Revenge [VAMPIRE] 1010

Views : 13266

Revenge  | Author : VAMPIRE

പാപങ്ങളിലും ചിലതെല്ലാം കാലത്തിന്റെ
അനിവാര്യതയാണ്……..‼️<<<<<<<<<<O>>>>>>>>>>

ഒന്ന്
*****
നനുത്ത മഴ പെയ്ത് തുടങ്ങിയിരിക്കുന്ന
വൈകുന്നേരം… മഴയ്ക്കൽപ്പം ശക്തി കൂടി
തുടങ്ങിയപ്പോൾ എന്റെ നടത്തതിനും വേഗത
കൂടി…..

നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈരാൻ
മുക്കിലെ ഫെറോന പള്ളിയുടെ താഴെ പടിയിൽ
എത്തിച്ചേർന്നു…
മഴ നഞ്ഞ് മാതാവ് നിൽക്കുന്നത് കണ്ടപ്പോൾ ഓർമ്മയിൽ കുറച്ച് കാലം പിന്നോട്ട് പോയി… ആരോ കത്തിച്ച് വെച്ച മെഴുകുതിരിയിൽ
എല്ലാം തന്നെ കെട്ട് പോയിരിക്കുന്നു…
പാടേ നശിച്ച എന്റെ ചില ഓർമ്മകൾ പോലെ…!

പള്ളിയിലേക്കുള്ള ഓരോ പടികളും കയറി, പള്ളിയുടെ മുൻപിലെത്തി.. ഇന്റർലോക്ക്
പതിച്ച മുറ്റത്തൂടെ നടന്ന് പ്രധാന വാതിലിന്റെ
ഭാഗത്തേക്ക് എത്തിയതും ഒരാൾ
എനിക്കഭിമുഖമായി പള്ളിയുടെ അകത്തളത്തിൽ
നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു…

പള്ളി മുറ്റത്തെ ലൈറ്റുകൾ തെളിഞ്ഞതും, പ്രകാശത്തിൽ ആ രൂപത്തെ എനിക്ക് മനസിലായി..! ഫാദർ ജോൺ കുരിശ്മറ്റം…..!

പ്രായം അറുപതിനോട് അടുക്കുന്നെങ്കിലും മുഖത്തെ പ്രസരിപ്പും ഊർജ്ജസ്വലതയും ഒരു ചെറുപ്പക്കാരന് സമമാണ് ഫാദറിന്…

“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ
ഫാദർ” ഞാൻ കൈകൂപ്പി ഫാദറിന് സ്തുതി നൽകി…

“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടേ” ഫാദർ എന്നോട് ചിരിച്ചുകൊണ്ട് സ്തുതി മടക്കുകയും, ആരാണ് എന്ന ഭാവത്തിൽ എന്നെ നോക്കുകയും ചെയ്തു….

“ഞാൻ അബിദാൻ, ഒരു യാത്രയുടെ വഴിയിലാണ്, ഇവിടെ വന്നപ്പോഴാണ് ഫാദറാണ് വികാരിയെന്നറിഞ്ഞത്… ഇന്നെന്റെ
ഇരുപത്തിയാറാം പിറന്നാളാണ് ഫാദർ, എനിക്കൊന്ന് കുമ്പസാരിക്കണം..”
ഇത്രയും പറഞ്ഞ് ഞാൻ എന്റെ പോക്കറ്റിൽ നിന്നും ഒരു മിട്ടായി കവറെടുത്ത് അദേഹത്തിന് നേരെ നീട്ടി…

“മോനെ ദൈവം അനുഗ്രഹിക്കട്ടെ….. കുമ്പസാരിക്കാൻ ചെറിയ അച്ചൻ ഫാ.റോസാരിയോയും, ഫാ.എബനേസറും
ഉണ്ട്, അവർ ഭവന സന്ദർശനത്തിന് ശേഷം
ഇപ്പോൾ വരും, ഉള്ളിലേക്ക് ഇരിക്കാം..”
ഇത്രയും പറഞ്ഞ് മുട്ടായി കവറിൽ നിന്നൊന്നെടുത്ത് കഴിക്കുകയും ചെയ്ത് ഫാദർ ജോൺ പോകാൻ തുടങ്ങി….

Recent Stories

The Author

49 Comments

Add a Comment
 1. 💕💕💕

 2. speechless …
  ഇത് പോലെ ആരെങ്കിലും നിയമം കൈയിൽ എടുതെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു ….
  അടിപൊളി aayikn … 👌🏼👌🏼👌🏼

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി സ്നേഹം shana,♥️

 3. ഹാ.. സുഖമല്ലേ..

