ഒരു വേശ്യയുടെ കഥ – 17 3510

Views : 128330

അതുകൊണ്ട് ഈ സിം കാർഡ് ഞാൻ കളയട്ടെ……
നമുക്ക് നാളെ രാവിലെ വേറെ സിംകാർഡ് വാങ്ങാം ……..”

സിംകാർഡ് എടുക്കുന്നതിനുവേണ്ടി ഫോൺ തുറക്കുന്നതിനിടയിലാണ് ഔപചാരികതയെന്ന നിലയിൽ അവളോട് ചോദിച്ചത് .

“ഞാനും നേരത്തെ അതുതന്നെയാണ് ആലോചിക്കുന്നത് പക്ഷേ അതിൽ കുറെപേരുടെ നമ്പറുണ്ട് അതൊക്കെ പോവില്ലേ…..

സമ്മതം പറഞ്ഞുകൊണ്ട് തന്നെ അവൾ സംശയം ചോദിച്ചു.

“അതൊന്നും സാരമില്ല ……
അതൊക്കെ നമുക്കിപ്പോൾ ഈ ഫോണിൽതന്നെ കോപ്പി ചെയ്തു വയ്ക്കാം …….
പുതിയ സിംകാർഡ് വാങ്ങിയായശേഷം പുതിയ ഫോണിലേക്ക് മാറ്റുകയും പോരേ …….”

പറഞ്ഞശേഷം അയാൾ വീണ്ടും ഫോൺ ഓൺ ചെയ്തു ഫോണിലുണ്ടായിരുന്ന ആകെ മുപ്പതോളം ഫോൺനമ്പറുകൾ ഫോണിലേക്ക് കോപ്പി ചെയ്തു .
അതിനുശേഷം സിം കാർഡ് അഴിച്ചെടുത്ത് പകയോടെ തുണ്ടം തുണ്ടമാക്കി അവളെ ഏൽപ്പിക്കുമ്പോൾ വലിയൊരു ആശ്വാസമായതു പോലെ ദീർഘനിശ്വാസമുതിർത്തു ……!

“എനിക്കെന്റെ മോളേയോന്നു വിളിക്കണമായിരുന്നു രണ്ട് മിനിട്ടു മാത്രമേ സംസാരിക്കുകയുള്ളൂ ……
ഒന്നു ഫോൺ തരുമോ …….”

നേരമിരുട്ടി തുടങ്ങിയപ്പോഴാണ് അയാളുടെ ഫോണിലേക്ക് പ്രതീക്ഷയോടെ നോക്കികൊണ്ടുള്ള ദയനീയമായ ചോദ്യം…..!

അവളുടെ ദയനീയമായ ചോദ്യത്തോടൊപ്പം മുഖത്തെ ഭാവവും കൂടെ കണ്ടപ്പോൾ അയാൾക്ക് ചിരിയേക്കാൾ കൂടുതൽ സങ്കടമാണ് വന്നത് .

ഇപ്പോൾ വിളിക്കാൻ വിളിക്കാൻ മാത്രമല്ല….. വേണമെങ്കിൽ പോകുന്നവരെ ഈ ഫോൺ മായതന്നെ കൈയിൽ വച്ചുകൊണ്ട് മോളെ വിളിക്കണമെന്നു തോന്നുമ്പോഴൊക്കെ വിളിച്ചോളൂ കെട്ടോ……
രണ്ടു മിനുട്ടല്ല നേരം വെളുക്കുന്നതുവരെ മോളോട് സംസാരിച്ചോ……
എന്റേത് പോസ്റ്റ് പെയ്ഡ് സിംകാർഡാണ്…..”

ചിരിയോടെ പറഞ്ഞുകൊണ്ട് സന്തോഷപൂർവ്വം ഫോൺ അവളുടെ നേരെ നീട്ടിയപ്പോൾ ക്ഷേത്രത്തിലെ പൂജാരിയോട് പ്രസാദം വാങ്ങുന്നതുപോലെ ഭവ്യതയോടെയും ശ്രദ്ധയോടെയും അവൾ കൈനീട്ടി ഫോൺ വാങ്ങുന്നത് കണ്ടപ്പോൾ അയാൾക്ക് വീണ്ടും ചിരിവരുന്നുണ്ടായിരുന്നു……!

Recent Stories

The Author

6 Comments

  1. 👌👌

  2. 😍😍😍😍😍😍😍🤩

  3. It’s very nice Nxt part plz

  4. adutha bhakam vegam angine porattey..

  5. pettannu post cheythathil santhosham..

  6. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com