ഈ ജന്മം നിനക്കായ്

Author : രഗേന്ദു

 

ഈ ജന്മം നിനക്കായ്

 

കൂട്ടുകാരെ… ഇത് എൻ്റെ രണ്ടാമത്തെ കഥയാണ്.. അദ്യ കഥക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും, സ്നേഹത്തിനും ഒരുപാട് സ്നേഹം… പിന്നെ ഈ തീം എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാൾ തന്നത് ആണ്. ആൻഡ് ഐ ആം ബ്ലെസ്ഡ് ടു ഹാവ്വ് ഹിം.. ഇത് ഒരു സാധാരണ കഥയാണ് കൂടുതൽ പ്രതീക്ഷ ഒന്നുമില്ലാതെ വായ്ക്കണം… അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല..തെറ്റ് കുറ്റങ്ങൾ ഉണ്ടാവും.. അത് ക്ഷമിക്കുമല്ലോ.. എന്തായാലും അഭിപ്രായം പറയണേ..

സ്നേഹത്തോടെ❤️

 

ഈ ജന്മ നിനക്കായി ❣️

 

രാവിലെ..

 

ഞാൻ കുളിച്ച് മുറിയിൽ കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു.. എന്നിട്ട് എന്നെ സ്വയം അതിൽ നോക്കി..

 

ചെറുപ്പം മുതൽ ആളുകള്‍ കളിയാക്കുന്ന കോലം.. കറുത്തവൻ.. നന്നായി കറുത്ത ശരീരം.. എന്നാൽ കടഞ്ഞു എടുത്ത ബോഡി..

അതിന്റെ ഒപ്പം ഒരു ജാതക ദോഷവും.. ആകെയുള്ള അമ്മ കണ്ണടക്കുന്നതിന് മുൻപേ എന്റെ കുട്ടിയെ കാണണം എന്ന ആഗ്രഹം ഒരിക്കലും നടക്കില്ല എന്ന് എനിക്ക് തോന്നി..

 

ഇന്ന് അവസാന പെണ്ണ് കാണൽ ആണ്….

 

എന്നെപ്പറ്റി പറഞ്ഞില്ലല്ലോ ഞാൻ അരുൺ..

വയസ് 32 ആയി..

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36

345 Responses

    1. ഒത്തിരി സ്നേഹം രുദ്ര കഥ ഇഷ്ടപെട്ടതിൽ❤️

  1. വായിച്ചു… ഇഷ്ട്ടായി…
    ഇങ്ങനത്തെ ചെറുകഥകൾ മതി കേട്ടോ ഇനി ഭാവിയിലും..
    അതാണ് മനസ്സിന് സുഖം… വായിക്കാനും സുഖം.

  2. ഇന്ദൂസ്,
    ആദ്യ കഥയിൽ നിന്നു വിഭിന്നമായി പക്വത നിറഞ്ഞ എഴുത്ത്, എഴുത്തിൽ ഉള്ള മാറ്റം കണ്ട് അത്ഭുതം തോന്നുന്നു. ഇനി ഇത് മുറുക്കെ പിടിച്ച് എഴുതിക്കോളൂ…
    കഥയുടെ തീം കുറെ വന്നിട്ടുണ്ടെങ്കിലും ഇന്ദൂസിന്റെ എഴുത്തിന്റെ മനോഹാരിതയിൽ അതൊന്നും ഒരു വിഷയമായില്ല.
    ഇനിയും പുതിയ തീമും, നല്ല കഥകളുമായി വരിക…
    അഭിനന്ദനങ്ങൾ…

    1. ജ്വാല..
      എഴുത്തിൽ മാറ്റം ഉണ്ട് എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം . ചിലഭാഗങ്ങൾ ഞാൻ എത്ര പ്രാവശ്യം മാറ്റി മാറ്റി എഴുതി എന്ന് എനിക്ക് തന്നെ അറിഞ്ഞുട. അതിൻ്റെയൊക്കെ റിസൾട്ട് ആവും ആ മാറ്റം. ഒത്തിരി സ്നേഹം ജ്വാല❤️

  3. എന്റെ പൊന്നു ചങ്ങായി..
    ബോംബിന് കീ കൊടുത്ത് വെച്ചിട്ടാണ് അപ്പർത്ത് dialoge അടിച്ചതല്ലേ…
    രണ്ട് കോലുമിട്ടായി വാങ്ങാൻ വണ്ടി നിർത്തിയപ്പോ ആണ് കഥ വന്ന കണ്ടത് പിന്നൊന്നും നോക്കീല്ല അടുത്ത നെരപ്പിന് സൈഡ് ആക്കി. വായിച്ചു തീർത്ത്….

