ഓർമ്മത്താളുകൾ

Ormmatthaalukal | Author : Thamburan

ഞാൻ പ്രഭിജിത്ത്,.., യു എ ഇ യിൽ ഉള്ള  ഒരു ഓയിൽഫീൽഡ് കമ്പനിയിൽ വർക്ക് ചെയ്യുന്നു.,.,.പതിവുപോലെ തന്നെ ഇന്നും ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് വന്നു ബെഡിൽ കിടക്കുകയായിരുന്നു.,.,

കുറച്ചു ദിവസങ്ങളായി മനസ്സ് തീരെ ശരിയല്ല.,., കാരണം വേറെ ഒന്നുമല്ല കഴിഞ്ഞ പത്ത് ദിവസമായി അമ്മ ഹോസ്പിറ്റലിലാണ്.,.,. അതുകൊണ്ടുതന്നെ ജോലി സമയത്തും ചിന്ത അതിനെപ്പറ്റി തന്നെയാണ്…

സാധാരണയായി വൈകുന്നേരം ഒരു ഏഴരയ്ക്കാണ് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് എത്താറുള്ളത് കഴിഞ്ഞാൽ ആദ്യം തന്നെ ചെയ്യുന്നത് വീട്ടിലേക്ക് വീഡിയോകാൾ ചെയ്യുക എന്നതാണ്.,.,.,

” ഹലോ അച്ഛാ എന്തുണ്ട് വിശേഷം.,., അമ്മയ്ക്ക് ഇപ്പൊ എങ്ങനെയുണ്ട്.,..,

” വലിയ കുഴപ്പമൊന്നുമില്ലടാ.,., ക്ഷീണം ഉണ്ട് ഞാൻ ഇപ്പോൾ കുറച്ച് കഞ്ഞി കോരി കൊടുത്തു..,,.

” എന്നിട്ട് കുടിച്ചോ.,.,.,.

” ആഹ്.,.,കുടിച്ചു.,..,.

” എവിടെ എന്നെ ഒന്ന് കാണിച്ചേ.,.,.

അച്ഛൻ പതിയെ ഫോൺ അമ്മയ്ക്ക് നേരെ തിരിച്ചു.,.,  ഞാൻ നോക്കുമ്പോൾ അമ്മ പുതച്ചുമൂടി ഒരു സൈഡ് ചരിഞ്ഞു കിടക്കുകയാണ്.,.,.,

” വിളിക്കണോ മോനെ.,…,

” വേണ്ട.,., ഉറങ്ങിക്കോട്ടെ.,.,.,

” ആഹ്.,..,

” ഡോക്ടർ എന്തു പറഞ്ഞു.,.,.,.

” ഇന്ന് ഉച്ചയ്ക്ക് കൂടി ഒരു ബ്ലഡ് ടെസ്റ്റ് എടുത്തിട്ടുണ്ട് അതിൻറെ റിസൾട്ട് നാളെ വരും.,.,., അത് വന്നിട്ട് ബിൽറൂബിൻ കുറഞ്ഞിട്ടുണ്ടോ എന്ന് നോക്കട്ടെ.,., എന്ന് പറഞ്ഞു.,.,.,

” ആഹ്.,.,. അച്ഛൻ ഫുഡ് കഴിച്ചോ.,.,.,

” ആ അമ്മയ്ക്ക് കഞ്ഞി വാങ്ങാൻ പോയപ്പോൾ ഞാൻ രണ്ടു ചപ്പാത്തി കഴിച്ചു.,.,..,

” എന്നാ ശരി ഞാൻ വെക്കട്ടെ.,.,., ഒന്ന് കുളിക്കണം മേലാകെ വിയർത്ത് ഒട്ടി ഇരിക്കുകയാണ്.,.,.,.

” എന്നാൽ ശരി.,.,.,.

Pages: 1 2 3 4 5 6 7

140 Responses

  1. തമ്പുരാൻ..

