപ്പോഴാണ് ഈ കഥ കണ്ടത്.. ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർത്തു.. വലുതായിട്ട് വർണന നടത്താനൊന്നും എനിക്കറീല…
    അടിപൊളി story??

  3. Super ആയിട്ട് ഉണ്ട് അടിപൊളി ആയിട്ട് ഉണ്ട്… നല്ല goood feel ഉണ്ടായിരുന്നു ?✨️✨️✨️✨️✨️✨️❣️❣️❣️❣️❣️?? അടുത്ത കഥകയ് Wait ചെയ്യുന്നു ✨️✨️❣️

      1. Bro innu anu ee katha read chithathu . Really beautiful story please continue your writing.

    1. കുറച്ച് തിരക്കില്‍ ആണ്‌…. പുതിയ കഥ എഴുതാൻ തുടങ്ങിയിട്ട് ഉണ്ട്… പക്ഷേ അത് publish ചെയ്യാൻ അല്പം താമസം ഉണ്ട്…. ഓണം കഴിഞ്ഞിട്ട് നോക്കിയാൽ മതി…

  4. Onnum parayan illa anyaya story❤️❤️❤️❤️❤️❤️❤️❤️

  5. എൻ്റെ പൊന്ന് മാഷേ ?

    ഒരേ പൊളി സൂപ്പർ സ്റ്റോറി..

    വായിക്കാൻ നന്നായി വയികിപോയി…1st yearum 2nd yearum എല്ലാം കൊണ്ടും പെട്ട് പോയ അവസ്ഥ ആയിരുന്നു..ഇത് കണക്ക് ഒത്തിരി കഥ വെയ്റ്റിംഗ് ലിസ്റ്റില് ഇട്ടെക്കുവാ..ഇനി വായിക്കണം..♥️

    ഇടയ്ക്ക് വെച്ച് ലാഗ് തോന്നിയെങ്കിലും.. അവസാന 4 ഭാഗം നല്ല രീതിയിൽ അവതരിപ്പിച്ചു..

    Perfect Ending ♥️?

    അനുവും ദേവെട്ടനും എന്നും മനസ്സിൽ കാണും..
    ഒന്ന് ഋതുഭേദങ്ങളിലും മറ്റേത് ദേവൻ്റെ ദേവേട്ടനിലും..അത്രയ്ക്ക് ഇഷ്ടാ ഇരുവരെയും..

    ?

  6. “ഋതുഭേദങ്ങൾ” കഥയുടെ പേര് തന്നെ അടിപൊളി??

    ദേവും അമ്മൂസും മാളൂട്ടിയും കൂടെ മനസ് കീഴടക്കി.

    വായിക്കാൻ കുറച്ച് വൈകിപ്പോയി?
    കഥയുടെ ആ ഒഴുക്കിൽ നേരെ ഇങ്ങോട്ട് പോന്നത് കൊണ്ട് കഴിഞ്ഞ ഭാഗത്തിന് ഒന്നും അഭിപ്രായം പറയാൻ കഴിഞ്ഞില്ല… എന്നാലും അവിടെയൊക്കെ ഉള്ള വെളുത്ത ഹൃദയം ചുവപ്പിച്ചു വിട്ടിട്ടുണ്ട്.❤️

