പ്രാണേശ്വരി 13 [പ്രൊഫസർ ബ്രോ] 432

Views : 49525

പ്രാണേശ്വരി 13

Praneswari part 13 | Author:Professor bro | previous part

അന്ന് കാറിൽ കയറി പോകുന്നത് വരേയ്ക്കും ലച്ചു ഒന്നും സംസാരിച്ചില്ല, കാർ എടുക്കുന്ന സമയത്ത് അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു.
ഞാൻ വഴക്ക് കേട്ടതിലുള്ള സങ്കടം കൊണ്ടാണോ ഇനിയും കുറച്ചു നാൾ തമ്മിൽ കാണാൻ പറ്റില്ലാലോ എന്നോർത്തുള്ള വിഷമം കൊണ്ടാണോ അതെന്ന് മാത്രം മനസ്സിലായില്ല
അവർ പോയി കുറച്ചു കഴിഞ്ഞതും നിതിൻ റൂമിലേക്ക് വന്നു, സത്യം പറഞ്ഞാൽ ആ സമയത്താണ് അവന്റെ കാര്യം ഓർക്കുന്നത് തന്നെ.
മാളു വന്നപ്പോൾ നിതിനും കൂടിയുള്ള ഭക്ഷണം കൊണ്ടുവന്നിരുന്നു എന്ന് അവനോട് ഉണ്ണിയേട്ടൻ പറയുമ്പോഴാണ് ഞാൻ അറിയുന്നത്, പിന്നെ ഞങ്ങൾ മൂന്ന് പേരുംകൂടി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.
നിതിൻ  കുറച്ചു സമയം കൂടി  ഞങ്ങളുടെ ഒപ്പം സംസാരിച്ചിരുന്നു, സംസാരിച്ച സമയത്തൊന്നും ലച്ചു വന്ന കാര്യം അവനോട് പറയാൻ തോന്നിയില്ല… അവൻ അന്ന് ഡിസ്ചാർജ് ആകും എന്നും അവന്റെ അമ്മ വന്നാൽ പോകും എന്നും പറഞ്ഞാണ് അവൻ റൂമിലേക്ക് തിരിച്ചു പോയത്
അവന്റെ അമ്മ വന്നതിന് ശേഷം അവർ യാത്ര പറയാൻ ഒരിക്കൽക്കൂടി റൂമിലേക്ക് വന്നു,നിതിന്റെ ചേച്ചി വീട്ടിൽ ഉള്ളത്കൊണ്ട് അവർക്ക് അധികം സമയം അവിടെ നിൽക്കാൻ പറ്റുമായിരുന്നില്ല, എന്നോടും ഉണ്ണിയേട്ടനോടും യാത്ര പറഞ്ഞ് അവർ ഉടനെ തന്നെ ഇറങ്ങി
ആ ഓണം എനിക്ക് സന്തോഷമാണോ സങ്കടമാണോ തന്നത് എനിക്കിപ്പോഴും അറിയില്ല, മാളുവിന്റെയും ഉണ്ണിയേട്ടന്റെയും ഒപ്പം ചിരിച്ചു സംസാരിക്കുമ്പോൾ സന്തോഷം വരും ലച്ചുവിന്റെ കരഞ്ഞ മുഖം ഓർമ വരുമ്പോൾ സങ്കടവും വരും
ആദ്യമായി വീട്ടിൽ നിന്ന് മാറിനിന്നുള്ള തിരുവോണം, അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്തു. അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്ന ആ ഒരു ഉരുളയുടെ സ്വാദ് മിസ്സ്‌ ചെയ്തു… എന്നാലും മാളുവിന്റെയും ഉണ്ണിയേട്ടന്റെയും ആന്റിയുടെയും സ്നേഹം ഒരുപാട് സന്തോഷിപ്പിക്കുകയും ചെയ്തു
അന്നുച്ചക്ക് ആന്റിയും മാളുവും വീട്ടിൽനിന്നും സദ്യ എല്ലാം തയാറാക്കിയാണ് വന്നത്, ആന്റിയുടെ കൈപ്പുണ്യം അപാരമാണ്,
ആന്റിക്ക് ഉണ്ണിയേട്ടനെ കഴിപ്പിക്കാനുള്ള ആവേശം കാണുമ്പോൾ ഒരു ചെറിയ കുശുമ്പോക്കെ തോന്നുന്നുണ്ട്, ഇത്രയും നാൾ എനിക്ക് മാത്രം കിട്ടിയിരുന്ന സ്നേഹമാണ് ഇപ്പൊ വീതം വച്ചുപോകുന്നത്…