    വായിച്ചിട്ടില്ല, ജോലി തിരക്ക് ഒരുപാട് ഉണ്ട്, ഒരു സമയം പറയുന്നില്ല,.
    വായിക്കാം .. ❤️

  2. ഇതേ അമൃത യിൽ എല്ലാം തകർന്ന് micu യുടെ മുന്നിൽ ഞാനും നിന്നിരുന്നു 4കൊല്ലങ്ങൾക്ക് മുന്നേ ഒരു നവംബർ മാസ പുലരിയിൽ.. എനിക്ക് മനസിലാക്കാൻ സാധിക്കും ബ്രോ നിങ്ങടെ വിഷമം… താങ്കളുടെ അമ്മയ്ക്ക് നിത്യശാന്തി നേരുന്നു

  3. തമ്പുരാനെ…
    ഇത് ഒരു കഥ മാത്രം ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ഓരോ വരിയും വായിച്ചു തീർത്തത്.എന്നാൽ താങ്കൾ അവസാനം പറഞ്ഞത് വായിച്ചപ്പോൾ ശരീരത്തിൽ ഒരു തരിപ്പാണ് അനുഭവപ്പെട്ടത്.എന്റെ അച്ഛന് സ്ട്രോക് വന്ന സമയത്ത് ഞാനും ഇതേ മനസികാവസ്ഥ അനുഭവിച്ചതാണ്.എന്നാൽ ഭാഗ്യംകൊണ്ട് അച്ഛനെ എനിക്ക് തിരിച്ചുകിട്ടി.ഇപ്പോഴും ആ ഓർമ്മകൾ എന്നെ വേട്ടയാടുന്നുണ്ട്.അതുകൊണ്ട് തന്നെയും ഇതൊരു റിയൽ ലൈഫ് ഇൻസിഡന്റ് ആണെന്ന് ആലോചിക്കുമ്പോൾ പോലും കരച്ചിലാണ് വരുന്നത്… നമുക്ക് പ്രിയപ്പെട്ടവർ നമ്മുടെ കണ്മുന്നിൽ കൂടെ മരണത്തിലേക്ക് അടുക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നോക്കിനിൽക്കേണ്ടി വരുന്നത് ആലോചിക്കാനെ വയ്യാ… ഹൃദയേതിനകത്തു ഒരു വിങ്ങൽ ആണ്‌ ???

  4. ????
    എന്ത് പറയണം എന്നറിയില്ല bro
    പറയാൻ ഒന്നും മനസ്സിൽ തെളിയുന്നില്ല.

    കണ്ണുള്ളപ്പോൾ കാഴ്ചയുടെ വിലയറിയില്ല എന്ന് പറയുന്നത് വളരെ സത്യമാണ്.

  5. അഭി
    സ്വന്തം ജീവിതത്തിൽ നടന്ന ഒരു കാര്യം എങ്ങനെ അക്ഷരങ്ങളുടെ ലോകത്താതെക്ക് എങ്ങനെ എഴുതാം എന്ന് നോക്കിയ ഒരാൾ ആണ് ഞാൻ. ഓർമ ഉണ്ടാകും എന്ന് കരുതുന്നു. അത് അത്രയും ആയപ്പോഴ് തന്നെ മനസിന്റെ കടിഞ്ഞാൺ പോയതാണ് അങ്ങനെ ഉള്ളപ്പോ ഇങ്ങനെ ഒരു കാര്യം നിന്റെ ജീവിതത്തിൽ നടന്നത് പുറത്തു ഒരു ഓർമ്മ താളിൽ എന്ന വാക്യം കൊണ്ട് തന്നെ പുറത്തു വന്നു എങ്കിൽ അതിന് പറയാൻ വാക്കില്ല അതിനേക്കാൾ ഇന്ന് ഈ സമൂഹത്തിനു നൽകാൻ പറ്റുന്ന ഏറ്റവും വലിയ ഒരു സന്ദേശം കൂടെ ആണ് ഇതിലൂടെ കൈമാറിയത്.