    അനഘയുടെ ആദ്യത്തെ attitude ഒക്കെ കണ്ടപ്പോ തോന്നി അഹങ്കാരത്തിന് കൈയും കാലും വെച്ചവളയിരിക്കും എന്ന്. അവളെ കുറ്റം പറയാനും പറ്റില്ല അവളുടെ കാഴ്ചപ്പാടിൽ എല്ലാ സ്ത്രീകളും കല്യാണ ശേഷം ഭർത്താവിന്റെ വീടിന് അകത്തേക്ക് ഒതുങ്ങി കൂടുന്ന ഒരു വസ്തു മാത്രമായിരുന്നു. അതിന് കാരണ കരായ പുരുഷന്മാരോട് മുഴുവൻ അവൾക്ക് ദേഷ്യവും വെറുപ്പും ആയിരുന്നല്ലോ. അതൊക്കെയാണ് അവളെ അങ്ങനെയൊരു സ്വഭാവത്തിലേക്ക് നയിച്ചത്… പക്ഷെ പിന്നീട് അവൾ ആദ്യം കണ്ടതിൽ നിന്ന് ആകെ മാറി സ്വന്തം മകൾ അല്ലാഞ്ഞിട്ട് കൂടി മാളൂട്ടിയെ സ്വന്തം മകൾ ആയിട്ടാണ് അവൾ നോക്കി വളർത്തിയത്. കഥയുടെ അവസാനം ആദ്യം തോന്നിയത്തിന് വിപരീതമായി ഏറ്റവും പ്രിയപ്പെട്ടവളയ കഥാപാത്രമായി അവൾ മാറി.?

    മൈസൂരിൽ നിന്ന് പഠിച്ചിട്ടും സാധാരണ ഒരു നമ്പൂതിരി ചെക്കൻ തന്നെയാണ് ദേവ് എന്ന് പറഞ്ഞപോയെ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചതാണ്. അതിന് ആക്കം കൂട്ടാൻ എന്നോണം ആദ്യ രാത്രി തന്നെ ദേവ് തന്റെ സ്വരൂപം അമ്മുവിനെ കാണിക്കുകയും ചെയ്തു. ആദ്യ രാത്രി അവളിൽ നിന്ന് ഒരു മോശമായ പ്രതികരണം ഉണ്ടായി എങ്കിലും ദേവ് പിന്നെ അവളെ അധികം അടുക്കാൻ സമ്മതിക്കാതിരിക്കുന്നതിൽ കാര്യമായ എന്തെങ്കിലും ഉണ്ടാവും എന്ന് കരുതിയതല്ല. പക്ഷെ അതിന്റെ കാരണം ശെരിക്കും ഞെട്ടിച്ചു. അത് വളരെ Convincingum ആയിരുന്നു. കഥയുടെ ഗതി തന്നെ മാറുകയായിരുന്നു അവിടെ. ദേവിന്റെ കഥയും അവന് സംഭവിച്ച കാര്യങ്ങളും ഒക്കെ കേട്ടപ്പോ പിന്നെ എന്തോ പോലെ ഒരു ഫീൽ ആയിരുന്നു. അവന്റെ കഥ കേട്ടപ്പോ ഒരു സിനിമ കാണുന്ന ഫീൽ ഒക്കെ ഉണ്ടായിരുന്നെങ്കിലും പിന്നെ അവന് സംഭവിച്ച കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോ ചേറിയൊരു സങ്കടവും ദേഷ്യവും ഒക്കെ തോന്നി.

    പിന്നെ മാളൂട്ടി ആള് സൂപ്പർ ആയോണ്ട് എല്ലാവർക്കും അവളെ വേഗം തന്നെ ഇഷ്ട്ടപെടും അത്കൊണ്ട് തന്നെ അവളെ എനിക്കും വേഗം ഇഷ്ട്ടായി. പക്ഷെ ദേവിന്റെയും അമ്മുവിന്റെയും ഒരുമിച്ചുള്ള രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നടത് കുറച്ച് അധികം സീൻ മാളൂട്ടിയിലേക്ക് മാത്രം ഒതുങ്ങിയ പോലെ തോന്നി. അത് ചെറുതായി ലാഗ് ഫീൽ ചെയ്തു.

    അവസാനം എങ്ങനെയെങ്കിലും ഇവര് ഒന്നിക്കണേ എന്ന് പ്രാർത്ഥിച്ചിട്ടാണ് പിന്നെ വായിച്ചത്. ആ പ്രാർത്ഥന കേട്ട പോലെ തന്നെ ആ പ്രശ്നത്തിന്റെ പരിഹാരത്തിലേക്കുള്ള വഴി നമ്മുടെ നന്ദൂസ് തുറന്ന് കൊടുത്തു.?