Recent Stories

48 Comments

  1. 💕💕💕

  2. വിഷ്ണു🥰

    ഈ ഭാഗവും നന്നായിട്ടുണ്ട്..എപ്പോളും പോലെ തന്നെ😍

  3. അടിപൊളി ❤️ 👌

  4. ഏട്ടാ…വന്നത് അറിഞ്ഞില്ല..😕😐

    എങ്ങനെയൊക്കെ പോയാലും ഏതേലും രീതിയിൽ ഒരു പണി ഒപ്പിക്കുന്നത് ശീലമായിട്ടുണ്ട്😂😜

    ഹാ…പെട്ടെന്ന് റെഡി ആവട്ടെ…അല്ലേലും ഇണക്കമുള്ളിടത്തല്ലേ പിണക്കവും ഉള്ളു😇

    സത്യത്തിൽ മാളുചേച്ചി കൊണ്ടൊയപ്പോ പേടിച്ചു ട്ടൊ…ഇനി വീട്ടിൽ ഒക്കെ പറഞ്ഞു സീൻ ആവും ന്ന് കരുതി…

  5. ബ്രോ ഇപ്പോൾ മനസ് ശരിയല്ല അത് കൊണ്ട് വായിച്ചിട്ടില്ല, ഉടനെ വായിക്കാൻ ശ്രെമിക്കാം അഭിപ്രായവും പറയാം 💓💓

  6. Dear Professor, ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ലച്ചുവിന് അവനോടുള്ള പ്രണയം അവളുടെ പിണക്കത്തിലും കാണാം. പിന്നെ മാളു ഇപ്പോൾ ലച്ചുവിന്റെ സ്വന്തം ചേച്ചിയായി മാറി. എന്തായാലും അവരുടെ ഇണക്കവും പിണക്കവും ഇങ്ങിനെ നടക്കട്ടെ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  7. Mwuthe nannayind ee part❤️😍
    Ithinte munnathe part vayikkan kazhinjilla ippo thottan ee sitil kerinokkan thudangye
    2 partum orumich vayichu theernnadh arinjilla nalla flow indayirinnu🥰
    Avasanam nee veendum twistil nirtheelle ennalum aardenavo aa call
    Nxt partin wait chyyunnu😍
    Snehathoode…….❤️

    1. വളരെ സന്തോഷം ബ്രോ… ♥️

  8. Nannayittundu broo
    ❤️❤️❤️

  9. തന്റെ ആ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ💖💞

    1. സോറി ഒന്നും വേണ്ട ബ്രോ… എനിക്കും സത്യസന്ധമായ അഭിപ്രായങ്ങൾ ആണ് അറിയേണ്ടത്

  10. രുദ്ര ശിവ

    അടിപൊളി ആയി ബ്രോ ഇ പാർട്ടും

  11. Kollam bro..
    Aa bus stop muthal juice kudich kazhiyunnathu vareyulla part manoharam..especially aa bus stand il vach kandumuttiyapozhathe aa feel undallo..maarakam..

    Ennalum kadha kurachokke kalippante kanthari mode ilekk shift aavanundo ennoru doubt..cheruthaayitte ullu ketto..enth vannalum aval karayuka..ithingane idakkide varunnath kaaranam oru maathiri fb grps il okkeyulla senti kadha pole aavanund..aval kurachude bold aavatte..
    Love..

    1. കാലിപ്പന്റെ കാ‍ന്താരി ഒന്നും അല്ല ബ്രോ… അവൻ ഒരു kalippan അല്ല ബ്രോ… പിന്നെ അവൾ ഒരു കാ‍ന്താരി ആണ് അവന്റെ അടുത്ത് മാത്രം… ഇനി അധികം ഇണക്കങ്ങളും പിണക്കങ്ങളും ഒന്നും ഉണ്ടാകില്ല ബ്രോ

      ബോൾഡ് ആകണ്ട ഇടത് അവൾ ബോൾഡ് ആകുക തന്നെ ചെയ്യും

    2. ആ തന്റെ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ💖💞

  12. എന്താണ് ബ്രോ ഇങ്ങനെ, തനിക്കു ഈ പരിപാടി നിർത്തിറായില്ലേ.ഓരോ പാർട്ടിന് അവസാനം ഒരു സസ്പെൻസിൽ ഇട്ട് നിർത്തുന്ന പരിപാടി. എന്തായാലും ഈ പാർട്ടും നന്നായിരുന്നു, day to day കഥ ആയതുകൊണ്ട് വായിക്കാൻ നല്ല രസം ഉണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. അടുത്ത പാർട്ട്‌ അധികം വൈകാതെ തരാൻ ശ്രമിക്കാം

