വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി 💞] 369

Views : 65106

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

വൈഷ്ണവം 12

Vaishnavam Part 12 | Author : Khalbinte PoraliPrevious Part

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

 

കണ്ണേട്ടന്‍ അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു….

അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് തോന്നി….

 

(തുടര്‍ന്നു….)

 

പക്ഷേ കണ്ണേട്ടന്‍റെ മനസില്‍ തനിക്ക് ഒരു സ്ഥാനവുമില്ലെങ്കില്‍…. അത്രയ്ക്ക് വിഷമത്തോടെയാണ് അന്ന് എന്‍റെ മുന്നില്‍ നിന്ന് പോയത്…. ചിലപ്പോള്‍ മനസിന് ഇഷ്ടപ്പെട്ട വെറെയൊരാളെ കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍….. ചിന്നുവിന്‍റെ മനസില്‍ കുറെ ചോദ്യങ്ങള്‍ വന്നടിഞ്ഞു….

 

എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…. ഇല്ല… പോണം…. കാണാണം…. തന്‍റെ ജീവിതത്തിലെ ഒരുപിടി സുന്ദരനിമിഷങ്ങള്‍ തന്ന ആളാണ്. ഞാന്‍ കാരണം ഒരുപാട് വേദന അനുഭവിച്ച ആള്‍. കണ്ണേട്ടന്‍റെ ജിവിതം ഇപ്പോ എങ്ങിനെയാണ് എന്ന് എനിക്കറിയണം….

 

സന്തോഷത്തോടെയിരുന്ന മതിയായിരുന്നു ദൈവമേ…. നേരിട്ട് കാണുക തന്നെ. ചിലപ്പോള്‍ തന്നോട് മിണ്ടുകയില്ല ചിലപ്പോള്‍ മൈന്‍റ് പോലും ചെയ്യില്ല. അന്നത്തെ ദേഷ്യം ഇപ്പോഴും കാണുമോ…. ആ ദേഷ്യത്തിന് തന്നെ അടിക്കുമോ…. ഇതുവരെ തന്നെ തല്ലി നോവിച്ചിട്ടില്ല…. പക്ഷേ…. ഇപ്പോ താന്‍ അദ്ദേഹത്തിന്‍റെ ആരുമല്ല… വരുന്നിടത്തുവെച്ച് കാണാം…. അടുത്തേക്ക് ചെല്ലുക തന്നെ…. തല്ലിയാലും കുറ്റപെടുത്തിയാലും അധിക്ഷേപിച്ചാലും കുഴപ്പമില്ല…. എന്തു വന്നാലും ഞാന്‍ നേരിടും….. ചിന്നുവിന്‍റെ മനസില്‍ ആശങ്കകളും സംശയങ്ങളും നിറഞ്ഞു.

 

തല്ലിയോടിച്ചാലും താന്‍ കൊള്ളും എന്ന ഉറച്ച തീരുമാനത്തോടെ അവള്‍ ഇരുപ്പിടത്തില്‍ നിന്ന് എണിറ്റു…. തന്നെ നോക്കി നില്‍ക്കുന്ന വായിനോക്കി ജോംഗിങുകരോ പുച്ഛത്തോടെ അവഗണിച്ച് അവള്‍ ക്രിക്കറ്റ് നടക്കുന്ന ഗൗണ്ടിന്‍റെ ഭാഗത്തേക്ക് നടന്നു. തന്‍റെ കണ്ണേട്ടനെക്കുള്ള ദുരം കുറയുകയായി അവള്‍ക്ക് തോന്നി….

 

അവള്‍ കണ്ണേട്ടനെ ശരിക്കുമൊന്നു കാണാനായി പറ്റിയ ഒരു സ്ഥലം നോക്കി മുന്നോട്ട് നടന്നു. പറ്റിയ സ്ഥലത്തെത്തിയപ്പോള്‍ അവള്‍ കണ്ണു തുറന്ന് നോക്കി… രണ്ടുവര്‍ഷമായി തന്‍റെ മനസിനെ വേട്ടയാടുന്ന ആ മുഖം…

 

പക്ഷേ… ചിന്നു പ്രതിക്ഷ ഒരു കാഴ്ചയായിരുന്നില്ല അത്…. അവള്‍ പ്രസരിപ്പോടെ കണ്ട രൂപമല്ലായിരുന്നു അത്…. ആ രൂപത്തിലേക്ക് ഒരു നിമിഷം അവള്‍ അത് തന്‍റെ കണ്ണേട്ടന്‍ തന്നെയല്ലേ എന്ന രീതിയില്‍ പകച്ചു നോക്കി.

Recent Stories

10 Comments

  1. Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤👌

    1. ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി 💓

      നല്ല വാക്കുകള്‍ക്ക് നന്ദി ❤️🤗

  2. മേനോൻ കുട്ടി

    ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz

    1. അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം 😍

      1. അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺

  3. ഞാൻ ഫസ്റ്റ്… 😍😍😍

    1. Sorry dear 1st ഞാനാണ്

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com