തെരുവിന്റെ മകൻ 3 💞💞💞 [നൗഫു] 3838

Views : 26175

തെരുവിന്റെ മകൻ 3

Theruvinte Makan Part 3 | Author : Nafu | Previous Part

 

എന്റെ അപ്പുവിന്റെ നിലവിളി സഹിക്കാൻ കഴിയാതെ ഞാൻ അവനെ എന്റെ കൈകളിലേക് കോരി എടുക്കാൻ ശ്രമിച്ചു….പക്ഷെ ആ നിമിഷം തന്നെ എന്റെ കയ്യിൽ നിന്നും അവനെ മോചിപ്പിച്ചു രണ്ടു പോലീസുകാർ ആ സ്ട്രക്ച്ചറിൽ തന്നെ കിടത്തി എന്നെ ബലമായി തന്നെ മാറ്റി നിർത്തി…

അവർ എന്റെ അപ്പുവിനെയും കൊണ്ട് ആംബുലൻസിൽ കയറി…

അവന്റെ…

ഏട്ടാ… ഏട്ടാ…

എന്റെ കൂടെ വാ…

എന്നുള്ള വിളിയിൽ എന്റെ മനസ് തകർന്ന് ഞാൻ ആ നിലത്തേക് കുഴഞ് വീണു…

ആരോ എന്റെ മുഖത്തേക്…

ശക്തിയിൽ വെള്ളം കുടഞ്ഞു…

ഞാൻ ഉടനെ തന്നെ ഞെട്ടി കണ്ണ് തുറന്നു…

എന്റെ ചുറ്റും… കുറേ ഏറെ ഫോട്ടോ ഗ്രാഫർ മാരും… വീഡിയോ കേമറ പിടിച്ചും… കുറച്ചു പേർ മൈക് പിടിച്ചും നിൽക്കുനുണ്ട്…

അവർ എന്നോട് എന്തെക്കെയോ ചോദിക്കുന്നുണ്ട്…

ഞാൻ അതോന്നും  കേൾക്കാനോ…

മറുപടി പറയാനോ ഉള്ള ഒരു അവസ്ഥയിൽ ആയിരുന്നില്ല…

എന്റെ മുന്നിലുള്ള മൂന്നു പോലീസുകാർ അവരെയൊക്കെ തള്ളി പുറകിലേക്ക് നീക്കുന്നുണ്ട്…

പെട്ടെന്ന് തന്നെ എന്റെ അപ്പുവിനെ ഓർത്തപ്പോൾ…

അവിടെ നിന്നും പിടഞ്ഞെണീറ്റ് നിൽക്കാൻ പോയ എന്നെ…

വീണ്ടും രണ്ടു പോലീസുകാർ പിടിച്ചു വെച്ചു…

ഉള്ളിൽ നിന്നും ഒരു കോൺസ്റ്റബിൾ വന്ന് അവരോടായി പറഞ്ഞു…

എന്നെയും അവന്റെ കൂടെ അയക്കാൻ…

അത് കേട്ട ഉടനെ ഞാൻ ഓടി പോയി
ഞാൻ ഇരുന്ന ബെഞ്ചിൽ നിന്നും ആ ഫോട്ടോയും ചേർത്ത് പിടിച്ച്…

വാഹനത്തിന്റെ  പിറകിലെ ഡോർ വലിച്ചു തുറന്ന് ഉള്ളിലേക്കു  കയറി…

എന്റെ അപ്പുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ട്…

ഞാൻ എന്റെ കൈ കൊണ്ട് അതെല്ലാം ഇടക്കിടെ തുടച്ചു മാറ്റി…

ആംബുലൻസിലെ അറ്റെൻഡർ വന്നു പറഞ്ഞു…

അധികം സംസാരിപ്പിക്കരുത്…

കുറച്ചു ക്രിട്ടിക്കൽ സ്റ്റേജ് ആണ്…

Recent Stories

The Author

49 Comments

  1. മോർഫിയസ്

    Minor ആയ കുട്ടിയെ പോലീസ് ഉപദ്രവിക്കാൻ പാടില്ല എന്നറിഞ്ഞൂടെ
    പിന്നെ ന്യൂസിൽ minor ആയ ആളുടെ പേരും ഫോട്ടോയും കാണിക്കുന്നത് നിയമവിരുദ്ധം ആണെന്ന് അറിഞ്ഞൂടെ

    കഥ sadist രീതിയിൽ പറയണം എന്ന് കരുതി ലോജിക് ഇല്ലാതെ ആക്കണോ ബ്രോ?

