തിരിച്ചറിവ് [ലേഖ] 110

Views : 3355

തിരിച്ചറിവ്

Thiricharivu | Author : Lekha

 

ആമുഖം : ഈ കഥയ്ക്ക് ആരുമായും ബന്ധമില്ല എന്ന് അറിയിക്കുന്നു.*തിരിച്ചറിവ്*

“എന്റെ മോളേ. . . . അയ്യോ എന്റെ പൊന്നു മോളെ. . . ”

കാലത്ത് തന്നെ നജിലയുടെ അലറി കരച്ചിൽ കേട്ട് നാട്ടുകാർ ഓടികൂടി. ഓടിയെത്തിയവർ വന്നു കാണുന്നത് ഫാനിൽ തൂങ്ങി ആടുന്ന നജിലയുടെ മൂത്തമകളെയും അതിൽ കെട്ടിപിടിച്ചു അലറി കരയുന്ന നജിലയെയും മതിലിൽ ചാരി എല്ലാം നഷ്ടപെട്ടവനെ പോലെ ഇരിക്കുന്ന മജീദ് ഇക്കയെയും ആണ്.

അടുത്തുള്ള സ്ത്രീജനങ്ങൾ നജിലയെ പിടിച്ചു മാറ്റി
ആരോ പോലീസിനെ വിളിച്ചു അവർ എത്തി ബോഡി താഴെ ഇറക്കി.എ എസ് ഐ എന്റെ ഫോൺ പരിശോധിക്കുന്നു മറ്റു പോലീസ്‌കാർ എന്റെ ബുക്ക്‌ ഒക്കെ പരിശോധിക്കുന്നു

വീടിനു മുൻപിൽ നല്ല ആൾകൂട്ടം ആയി.

ഈ ആൾക്കൂട്ടത്തിൽ ഞാനും ഉണ്ട് ഉമ്മയെ സമാധാനിപ്പിക്കാൻ പറ്റാതെ വാപ്പ ഇരിക്കുന്ന ഇരിപ്പ് കണ്ട് പേടിച്ചും.

ഞാൻ റസിയ. എല്ലാരും റസി എന്ന് വിളിക്കും വാപ്പ മുത്ത്‌ എന്ന് വിളിക്കും. ഞാൻ ആണ് ആ ഫാനിൽ തൂങ്ങി ആടുന്നത്…
ഞാൻ എന്ന് പറഞ്ഞാൽ എന്റെ ജീവൻ വിട്ടൊഴിഞ്ഞ ശരീരം. ഞാൻ ഇപ്പോൾ എന്താ പ്രേതം ആണോ അതോ ആത്മാവ് എന്ന് പറയണോ അറിയില്ല.

എല്ലാം ഒറ്റ നിമിഷം കൊണ്ട് അവസാനിപ്പിച്ചു ഈ ഭൂമിയിൽ നിന്നും രക്ഷപെടാൻ തോന്നിയ ഒരു നിമിഷത്തിന്റെ വിവേകമില്ലായ്മയിൽ ഞാൻ പടച്ചവൻ തന്ന എന്റെ ജീവൻ സ്വയം എടുത്തു.

എന്നിട്ടോ രക്ഷപെട്ടോ. . .?
ഇല്ലാ…
എല്ലാം കണ്ടുകൊണ്ട് ദാ ഇവിടെ തന്നെ നില്കുന്നു….

നേരം പുലർച്ചെ ആണേലും ആൾക്കൂട്ടം ആയിട്ടുണ്ട് എന്റെ വാടകവീടിനു മുൻപിൽ. പോലീസ്‌കാർ വന്നു നാട്ടുകാരോട് ഒക്കെ ചോദിക്കുന്നുണ്ട് കാര്യങ്ങൾ.

ആ എന്റെ ഇളയാപ്പ വന്നു. മൂപര് പാർട്ടിക്കാരൻ ആണ് പേര് സകീർ, എന്നോട് വല്യ സ്നേഹാര്ന്നു.
വാപ്പയെ പിടിച്ചു റൂമിൽ കൊണ്ട് പോയി മുതുകിൽ തടവി ആശ്വസിപ്പിക്കുന്നുണ്ട് ഇളയാപ്പ.

” സകീറേ എന്റെ മുത്ത്‌ പോയിടാ, അവള് പോയി എന്റെ കുഞ്ഞിന് ജീവിതം കൊടുക്കാൻ ഓന് വയ്യ ഓന് വേറെ കാശ്കാരി പെണ്ണിനെ മതി എന്ന് പറഞ്ഞെടാ… ”
” എന്റെ മുത്ത്‌ നീറി നീറി ആടാ നിന്നത് ഇവിടെ, നീ കണ്ടോടാ ഓൾടെ കോലം ആഹാരം പോലും കഴിക്കാതെ പകുതി ആയി പോയി എന്റെ മുത്ത് ഓനെ കാരണം ”

Recent Stories

The Author

ലേഖ ✒️

17 Comments

  1. 🥰

  2. ഖുറേഷി അബ്രഹാം

    കുറച്ചു മുൻപ് നടന്ന കാര്യം അത് കഥയിലൂടെ അവതരിപ്പിച്ചു. പെണ്ണിനെ ഭോഗ വസ്തു മാത്രമായി കാണുന്ന ചില __ മക്കളുടെ എല്ലാം അറിഞ്ഞു കളയണം എന്നാലേ അവൻ ഇനി അതുമായി മറ്റൊരാളുടെ ആടുകൽ പോകാതെ ഇരികുകയുള്ളു. ആ സംഭവത്തിൽ അവന്റെ ഉമ്മയുടെ വാക്കുകളാണ് ഞെട്ടിച്ചത്. ആ തള്ളയും ഒരു പെണ്ണാണ് യെന്നോർക്കത്തെ പറഞ്ഞ കാര്യങ്ങൾ. കൂടുതൽ പറയുന്നില്ല. കഥ നന്നായിരുന്നു.

    | QA |

    1. Thanks QA🥰

  3. ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല…,,,

    ഈ കഥ ഒരു ഓർമപ്പെടുത്തലാണ്…

    1. Thanks Akhil 🥰

  4. ee site l theri vilikkan paadundo enn aryilla .. still , kALLA Nayintamon

    1. 🥰🥰🥰

  5. സമകാലിക പ്രസക്തി നേടിയ ഒരു വിഷയം. വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ. നല്ല എഴുത്തും… വളരെ നന്നായിട്ടുണ്ട് ലേഖ ചേച്ചി 🙏❤️

    1. Jeevan thanks 🥰🥰🥰

  6. 👍👍👍👍👍

    1. 🥰

  7. Good message…

    1. Thanks ezio 🥰🥰🥰

  8. ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ കണ്ട ജീവിതത്തിനോട് സാമ്യം ഉണ്ടെങ്കിലും അതിലൂടെ പറഞ്ഞ സന്ദേശം വളരെ വലുതാണ്…
    നല്ല എഴുത്ത്, ആശംസകൾ…

    1. Thanks Jwaala🥰🥰

    1. Thanks Akku🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com