  13. അടിപൊളി കഴിഞ്ഞ തവണ ലച്ചു എന്തിനാണ് പിണങ്ങിയത് എന്ന ചിന്തയിൽ ആയിരുന്നു അതിന്റെ ടെൻഷനിൽ ആയത് കൊണ്ട് ആദ്യ ഭാഗങ്ങൾ പേടിച്ചാണ് വായിച്ചത് എന്താണ് അവളുടെ പിണക്കം എന്ന് അറിയാത്ത കൊണ്ട്,പക്ഷേ പിന്നീടുള്ള ഭാഗം ചെറിയ ചിരിയോട് വായിക്കാൻ പറ്റി ഉണ്ണി ഏട്ടന്റെ സ്നേഹം ഒക്കെ കുറിച്ച് കൂടെ ആഴത്തിൽ മനസിലായി പിന്നെ പരിഭവം possessiveness ഒക്കെ പെണ്ണിനെ നല്ലവണ്ണം ഉണ്ടെന്ന് മനസിലായി ആരും അവനെ വേദനിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല കാരണം അവൻ അവൾക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആണ് അവനെ ആരും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല

    നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മുടെ മുഖം മാറിയാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഓടി നടപ്പുണ്ട് എന്ന കാര്യം ഉറപ്പാണ് അതാണ് ഉണ്ണി ഏട്ടനും തോന്നിയത് കൂടാതെ അവന്റെ മനസ്സിൽ നിന്ന് അല്ലാത്ത ഏട്ടാ എന്ന വിളിയും കേൾക്കാൻ ഇടയായി

    ലച്ചു മാളു രണ്ട് പെണ്ണുങ്ങളും കൂടെ അവനെ സ്നേഹിച്ച് കൊല്ലുകയാണല്ലോ പിണക്കവും കുസൃതിയും കുശുമ്പും എല്ലാം നന്നായി പോകുന്നുണ്ട് മാളുവിന്റെ അമ്മയും അതുപോലെ തന്നെ അവന് അടികൊണ്ടു എന്ന് അറിഞ്ഞപ്പോൾ ആ അമ്മ മനസ്സ് വേദനിച്ചു എന്ന് തോന്നി

    അടി കിട്ടും എന്നത് കൊണ്ടാണ് അവനോട് വോട്ട് ചെയ്തിട്ട് പോകാൻ പറഞ്ഞത് കൂടാതെ വരാൻ പറഞ്ഞത് അത് കേൾക്കാതെ നിന്ന് അവൻ വാങ്ങിച്ച് കെട്ടി ഇനി കുറച്ച് നാൾ പിണങ്ങി നടക്കട്ടെ കാത്തിരിക്കുന്നു ഈ മാന്ത്രിക തൂലികയിൽ നിന്ന് പിറവിയെടുത്ത പ്രണയചീന്തിന്റെ തുടർച്ച അറിയുവാൻ 🥳😘😍💕❤️❤️♥️😍💕😍😘💕

  14. എനിക്ക് എന്തോ അതികം ഫീൽ ഒന്നും തോന്നിയില്ല ഈ പാർട്ട്‌ ചിലപ്പോ എന്റെ കുഴപ്പം ആവും

    എന്നാലും ആരായിരിക്കും അവനെ വിളിച്ചത് ലക്ഷ്മി അല്ലെങ്കിൽ 🙄🙄🙄

    1. ഒരിക്കലും താങ്കളുടെ കുഴപ്പം അല്ല ബ്രോ… എന്റെ കുഴപ്പമാണ് അതെന്താണെന്ന് എനിക്കും മനസ്സിലാകുന്നില്ല സോറി ബ്രോ

      1. സോറി ഒക്കെ എന്തിനാണ് അതിന്റെ ആവശ്യം ഇല്ല

      2. ❤️❤️❤️

  15. Nice but pettenu theernupoy💕💕💕💕

    1. ഇത് നീ നേരത്തെ പറഞ്ഞതല്ലേ 😘😘😘

      1. എന്നാ മാറ്റിപ്പറയാം..,.,🙄🙄

        1. അങ്ങയുടെ ഇഷ്ടം

  16. വിരഹ കാമുകൻ💘💘💘

    ഇപ്പോൾ വായിച്ചു കഴിഞ്ഞത് ശോകം ആണല്ലോ

  17. ❤️

    1. മംഗലശേരി നീലകണ്ഠൻ കാർത്തികേയൻ ♥️

  18. 😍😍😍💞💞

  19. വിരഹ കാമുകൻ💘💘💘

    First❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com