    എന്റെ പൊന്നേ ആ കുളപടവിലെ സീൻ??? ആ പാർട്ട് തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടതും. കാരണം അവരുടെ രണ്ടുപേരുടെയും ഇഷ്ട്ടം തുറന്ന് പറഞ്ഞതും പുതിയൊരു ജീവിതം തുടങ്ങിയതും ആ പാർട്ടിൽ ആണ്.❣️

    അവസാനം അനുവിന്റെ പപ്പാ ​വരും എന്ന് ഞാൻ പ്രതീക്ഷിച്ചത് തന്നെയാണ് പക്ഷെ അങ്ങേരുടെ ദേഷ്യം ഒക്കെ അത്ര പെട്ടെന്ന് ഉരുക്കി കളയാൻ കഴിയുമെന്ന് വിചാരിച്ചില്ല.

    കഥാപാത്രങ്ങളെ എല്ലാം തന്നെ മനസിൽ അങ്ങനെ തെളിഞ്ഞു കാണാം അതിന് കാരണം ഖല്‍ബിന്‍റെ പോരാളിയുടെ എഴുത്ത് തന്നെയാണ്. അത്രയ്ക്ക് മനോഹരമാണ് പോരാളിയുടെ എഴുത്ത്??

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കഥകളിൽ ഒന്നായി തന്നെ എന്നും ഉണ്ടാവും ഈ “ഋതുഭേദങ്ങൾ”??

    ഇത്രയും മനോഹരമായ ഒരു കഥ ഞങ്ങൾ സമ്മാനിച്ച ഖല്‍ബിന്‍റെ പോരാളിക്ക് ഒരായിരം നന്ദി❣️❣️❣️
    ???

    1. ചേച്ചി ?

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഈ കഥയിലെ പല കഥാപാത്രങ്ങളും കഥയുടെ ഓരോ ഭാഗത്ത് വെച്ച് തന്റെ തിരുമാനം മാറ്റിയവരാണ്. ഋതുക്കള്‍ മാറും പോലെ അവരുടെ ചിന്തകളും മാറുന്നു… അതാണ്‌ “ഋതുഭേദങ്ങൾ” എന്ന പേര്‌ തന്നെ ഈ കഥയ്ക്ക്‌ തിരഞ്ഞെടുത്തത്.

      ദേവിന്‍റെയും അമ്മുവിന്റെയും ഇടക്ക് മാളൂട്ടി ഒരു കട്ടുറുമ്പ് ആയി ലെ… എന്താ ചെയ്യാ, പിരിയാൻ നിന്ന രണ്ട് പേരെ തമ്മില്‍ ബന്ധിപ്പിച്ച ഒരു കണ്ണി ആയിരുന്നു അവൾ… അവൾ ഉള്ളത് കൊണ്ടാണ്‌ ദേവും അമ്മുവും ഒന്നിച്ചത്… അപ്പൊ പിന്നെ കാര്യം നടന്ന ഒഴിവാക്കാന്‍ പറ്റുമോ..? പിന്നെ എനിക്ക് ഈ ശൃംഗാരസാഹിത്യം വല്യ വശമില്ലാത്തത് കൊണ്ടാണ്‌ അവരുടെ ദാമ്പത്യം കൂടുതല്‍ ചികഞ്ഞ് എഴുതാഞ്ഞത്… ☺

      പിന്നെ കുളപ്പടവ് സീൻ?? അത് എങ്ങനെ എഴുതി തീര്‍ത്തു എന്ന് എനിക്കും ഒരു നിശ്ചയമില്ല… എന്തായാലും മോശമല്ലതെ എഴുതിയിട്ടുണ്ട് ലെ ?

      കഥ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞതില്‍ ഒത്തിരി സന്തോഷം… ☺ ? ?