  2. Aa കള്ളം പറഞ്ഞ പട്ടിട mol ഇനി ജീവനോടെ വേണ്ട ബ്രോ ഇതിലെ അവളെയും aa പോലീസുകാരനെയും ഞാൻ എന്റെ pshyco trilleril പണിഷ്മെന്റ് koduthotte

    1. എടാ മുത്തേ അവരെ എനിക്ക് കുറച്ച് കൂടി പാർട്ട്‌ ആവശ്യം ഉണ്ട്..

      അത് കയിഞ്ഞ് തരാം 💞💞💞

  3. ഖുറേഷി അബ്രഹാം

    കഥ നല്ല ഫ്ലോയിൽ പോകുന്നുണ്ട്, മനുഷ്യർ അല്ലെ അവർക്ക്‌ പ്രധാനമായും വേണ്ടത് പണം മാത്രമാണ് അതിന് വില കൽപ്പിക്കാത്ത കുറച്ചു പേരും ഉണ്ട് അതിൽ പെട്ടതാണ് അവൻ ഹോസ്പിറ്റലിൽ വെച്ചു കണ്ടുമുട്ടിയ ആ പോലീസ് ഉദ്യോഗസ്ഥൻ അയാൾ നല്ലവനാണെങ്കിലും അവരുടെ കൂടെ പ്രവർത്തിക്കുന്ന ചിലർ കാരണം അയാൾക്കും തല കുനിക്കേണ്ടതായി വന്നു. അപ്പുവിന് ഒന്നും സംഭവിക്കില്ല യെന്നു കരുതുന്നു. അവൻ യെവിടെക്കാണ് ഓടിയത് എന്നു മനസിലാകുന്നില്ല അതിനായി അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,

    1. കഥ കുറച്ച് കുറച്ചായി നീളം കൂട്ടാം ബ്രോ…

      വായിക്കുമ്പോതിനേക്കും തീർന്ന് പോകുന്നു…

      ഖുറേഷി 💞💞💞

  4. പതിവ് പോലെ കുറെ നൊമ്പരങ്ങൾ മാത്രം കഥ മുന്നോട്ട് പോകുന്നില്ല, കഥയും കൂടി മുന്നോട്ട് പോയാലെ വായനക്കാർക്കും ഒരു ഇമ്പം ഉണ്ടാകൂ,
    എഴുത്തിന്റെ കാര്യം സൂപ്പർ, വായനക്കാരന്റെ കണ്ണുനിറയ്ക്കും… ആശംസകൾ…

    1. ജ്വാല കഥയിലേക് വരുന്നുണ്ട്..

      💞💞💞😆😆

  5. Fbyill vayikkunnd supr,pinne page kootti ezuthikoode!

    1. താങ്ക്യൂ 💞💞💞

      കൂട്ടാം

    2. Bro FB Yil eath page-il aahnu eyuthunnath ee katha

      1. എല്ലാ സ്ഥലതും ഇപ്പോൾ ഒപ്പം തന്നെ ആണ് ബ്രൊ…💞💞😁😁😁

  6. 5pagel enthu lag feel cheyyaanaa…last week Vanna 130page oru lagum illathe vaayicha mmlodaanno ombra arulivittathu….page ennam kootteettu para baayi…katha ithuvare super aannu…nallathine nallathaayittu paranju kodukanaa mmle dr.padipichathu….

    1. ചെയ്തിട്ടുണ്ട്

      പുതിയത് കുറച്ച് വൈകും…

      ഇവിടെ ഞാൻ ഒരു കഥ ഇടുമ്പോൾ അത്

      ഒരു വലിയ ഗ്രൗണ്ടിൽ നടുക്ക് ഒരു വട്ടം ഇട്ടത് പോലെ ആകുന്നു

  7. Page kooti vegam submit cheyy bro…

    1. ചെയ്തിട്ടുണ്ട്

      പുതിയത് കുറച്ച് വൈകും…

      ഇവിടെ ഞാൻ ഒരു കഥ ഇടുമ്പോൾ അത്

      ഒരു വലിയ ഗ്രൗണ്ടിൽ നടുക്ക് ഒരു വട്ടം ഇട്ടത് പോലെ ആകുന്നു

      1. കാലകേയൻ

        നല്ല കഥ.. ഇത്തിരി വൈകിയാലും പേജിന്റെ എണ്ണം കൂട്ടമോ..