    ഇന്ന് ലോകത്തിന്റെ നാനാ ഭാഗത്തു ഉള്ളവർ ചെയ്യുന്ന ഒരു കാര്യം ആണ് വയസ്സ് ആയ അച്ഛനെ അല്ല എങ്കിൽ അമ്മയെ ഏതെങ്കിലും അനാഥലയത്തിൽ കൊണ്ട് ആക്കുക ആല്ലെങ്ക്കിൽ ആരുടെ എങ്കിലും വാക്ക് കെട്ട് ജനിപ്പിച്ചവരെ തന്നെ തെറിയും അടിമ പണി പോലെ തല്ലുക ഒക്കെ ചെയ്യുക അതാണ് ഈ കാലത്ത് നടക്കുന്നത്. ചില പത്ര വാർത്തയുടെ തലക്കട്ടുകളിൽ തന്നെ അങ്ങനെ ഉള്ളവർ നിറഞ്ഞു നിൽക്കുക അല്ലെ. അച്ഛനെ അല്ലെങ്കിൽ അമ്മയെ തലക്ക് അടിച്ചു കൊന്നു അല്ലെങ്കിൽ പട്ടിണിക്ക് ഇട്ട് എന്നൊക്കെ അങ്ങനെ ഉള്ളവർ വായിക്കേണ്ടത് ആണ്. ജനിപ്പിച്ചവർക്ക് നമ്മൾ ജീവിത്തിൽ കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം ആണ് അവരെ ഒരു പോറൽ പോലും ഏൽക്കാതെ നമ്മളെ എങ്ങനെ നോക്കിയോ അത് പോലെ നമ്മളും തിരിച്ചി നോക്കുക എന്നത്.
    ഏതെങ്കിലും ഒരു നല്ലത്കാ ര്യം വരുന്ന സമയം മാതാപിതാക്കളെ പോലും ഓർമ്മ ഇല്ലാത്തവരുടെ കാലത്തു ആണ് നമ്മൾ ജീവിക്കുന്നത്. അവിടെ രക്ത ബന്ധം ഇല്ല പണം അതാണ് എല്ലാത്തിനും മുകളിൽ എന്ത് ഉണ്ടാക്കിയത് കൊണ്ട് നിങ്ങൾക്ക് ഒരു നേട്ടം ഇല്ല ജനിപ്പിച്ചവരെ നോക്കാൻ പറ്റുമോ ഇല്ല എങ്കിൽ സ്വർണം കൊണ്ട് കൊട്ടാരം കെട്ടിയാലും അതൊക്കെ മുകളിൽ ഇരിക്കുന്നവന്റെ മുൻപിൽ നിങ്ങൾക്ക് ഉള്ള പാപ ഭാരത്തിന്റെ ചുമലുകൾ കൂടുകയേ ഉള്ളു

    ആവുന്ന കാലം തന്റെ അച്ഛനെയും അമ്മയും സ്നേഹം കൊണ്ടും അവരെ സന്തോഷിപ്പിച്ചു ജീവിക്കാൻ പറ്റുന്നതിന്റെ ഒരു നേട്ടവും ഈ ഭൂമിയിൽ വേറെ എന്ത് പിടിച്ചു കെട്ടിയാലും കിട്ടില്ല

    നിങ്ങളുടെ ആദ്യത്തെ ദൈവം തന്റെ അച്ഛനും അമ്മയും ആണ് അവർ കഴിഞ്ഞേ വേറെ വരാൻ പറ്റു ഇത് ഞാൻ പറഞ്ഞത് അല്ല ഒരു നാൾ ഞാൻ മുത്തപ്പന് പൈസ കൊടുക്കാൻ നിന്നപ്പോ എന്നോട് പറഞ്ഞ വാക്കുകൾ ആണ് മാതാവും പിതാവും ആണ് നീ കണ്ട ആദ്യത്തെ ദൈവം അത് അങ്ങനെ തന്നെ ഉണ്ടാകണം എന്ന് ❤️

    അഭി എനിക്ക് മനസിന്റെ ഉള്ളിൽ നിന്നും വക്കുകൾ കിട്ടുന്നില്ലടാ നീ എന്റെ ചങ്ക് ആണ് അതിലെക്കാൾ ഏറെ നിന്റെ ee വാക്കുകൾ എന്റെ ഹൃദയത്തിൽ ഉള്ളിലെ അറയിൽ ഉണ്ട് ഞാൻ ജീവനോടെ ഉള്ള കാലം വരെ ഇത് അങ്ങനെ ഉണ്ടാകും എന്നും

    അച്ഛനും അമ്മയ്ക്കും തുല്യം അവർ മാത്രം അതു ഒരിക്കലും വില കൊടുത്തു നേടാൻ പറ്റില്ലല്ലോ

    അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന എല്ലാവർക്കും ഈ ഓർമ താളുകൾ എന്നും ഓർമയുടെ സ്നേഹ തേരിൽ തന്നെ മുന്നോട്ട് പോയ് കൊണ്ട് ഇരിക്കും…….. ഇങ്ങനെ ഒരു സന്ദേശം അത് ഈ ലോകത്ത് ഉള്ള എല്ലാവർക്കും മനസ്സിൽ എത്തട്ടെ എന്ന് ഞാൻ സർവേശ്വര്നോട് പ്രാർത്ഥിക്കാം

    എന്ന് സ്നേഹപൂർവം
    യദു❤️

  6. വളരെ മനോഹരമായിരിക്കുന്നു.

    ഭൂമിയിലെ സ്വർഗം അമ്മയുടെ മടിത്തട്ടാണ്……..

    “മാതൃ ദേവോ ഭവ:
    പിതൃ ദേവോ ഭവ:
    ആചാര്യ ദേവോ ഭവ:…..”

  7. Entha njan parayendath .. Sathyam paranja ith vaaych kazhinjapo aage oru maravipp pole … Onnum ezhuthanum pattunila.. sorry kooduthal onnum ezhuthan pattathathil..
    Ezhuth ishtayi. Snehathode❤️

  8. നിയോഗം എഴുതി കഴിഞ്ഞ ധൈര്യത്തിൽ ആണ് വായിച്ചത്. അല്ലാരുന്നേൽ എല്ലാം പോയേനെ..
    ഇതിന് പറയാൻ എനിക്ക് ഒന്നും ഇല്ല. പറയാൻ കഴിയില്ല എന്നതാണ് സത്യം.. ജീവിതം അങ്ങനെ ആണ്. ചില സമയങ്ങളിൽ വേണ്ടവർ അങ്ങ് പോകും. പക്ഷെ മനുഷ്യൻ അല്ലെ.. ഏതു സാഹചര്യവും നമ്മൾ തരണം ചെയ്യും..
    മില്യൺ കണക്കിന് വർഷങ്ങൾ അതിജീവിച്ച മനുഷ്യൻ ഇനിയും ജീവിക്കും.. പ്രകൃതി തരുന്ന മാറ്റങ്ങളുമായി…

    1. Mk ഇത്ര പെട്ടെന്ന് പറഞ്ഞതിലും നേരത്തെ കാണുമോ

  9. nhanum same avasthel kadann poitund , but nhan ethumbo uppante mayyath kulippikukayayrnn ……

  10. സെന്റി ആണന്ന് എല്ലാ കമന്റും പറയുന്നു അതോടെ എന്റെ വായിക്കാനുള്ള മൂടും പോയി. ഇനി മൈന്റ് സെറ്റകിയലെ വായിക്കാൻ സാതിക്കു. അപ്പൊ മൈന്റ് സെറ്റകിയതിന് ശേഷം വായിക്കാം

  11. ഹൃദയം വല്ലാതെ മിടിക്കുന്ന അഭി ???

    എന്റെ കണ്ണുകൾ നിറയ്യുന്നുണ്ട്…

    എന്ത് പറയണമെന്ന് അറിയില്ല…

    ഒന്നറിയാം..

    നിങ്ങൾ ആണ് അമ്മക് നല്ലൊരു മകൻ ആയിരുന്നു…

    അച്ഛൻ കൂടെ ഇല്ലേ ???
    A

  12. അഭീ…

    സ്വന്തം ജീവിതത്തിൽ നിന്നും ഒരേട് എഴുതുക എന്നുള്ളത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് അറിയാം, ഞാൻ ആദ്യമായി എഴുതാൻ തീരുമാനിച്ചത് ഇങ്ങനെ എൻറെ ജീവിതത്തിൽ നടന്ന ഞാൻ ജീവിതം പോലും വെറുത്തിരുന്ന ഒരു കാലത്തെ കുറിച്ച് ആയിരുന്നു പിന്നെ എന്നെക്കൊണ്ട് അതെഴുതാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ ഉപേക്ഷിച്ചതാണ്