  1. v̸a̸m̸p̸i̸r̸e̸

   ഉം… സുഖം♥️…

 4. Vampire bro.. ee കഥക്ക് എനിക് cmt ഇടാൻ വാക്കുകൾ കിട്ടുന്നില്ല. സോ പവർഫുൾ കുഞ്ഞിതനെലും. ഇനിയും ഇതുപോലെ കഥകൾ വമ്പയറിന്റെ തൂലികയിൽ theliyatte. God bless ❤️🙏🏻

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി സ്നേഹം രാഗേന്ദു,♥️

 5. ഇന്ന് നമ്മുടെ ഇടയിൽ കാണുന്ന അരക്ഷിതാവസ്ഥയുടെ പരിണിതഫലമാണ് ഈ കഥ, നന്മകൾ നഷ്ടപ്പെട്ടവരുടെ കഥ, പ്രതികരിക്കാൻ കഴിയാതെ പോകുന്ന നിസ്സഹായന്റെ പ്രതികാരം, വളരെ ഇഷ്ടമായി..

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി സ്നേഹം ജ്വാല,♥️

 6. വാമ്പു അണ്ണാ…👌👌
  നന്മയുള്ള കഥ …
  ആണോ നന്മ ഉണ്ടോ ഇതിൽ?
  തെറ്റിന്റെ ശെരി..ചിലപോലെല്ലാം ശരിയുള്ളൊരു തെറ്റ് എത്രെയോ നല്ലതാണ് അല്ലെ..!
  കാടിന്റെ നീതി എന്നൊക്കെ മനുഷ്യവകാശ വിദഗ്ദ്ധർ പറയുമെങ്കിലും കാടത്തരം പ്രവർത്തിക്കുന്ന മനുഷ്യത്വമില്ലാത്ത കാടന്മാർക്ക് എന്ത് മനുഷ്യവകാശം.. അവർക്ക് കാടിന്റെ നീതി തന്നെയാണ് ശിക്ഷ വിധിക്കേണ്ടത്.
  നല്ല ഒരു അടി നാലു തെറിയുടെ ഫലം ചെയ്യും എന്നല്ലേ ഗുസ്താവോ ഫെർണാണ്ടസ് പോലും പറഞ്ഞിരിക്കുന്നത്.
  ഈ കഴിഞ്ഞ ദിവസം ആസിഡ് സ്റ്റോറി എന്നൊരു ഷൊർട് ഫിലിം കാണാൻ ഇടയായി..സമാന ആശയം ഉള്ള ഒരു ഷൊർട് ഫിലിം. വായനയിൽ അതോർത്തുപോയി.
  തുടക്കത്തിലെ ചോദ്യത്തിലേക്ക് തിരിച്ചു വന്നാൽ നന്മ ഉണ്ട് എന്നാണ് എന്റെ ഉത്തരം.കൊള്ളാം അണ്ണാ..ഇത്തരം വിഷയങ്ങൾ ഇനിയും എഴുതുക.

  (ബിത്വ ഒരു തുടർക്കഥ തുടങ്ങി വെച്ചിട്ടുണ്ട്…ഓർമ ഉണ്ടോ ആവോ?😂😂)

  അടുത്ത കഥക്കായി കാത്തിരിക്കുന്നു ❤️

  1. v̸a̸m̸p̸i̸r̸e̸

   ഏതാണ് തെറ്റ്? ഏതാണ് ശരി? ഒരു കൂട്ടരുടെ തെറ്റ് മറ്റൊരുകൂട്ടര്‍ക്കു ശരി.. ഒരു കാലത്തെ ശരി മറ്റൊരുകാലത്ത് തെറ്റ്.. തെറ്റും, ശരിയും ഇങ്ങനെ മാറിമാറി വരുമ്പോള്‍ തെറ്റേത് ശരിയേത് എന്ന് എങ്ങനെ വേര്‍തിരിക്കാന്‍ കഴിയും..
   മനുഷ്യനെ മനുഷ്യന്‍ കൊല്ലുന്നത് ലോകം അംഗീകരിക്കുന്ന മഹത്തായതെറ്റ്.. എന്നാല്‍ യുദ്ധക്കളത്തിലെ കൊലയോ…? ലോകം അംഗീകരിക്കുന്ന ഏറ്റവും വലിയ ശരിയായി മാറുന്നു…

   അതാരപ്പാ ഈ ഗുസ്താവോ ഫെർണാണ്ടസ്,
   ആരേലും ആവട്ടെ, സംഭവം പറഞ്ഞത് സത്യമാണ് (ചില സന്ദർഭങ്ങളിൽ മാത്രം)…

   (ബിത്വ ഒരു തുടർക്കഥ തുടങ്ങി വെച്ചിട്ടുണ്ട്…ഓർമ ഉണ്ടോ ആവോ?///
   ഓർമ്മയുണ്ട്, അത് കുറച്ച് പേജെങ്കിലും ഇല്ലെങ്കിൽ വായിക്കാൻ ഒരു ഗുമ്മുണ്ടാവില്ലന്നേ….

   എവിടെയാണ് ഇപ്പൊ കാണാനേ ഇല്ലല്ലോ നീലാ… ജോലി തിരക്കാണോ..?