      നല്ല വാക്കുകള്‍ക്കു ഒരിക്കല്‍ കൂടെ നന്ദി രേഖപ്പെടുത്തുന്നു… ♥️??❤️

  7. ഇതിന്റെ 2ñd part ഉണ്ടോ മാളൂട്ടി വലുതായിഉള്ള ചെറിയ വിവരണം pls തെരുവോ bro……
    ഒന്ന് അറിയാൻ ചെറിയ മോഹം അമ്മു പിന്നെ പഠിച്ചോ മാളു സത്യം അറിഞ്ഞോ ഇതൊക്കെ ഉള്ള ഒരു സന്തോഷമായ ജീവിതം ഒന്ന് എഴുതുവോ pls

    1. അങ്ങനെ ഒന്നും ഞാൻ ഇപ്പൊ ആലോചിച്ചു നോക്കിയിട്ട് ഇല്ല…. എഴുതാൻ തന്നെ സമയം ഇല്ല… അതുകൊണ്ടാണ് പുതിയ കഥ പോലും വരാത്തെ…

      എന്തായാലും നോക്കട്ടെ Bro…. സമയം ഉണ്ടെങ്കില്‍ എഴുതി തരാന്‍ ശ്രമിക്കാം…

      1. ഈ കഥയുടെ സെക്കന്റ് പാർട്ട്‌ ഉണ്ടാകുമോ

  8. കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ പോലെ.. സംതൃപ്തി ആണുട്ടോ ?

  9. എന്താ ഇപ്പം പറയുക…..
    ഇഷ്ടായി ഒരുപാട്… ❤️❤️❤️
    അമ്മുവും ദേവും മാളൂട്ടിയും കാശിയും എല്ലാവരെയും ഒത്തിരി ഒത്തിരി ഇഷ്ടായി….
    കഥ എന്നൊക്കെ പറഞ്ഞാൽ ഇതാണ്…
    ശെരിക്കും കുടുംബ ജീവിതം എന്താണെന്ന് കാണിച്ചു തന്നു…..
    ഒരിക്കലും മറക്കില്ല…..
    നല്ല നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു…
    ഒത്തിരി സ്നേഹത്തോടെ
    ആന പ്രാന്തൻ

  10. പോരാളി, വായിച്ചു ഈ ഭാഗവും ഇഷ്ടപ്പെട്ടു. ❤

    അഹനക്ക് ഇപ്പോൾ ഒരു മരണം അനുവാര്യമാണ്. എന്റെ കൂടെ അയക്കാൻ സമ്മതമാണോ!? ???

    1. ഒരു തെറ്റൊക്കെ ഏത് പോലീസ് കാരനും പറ്റും ??

      അമ്മുട്ടി ടെ വികൃതികൾ ഒക്കെ മിസ്സ്‌ avind?

  11. Bro.. Ipozha vayich theerkan pattiye…. Nalla oru feel good movie kanda pile arunu ith vayich kazjinjapo thonniye…
    ❤️❤️❤️❤️❤️❤️

  12. Introയിൽ പറയാറുള്ളത് പോലെതന്നെ, കുറച്ച് കുടുംബങ്ങളുടെ അതിമനോഹരമായ ഒരു കഥ?. മാളുട്ടിയെ ഒത്തിരി ഇഷ്ടായി?. ദേവും അമ്മുവും തമ്മിലുള്ള പ്രണയവും അവരുടെ ജീവിതവും എല്ലാം വളരെ നന്നായിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും detailing ഗംഭീരമാണെന്ന് പറയാതെ വയ്യ. കഥ ഒത്തിരി ഇഷ്ടായി..❣️

    സ്നേഹം…!❤️❤️❤️❤️❤️

  13. ഖൽബെ…❤❤❤

    വൈഷ്ണവം വായിച്ചപ്പോൾ തുടങ്ങി നിനക്ക് ഞാൻ ഒന്ന് ഓങ്ങി വെച്ചിരുന്നതാ…ഇപ്പോൾ ഇവിടെയും…ഇത്രേം എഴുതമെങ്കിൽ നിനക്ക് ബാക്കി കൂടി അങ്ങ് പൊലിപ്പിച്ചാൽ എന്താടാ തെണ്ടീ… ഞാനും 23 ഉം ഇനി ഇവിടെ സമരം ചെയ്യേണ്ടി വരുവോ…???