    പേജ് തീർന്ന അറിഞ്ഞില്ല..
    തീപ്പൊരി സാനം…
    ആ ഇടിയൊക്കെ കലക്കി….
    ഇഷ്ടായി ❣️
    Poratte aduttha item

    1. Babyboy

      ഇടി ഇഷ്ടായി അല്ലേ.. ഞാൻ അതൊക്കെ നിങൾ ഇങ്ങനെ സ്വീകരിക്കും എന്ന് ആലോചിച്ചാണ് എഴുതിയത്. എന്തായാലും ഇഷ്ടായിലോ ഒത്തിരി സ്നേഹം❤️

  4. ഇന്ദുസേ,

    ഒരു കഥ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു…. ഒരു സദ്യ പ്രത്രക്ഷിച്ചു വന്നയെനിക്ക് കിട്ടിയത് അടിപൊളി ബിരിയാണി ആണ്.

    “”വരികൾ എന്നാ പുഴയിലൂടെ വായന എന്നാ തോണിയിലേറി തഞ്ചത്തിലും ഒഴുക്കോടെയും ഓരോ ഭാഗങ്ങളും ആസ്വദിച്ചു അനുഭവിച്ചറിഞ്ഞു “””

    ഇന്നലെ ഞാൻ അമ്മയോട് പറഞ്ഞാ ഡയലോഗ് ആണ് അരുൺ തുടക്കത്തിൽ അമ്മയോട് പറഞ്ഞത്…. ഫീലോടെ വായിക്കേണ്ട ആ ഭാഗം ചിരിയോടെ ആണ് ഞാൻ വായിച്ചത്.

    ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞു… പലരും ഒരു വക്തിയുടെ ശരീരത്തിൽ ഉള്ള കുറവുകൾ വെച്ചവരെ മാറ്റി നിർത്തുമ്പോൾ അവരെ പരിഹസിക്കുമ്പോൾ ഓർക്കുന്നില്ല അവരുടെ ഹൃദയം നുറുങ്ങുന്ന വേദയാണ് അവർക്ക് അതിൽ നിന്നും ലഭിക്കുന്നത് എന്ന്…

    ഇന്ദുസ് എഴുതിയ രണ്ട് കഥകളും എനിക്ക് എന്റെ ജീവിതത്തോടെ റിലേറ്റ് ചെയ്യാൻ സാധിക്കും… രണ്ടും ഞാൻ അനുഭവിച്ചറിഞ്ഞതാണ്. ഈ കഥ വായിച്ചപ്പോൾ അന്നത്തെ എന്റെ അവസ്ഥ ഓർമ്മ വന്നു….
    ആരോടും പരിഭവം ഇല്ല.. അവരുടെ മനസ്സിന്റെ കുറവുകൾക്ക് മുന്നിൽ എന്റെ കുറവുകൾ ഒന്നും അല്ല…

    അരുണിന്റെ കഥ ഒരുപാട് ഒരുപാട് ഇഷ്ടമായി…. ഓരോ വരികളും ഒഴുക്കോടെ വായിക്കാൻ പറ്റി…. ഒപ്പം തീർന്ന് പോവരുതേ എന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്തു…. ഇനിയും അതിമനോഹരമായി എഴുതാൻ സാധിക്കട്ടെ….!

    എന്റെ പെങ്ങളുട്ടിക്ക് സ്നേഹാശംസകൾ ❣️

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. ലയറെ..
      നിങ്ങളെ പോലുള്ള എഴുത്കാർ ഇങ്ങനെ പറയുമ്പോൾ സന്തോഷമാണ്.. കുഞ്ഞി കഥയാണ് പക്ഷേ ഒത്തിരി സമയം എടുത്ത് എഴുതിയത് ആണ്. ശരിക്കും കഥ എഴുതാൻ എനിക്ക് അങ്ങനെ അറിഞ്ഞുടാ.. പിന്നെ ഇത് ലൈഫ് ആയി റിലെറ്റ് ചെയ്തു എന്ന് പറഞ്ഞപ്പോൾ സന്തോഷം.
      വേറെ എന്താ… എന്തായാലും ഒത്തിരി സ്നേഹം. സ്നേഹത്തോടെ❤️

  5. ചേച്ചി….
    പൊളിച്ചുട്ടോ??
    ഒരുപാടിഷ്ട്ടായി ???

  6. ഹാവു…. വന്നല്ലോ??

    വായിച്ചിട്ടില്ല ട്ടോ ചേച്ചി… വായിച്ചിട്ട് പറയാം?

  7. അങ്ങനെ വന്നുലേ ഊരുതെണ്ടി…(ഊരുതെണ്ടിയുടെ കഥ എന്നാ പറയേണ്ടതെന്ന് ഏതൊക്കെയോ ഊളകൾ പറയുന്നുണ്ട്… പക്ഷെ ഞാനങ്ങനെ പറയൂല)????

  8. ഹാവൂ എന്റെ അസിസ്റ്റന്റ് ഫസ്റ്റ് അടിച്ചിട്ടുണ്ട് ???

      1. ജോനാസേ…..
        നീ ഒന്നും പണയണ്ട ?