 7. v̸a̸m̸p̸i̸r̸e̸October 19, 2020 at 7:57 am
  അതേത് കഥ,🤔

  ടാ നീയല്ലേ kk യിൽ മായമോഹനം ആർദ്രം പുനർജനി ശ്രീരാഗം റോസ് ഒക്കെ എഴുതിയത്. ഡിപി ഇത് തന്നെ ആണ്..നീയല്ലേ അത്. അവിടെ ഓതേഴ്സ്സ് ലിസ്റ്റിൽ ഉണ്ടല്ലോ.നീ നോക്ക് അവിടെ

  1. മായാലോകം അല്ലെ?🤔🤔

   1. അത് തന്നെ.പേര് മാറിപ്പോയി,😁

    1. v̸a̸m̸p̸i̸r̸e̸

     ശരിക്കും പറഞ്ഞാൽ അതിന്റെ കഥ പോലും മറന്ന് പോയിരിക്കുന്നു….

 8. ഇന്ദുചൂഡൻ

  💞💞💞

  1. v̸a̸m̸p̸i̸r̸e̸

   ♥️

 9. ടാ ചക്കരെ അപ്പുറത്ത് നീ പൂർത്തിയാക്കാതെ വിട്ട കഥയില്ലേ.മായാ മോഹനമോ അതൊന്നു ഫിനിഷ് ആക്കുമോ

  1. v̸a̸m̸p̸i̸r̸e̸

   അതേത് കഥ,🤔

 10. v̸a̸m̸p̸i̸r̸e̸

  കൃഷ്ണപുരം രാജ്യത്തെ രാജവീഥിയിൽ വെള്ളം
  നിറഞ്ഞുകിടന്ന പടുകുഴിയിൽ ബൈക്കു
  വീണ് ബൈക്ക് ഓടിച്ചയാളിന്റെ ഭാര്യയും
  അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള രണ്ടു മക്കളും
  മരിച്ചു… ഓടിച്ചയാൾ അത്യാസന്ന നിലയിൽ…..
  ബൈക്കിന്റെ ചക്രത്തിൽ തിളങ്ങുന്ന ഒരു
  sticker ഒട്ടിച്ചിരുന്നതാണ് അപകടകാരണമെന്ന്
  രാജാവിന്റെ സദസ്സിലെ വിദഗ്ദ്ധ സമിതി…
  അത്യാസന്ന നിലയിൽ ഉള്ളയാൾ രക്ഷപ്പെട്ടാൽ
  sticker ഒട്ടിച്ചതിനു പിഴ അടപ്പിക്കുമെന്നും
  മരിച്ചുപോയാൽ അപകടത്തിൽ പെട്ട ബൈക്ക്
  തൂക്കി വിറ്റെങ്കിലും പിഴ ഈടാക്കുമെന്നും രാജാവ്
  അറിയിച്ചു… വാഹനങ്ങളിലൊട്ടിക്കുന്ന പുതിയ ഇനം sticker കട ഉൽഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്…

  വാഹനത്തിൽ മോഡിഫിക്കേഷൻ നടത്തുന്നത്
  കൊലക്കുറ്റത്തെക്കാൾ വലിയൊരു മാരക കുറ്റമായി കാണുകയും,
  കൊള്ളയും കൊലയും,…
  ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്നൊരു രീതിയിലേക്ക് ഇന്നത്തെ ഭരണകൂടം മാറിയിരിക്കുന്നു…
  എന്താല്ലേ…

  1. അതേ.മാറേണ്ടത് നിയമങ്ങൾക്കൊപ്പം മനസ്സിലെ ദുശ്ചിന്തകൾ കൂടിയാണ്

  2. മോട്ടോർ വാഹനവകുപ്പൊക്കെ ഇടയ്ക്ക് ഇങ്ങനെയാ. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.

   1. തുമ്പി🦋

    Sambaralla bro. Funding koreyumbol thannanthane cheyyunneyaa, pinne pfficersinteduthum prenjittundallo 10 % edtholan appol kooduthal aathmarthathayod avr aalkare omfikkum.

   2. മോട്ടോര്‍ വാഹനവകുപ്പിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല… കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാത്ത ഭരണകൂടങ്ങൾ ആണ് ശരിക്കും ഇതിനെല്ലാം കാരണം

    1. v̸a̸m̸p̸i̸r̸e̸

     അതു മാത്രമല്ല, സാധാരണക്കാരനെ ഉപദ്രവിക്കാനായി ദിവസവും ഓരോ പുതിയ നിയമങ്ങളും ഇറക്കുന്നു….

 11. തുമ്പി🦋

  Vambu orikkalum try cheyyathe category allarnno. Mone kidilam ayittund. Enthannu ariyilla, nee ingane okke ezhuthunnath kekkumbol payankara santhisham undtto. Sathyayittum.

  Sathyam jaikkum neethinyaya vyavasthayil vishwasam venam ennokke preyum pashe karyavilla, money power ithu 2um arude kayyilindo avr rule cheyyum.athanu ippozhathe avstha. Adichamartha petta samooham ayi marukayanu ippol.

  Elathilum kolapathakamanu aalkarude lst option. Raashtreeya kola, matha kalapangal enthina ithokke ethu mathama kollan padippikkunne. Shathruvinte jadam kond poyappol enitt ninnu aadharvu kanich nabi thangalude samoohamaoo. Atho mattu palarumoo, nammal tannan ee adipoly ennu preyunna manushyar tanne.

