തിന്മ നാട് [Rayan] 119

Views : 1277

തിന്മ നാട്

Thinma Naadu | Author : Rayan

 

പാതാളത്തിലെ മണിയറയിൽ എഫ് ബി യിൽ ബ്രൗസ് ചെയ്ത് കൊണ്ടിരിക്കേ… ഭാര്യ അടുത്ത് കിടക്കുന്ന മാവേലിയെ കുലുക്കി വിളിച്ചു..”ദേ… മനുഷ്യാ നിങ്ങൾ പോവുന്നില്ലേ…
ഭൂമിയിൽ നിന്ന് ഓണപ്പരിപാടികൾ ലൈവായി വന്ന് തുടങ്ങി.. ”

“നിനക്കറിയില്ലേ… ശ്യാമളേ..
കഴിഞ്ഞ ഓണത്തിനു സംഭവിച്ചത്…
ഞാനിനിയും ഭൂമിയിലേക്ക് പോവണോ…”

കള്ളവും ചതിയുമില്ലാതെ പൊളിവചനങ്ങൾ എള്ളോളം വരാതെ താൻ ഭരിച്ചിരുന്ന നല്ല നാട് കാണാൻ പോയ മാവേലിക്ക് കഴിഞ്ഞ പ്രാവശ്യം ഭൂമിയിൽ നിന്നും തിന്മകൾ മാത്രമേ.. കാണാൻ കഴിഞ്ഞിരുന്നുള്ളൂ…
കളവും,കൊള്ളയും, ഗുണ്ടായിസവും തിരുവോണനാളിൽ പോലും പരസ്യമായി നടക്കുന്നു… കണ്ണിനു സുഖമില്ലാത്ത കാഴ്ച്ചകൾ മാത്രം കണ്ട് സങ്കടം നിറഞ്ഞ മനസ്സോടെ തിരിച്ചു പോവുമ്പോഴായിരുന്നു സന്ധ്യാ സമയത്ത് കവലയിലൂടെ നടക്കുമ്പോൾ ഒരു വെളുത്ത കാറ് മാവേലിയുടെ ചാരെ ബ്രേക്കിട്ടത്..

പെട്ടെന്ന് കാറിൽ നിന്നും വടിവാളുകൾ കയ്യിലേന്തി കുറേ പേർ ചാടിയിറങ്ങി.. റോഡിനു വശത്ത് സിഗരറ്റ് വലിച്ചു കൊണ്ടു നിൽക്കുകയായിരുന്ന ഒരു മാധ്യവയസ്കനെ വെട്ടി വീഴ്ത്തി..
അക്രമികൾ പെട്ടെന്ന് കാറിൽ കയറി പോയി..

ആളുകൾ തടിച്ചു കൂടി..
അവർക്കിടയിൽ കിടന്ന് അനേകം മുറിവുകൾ പറ്റിയ മധ്യവയസ്കൻ രക്തം ചീറ്റുന്ന ശരീരവുമായി പിടഞ്ഞു..
നിമിഷങ്ങൾക്കകം ആത്മാവ് ആ ശരീരത്തെ പിരിഞ്ഞു.
പോലീസു വന്നു..
അളുകൾ പ്രതികരിക്കാതെ മൗനം പാലിച്ചു…
മാവേലി മുന്നിലേക്ക് കയറി.. ഉച്ചത്തിൽ പറഞ്ഞു..

” ഞാൻ കണ്ടതാണ് സർ.. ഘാതകരെ..
അവർ വന്ന വാഹനത്തിന്റെ നമ്പർ പോലും എനിക്കറിയാം സർ.. ”

ആളുകൾ ചിരിയടക്കി..
പരസ്പരം മെല്ലെ റഞ്ഞു..

“വിണ്ഡി.. ”

പോലീസുകാരിലൊരാൾ മാവേലിയെ അടുത്തേക്ക് വിളിച്ച് ചെവിയിൽ പറഞ്ഞു..

“നിങ്ങൾക്കറിയാഞ്ഞിട്ടാ… അവന്മാരെ പറ്റി…”

സൈറൺ മുഴക്കിക്കൊണ്ട് മൃതദേഹം കയറ്റിയ ആംബുലൻസ് കുതിച്ചു പാഞ്ഞു…
പിന്നാലെ പോലീസ് ജീപ്പും മറഞ്ഞു…

Recent Stories

The Author

Rayan

9 Comments

  1. ഇന്നത്തെ ലോകത്തെ വളരെ നന്നായി അവതരിപ്പിച്ചു..😍 എന്നാലും കാലം മാറുന്നതിനനുസരിച്ചുള്ള ചിന്താഗതികളിലെ മാറ്റം മാവേലിക്ക് കൂടി ബാധകമല്ലേ?? 🤔

  2. ഋഷി ഭൃഗു

    അങ്ങനെ ഇക്കൊല്ലം മാവേലിയെ കൊന്നു, അടുത്ത കൊല്ലത്തെ ഓണത്തിനെന്തു ചെയ്യും? 🤔🤔🤔
    💖💖💖

  3. wow …
    adipoli aayikn … 👌🏼😍💜

  4. കാലിക പ്രസക്തിയുള്ള വിഷയം, ഇതിന്റെ തനിയാവർത്തനം തന്നെയല്ലേ ഈ ഓണത്തിനും നമ്മൾ കണ്ടത്, നന്മകൾ അവസാനിച്ചു ഇനി ഒരു മാവേലിക്ക് കേരളത്തിൽ പ്രസക്തിയില്ല, സൂപ്പർ എഴുത്ത് ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. ഹ ഹ …
    നന്നായിട്ടുണ്ട് ബ്രോ..😍
    ഇപ്പോളത്തെ ഏറ്റവും പ്രസക്തിയുള്ള ഒരു വിഷയം തന്നെ..!!

  6. മാവേലിയെ വരെ തട്ടും.. ഇന്ന് ഉള്ള അവസ്ഥ ശരിയായി വരച്ചു കാട്ടി… ❤️❤️

  7. വരച്ചു കാട്ടിയതു സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ ആണ്…നല്ല രചന 😍

  8. നല്ല കഥ…

  9. വളരെ ഇഷ്ടപ്പെട്ടു…………🥰
    [പക്ഷെ ബലൂണിന്റെ കാര്യത്തിൽ?]

    സമകാലീന അവസ്ഥകൾ!
    ഇന്നത്തെ കാലത്ത് മാവേലി ഒരു
    കോമാളി ആണല്ലോ പലർക്കും.
    അതാണ് ഉറച്ച ശരീരമുള്ള അസുരനായ
    ചക്രവർത്തി ഈ രൂപത്തിലായതും.!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com