വൈഗ [മാലാഖയുടെ കാമുകൻ] 2128

Views : 400436

വൈഗ

Vyga | Author : Malakhayude Kaamukan

 

ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു ഞാൻ… നീല ഷർട്ടും കറുത്ത ജീൻസും ഒരു ബൂട്ടും ആണ് എന്റെ വേഷം..ഏകദേശം അൻപതു വയസുള്ള ഞാൻ ഒറ്റക്ക് പാർക്കിലെ ഒരു ബെഞ്ചിൽ ഇരിക്കുന്നത് ചിലർ നോക്കി കടന്നു പോകുന്നുണ്ട്… കൂടുതലും കപ്പിൾസ് ആണ്..

ഞാൻ ഇരുന്ന ബഞ്ച്.. ഏപ്പൊഴും ഞാനും വൈഗയും വന്നിരിക്കുന്ന സ്ഥലം… അവൾ ആദ്യമായി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ സ്ഥലം… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

“എക്സ്ക്യൂസ്‌ മി സാർ….”

ഒരു കിളിനാദം കേട്ട് ഞാൻ ഓർമയിൽ നിന്നും വർത്തമാന കാലത്തേക്ക് വന്നു…

നോക്കിയപ്പോൾ ഒരു തരുണി.. കറുത്ത ഫുൾ സ്ലീവ് ബനിയനും ഇളം നീല ജീൻസും ധരിച്ച ഒരു സുന്ദരി..

“യെസ്‌?”

ഞാൻ തിരിച്ചു ചോദിച്ചു..

“ഐ ആം ലീന… ഒരു നാഷണൽ മീഡിയയിൽ വർക്ക് ചെയ്യുന്നു.. കുറച്ചു കാര്യങ്ങൾ ചോദിച്ചോട്ടെ?”

“ചോദിച്ചോളൂ… മിസ് ലീന….”

“ഞാൻ റെക്കോർഡ് ചെയ്യും.. പേർസണൽ കാര്യങ്ങൾ ചോദിക്കും… കുഴപ്പം ഇല്ലല്ലോ?”

അവൾ ഒരു വോയിസ് റെക്കോർഡർ കാണിച്ചു..

“നോ ഇഷ്യൂ …ചെയ്തോളു…എന്താ അറിയേണ്ടത് ?”

ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

“സാറിന് എത്ര വയസ് ഉണ്ട്? ആൻപത് ആണോ?”

“അതെ.. എനിക്ക് അടുത്ത വർഷം അൻപതു തികയും… എന്താണ്?”

“അൻപതു വയസുള്ളവർ കുടുംബത്തിന്റെ ഒപ്പം ഇരിക്കാൻ ഇഷ്ടപെടാറില്ല.. അത് എന്തുകൊണ്ടാണ്? അതാണ് ഞങ്ങൾ ഇതുപോലെ ഒറ്റക്ക് ഇരിക്കുന്നവരെ തിരഞ്ഞു ഇന്റർവ്യൂ ചെയ്യുന്നത്… “

“ഒറ്റക്കിരുന്നാൽ എന്താ? “

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com