  Pinne kamam teerkkan pinchu kunnungale polum bhogikkunna myran mareyokke avnte chunnani arinjitt chora varnn marikanaamenkile karyavullu. Guilfile niyamam kond veranam.

  Kamakelikalkk red stret polulla orupad sambhavangal innu indiayil ind illecha onnu kaivanam vittal terrunne kazhappe illu ellathinum, pinne manushya mrugangal pedikkunna niyamam venam. Pedikkanam penninte nere avnte samanam kond pokumbol avn virakkanam. Niyamathe pedich anganulla niyamam venam. Enkile naadu nannavuu…

  Vambuanno off topic anu prenje pashe pareyanam ennu tonni. Again thanks for your marvelous story. But it’s not a story it’s a reality right??

  1. v̸a̸m̸p̸i̸r̸e̸

   നീതിയുടെ നിഴലുകളിൽ നിന്നും,
   ഭീതിയുടെ ഇടവഴികളിൽ ഒറ്റപ്പെട്ടു പോയ
   ചില ശരികൾ ഉണ്ട്..
   നീതി നിഷേധിച്ചു പോയവന്റെ
   ശരികളെ കാണാതെ, പണത്തൂക്കത്തിന്റെ
   ത്രാസിൽ നിയമത്തെ തൂക്കി നോക്കുന്ന
   ചില കോടതികൾ …

   ഒരു പെൺകുട്ടി തനിച്ച് പോകുന്നത് കണ്ടാൽ അതെന്റെ അവസരം എന്നല്ല, മറിച്ച് അതെന്റെ ഉത്തരവാദിത്വം ആണെന്ന ചിന്താഗതി എല്ലാവരിലും വന്നാൽ ഈ നാട് എന്നേ സ്വർഗ്ഗമായേനെ തുമ്പികുട്ടാ,…

 12. കാമത്തിനു വേണ്ടി പെൺകുട്ടികളെ…ഉപയൊഗിക്കുന്നവർ അവരുടെ വേദന അറിയുന്നില്ല.. അങ്ങനെ ഉള്ളവരെ ഇതുപോലെ തന്നെ കൊല്ലണം…

  തെറ്റ് ചെയുന്നവാൻ എത്ര വലിയവൻ ആയാലും ശിക്ഷിക്കപ്പെടണം…പക്ഷെ…നമ്മുടെ നാട്ടിൽ തെറ്റ് ചെയ്തവൻ രക്ഷപ്പെടും ചെയതവാൻ ശിക്ഷിക്കപെടും…..🤐

  മികച്ച അവതരണം….❤❤

  1. v̸a̸m̸p̸i̸r̸e̸

   ഈ നശിച്ച വ്യവസ്ഥിതിക്ക് മാറ്റം വരാത്തിടത്തോളം ഇത് തുടർന്നുകൊണ്ടേ ഇരിക്കും…

   വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി …

 13. സത്യവും നീതിയും ന്യായവും വളച്ചൊടിക്കുന്ന ഈ കാലത്ത് ഇതിനെ തെറ്റ് പറയാൻ പറ്റില്ല., കാലഹരണപ്പെട്ട നീതിന്യായ വ്യവസ്ഥ പുന പരിശോധിക്കുന്ന വരെ ഇതൊക്കെ കാണും.

  1. v̸a̸m̸p̸i̸r̸e̸

   വളരെ ശരിയാണ്, ഇതിനൊരു മാറ്റം വരാത്തിടത്തോളം ഇത് തുടർന്നുകൊണ്ടേയിരിക്കും..

   വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി …

 14. രാവണാസുരൻ(rahul)

  Bro നിങ്ങളുടെ കഥ ആദ്യമായാണ് വായിക്കുന്നത്
  ഒരുപാട് ഇഷ്ടമായി.നിയമം തോൽക്കുന്നിടത്ത് ചിലപ്പോൾ കാട്ടാള നീതി നടപ്പാക്കേണ്ടി വരും.
  എന്തായാലും നിങ്ങളുടെ ഇതുവരെ ഉള്ള കഥകൾ വായിക്കാൻ തീരുമാനിച്ചു.
  കഥകൾ വായിച്ചു അഭിപ്രായം പറയാം

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി സ്നേഹം രാഹുൽ.

   ഞനൊരു writer ഒന്നുമല്ല, വെറുതെ ഒരു നേരംപോക്കിന് വേണ്ടി എന്തെങ്കിലുമൊക്കെ കുറിക്കുന്നതാണ്, അതൊരാൾ കൂടി വായിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം…

 15. അൽ സൈക്കോ വാമ്പു,

  താൻ ശരിക്കും വല്ല പ്രേതമോ യക്ഷിയോ ആണോ?? ഞാനിന്നലെ രാത്രി ആലോചിച്ചതേയുള്ളൂ, അണ്ണന്റെ ഒരു കഥയില്ലേ, വധശിക്ഷക്ക് വിധിക്കപ്പെട്ടവന്റെ.. (എന്നോടൊന്നും തോന്നരുത്, ടൈറ്റിൽ ഓർത്തു വെക്കാത്തതിൽ 😛 )- അതിലെ നീതിയും നിയമവും തമ്മിലുള്ള ക്ലാഷിന്റെ കാര്യം, അണ്ണനോട് അടുത്ത കഥയിൽ പറഞ്ഞു വെറുതെ അടിയുണ്ടാക്കണമെന്നു.. നേരം വെളുത്തപ്പോ ദേ പുത്തനൊരു കഥ, വിത്ത് അതേ പോലൊരു ഡിബേറ്റ് തീം..

