പവിഴം 3 [Shyju] 28

Views : 1857

പവിഴം 3

Pavizham Part 3 | Author : Shyju | Previous Part

 

പതിവ് പോലെ തന്നെ എല്ലാ ദിവസവും രാവിലെ ഉറക്കം ഉണർന്നത് മുതൽ കൂടെ ഉണ്ടാകും…കുറേ നാളായി പറയുന്നു…… പോകുന്ന ബസ്സിൽ കണ്ടക്ടർ മാരുടെ ശല്ല്യം.. 100രൂപ കൊടുത്താൽ ബാക്കി തരില്ല.. ബാക്കി ഉള്ള ദിവസം മുഴുവൻ ആ ബസ്സിൽ കയറാൻ വേണ്ടിയാണ്..

ഞാൻ പറഞ്ഞു… അത് ചില്ലറ ഇല്ലാത്തതു കൊണ്ടാകും… പിന്നെ ബിസ്സ്നെസ്സ് അല്ലെ…
ഒരു സ്ഥിരം കസ്റ്റമർ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാകും..

അപ്പോൾ…. അവൾ പറഞ്ഞു…. അതൊന്നും അല്ല..ഞാൻ ബസ്സിൽ നിൽകുകയാണെങ്കിൽ , ഏതെങ്കിലും ആൾ അടുത്ത് ഇറങ്ങാൻ ഉണ്ടെങ്കിൽ, ആ സീറ്റ്‌ എനിക്ക് എങ്ങെനെയെങ്കിലും പിടിച്ചു തരും..അവന്റ കളി കാണാൻ നല്ല രസം ആണ്..

എനിക്ക് കാര്യം മനസ്സിലായി..

എന്നാലും ചുമ്മാ സമാദനിപ്പിക്കാൻ പറഞ്ഞു… അതുപിന്നെ ഇയാൾ ഒരു ദീർഘ ദൂരം യാത്ര ചെയ്യുന്ന ആളല്ലേ…. സ്ഥിരം കസ്റ്റമർ അല്ലെ… അത് വരെ തിക്കിലും തിരക്കിലും നിൽക്കണ്ടേ കരുതിയിട്ടാകും…

ഓഹ്ഹ്… പിന്നെ… എനിക്കറിയാം ഇവറ്റകളുടെ സ്വഭാവം.. എന്റെ ദേഹത്ത് ചാരി നിന്നെ ടിക്കറ്റ് കൊടുക്കു.. എത്ര സ്ഥലം ഉണ്ടായാലും എന്റെ മാറിടത്തിന് മുകളിലൂടെയേ കൈകൊണ്ടു പോയി അടുത്ത ആളിൽ നിന്നും ടിക്കറ്റ് വാങ്ങിക്കു..ടിക്കറ്റ് ന്റെ പുറകിൽ മൊബൈൽ no എഴുതി തരുക.. മൊബൈൽ no ചോദിക്കുക.. എന്തൊരു ശല്ല്യം ആണ് നോക്കണേ..

ആ അത് ഈ സുന്ദരി കുട്ടിയെ പരിചയ പെടാൻ വേണ്ടി ആയിരിക്കും…. ആർക്കാ ഇയാളെ പരിചയപ്പെടാൻ ആഗ്രഹം ഇല്ലാതിരിക്കുക… ഞാനും മൊബൈൽ no അടിച്ചു മാറ്റി വന്നതല്ലേ… ഇയാളെ പരിചയ പെടാൻ…

നിന്നെ പ്പോലെ അല്ല… ഇവറ്റകളുടെ സ്വഭാവം എനിക്ക് അറിയാം….

ഈ സമയത്ത് ആകെ 3 bus മാത്രമേ ഉള്ളു..രാഹുലേട്ടാ.. ഇതിൽ കയറിയാൽ 5 മിനിറ്റ് മുന്നേ എത്താം… ബാക്കി രണ്ടും 10 മിനിറ്റ് ലൈറ്റ് ആകും… എല്ലാ ബസ്സിലും ഇതാണ് അവസ്ഥ… വേറെ ഒരു കണ്ടക്ടർ ഉണ്ട് അവനെ കൊണ്ട് വല്ല്യ കുഴപ്പമില്ല… രണ്ടുമൂന്നു ദിവസം ഒരു ബസ്സിൽ ആണെങ്കിൽ. പിന്നെ വേറെ ബസ്സിൽ.. കുറച്ചു ദിവസങ്ങൾ ഇങ്ങനെ കേട്ടപ്പോൾ ഒരു കാര്യം ചെയ്യൂ… ബൈക്കിൽ 8km കഴിഞ്ഞാൽ ദീർഘ ദൂരം ഓടുന്ന bus വരുന്ന സ്ഥലം ഇല്ലേ… അവിടെ ബൈക്ക് നിർത്തി അങ്ങനെ പൊയ്ക്കോളൂ… അതാകുമ്പോൾ തിരിച്ചു വരുമ്പോൾ ബൈക്ക് എടുത്ത് തിരിച്ചു വരുകയും ചെയ്യാലോ..?

ഹാം അതൊരു നല്ല ഐഡിയ ആണ് അല്ലെ.. എന്നാൽ അങ്ങനെ ചെയ്യാം..

Recent Stories

The Author

Shyju

4 Comments

  1. വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം anand

  2. 💚💚💚

  3. ഷൈജു നന്നായിട്ടുണ്ട്
    കുറച്ചു കൂടി പേജുകൾ കൂട്ടി എഴിയാൽ നന്നായിരിക്കും – പെട്ടെന്ന് പറഞ്ഞു തീർന്നു പോയതുപോലെ തോന്നി – ചിലപ്പോൾ വായനയുടെ രസത്തിൽ ആയതു കൊണ്ടാകാം

    മുന്നോട്ടുള്ള മുന്നേറ്റത്തിന് എല്ലാ വിധ ആശംസകളും

    സ്വന്തം ഡ്രാഗൺ

    1. ഡ്രാഗൺ.. വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം… താമരമോതിരം ഞാൻ വായിക്കാറുണ്ട് കെട്ടോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com