    ഋതുബേദങ്ങൾ ശെരിക്കും ദേവന്റെയും അനഘയുടെയും ജീവിതത്തിലെ മനസ്സിന്റെ നിറങ്ങളുടെ സ്നേഹത്തിന്റെ എല്ലാത്തിന്റെയും ഒഴുക്കിലുള്ള വിവരണം ആയിരുന്നു…
    അനു ഒരു നോവായി നിൽക്കുന്നു എങ്കിലും ഇത് അമ്മുവിന്റെ കഥാലോകമാണ്…

    എവിടെയോ ഗ്യാപ് വീണു പോയതാണ് പിന്നീട് വായിച്ചു തുടങ്ങുമ്പോഴേക്കും ക്ലൈമാക്സ് എത്തി…

    മാളു…നീ എങ്ങനെ ഇത്രേം ക്യൂട്ട് ആൻഡ് ലവബിൾ ആയ ഒരു കുറുമ്പിയെ create ചെയ്തെടുത്തു എന്ന് എനിക്ക് ഒരെത്തും പിടിയുമില്ല ഓരോ gestures ഉം ഓരോ ചിരിയും ഭാവങ്ങളും സംസാരവും നമ്മളെ മാളൂട്ടിയിലേക്ക് വലിച്ചടുപ്പിക്കും, മാളൂട്ടി സ്‌ക്രീനിൽ ഉണ്ടെങ്കിൽ ബാക്കി എല്ലാം എല്ലാവരും സെക്കണ്ടറി ആവുന്ന മാജിക്…❤❤❤

    പിന്നെ കുളക്കടവ്…ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല…
    (തള്ളേ കലിപ്പ് തീരണില്ലല്ല്…)

    അവസാനം എല്ലാം കൊണ്ടങ്ങു പൂട്ടിയത് എനിക്കിഷ്ട്ടായി…
    രണ്ടു പിള്ളേരും അമ്മുവും ദേവനും പൊളി…❤❤❤

    അപ്പോൾ ഇനി ചെറുകഥകളുടെ വരവാണല്ലേ…
    ഒന്ന് പറയണേ…
    ഇങ്ങോട്ടു അധികം വിസിറ് ഇല്ലാത്തൊണ്ട് അറിയാറില്ല…

    അപ്പോൾ…
    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      എവിടെ അങ്ങനെ പോസ്റ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടല്ലേ ബ്രോ ഞാന്‍ അങ്ങ് എഴുതാത്തത്??? എന്നോട് സമരം ചെയ്തിട്ട് കാര്യമില്ല… മുതലാളിയോട് സമരം ചെയ്യ്… ☺

      അനുവിനേക്കാൾ ഇത് അമ്മുവിന്റെ കഥയാണ്. എന്നാൽ അനു ഒരിക്കലും ഒഴിച്ച് മാറ്റാന്‍ കഴിയില്ല… അവളില്ലേ മാളുട്ടിയില്ല… ഈ കഥയെ ഇത്രയെങ്കിലും പ്രയങ്കരമാക്കിയത് ആ കുട്ടികുറുബിയാണ്…

      അല്ല, കുളക്കടവ് സീനിനെന്താ കുഴപ്പം… സൈറ്റിന്റെ നിയമാനുസൃതം മാക്സിമം ഞാന്‍ അവിടെ നൽകിയിട്ടുണ്ട്… അതിനും കൂടുതൽ ഒന്നും എന്നെ കൊണ്ട്‌ പറ്റുമെന്ന് തോന്നുന്നില്ല ? ഞാൻ പാവമല്ലേ… ☺

      ചെറുകഥകള്‍ മനസില്‍ ഉണ്ട്… എഴുതാൻ കഴിയുമോ എന്ന് ഉറപ്പില്ല… വന്നാൽ പറയാം…

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

      മറ്റെത് ഞാൻ ശ്രമിക്കാം കേട്ടോ… ☺ തല്ലണ്ട ഒന്ന് വിരട്ടി വിട്ടാല്‍ മതി ?