  നമ്മടെ പണ്ടത്തെ ഹിസ്റ്ററി ഒക്കെ വായിക്കുമ്പോൾ അതിലെ കുറെ പരിപാടിസ് ഉണ്ട്- അഗ്നി പരീക്ഷ ഒക്കെ, കുറ്റം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കുക, വിഷമുള്ള പാമ്പിന്റെ നേർക്ക് കൈ നീട്ടുക എന്നൊക്കെ.. എന്നിട്ട് കുറ്റം തെളിഞ്ഞാൽ ശിക്ഷ വേറെ.. An eye for an eye – ഇടക്കിടക്ക് ഇപ്പോൾ നമ്മൾ പറയുന്ന പോലത്തെ ബാർബേറിയൻ, അൺ സിവിലൈസ്‌ഡ്‌ ശിക്ഷാവിധികൾ.. അതിൽ നിന്നും നൂറ്റാണ്ടുകൾ എടുത്താണ് ഇന്നത്തെ രീതിയിലുള്ള ട്രയൽസിലേക്കും ശിക്ഷാവിധികളിലേക്കും എത്തിയത്. പക്ഷേ അതിന്റെ കൂടെത്തന്നെ മാട്രിയാർക്കിയൽ സൊസൈറ്റിയിൽ നിന്നും പാട്രിയാർക്കിയിലേക്കും മാറിപ്പോയി.. നമ്മുടെ പ്രധാന മന്ത്രിമാരുടെ ലിസ്റ്റെടുത്താൽ ആകെ ഒരാളല്ലേ ഉള്ളൂ സ്ത്രീയായിട്ട്, ഏത് 10 ദിവസം നവരാത്രി പൂജക്ക് ദേവിയെ പൂജിക്കുന്ന നമ്മുടെ നാട്ടിൽ, സ്ത്രീക്ക് ഇമ്പോര്ടൻസ്‌ കൊടുക്കുന്നുണ്ടെന്നു പറയുന്ന നമ്മുടെ നാട്ടിൽ…അതുപോലെ ഈയടുത്തു നമ്മൾ First woman to become …. എന്ന് പറഞ്ഞു വിവിധ ടൈറ്റിലുകൾ കൊടുത്തു സ്റ്റാറ്റസ് ആക്കിയ കുറേ പേർ..
  അപ്പോഴും നമ്മൾ ഓർക്കുന്നില്ല, എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്തു സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടുന്നതെന്ന്.. എന്തെങ്കിലുമൊരു ഇഷ്യൂ വരുമ്പോൾ പ്രതിഷേധിക്കുന്നതല്ലാതെ, അടുത്ത പ്രാവശ്യം ഇതവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യണമെന്ന് പ്രാക്ടിക്കലായി ഒരു വിഷനോട് കൂടി നമ്മൾ ഒന്നും ചെയ്യുന്നില്ല.. ഇതെല്ലാം റൂട്ട് കോസ് അനാലിസിസ് ചെയ്തുപോവുമ്പോൾ നമ്മളെത്തുന്നത് ഒരേയൊരു ഉത്തരത്തിലാണ്, ഗവണ്മെന്റ് അല്ലെങ്കിൽ സൊസൈറ്റി.. ഒരുപക്ഷെ നമ്മുടെ കരിക്കുലത്തിൽ വെറുതെ പരീക്ഷക്ക് പഠിക്കാനുള്ളതല്ലാതെ മോറൽ വാല്യൂസ് കൂടി പഠിപ്പിച്ചിരുന്നെങ്കിലോ?? റോഡിൻറെ വലതുവശം ചേർന്ന് നടക്കാൻ പറഞ്ഞാൽ നടക്കേണ്ടതാണ്, അല്ലാതെ വെറുതെ അറിഞ്ഞിരിക്കേണ്ടതല്ല എന്ന് മനസിലാക്കിക്കാൻ പറ്റിയിരുന്നെങ്കിലോ?? നിയമം അനുസരിക്കേണ്ടത് ശിക്ഷകളെയും പിഴകളെയും പേടിച്ചല്ല, നമുക്ക് വേണ്ടിയാണെന്ന് മനസിലാക്കിച്ചിരുന്നെങ്കിലോ..

  ശരിക്കും ഭീകരമായ ശിക്ഷ നടപ്പിലാക്കി മറ്റുള്ളവർക്ക് പേടി ഉണ്ടാക്കുന്നതാണോ അതോ തെറ്റെന്താണെന്നു പഠിപ്പിക്കലാണോ നമ്മൾ ചെയ്യേണ്ടത്?? എളുപ്പം ആദ്യത്തെയാണ് അല്ലേ ??

