തുമ്പ [VAMPIRE] 1752

Views : 25794

തുമ്പ

Thumba | Author : Vampire

ആയിരം അർത്ഥഭേതങ്ങൾ
വായിച്ചെടുക്കാൻ കഴിയുന്ന
ഒറ്റവരി കവിതയാണ് പെണ്ണ്…‼️

<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>

കുറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു
പെണ്ണിന്റെ ചൂടറിയണമെന്നുള്ളത്.. എല്ലാരുടെയും
കണ്ണിലുണ്ണിയായതുകൊണ്ട് നാട്ടിൽ വച്ച്
പറ്റില്ല, ആരെങ്കിലും അറിഞ്ഞാലോ എന്ന് നല്ല
പേടിയുണ്ട്…

അങ്ങനെയിരിക്കെയാണ് കമ്പനിയിൽ
പുതിയതായി ഒരു ഇലക്ട്രോണിക് വിഭാഗം
തുടങ്ങാൻ തീരുമാനിക്കുന്നത്.. അതിനുവേണ്ടി
ഡെവലപ്മെന്റ് ബോർഡുകളും, ടെസ്റ്റ് കിറ്റുകളും
പ്രോഗ്രാമറുകളും ഒക്കെ വേണ്ടിയിരുന്നു… ഒരു
കൊൽക്കത്ത കമ്പനിക്ക് ആയിരുന്നു ക്വൊട്ടേഷൻ കൊടുത്തിരുന്നത്…

സാധനങ്ങൾ എടുക്കാനും, അതിന്റെ ട്രെയിനിങ്ങിനും തിരഞ്ഞെടുത്ത രണ്ടുപേരിൽ ഒരാൾ ഞാനായിരുന്നു….
പറഞ്ഞറിയിക്കാനാവാത്ത സന്തോഷം…..
പത്ത് ദിവസത്തെ ട്രെയിനിങ്, എല്ലാ ചിലവും
കമ്പനി വക…

രണ്ടു ദിവസം മുന്നേ തന്നെ കൂട്ടുകാരോടൊപ്പം പോയി ഒരു വമ്പൻ ഷോപ്പിംഗ് നടത്തി… ബ്ലാൻകെറ്റുകളും പുതിയ കുറച്ചു വസ്ത്രങ്ങളും ഒക്കെ വാങ്ങി… ഒപ്പം ഒരു കാര്യം കൂടി വാങ്ങി, രണ്ടു പാക്കറ്റ് അൾട്രാ തിൻ കോണ്ടം,
നേരത്തെ തന്നെ സ്റ്റാൻഡേർഡ് ഫിറ്റ് മതി എന്നു
അളന്നു തിട്ടപ്പെടുത്തിയാണ് വന്നത്…..

എന്റെ കൂടെ വരുന്നവൻ അവിടെ ഉള്ള ഒരു
കൂട്ടുകാരൻ വഴി അതിനുള്ള സൗകര്യം ഒക്കെ
ശരിയാക്കിയിരുന്നു… മനസ്സിൽ എത്ര ലഡു
പൊട്ടി എന്നോർമയില്ല.. എന്തൊക്കെ വന്നാലും
തീരുമാനിച്ചതിൽ മാറ്റം ഉണ്ടാകില്ല എന്നുറപ്പിച്ചു
തന്നെയാണ് പോയത്….

എയർപോർട്ടിൽ നിന്ന് കമ്പനി വക ടാക്സിയിൽ സുഖയാത്ര, അവിടത്തെ കമ്പനിയുടെ
ഗസ്റ്റ് ഹൗസിൽ താമസം, നല്ലഭക്ഷണം……
ചെന്ന ദിവസം മുഴുവൻ ഉറക്കമായിരുന്നു……..

പിറ്റേന്ന് രാവിലെ ഇറങ്ങി, താമസ സ്ഥലത്ത്
നിന്നും ഏതാണ്ട് 15km ദൂരെയാണ് കമ്പനി……
റോഡിലെ തിരക്കിലൂടെ രണ്ടു മണിക്കൂറോളം
യാത്ര.. ഇത്തിരി മുഷിഞ്ഞു എങ്കിലും
അവിടെയെത്തിയപ്പോ സ്ഥലം ഒക്കെ ഇഷ്ടപ്പെട്ടു,
പരിചയപ്പെടൽ ഒക്കെ കഴിഞ്ഞു ഉച്ചയ്ക്കാണ്
ആദ്യത്തെ ട്രെയിനിംഗ് സെക്ഷൻ തുടങ്ങിയത്….

ക്ലാസ്സെടുത്തിരുന്നത് ഒരു പെൺകുട്ടി ആയിരുന്നത്.കൊണ്ട് സമയം പോയതറിയുന്നുണ്ടായിരുന്നില്ല,
രണ്ടു പൂച്ചക്കുട്ടികളെ പോലെ ഞങ്ങൾ അവൾ
പറയുന്നതൊക്കെ ശ്രദ്ധിച്ചു കേട്ടിരുന്നു….

Recent Stories

The Author

93 Comments

Add a Comment
 1. Vakukal kittan budhimuttundu ….

  Ethupoleyo ethinekkal nannayi thanneyo eaazhuthan eniyum sadhikkatte eannu naathram parayunnu..

  Sneham maathram ..♥️♥️

  1. v̸a̸m̸p̸i̸r̸e̸

   സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി പാപ്പാ,

 2. തുമ്പി🦋

  1.1k like ayiii killadi tanne tankall🤭.

  Ser oru autograoh please 🌝

  1. v̸a̸m̸p̸i̸r̸e̸

   ഇതിലൊക്കെ എന്ത് കാര്യം ഇരിക്കുന്നു, ന്റെ തുമ്പികുട്ടാ..

