വേനൽ മഴ [സ്റ്റീഫൻ ബോസ്] 1313

Views : 29599

വേനൽ മഴ

Venal Mazha | Author : Stephen Boss

………………..

“” സാർ ..ഞാൻ സാറിന് ചേരുന്ന പെണ്ണല്ല . എനിക്ക് പ്രാരാബ്ദമുണ്ട് . എന്റെ തൊട്ടിളയ ഒരനിയത്തി . പിന്നെ രണ്ടനിയന്മാരുടെ പഠിത്തം . അമ്മയുടെ മരുന്ന് . പിന്നെ ..പിന്നെ എന്റെ ഈ കാല് “””” ശ്രീലക്ഷ്മി ഇവിടെ ഹോസ്റ്റലിൽ അല്ലെ ? ഈ ആഴ്ച താൻ വീട്ടിൽ പോകുമ്പോൾ ഞാനും വരുന്നുണ്ട് . എന്റെ കാറിൽ പോകാം “‘ അവൾ പറഞ്ഞതൊന്നും കേൾക്കാതെയെന്നപോലെ നോക്കിക്കൊണ്ടിരുന്ന ഫയൽ അടച്ചു വെച്ചിട്ട് മുകുന്ദൻ ശ്രീലക്ഷ്മിയെ നോക്കി .

“‘ തന്റെ കാര്യങ്ങൾ പറഞ്ഞതല്ലാതെ എന്നെ ഇഷ്ടമല്ലായെന്നൊന്നും ഇതേവരെ താൻ പറഞ്ഞില്ലല്ലോ . അതുകൊണ്ടുതന്നെ ഞാനീ ആലോചനയുമായി മുന്നോട്ട് പോകുകയാണ് .”‘ അയാൾ ഹാഫ് ഡോർ തുറന്ന് പിടിച്ചുകൊണ്ട് തിരിഞ്ഞു നിന്നു.

“‘സാർ … സാറിന്റെ വീട്ടിൽ സമ്മതിക്കില്ല . അവിടേക്ക് വന്നു കയറാനുള്ള യോഗ്യത പോലുമില്ലെനിക്ക് “‘ ശ്രീക്ക്‌ സങ്കടം വരുന്നുണ്ടായിരുന്നു . വിടർന്ന കണ്ണുകൾ നിറഞ്ഞു തുളുമ്പി .

“‘ കരയുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല.. പ്രത്യേകിച്ച് എനിക്കിഷ്ടമുള്ള ആളുകൾ .താൻ മുഖം തുടക്ക് . ആളുകൾ ആരേലും കണ്ടാൽ കീഴുദ്യോഗസ്ഥയെ പീഡിപ്പിച്ചു എന്നാവും പറച്ചിൽ . “” പറഞ്ഞിട്ട് മുകുന്ദൻ പുറത്തേക്കിറങ്ങിയപ്പോൾ ശ്രീ സാരിത്തുമ്പ് കൊണ്ട് മുഖം അമർത്തി തുടച്ചിട്ട് പുറത്തേക്കിറങ്ങി .

“” എന്താ ശ്രീ ? സാർ വീണ്ടും അതെ പല്ലവി തന്നെയാണോ . ? ”” സീറ്റിലിരുന്നു വെള്ളക്കുപ്പി വായിലേക്ക് കമഴ്ത്തിയ ശ്രീയോട് ലീജ ചോദിച്ചു .

“‘അതെ ലീജേച്ചി …”‘

“” സാർ നിന്നേം കൊണ്ടേ പോകുള്ളൂന്ന് തോന്നുന്നു . നിനക്കെന്താ ശ്രീ . മുകുന്ദൻ സാറിനെ പറ്റി ആരും മോശാഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല . ഇങ്ങോട്ട് നല്ലൊരാലോചന വരുമ്പോൾ നീയായിട്ടെന്തിനാ തട്ടിക്കളയുന്നെ ?”’