  പറയാൻ ഭയങ്കര എളുപ്പമാണല്ലേ.. എന്തോ ചെയ്യാനാ?? ഹെൽമറ്റ് വെക്കാതെ പോലീസ് പിടിച്ചാൽ നിങ്ങളാദ്യം റോഡ് നന്നാക്ക് എന്നല്ലേ നമ്മൾ ആദ്യം പറയുന്നത്..

  ഹാ പോട്ടെ, പിന്നെ എന്തെല്ലാ വിശേഷങ്ങൾ??

  ആ പെണ്ണില്ലേ, അതും ഞാനും തമ്മിൽ യാതൊരു ബന്ധവുമില്ലാട്ടാ.. അതൊരു അന്യൻ-അമ്പി ട്രാൻസ്ഫർമേഷന് വേണ്ടി എടുത്തതാ.. പക്ഷേ പിന്നെ ഒന്ന് ആക്റ്റീവ് ആയപ്പോ വിചാരിച്ചതെല്ലാം കയ്യീന്ന് പോയി.. ഇപ്പൊ പിന്നേം ബോധോദയം വന്നു 😀 ഞാൻ ഇപ്പോഴും എപ്പോഴും സിംഗിൾ ആയിരിക്കട്ടെ, വിത്തു നോ ബാധ്യത…അതിപ്പോ എന്ത് തരം റിലേഷൻഷിപ്പായാലും, ഫ്രെണ്ട്ഷിപ്പായാലും…

  കുറേ പറയാനുണ്ട് കഥ, സഫയർന്നു ഒരു ബിരിയാണി തിന്നുകൊണ്ട് നമുക്ക് പറയാം പിന്നെ എപ്പോഴേലും…

  അല്ല, ആ മിട്ടായിയിൽ എന്തേലും വിഷമുണ്ടാവുമെന്നു ഞാനോർത്തു, ഉണ്ടായിരുന്നില്ലല്ലേ.. കിഡ്‌നാപ് ചെയ്യുന്നതിന്റെ മുന്നേയുള്ള മധുരം കൊടുക്കൽ മാത്രം…?

  – Aadhi

  1. v̸a̸m̸p̸i̸r̸e̸

   ശരിക്കും ഭീകരമായ ശിക്ഷ നടപ്പിലാക്കി മറ്റുള്ളവർക്ക് പേടി ഉണ്ടാക്കുന്നതാണോ അതോ തെറ്റെന്താണെന്നു പഠിപ്പിക്കലാണോ നമ്മൾ ചെയ്യേണ്ടത്?? എളുപ്പം ആദ്യത്തെയാണ് അല്ലേ ??///

   നീ എന്ത് കൊണ്ടാണ് ഒരു ക്രിമിനൽ അല്ലാത്തത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആദി.?

   ദിവസവും നമുക്ക് ചുറ്റും ഒട്ടനവധി ക്രിമിനൽ കേസുകളും, ക്രിമിനൽ പ്രൊഫൈലുകളും കടന്നു വരാറുണ്ട്…
   ദൃശ്യ മാധ്യമങ്ങൾ നമ്മളിൽ അത്രയ്ക്കും സ്വാധീനം ചെലുത്തിയിട്ടുണ്ട് അല്ലേ?
   ദുഷ്ടന്മാരായ മനുഷ്യർ എന്ന് സാധൂകരിച്ചു നമ്മൾ അടുത്ത വാർത്തയിലേക്ക് പോകും….
   ആ സമയങ്ങളിൽ എപ്പോഴെങ്കിലും നീ ഈ ചോദ്യം ആലോചിച്ചിട്ടുണ്ടോ ?
   ഇല്ലെങ്കിൽ ഈ ചോദ്യം ഇപ്പോൾ സ്വയം ചോദിച്ചു നോക്കൂ…..
   എന്ത് കൊണ്ടാണ് നീ ഒരു ക്രിമിനൽ അല്ലാത്തത്.?
   നിന്റെ ഉത്തരം ഒരുപക്ഷെ ഇവയാവാം, ഇയർന്ന സദാചാരബോധം , ശക്തമായ നീതിബോധം , മത വിശ്വാസം അല്ലെങ്കിൽ ഈശ്വര വിശ്വാസം….. എങ്കിൽ നിന്റെ ഉത്തരം തെറ്റാണ്….
   ഇനി ഉത്തരം പറയാം, നീ ഒരു ക്രിമിനൽ ആകാത്തതിനു കാരണം , ഒരു ക്രൈം ചെയ്യാൻ
   നിന്റെ ജീവിത സാഹചര്യം നിന്നെ
   നിർബന്ധിച്ചിട്ടില്ല എന്നതാണ്… അങ്ങനെയൊരു
   സാഹചര്യം നിന്റെ മുന്നിൽ വന്നാൽ സദാചാര ബോധവും , നീതി ബോധവും , ദൈവ
   വിശ്വാസവും എല്ലാം കാറ്റിൽ പറഞ്ഞും…….

