പൊന്നോണം [Deadpool] 129

Views : 831

പൊന്നോണം

Ponnonam | Author : Deadpool

 

അമ്മാ …….അമ്മാ ……ഇന്ന് ചോറ് വെക്കോമ്മാ …”കുഞ്ഞുട്ടൻ കിടക്കപ്പായിൽ നിന്നും എഴുനേറ്റു വന്നയുടൻ വടക്കേ പുറത്തെ മിറ്റത്ത് ചവറിട്ടു കഞ്ഞി കലത്തിന് കത്തിക്കുകയായിരുന്ന അവന്റെ അമ്മ യെശോധയോട് ചോദിച്ചു….

ചവറു ശരിക്കും കത്താത്തതിനാൽ അവിടമാകെ നീല പുകയിൽ ചുമച്ചു നില്ക്കുകയായിരുന്ന യെശോധ അടുപ്പിലെ കലത്തിൽ നിന്നും അരി വേവ് നോക്കികൊണ്ട് പറഞ്ഞു…

ഇന്നെന്റെ കുട്ടിക്ക് ചോറ് വെച്ച് തരാട്ടോ …

കുഞ്ഞുട്ടൻ എത്ര ദിവസങ്ങളായി
കാത്തിരിക്കുകയായിരുന്നെന്നോ …..
അത്തമൊന്നു വന്നടുക്കാൻ ….
എന്നും കഞ്ഞി കുടിച്ചു അവനു മതിയായി…..
അത്തം വന്നാൽ പിന്നെ അമ്മ എന്നും ചോറ് വെക്കും …

അമ്മ നേരം പുലരുമ്പോഴേക്കും മിറ്റത്ത് ചാണകം വട്ടത്തിൽ മെഴുകിയിടും കുഞ്ഞുട്ടന് പൂവിടാൻ …

കുഞ്ഞുട്ടനും ഗോപിയും കല്യാണിയുമാണ് കൂട്ട് ..
മാഷിന്റെ വളപ്പിലും തോമാസുമാപ്ലയുടെ പറമ്പിലും ഒക്കെ ഓടി നടന്നു കിട്ടുന്ന പൂക്കൾ പങ്കു വെച്ച് പൂക്കളമിടും …

ചാണകം മെഴുകിയ കുടിലുകളുടെ മിറ്റത്ത് രണ്ടും മൂന്നും വർണ്ണങ്ങളിൽ ഉള്ള പൂക്കളങ്ങൾ……

അവർ മാറി മാറി നോക്കി നില്ക്കും ..
എപ്പോളും കല്യാണിയുടെ പൂക്കളത്തിനാണ് അഴക് കൂടുതൽ ഉണ്ടാകുക …

കാശിതുമ്പയും മുക്കുത്തിയും മാങ്ങനാരിയും മാത്രമാണ് ഉണ്ടാകുക …

യെശോധക്ക് പാടത്തു പണിയാണ് ………
കുഞ്ഞനന്തൻ തമ്പ്രാന്റെ എണ്ണിയാൽ ഒതുങ്ങാത്ത നെൽപ്പാടങ്ങൾ ……
കൊയ്താലും കൊയ്താലും കഴിയാത്തവയാണ് ..

അത്തം കഴിഞ്ഞാൽ നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ തമ്പ്രാൻ
പണിക്കാർക്കെല്ലാം നെല്ല് അളന്നു കൊടുക്കും..
പച്ചക്കറി ഇനങ്ങളും എള്ളാട്ടിയ എണ്ണയും കൊടുക്കാറുണ്ട് ..

ഇതെല്ലാം കിട്ടിയിട്ട് വേണം പണിക്കാർക്ക് ഓണ സാധനങ്ങൾ വാങ്ങിക്കാനും ഒരുക്കാനും ……

കുമാരമേനോന്റെ പലചരക്കു കടയിൽ യെശോധക്കൊരു പതികുറിയുണ്ട്
നാലണ വീതം ദൈവസം വെക്കും …

പൂരാടത്തിന്നാണ് അത് വെട്ടി എഴുതുന്ന ദെവസം ……
ചട്ടീം കലോം കുഞ്ഞുട്ടനുള്ള ഉടുപ്പും തോർത്തുമുണ്ടും എല്ലാം ഒരു വിധം വാങ്ങിയെന്ന് വരുത്തും …

കഴുത്ത് നീണ്ട കുപ്പിയിൽ മുക്കാൽ ഭാഗത്തോളം മണ്ണെണ്ണ വാങ്ങും …
മൂന്നോണം വരെയെങ്കിലും കത്തിക്കണ്ടേ…..

യെശോധ കുപ്പി ചിമ്മിനിയിൽ വെള്ളാം മണ്ണെണ്ണയും കൂട്ടി ഒഴിച്ചാണ് കത്തിക്കുക …

Recent Stories

The Author

Deadpool

11 Comments

  1. ഋഷി മൂന്നാമൻ

    അടിപൊളി കഥ ബ്രോ 🙏👌👌
    💖💖💖

  2. നന്നായിട്ടുണ്ട് സഹോ, ഒത്തിരി ഇഷ്ട്ടായി…!

  3. 👌🏼👌🏼
    ഇഷ്ടമായി

  4. ശരിക്കും പാവങ്ങളുടെ സങ്കൽപ
    സുഖമുള്ള ഒരു ഓണക്കഥ ….🥰

  5. സുജീഷ് ശിവരാമൻ

    നല്ല കഥയാണ് ബ്രോ… ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

  6. ഹൃദയസ്പർശിയായ ചെറിയ ഒരു കഥ 😍

    With love
    Sja

  7. നല്ല രസമുള്ള എഴുത്ത്..
    നല്ല ഭാഷ..
    തുടർന്നും എഴുതുക..❤️

  8. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒരുപാട് നന്ദി.. !

  9. വിശ്വാസം അതാണല്ലോ എല്ലാം… നല്ല കഥ… ആശംസകൾ…

  10. നല്ല കഥയാണ്.. brow

  11. നല്ല കഥ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com