    പിന്നെ ഈ എഴുത്തിലൂടെയും നിന്റെ അനുഭവങ്ങളിലൂടെയും നീ പറയാൻ ആഗ്രഹിച്ചത് എനിക്ക് നന്നായി മനസ്സിലാകും, എന്റെ അമ്മ എന്റെ നല്ല ഒരു സുഹൃത്ത് കൂടി ആണ്, എന്റെ എല്ലാ കാര്യവും അറിയാവുന്ന ഏറ്റവും അടുത്ത സുഹൃത്ത്. അതാകും ഞാൻ ഒരിക്കൽ ഒരുപാട് സ്നേഹിച്ചിരുന്ന ഒരാൾ എന്നിൽ നിന്ന് അകന്നപ്പോൾ പോലും എനിക്ക് സഹിക്കാൻ പറ്റിയത്, അവളുടെ കാര്യം അമ്മയോട് പറഞ്ഞപ്പോഴും അമ്മ പറഞ്ഞത് നിന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ടം പക്ഷെ അമിതമായ പ്രതീക്ഷ ആരുടെ കാര്യത്തിലും കൊടുക്കരുത് അത് നിന്നെ ഒരുപാട് സങ്കടപ്പെടുത്തും എന്നാണ്, അതുപോലെ ഓരോ കാര്യങ്ങളിലും അമ്മയാണ് എന്റെ വഴികാട്ടി

    ഓരോ ആഴ്ചകളിലും ഞാൻ വീട്ടിൽ പോയിരുന്നത് അമ്മയെ കാണാൻ മാത്രം ആയിരുന്നു, ഇപ്പൊ കൊറോണ കാരണം വീട്ടിൽ പോകാൻ സാധിക്കുന്നില്ല, 4 മാസത്തിനു ശേഷമാണ് കഴിഞ്ഞ മാസം ഞാൻ വീട്ടിൽ പോയത്,വെറും നാല് മാസം ആയിരുന്നു എങ്കിലും അതിന് ശേഷം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണുകളിൽ ഉണ്ടായിരുന്ന ആ സന്തോഷം, സ്നേഹം, അതിന് പകരം വയ്ക്കാൻ ഒന്നുമില്ല…

    ഞാൻ സ്ഥിരമായി അമ്മയെ വിളിക്കാറില്ല, വിളിച്ചാൽ എനിക്കധികം സംസാരിക്കാനും സാധിക്കില്ല, മനസ്സ് മുഴുവൻ ടെൻഷൻ ആണ്, എന്റെ ശബ്ദം ഒന്ന് ചെറുതായി മാറിയാൽ അമ്മ അപ്പൊ തന്നെ കണ്ടുപിടിക്കും പിന്നെ അതിന്റെ ടെൻഷൻ ആയിരിക്കും പാവത്തിന്, അത് കൊണ്ട് ഞാൻ പരമാവധി ശാന്തമായ മനസ്സുമായി മാത്രമേ അമ്മയെ വിളിക്കാറുള്ളു

    ഒരിക്കൽ ഞാൻ അമ്മ വിളിച്ചപ്പോൾ ചെറിയ ഒരു മൂഡ് ഓഫ്‌ ആയിരുന്നു,, അമ്മക്ക് മനസ്സിലാകാതെ ഇരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു എന്നിട്ടും അമ്മക്ക് മനസ്സിലായി. എന്നോട് കാര്യം ചോദിച്ചെങ്കിലും ഞാൻ പറഞ്ഞില്ല എന്തിനാ വെറുതെ അമ്മയെക്കൂടി വിഷമിപ്പിക്കുന്നത് എന്ന് കരുതി. പക്ഷെ അതിന്റെ അടുത്ത ദിവസം എന്നെ കസിൻ വിളിച്ചപ്പോൾ പറഞ്ഞു, “ആന്റി ഭയങ്കര വിഷമത്തിൽ ആയിരുന്നു നിനക്കെന്തൊ ടെൻഷൻ ആയിരുന്നു എന്നൊക്കെ പറഞ്ഞ് എന്താടാ കാര്യം ” എന്നൊക്കെ ചോദിച്ചു. അതിന് ശേഷം ഞാൻ അമ്മ ചോദിച്ചാൽ ഉള്ള കാര്യം തുറന്നു പറയും., അപ്പൊ എനിക്കും ഒരാശ്വാസം കിട്ടും അമ്മയും കാര്യം അറിയാതെ ടെൻഷൻ അടിക്കില്ലലോ