   അടർന്നു വീഴുന്ന രക്തത്തുള്ളികൾ വിപ്ലവം കൊണ്ട് കവിതയെഴുതുക തന്നെ ചെയ്യും ആദി,

   ആ പെണ്ണില്ലേ, അതും ഞാനും തമ്മിൽ യാതൊരു ബന്ധവുമില്ലാട്ടാ..///
   ഞാൻ വിശ്വസിച്ചു. 🙄
   ചില ബാധ്യതകൾ നല്ലതാണ് ആദി, അതിപ്പോ മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലാകും…

   ഏത് ശുഭകാര്യവും ചെയ്യുന്നതിന് മുന്നേ അൽപ്പം മധുരം കൊടുക്കണ്ടേ…

   -vaмpιre

   1. ഞാൻ പിന്നേം…

    / / ഇയർന്ന സദാചാരബോധം , ശക്തമായ നീതിബോധം , മത വിശ്വാസം അല്ലെങ്കിൽ ഈശ്വര വിശ്വാസം….. എങ്കിൽ നിന്റെ ഉത്തരം തെറ്റാണ്…. / /

    ഈ പറഞ്ഞ വിശ്വാസങ്ങൾ എനിക്കുണ്ടെന്നു ഉറപ്പൊന്നുമില്ല, ഏതായാലും അവസാനത്തെ രണ്ടെണ്ണം ഒരിക്കലുമല്ല.. 😀 അണ്ണൻ പറഞ്ഞ പോലെ എന്റെ ജീവിത സാഹചര്യം എന്നെ നിർബന്ധിച്ചിട്ടില്ല എന്നതാണ്… അതാണ് സത്യം..

    പക്ഷേ ഈ ഭീകര ശിക്ഷാ വിധികൾ നടപ്പാക്കുമ്പോൾ ശിക്ഷിക്കപ്പെടുന്നവൻ യഥാർത്ഥ പ്രതി തന്നെയാണെന്ന് ഉറപ്പുണ്ടോ?? ഏതെങ്കിലും ഗവണ്മെന്റ് ഡിപ്പാർട്മെന്റിലെ താഴേക്കിടയിലെ ജോലിക്കാരൻ വിചാരിച്ചാൽ വരെ ഒരു ഫയൽ എത്ര കാലം വേണമെങ്കിലും പൂഴ്ത്തി വെക്കാം, ആ ഫയൽ നേരെയാക്കി കിട്ടുവാൻ അതിന്റെ ഗുണഭോക്താവിനെ മാസങ്ങളും വർഷങ്ങളും നടത്തിക്കാം അല്ലെ?? അപ്പൊ കേസന്വേഷിക്കുന്ന ഒരാൾ വിചാരിച്ചാൽ യഥാർത്ഥ പ്രതിയെ രക്ഷിക്കാനും, പകരം മറ്റൊരാളെ കുടുക്കാനും വളരെ എളുപ്പമല്ലേ?? എല്ലാവരും അങ്ങനെ എന്നല്ല.. സാധ്യതകളില്ലേ?? ഉദാഹരണങ്ങളില്ലേ??

    ഒരു പെണ്ണിനെ ഒറ്റക്ക് ഇരുട്ടത്തു കണ്ടാൽ, അവളെ ബലമായി പ്രാപിച്ചാൽ എനിക്ക് ശിക്ഷ കിട്ടും എന്നതിൽ നിന്നും മാറി, അവളെ ആക്രമിക്കേണ്ടതല്ല എന്ന ബോധം വരുമ്പോഴല്ലേ നമ്മൾ സിവിലൈസ്‌ഡ്‌ ആവുന്നത്.. അങ്ങനെയൊരു ബോധം വരുത്താനുള്ള മാർഗം നമ്മൾ കണ്ടുപിടിക്കണ്ടേ?? ഇമ്പ്ലിമെൻറ് ചെയ്യണ്ടേ??
    വിദ്യാഭ്യാസം, നിർബന്ധിത വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞു നമ്മൾ പഠിപ്പിച്ചു വിടുന്നത് എന്താ?? കണക്കു കൂട്ടാനും, വായിക്കാനും എഴുതാനുമുള്ള അറിവല്ലേ? അല്ലാതെ ചുറ്റുമുള്ളവരോട് എങ്ങനെ പെരുമാറണം, ഈ രാജ്യത്തിന് വേണ്ടി, ലോകത്തിനു വേണ്ടി എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യരുത് എന്നൊന്നും പഠിപ്പിക്കുന്നില്ലലോ.. അതെല്ലാം സ്വയം പഠിക്കേണ്ടത്, അല്ലെങ്കിൽ വീട്ടിൽ നിന്നും പഠിക്കേണ്ടത് എന്ന ചിന്തയല്ലേ നമുക്കുള്ളത്…??

