kadhakal.com

novel short stories in malayalam kadhakal !

വാത്സല്യം [VAMPIRE] 132

വാത്സല്യം

Valsallyam | Author : Vampire

 

അവനാ നീണ്ട വരാന്തയിലൂടെ തലങ്ങും
വിലങ്ങും നടന്നുകൊണ്ടിരുന്നു , എന്നിട്ടും
അവനിലെ വെപ്രാളം അടങ്ങിയില്ല………

സങ്കടവും ദേഷ്യവും നിരാശയുമായവൻ
ആകെ ഭ്രാന്തു പിടിച്ച മട്ടിൽ തലങ്ങും വിലങ്ങും
നടക്കുകയായിരുന്നു………

“എടാ അരുണേ, നിന്നെ ബോസുവിളിക്കുന്നുണ്ട്, നീ വേഗം ക്യാബിനിലേക്കു ചെല്ല്” എന്ന
ജോസച്ചായന്റെ വാക്കുകൾ കേട്ടതും അവന്റെ
മുഖം വേനൽ മഴകൊണ്ടപോലെയതാ വിടരുന്നു,
അതുവരെയുള്ള അവന്റെ പരിഭ്രമം ആ
ഒറ്റ വ്യക്തിയുടെ വാക്കുകളാൽ അല്പമായി
താഴ്ന്നിരിക്കുന്നു,

അതെയോ, എന്നാൽ ഞാനിപ്പോൾ തന്നെ ചെല്ലാം ഇച്ചായാ, എന്നു പറഞ്ഞ് അവനാ ക്യാബിനുള്ളിലേക്കു കടന്നു ചെന്നു….

“മേ ഐ കം ഇൻ സാർ “എന്ന ഒരു
അനുവാദ ചോദ്യം തൊടുത്തുവിട്ടവൻ
ബോസിന്റെ മുഖത്തേക്കു നോക്കി….”

യെസ് വരൂ അരുൺ , എന്ന മറുപടിയവനെ ബോസിന്റെ മുമ്പിൽ ആശങ്കാകുലനാക്കി മാറ്റി നിർത്തി…

സാർ ഞാൻ പറഞ്ഞകാര്യം “അത് അവനിൽ നിന്ന് പരിഭ്രമമായി പുറത്തു വന്നു,..”

ആ, അരുൺ അതു ഞാനിപ്പോൾ എന്താ പറയുക, നീ കഴിഞ്ഞവർഷം ലോങ് ലീവെടുത്തില്ലേ, അതാ നിനക്കീ ലീവു തരാൻ പറ്റാത്തെ ,
“സോറി അരുൺ നിനക്കിനി ലീവ് അനുവദിക്കാൻ പറ്റില്ല “……

ആ മറുപടി അരുണിനെ ആകെ വിഷമത്തിലാക്കി…….
അവനാകെ തളർന്ന പോലെയായി……..
പക്ഷെ അരുൺ അതു പുറത്തുകാട്ടിയില്ല, പകരം
ബോസിന്റെ മുമ്പിലൊരു യാചകനായി….

“സാർ അങ്ങനെ പറയരുത്, എനിക്കു
ലീവു വേണം…… എന്റെ ഭാര്യടെ
ഡെലിവറി ഡേറ്റ് അടുത്തിരിക്കാ, ഞാൻ
വരുമ്പോൾ അവൾക്കു വാക്കു നൽകിയതാ അവളുടെ ഡെലിവറി ടൈമിൽ കൂടെ ഉണ്ടാകുമെന്ന്…… അവൾക്കിപ്പോൾ എന്റെ
സാമീപ്യമാണ് വേണ്ടതെന്ന് ഡോക്ടർപോലും
പറഞ്ഞിരിക്കാ…… ,പാവം അവളെന്നെ
കാണണം എന്ന് ഇന്നലെ വിളിച്ചപ്പോളും
പറഞ്ഞു….
“സാർ എനിക്കെങ്ങനെയേലുമൊരു ലീവ് തരാമോ പ്ലീസ്”

അവൻ കെഞ്ചി പറഞ്ഞതുകൊണ്ടാകാം അവന്റെ ബോസ് അവനു രണ്ട് രണ്ടുദിവസത്തെ ലീവ് അനുവദിച്ചു നൽകികൊണ്ട് അവനോടു കരുണകാട്ടി…….

രണ്ടുദിവസമേ ലീവുള്ളുവെന്ന് അറിഞ്ഞപ്പോൾ
അവനാകെ നിരാശനായി, പക്ഷെ ലീവുകിട്ടിയല്ലോ എന്നോർത്തു സന്തോഷവാനും…

അവനപ്പോൾ തന്നെ ടിക്കറ്റു ബുക്കു ചെയ്യ്ത് ഫ്ലാറ്റിലേക്കു ഓടുകയായിരുന്നു… അതിനിടയ്ക്ക്

Views : 1344

The Author

VAMPIRE

8 Comments

Add a Comment
 1. നന്നായിട്ടുണ്ട് വാമ്പയർ –

  എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

 2. സൂപ്പർ…

 3. വാത്സല്യത്തിന്റെ വേദന

 4. ഖൽബിന്റെ പോരാളി💞

  ഓരോ പ്രവാസിയും അനുഭവിക്കുന്ന വേദനയാണിത്…..
  അവർ അടുത്ത് വേണമെന്ന് കുടുംബം ആഗ്രഹിക്കുമ്പോഴോ കുടുംബം അടുത്ത് വേണമെന്ന് അവര്‍ ആഗ്രഹിക്കുമ്പോഴോ നടക്കാത്ത അവസ്ഥ.. ☹️☹️

  Super Story Bro…

 5. വാമ്പയർ അണ്ണാ..👌👌
  കിടിലൻ .. വളരെ കുറച്ചു പേജുകളിൽ കഥ അതിന്റെ ലക്ഷ്യം കാണുന്നു..😊👌
  വീണ്ടും വ്യത്യസ്തമായ മറ്റൊരു കഥക്കായി കാത്തിരിക്കുന്നു..❤️

 6. ലെ ഇതിനു പോലും ഭാഗ്യമില്ലാത്ത ഞാൻ..
  ആ കള്ള ഷി ജിങ് പിംഗ് അവനും അവന്റെ ചൈനയും കൂടെ കൊറോണ പടർത്തി.. അല്ലാർന്നെ ഞാനും ആ സമയത്തു അവിടെ ഉണ്ടാകുമായിരുന്നു..

  1. Sarillatto ellam marumbo povam….🥰🥰🥰

 7. Super chetta…..🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020