Views : 1196

സ്വർണ്ണതേരിലെ മാലാഖ [VAMPIRE] 306

സ്വർണ്ണതേരിലെ മാലാഖ

SwarnnaTherile Malakha | Author : Vampire

(സമയം വെറുതെ കളയാൻ താല്പര്യമുള്ളവർ മാത്രം വായിക്കുക*)ഇരുളിന്റെ മറവിലൂടെ ജനല്പാളിയിലേയ്ക്ക്
ഉരസിനീങ്ങുന്ന കുഞ്ഞിളം കൈകൾ പൊടുന്നനെ പിൻവലിച്ചുകൊണ്ട് അവളുടെ കണ്ണുകൾ നിറങ്ങളുടെ ഓരം പറ്റിച്ചേർന്നിരുന്നു…

മുന്നിൽ ഉരുകിയൊലിക്കുന്ന മെഴുകുതിരി
നാളം ഉയർന്നു പൊങ്ങി അവളോട് മൗനമായി സംവദിച്ചുകൊണ്ടേയിരുന്നു….

അടഞ്ഞു തുടങ്ങുന്ന കണ്ണിമകളെ
അടർത്തിയെടുക്കാൻ പോന്ന മഴയുടെ
ശീൽക്കാരം മേൽക്കൂര കടന്ന് കാൽക്കണ്ണുകളെ തഴുകി നീങ്ങി നിലത്ത് ഒഴുകിനടന്നു…..

പകുതിയായി പിളർക്കപ്പെട്ട ജനാലവിടവുകളിലൂടെ, ചിതറിനോക്കിയ കണ്ണുകളിൽ മിന്നൽവേഗത്തിൽ
കത്തിയണഞ്ഞ കനൽരൂപം അവളെ ചലിപ്പിച്ചു….

വെള്ളം തെന്നി തെറിപ്പിച്ചു കൊണ്ട് ഒരു കാല്പാദം മറ്റേതിന്റെ വഴികാട്ടിയായി….അവൾ മുന്നോട്ടു നീങ്ങി…..

ഉമ്മറം കടന്ന് കൽത്തൂണിന്മേൽ പിടിച്ചു
മുന്നോട്ടാഞ്ഞപ്പോൾ പുറത്ത് ഇടതടവില്ലാതെ പെയ്തൊഴിയുന്ന മഴയുടെ അസാധാരണ മെയ് വഴക്കം വേരുകളെക്കൂടിയും പിഴുതെടുക്കാൻ പോന്നതായിരുന്നു….!

നിന്റെ കലി കെട്ടടങ്ങിയില്ലേ എന്ന് അധികാരം മുഴക്കുന്ന കാട്ടിടങ്ങളിലൂടെ താനും പ്രതികരിച്ചു
തുടങ്ങിയെന്നൊച്ചവച്ചുകൊണ്ട് മഴ കാടു
വിഴുങ്ങിത്തുടങ്ങി….

അവൾ കണ്ണുകളയച്ച് പുറത്തേയ്ക്കു നോക്കി.
ഒരു സ്വപ്നം പോലെ അവളുടെ കണ്ണുകൾ
വീശിയടയുന്നത് കണ്ടിട്ടാകണം, മഴയുടെ
കാളീരൂപം വിട്ടൊഴിയാൻ തുടങ്ങി….

കാഴ്ചയ്ക്ക് വിദൂരമല്ലാതെ ഒരു തേര്
ചുറ്റുപാടൊപ്പിയെടുക്കുന്നത് അവൾ നോക്കി നിന്നു….

അവൾ കാലുകൾ അമർത്തിവച്ച് ഓരോ
മഴതുള്ളിയേയും തന്നിലേയ്ക്ക് അടക്കിപ്പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു… മൃദുവായി തുടങ്ങിയ ഓരോ തുള്ളിയും അവളെ പുണർന്നുകൊണ്ടേയിരുന്നു. അവൾ കാലുകളുടെ വേഗത കുറച്ച് തേരിനോടു ചേർന്നു നിന്നു…!!

സ്വർണ്ണനിറത്തിലെ അത്യാകർഷകമായ തേരിന്റെ കൂടാരത്തിൽ അവൾ നോക്കിയങ്ങനെ നിന്നു…

ആ കണ്ണുകളുടെ കാന്തി തേരാളിയായ എന്നെ ആകർഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ…!!

കുതിരക്കാലുകൾ മുന്നോട്ടുനീങ്ങിയപ്പോൾ
അവളുടെ കൈകൾ തേരിൽ നിന്നടർന്നു

Recent Stories

The Author

14 Comments

Add a Comment
 1. ഇന്നലെ വായിക്കാൻ കഴിഞ്ഞില്ല..
  ഇതിന് ഞാൻ എന്താണ് പറയേണ്ടത്?? മനോഹരം എന്നോ അതിമനോഹരം എന്നോ എന്താണ്😍😍😍😍
  വീണ്ടും വീണ്ടും ബെഞ്ച് മാർക്കുകൾ മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ❤️

 2. സമയം ഉണ്ടായിട്ടല്ല..ഒന്നു രണ്ടു മിനിറ്റ് കടം വാങ്ങിച്ച് വായിച്ചു😜😜

  അണ്ണാ ഇഷ്ടപ്പെട്ടു..❤️ അലറികുതിച്ചൊഴുകുന്ന ഒരു പുഴ കണക്കേ സാഹിത്യം.. ഈ എഴുത്തിനെ എങ്ങനെ വർണിക്കണം..? അറിയില്ല..!!
  തുടർന്നും ഇത്തരം ഉന്നതനിലവാരം പുലർത്തുന്ന രചനകൾ പ്രതീക്ഷിക്കുന്നു..

 3. കഥ എന്നത്തേയും പോലെ തന്നെ പക്വതയും മികവും പുലർത്തി….
  മികവ് തെളിയിച്ച ഭാവന… എഴുതി തെളിഞ്ഞ കൈകൾ….

  കൂടുതൽ ഒന്നും പറയുന്നില്ല,

  സ്നേഹത്തോടെ
  Angel…

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി നന്ദി മാലാഖേ‼️

 4. ഇതിനു അഭിപ്രായം പറയാൻ ഞാൻ ആളായിട്ടില്ല…

  1. v̸a̸m̸p̸i̸r̸e̸

   ♥️♥️♥️

 5. മനോഹരം എന്ന് പറഞ്ഞാൽ പോലാ അതിമനോഹരം ഒരു ക്ലാസ്സിക്ക് എഴുത്ത്, താങ്കളുടെ എഴുത്തുകൾ എല്ലാം വിഭിന്നമാണ്, ആശംസകൾ…

  1. v̸a̸m̸p̸i̸r̸e̸

   നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ജ്വാല… 

  1. v̸a̸m̸p̸i̸r̸e̸

   ♥️♥️♥️

 6. സമയം വെറുതെ കളയാൻ ഇല്ല😜😜😜
  എന്നാലും വായിക്കും..😂😂😂

  1. v̸a̸m̸p̸i̸r̸e̸

   ♥️♥️♥️

 7. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  1. v̸a̸m̸p̸i̸r̸e̸

   💚♥️💙

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com