        1. കൂട്ടുന്നുണ്ട്, 🥰💞💞

  8. Super brooo
    Appune onnum pattulanne pretheshikunnu

    1. താങ്ക്സ് ബ്രോ 💞💞💞

  9. വായന പ്രേമി

    Enthan naufu bro ingana 4 page kond enthakan aaan onn usharavu

    1. വായനപ്രേമി ക്ഷമിക്കണം അടുത്ത പാർട്ട്‌ മുതൽ തീർച്ചയായും കൂടും
      💞💞

  10. അഭിനന്ദ്

    എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ അവർക്ക് എല്ലാത്തിനും നല്ല പണി കൊടുക്കണം

    1. തീർച്ചയായും ബ്രോ 💞💞💞

  11. Bro story kidilan mood aakunnunde

    1. താങ്ക്യൂ

  12. ഉഫ്ക, വായിച്ചിട്ട് ലിപ്പ് ഉപ്പൂറ്റി മുതൽ തല വരെ പെരുത്തങ് കേറുന്നു 😠😠😠, ഇങ്ങളോടല്ലട്ടോ. പെട്ടന്ന് തീർന്നു 😢😢

    1. ലിപ്പ് അല്ല കലിപ്പ് 👆👆

    2. കൂടുതൽ എഴുതിയിട്ട് ഇനി വിടാം

  13. ഇത് പെട്ടന്ന് തീർന്നു പോകുന്നു ആശാനെ ❤️

    1. കൂടുതൽ വിടാം ഒന്ന് ക്ഷമിക്കു

      💞💞

    1. താങ്ക്യൂ

  14. Page kootte ezhuthoo 1weak oru kadha

    1. Ok
      ഡിയർ 💞💞💞

  15. നൗഫു ബ്രോ…. ഒരു ലാഗും ഇല്ല… നല്ല ഫീൽ ഉണ്ട്… ബാക്കിക്കായി കാത്തിരിക്കുന്നു… 😍

    1. പേജ് കൂട്ടിയിട്ട് വരാം ബ്രോ 💞💞💞

  16. സംഭവമൊക്കെ ഉഷാറാണ്… 3 ദിവസം കൂടുമ്പോൾ പേജ്ജുകുട്ടി എഴുതൂ ഇത് ഒന്നു വാ വായിച്ചു വരുമ്പോഴേക്കും പെട്ടെന്ന് തീരുന്നു അത് ഒരു neagtive ആണ്… ഒരു ഫീലിംഗ് കിട്ടുന്നില്ല പേജ് കൂടുമ്പോൾ നല്ല ഫീലിംഗ് ഉള്ള കഥയകും try to write more pages..

    1. Ok

      ബ്രോ

    2. നാലാം ഭാഗം ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്…

      കുറച്ചും കൂടി എഴുതി പബ്ലീഷ് ചെയ്യാം

      💞💞💞

      1. ഓകെ da മുത്തെ വെയ്റ്റ് cheyum പക്ഷേ പറ്റിക്കരുത്

  17. കമന്റ്‌ എഴുതാൻ വരുന്നവരുടെ ശ്രദ്ധക്ക്…

    നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായ പേജ് കൂട്ടൽ…

    സത്യമായും…

    അഞ്ചാമത്തെ പാർട്ട്‌ മുതൽ ഞാൻ പരിഗണിക്കുന്നതാണ്…

    എനിക്ക് കുറച്ച് സമയം വേണം

    ചങ്കുകളെ 💞💞💞

  18. ༻™തമ്പുരാൻ™༺

    ഹൃദയം💕💕💕.,.,

    1. താങ്ക്യൂ തമ്പുരാൻ… 💞💞💞

  19. പറഞ്ഞു എന്നെ ഉള്ളു… വായിക്കാൻ നല്ല രസം ഉണ്ട് ഫീൽ ഉള്ള എഴുത്തു പക്ഷെ ഇത്തിരി വായിക്കുമ്പോൾ തന്നെ തീർന്ന് പോണൂ… കുറച്ചു കൂടി ഉണ്ടേൽ ആയ ഫീൽ നല്ലോണം കിട്ടിയേനെ

    1. ഒക്കെ ബ്രോ മനസിലായിട്ടോ..

      എന്നാൽ ഞാൻ മൂന്നു ദിവസം കൂടുമ്പോൾ വിടാം…

      സോറി ബ്രോ

      💞💞💞

  20. കുറച്ചു പേജ് കൂട്ടണം ബ്രോ

    .അവന്റെ കര്യത്തിൽ ഉടനെ വല്ല തീരുമാനം ഉണ്ടാവോ…..

    1. കൂട്ടം ബ്രോ

      💞💞💞

  21. പേജ് കൂട്ടി എഴുതിക്കൂടെ man

    1. പേജ് കൂട്ടിയാൽ ആഴ്ചയിൽ ഒന്നാവും…

      ഇനി അങ്ങനെ വിടാം ബ്രോ…

      അടുത്ത പാർട്ടും കൂടി സഹിക്കു

      💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com