 3. E katha vayichu thangalude ella kathakum like ittitund ella kathayum vayikum ❤❤❤

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി സ്നേഹം ചിപ്പാ,

 4. ബ്രോ എന്താ പറയാ വായിച്ച് കഴിഞ്ഞ് കുറച്ചുനേരം അങ്ങനെ അനങ്ങാതെ ഇരുന്നു പോയി…പതിയെ തുടങ്ങി മൂർച്ച കൂടി കൂടി വരുന്ന വരികൾ🖤 ഒടുക്കം അവസാനത്തെ ആ വരിയും…എന്താണ് തോന്നുന്നതെന്ന് പറഞ്ഞറിയിക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് നിർത്തുന്നു🖤

  1. v̸a̸m̸p̸i̸r̸e̸

   മരക്കാറെ ഒത്തിരി നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും…!

   അമിത വിനയം അത്ര നാതല്ലാട്ടോ…!!

 5. പൊളി എന്ന് പറഞ്ഞാൽ അത് കുറഞ്ഞുപോകും….വല്ലാത്തൊരു കഥയായി പോയി , വേശ്യയുടെ കഥ വായിച്ചു അനുഭവിച്ച അതേ നീറ്റലാണ് നെഞ്ചിൽ ഇത് വായിച്ചപ്പോളും….അതുപോലെ കഥ നിർത്താൻ ഇതിലും നല്ലൊരു വരി വേറെ ഉണ്ടാവില്ല, അത്രയേറെ എല്ലാവരെയും അത് വേദനിപ്പിക്കും…

  1. v̸a̸m̸p̸i̸r̸e̸

   നേരംപോക്കിനായി എന്തെങ്കിലും കുത്തികുറിക്കുന്ന എനിക്ക്, ഈ വാകുകളത്രയും വലിയൊരു അംഗീകാരമാണ്…
   നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ട്ടോ…!!

 6. ഡാവിഞ്ചി

  11 പേജ് മാത്രമുള്ള ഈ കഥയുടെ അവസാന രണ്ട് വരിയോളം എന്റെ മനസ്സിനെ തൊട്ട വേറൊന്ന് ഞാൻ വായിച്ചിട്ടില്ല…നെഞ്ചിൽ തീ കോരിയിട്ട് പോയല്ലോടാവ്വേ നീ…

  1. v̸a̸m̸p̸i̸r̸e̸

   ഈ കഥയിലെ ഒട്ടുമിക്ക വരികളും ഞാനറിയാതെ തന്നെ എന്റെ വിരല്തുമ്പിലേക്ക് ഒഴുകി വന്നതാണ്, പക്ഷേ അവസാനം അങ്ങനെ ഒന്ന് വേണമെന്ന് എഴുതിതുടങ്ങിയപ്പോഴേ മനസ്സിൽ ഉറപ്പിച്ചിരുന്നു…

   വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …!

 7. തുമ്പയുടെ മടിത്തട്ടിൽ കിടന്നു കഥകേൾക്കുന്നത് ഓരോ വായനക്കാരന്റെയും മനസ്സ് തന്നെയാകും… അത്രയും ആഴമാണ് ഓരോ വരികൾക്കും..

  Hats off bro…

  Thank for this story🙏

  1. v̸a̸m̸p̸i̸r̸e̸

   നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ചാർലി… 

 8. ഡിയർ വാമ്പു…

  കഥകളിൽ കയറിനോക്കിയപ്പോ അവിചാരിതമായി കണ്ടതാണ് തുമ്പ. Like കണ്ട് വായിച്ചുതുടങ്ങിയതാണ്…
  താങ്കൾ പറഞ്ഞത് പോലെ ഈ വിഷയം മുൻപ് പലരും പല കഥകളിലും കൊണ്ടുവന്നതാണെങ്കിലും, തന്റെ രചന
  ഇതിനെ ഒന്നുകൂടി മികവുറ്റതാക്കി 👌👌👌

  KK യിലും ഇവിടെയും അഭിപ്രായങ്ങളിലും മറ്റും തന്റെ കഥകൾ വായിക്കാൻ ഒരുപാട് പേർ പറയാറുണ്ട്. ഒരു പുതിയ എഴുത്തുകാരനെ ഉൾകൊള്ളാൻ കഴിയാത്തത്കൊണ്ടോ എന്തോ ഇതുവരെ അതിനു ശ്രമിച്ചിരുന്നില്ല ( sorry bro )

  എന്നാൽ ഈ ഒരൊറ്റ സ്റ്റോറി എന്റെ തീരുമാനം മാറ്റി. ഇനി
  തന്റെ എല്ലാ കഥകൾക് താഴെയും എന്റെയും കമെന്റ് തീർച്ചയായും ഉണ്ടാകും 💪💪

  സ്നേഹപൂർവ്വം 💞💞💞

  💗💙 മേനോൻ കുട്ടി 💙💗

  1. v̸a̸m̸p̸i̸r̸e̸

   ഞാൻ കുറ്റപ്പെടുത്തുന്നതല്ല, ഈ സൈറ്റിൽ തന്നെ എടുത്ത് നോക്കിയാൽ ലൈക്കുകൾ കുറവുള്ള ഒരുപാട് നല്ല കഥകൾ ഉണ്ട്…
   അതിമനോഹരമായ കഥകൾ….
   അതുകൊണ്ട് ഒരിക്കലും ലൈക്കുകളുടെ എണ്ണം ആയിരിക്കരുത് ഒരു കഥ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം…

   സമയവും, സന്ദർഭവും ഒത്തു വരികയാണെങ്കിൽ തീർച്ചയായും വായിച്ചു അഭിപ്രായം പറയണം,

   സ്നേഹപൂർവം നൽകിയ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി…..!!

   സസ്നേഹം,
   -vaмpιre♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com