    പിന്നെ വിപ്ലവം- അതൊരു അവസാനത്തെ സ്റ്റെപ്പാണ്, ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന പ്രമാണത്തിന്റെ മറ്റൊരു രീതിയിലുള്ള ആവിഷ്കാരം 😀

    // ഞാൻ വിശ്വസിച്ചു. 🙄
    ചില ബാധ്യതകൾ നല്ലതാണ് ആദി, അതിപ്പോ മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലാകും… //

    സത്യമാണെന്നു പറഞ്ഞാ.. 😀
    ചില ബാധ്യതകൾ നല്ലതൊക്കെ തന്നാ.. പക്ഷേ അതൊക്കെ ഭാരങ്ങളായാലോ?? അതും അനാവശ്യമായ ഭാരങ്ങൾ?? 😀 ലെസ് ലഗേജ്, മോർ കംഫർട് എന്നല്ലേ !! കുറച്ചുകാലം ഇങ്ങനെ ഓടി നോക്കട്ടെ.. വഴിയിൽ നിന്നും എന്റെ ബാധ്യത കൂടി മനസിലാക്കാൻ പറ്റിയ മറ്റൊരു ബാധ്യതയെ കണ്ടാൽ അപ്പൊ നോക്കാം… 😀

    1. v̸a̸m̸p̸i̸r̸e̸

     രാജ്യത്ത് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന തരംതാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന കാരണം, സദാചാര മൂല്യങ്ങളില്‍ നിന്നുള്ള മനുഷ്യന്റെ പിന്നാക്കം പോക്കാണ്. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മുന്നില്‍ നില്‍ക്കുന്ന കേരളീയ സമൂഹത്തില്‍ പോലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്നു.. പ്രൊഫഷനുകള്‍ക്ക് വേണ്ടിയും, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയും വിദ്യാഭ്യാസം ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹം, അറിവ് നേടുന്നെങ്കിലും തിരിച്ചറിവ് നേടുന്ന കാര്യത്തില്‍ നന്നേ പരാജയപ്പെട്ടിരിക്കുന്നു…..

     ലോകത്തിനു വേണ്ടി എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യരുത് എന്നൊന്നും പഠിപ്പിക്കുന്നില്ലലോ..///
     മൂല്യങ്ങൾ ആരും പറഞ്ഞു പടിപ്പിക്കേണ്ടതല്ല, അത് കണ്ട് പടിക്കേണ്ടതാണ്….

     പിന്നെ വിപ്ലവം- അതൊരു അവസാനത്തെ സ്റ്റെപ്പാണ്///
     മനസ്സിൽ ശൂന്യത പിറന്നാൽ, ശൂന്യത മാറ്റാൻ കടന്നു വരുന്ന ആശയങ്ങൾക്ക് അനുസരിച്ചാകും പിന്നീടുള്ള നമ്മൾ… സാഹചര്യമാണ് മനുഷ്യനെ മനുഷ്യനല്ലതാക്കുന്നത്….

     വഴിയിൽ നിന്നും എന്റെ ബാധ്യത കൂടി മനസിലാക്കാൻ പറ്റിയ മറ്റൊരു ബാധ്യതയെ കണ്ടാൽ അപ്പൊ നോക്കാം…///
     കൊടും വേനലിൽ വ്രതം നോറ്റിരുന്നു കിട്ടുന്ന ആദ്യ മഴത്തുള്ളിയിൽ നനയുന്ന പുതുമണ്ണിനെ നോക്കി നെടുവീർപ്പിടുന്ന കർഷകനെപ്പോലെ ഒരുനാൾ നിന്റെ കണ്ണിലും ആനന്ദാശ്രുക്കൾ നിറയും.. കാലാന്തരത്തോളം കാത്തിരിക്കേണ്ടി വന്നാലും കണ്ണടയും മുമ്പ് അതു വരാതിരിക്കില്ല…
     എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ,

  2. Kadha pole thanne ishtapettu ee commentum.pachayaya sathyangal mathram

   1. v̸a̸m̸p̸i̸r̸e̸

    💔

  3. സഫയര്‍ലെ ബിരിയാണ്യോ? നിങ്ങള് തൃശ്ശൂക്കാരനാ?

 16. പൊളി പൊളി സാനം👌👌👌

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി സ്നേഹം നൻപാ,

 17. മച്ചൂ കൾട്ടൻ ബംഗ്ളാവ് 2 എന്നാ

  1. തുമ്പി🦋

   Eda avnu time kodku avn cmplt cheithu ittolum athintedaikku inganathe kochu kochu storiesum namakk kittum.

   Chekkan poliyallee

  2. v̸a̸m̸p̸i̸r̸e̸

   അതെഴുതാനുള്ള ഒരു മൂഡിലല്ല ഇപ്പോൾ,

   രണ്ടെണ്ണം അടിച്ചിരിക്കുന്ന സമയത്ത് എഴുതിയാലേ അത് ശരിയാവൂ…

   1. ടാ 2 എണ്ണം അടിക്കുന്ന സമയത്തെ ശെരിയാവൂ എന്നോ.അപ്പൊ നീ ചോര കുടി നിർത്തി വെള്ളമടി തുടങ്ങിയോ

    1. v̸a̸m̸p̸i̸r̸e̸

     ഇപ്പത്തെ പിള്ളേരുടെ ശരീരത്തില് ചോര ഒന്നും ഇല്ലാന്നേ, വെറും മാംസം മാത്രേ ഉള്ളൂ….
     എന്ത് ചെയ്യാനാ… അവസ്ഥ😏

 18. Athu valare sheriyaanu

  1. v̸a̸m̸p̸i̸r̸e̸

   ♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com