    ഇനീം പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്, പിന്നെ അമ്മ വിളിക്കുമ്പോൾ ഒക്കെ നിങ്ങളെ മൂന്ന് പേരെയും തിരക്കാറുണ്ട്,

    അപ്പൊ ഞാൻ പറഞ്ഞു വന്നത് ഇതാണ്, എന്റെ അമ്മ ആണെനിക്കെല്ലാം

    പിന്നെ അഭി പറഞ്ഞത് പോലെ എല്ലാവരോടും ഞാനും അത് തന്നെ പറയുന്നു, കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയാതെ ഇരിക്കരുത്…

    സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  13. ഇത് സങ്കട പെടുത്തും അല്ലെ…

    രാത്രി വാരം ??????

  14. എന്റമ്മേ കിടു ആയിട്ടുണ്ട്. സങ്കടം വന്നു പോയി????.കൂടുതൽ വിശദീകരിച്ചു അഭിപ്രായം പറയാൻ എനിക്കറിയില്ല.അടിപൊളി അത്രേ ഉള്ളു

  15. ഏട്ടാ ❤️

    അച്ഛനും അമ്മയ്ക്കും പകരമാകാൻ ആർക്കും പറ്റില്ല. ഒരു ചെറിയ സീൻ ഇത്രയും ഇമ്പാക്ട് ഉണ്ടാക്കുന്നു. വളരെ നല്ല മെസ്സേജ് തരുന്നു.
    കണ്ണ് നനയിക്കുന്നു ?

    Simply wow ❤️

  16. കണ്ണുനിറച്ചൊരെഴുത്ത്… അത് ജീവിതത്തിലെ ഒരേടെന്ന് അറിയുമ്പോൾ ആ ഒരവസ്ഥ സത്യത്തിൽ ഓർക്കാൻ കൂടി വയ്യ…മാതാപിതാക്കൾ ഇല്ലാത്തൊരു ജീവിതം ചിന്തിക്കാനേ വയ്യ… അവർക്കൊന്നു വയ്യാന്നു കേൾക്കുമ്പോൾ പേടിയാണ്.. നമുക്കൊന്ന് സുഖമില്ലാന്നറിഞ്ഞാൽ അവരുടെ അസുഖമെല്ലാം മറന്നു നമുക്ക് ചുറ്റും ഉണ്ടാവും.. അതിപ്പോ എത്ര വലുതായാൽ പോലും…

    ഇപ്പോളും ഉള്ളിൽ എന്തൊക്കയോ വിങ്ങൽ…

    നമ്മുടെ എല്ലാവരുടെയും മാതാപിതാക്കളെ ആരോഗ്യത്തോടും ദീര്ഗായുസ്സോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ…

  17. ???
    വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു പിടച്ചിൽ…
    ജീവിതത്തിലെ ഒരു അവസ്ഥയെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു…
    കണ്ണുള്ളപ്പോയെ അവരുടെ വില മനസ്സിലാകൂ…
    എനിക്കും ഉണ്ടായിരുന്നു 3 സഹോദരങ്ങൾ…
    ഇന്ന് അവർ എന്നെ വിട്ട് പോയി…
    ശെരിക്കും അവർ പോയി കഴിഞ്ഞപ്പോൾ ആണ് അവരുടെ വില മനസ്സിലാക്കുന്നത്…
    ചിലപ്പോൾ നമ്മുക്ക് വേണ്ടപ്പെട്ടവർ നമ്മെ വിട്ട് പോകും…
    എന്നിട്ടും നമ്മൾ ജീവിക്കും…
    കാരണം ഇതാണ് ജീവിതം…
    ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ…
    സ്നേഹപൂർവം

  18. ????
    ഇതിനാണ് ല്ലേ എന്നോട് വായിക്ക് വായിക്ക് എന്ന് പറഞ്ഞത്…

    ???????

  19. വായിച്ചിട്ട് വന്നിട്ട് പറയാം ❤️