“‘ലിജേച്ചിക്കറിയില്ലേ വീട്ടിലെ കാര്യങ്ങൾ . എന്റെ ഒരാളുടെ ശമ്പളത്തിലാ കുടുംബം ഇപ്പൊ പിടിച്ചു നിൽക്കുന്നെ .പിന്നെ എന്റെയീ കാല് “”

“‘എന്റെ ശ്രീ ..നീ കാലിന്റെ കാര്യം വിട് . അത് മുകുന്ദൻ സാറിനറിയാവുന്ന കാര്യമല്ലേ? അതല്ലാതെ നിന്നെ കാണാൻ എന്താ ഒരു കുറവ് . ഏതൊരാണും മോഹിക്കും “‘

“‘ സാറിന്റെ വീട്ടിലേക്ക് ചെന്ന് കേറാനുള്ള യോഗ്യതയൊന്നും എനിക്കില്ല . സ്ത്രീധനവും ഒന്നും കൊടുക്കാനുമില്ല . പിന്നെ വികലാംഗയും . “‘

“‘സാറിനമ്മ മാത്രമുള്ളന്നാ കേട്ടത് . സർവീസിൽ നിന്ന് പിരിഞ്ഞു വീട്ടിലിരിപ്പാന്നാ പറഞ്ഞു കേട്ടെ . ക്ലബ്ബും സമാജോം ഒക്കെയായിട്ട് നടക്കുന്ന സ്ത്രീ ആകാതിരുന്നാൽ മതിയായിരുന്നു ആഹ് ..നീയായിട്ട് തടസ്സമൊന്നും നിൽക്കണ്ട . പിന്നെ കൂടുതൽ ആശിക്കുകയും വേണ്ട “”

Recent Stories

72 Comments

Add a Comment
 1. മനസ്സിൽ തട്ടിയ കഥ.വല്ലാതെ നൊമ്പരപ്പെടുത്തി.

 2. നല്ല അടിപൊളി ഭാഷയാണ് ബോസിന്റെ… കഥയും അടിപൊളി… 💖💖💖
  അഞ്ചു പേജില്‍ ഇങ്ങനെ ഒരു വലിയ കഥ തീര്‍ക്കാന്‍ നല്ല കയ്യടക്കം വേണം … 👍👍👍

  അതിനിടയില്‍ 1K ലൈക്കും കടന്നല്ലോ, അഭിനന്ദനങ്ങള്‍ 👏👏👏👏

  💖💖💖
  ഋഷി

 3. കുഞ്ഞു കഥ വേനൽമഴ പോലെ മനസ്സിൽ തൊടുന്ന കഥ, വളരെ ഇഷ്ടമായി

 4. Ishtaayi bro, iniyum nalla rachanakal pratheekshikkunnu…♥️♥️♥️

 5. Oru നല്ല കുഞ്ഞു കഥ 👏👏👏

 6. വിശ്വാമിത്രൻ

  Boss nalla story
  Orupad ishttamayi

 7. Manass nirayan vsrum 5 page tanne dharalam ennu arinjathil santhosham…❣️

 8. കഥ ഇന്നാണ് വായിക്കുന്നത് നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റി പിന്നെ ഇത്രെയും കുറഞ്ഞ പേജുകളിൽ മനസിന്‌ നല്ല സുഖം കിട്ടുന്ന കഥ വായിക്കുന്നത് ആദ്യം ആയിട്ട് ആണ് ❤️❤️

 9. വായിക്കാൻ കുറച്ചു വൈകി… എന്താ പറയുക…. മനോഹരം അതിമനോഹരം…. ♥️♥️♥️

 10. Short story
  But adipoli story with adipoli theme
  Orupade ishtamayi

 11. വിഷ്ണു🥰

  നല്ല ഒരു കഥ.. ഇഷ്ടമായി..💝

 12. ബോസ്സേ…,,,
  നല്ല സ്റ്റോറി bro ..,,, ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com