ഓഞ്ചിയത്തെ ഓണപ്പൊട്ടൻ [ശിൽപ സിജു] 114

Views : 599

ഒഞ്ചിയത്തെ ഓണേശ്വരൻ

Onchiyathe Onappottan | Author :  Shilpa Siju


“ഓണം അവധിക്ക് അമ്മവീട്ടിൽ പോകാൻ നീ എന്താ സ്കൂൾ കുട്ടിയാണോ?ഇവിടെ ഓരോരുത്തർ കിട്ടിയ ശമ്പളം കൊണ്ട് ഓണം ഒന്നൊപ്പിച്ച് എടുക്കാൻ പാട് പെടുകയാ. നീ പിന്നേ ഒറ്റത്തടി ആണല്ലോ. ഭാഗ്യവാൻ”.
ഓണം കോഴിക്കോട് നഗരത്തിനെ പതിവിലേറെ തിരക്കുറ്റതാക്കിയിരുന്നു. വഴികളിൽ എങ്ങും ചെട്ടിമല്ലി മണക്കുന്നു ഒഞ്ചിയത്തേക്ക് ബസ് കയറി ഇരിക്കുമ്പോൾ മനസ് പതിവില്ലാതെ ഒരു പച്ചപിടിച്ച കൽപ്പടവിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുകയായിരുന്നു. “വഴുക്കലുണ്ട് കണ്ണാ.. ഓടാതെ.. ” എന്ന് വിളിച്ച് കൂവിക്കൊണ്ട് മുണ്ടും നേര്യതും ഉടുത്ത ഒരു നേർത്ത രൂപം.. രേണുക ചെറിയമ്മയുടെ വഴക്കുകൾ എത്ര കടുപ്പമെങ്കിലും കാതിനു ഇമ്പമായിരുന്നു. പിന്നെ അയാൾ.. പൊട്ടൻ.. അല്ല ഓണേശ്വരൻ.. ദൂരെ നിന്നും ഒരു മണി കിലുക്കം അടുത്തടുത്ത് ഓർമ്മകൾ താണ്ടി വരുന്നു.വർഷങ്ങൾക്കിപ്പുറത്തും എന്നെ കാണണം എന്ന ആഗ്രഹവുമായിചെറിയമ്മ കാത്തിരിക്കുന്നു എന്ന് ആരറിഞ്ഞു?

ചെന്ന പാടെ പഴം നുറുക്കും ചൂട് അവിലടയും ശർക്കര ചായയും മുന്നിലെത്തി. രേണുക ചെറിയമ്മയുടെ മുടിയെല്ലാം വെളുപ്പ് കയറിയിരിക്കുന്നു

എവിടെയും പോകാൻ തോന്നിയില്ല. ഓണം ഇരുട്ടു പിടിച്ച ഒരോർമ ആയിട്ട് വർഷം 20കഴിഞ്ഞു. അമ്മവീട്ടിൽ വിരുന്നു വന്നിരുന്ന പതിനഞ്ച് വയസ്സുകാരൻ ഇപ്പൊ ഇല്ല.

ഓർമ്മകൾ വീണ്ടും മനസ്സിൽ അനക്കം വച്ചു തുടങ്ങിയപ്പോൾ നേരെ പോയത് കല്പടവിലേക്ക് തന്നെ ആയിരുന്നു. വെള്ളത്തിലെ ഓളങ്ങൾ തഴുകിയപ്പോൾ വെള്ളത്തിനടിയിൽ ഒരു മത്സ്യ കന്യക പോലെ ജീവനോടെ എവിടെയോ ഉണ്ടാകാം അവൾ.. മായ എന്ന് തോന്നി അവന്. അങ്ങനെ നോക്കിയിരിക്കെ വെള്ളത്തിൽ ഒരു തെയ്യം മിന്നി തെളിഞ്ഞ പോലെ തോന്നി അയാൾക്ക്. തലയുയർത്തി നോക്കി.. ആരുമില്ല.. ചെവി വീണ്ടും വട്ടം പിടിച്ചു. ഇല്ല.. മണി ശബ്ദവുമില്ല.

പൊട്ടാ എന്നല്ലാതെ അയാളെ വിളിച്ചു കേട്ടിട്ടില്ല. അയാളുടെ പേര് എന്തായിരുന്നു. ?. അയാളുടെ പേര് ഓഞ്ചിയത്ത് ആർക്കെങ്കിലും അറിയാമായിരുന്നോ?. എല്ലാരും പൊട്ടാ എന്ന് മാത്രം വിളിച്ചു. തിരിച്ചു മറുപടി പറയാൻ അയാൾക്ക് കഴിഞ്ഞതുമില്ല. ശെരിക്കും അയാൾ ഒരു പൊട്ടൻ ആയിരുന്നു. പൊട്ടാ എന്നുള്ള വിളിയിൽ അയാൾക്കുള്ള അമർഷം പ്രകടമെങ്കിലും സങ്കടം നിറഞ്ഞ ഒരു ചിരിയിൽ അത് അവസാനിപ്പിക്കാൻ അല്ലാതെ അയാൾക്ക് വേറെ നിവൃത്തി ഇല്ലായിരുന്നു.

ചെറിയമ്മയുടെ ഭർത്താവിന്റെ പലചരക്കു കടയിൽ അയാൾ ഒരു പട്ടിയെ പോലെ പണിയെടുത്തു. ആട്ടും തുപ്പും പൊട്ടാ എന്നുള്ള വിളിയും മാത്രം കൂലി. പക്ഷെ ഉത്രാടം ഇരുട്ടി വെളുത്താൽ പിന്നെ പൊട്ടൻ വെറും പൊട്ടൻ അല്ല. ഓണപ്പൊട്ടൻ അഥവാ ഓണേശ്വരൻ ആണ്. അതു വരെ അവനെ പുച്ഛത്തോടെ നോക്കിയിരുന്നവർ അവനു മുന്നിൽ അനുഗ്രഹം വാങ്ങാൻ നിൽക്കും . അരി യും പണവും പുടവയും നൽകും. സാക്ഷാൽ മഹാബലി തമ്പുരാൻ ആണ് ഓണത്തെയ്യം കെട്ടി മുന്നിൽ നിക്കുന്നത്.. പിറ്റേന്ന് അവൻ വീണ്ടും പഴയ പൊട്ടൻ ആയി ഭാവമാറ്റം ചെയ്യപ്പെടുകയും ചെയ്യും. വർഷം തോറും ഒറ്റദിവസം മഹാരാജാവായും ബാക്കി 364 ദിവസം വെറും പൊട്ടനായും അവൻ ജീവിച്ചു പോന്നു…

Recent Stories

The Author

ചിപ്പി

28 Comments

  1. 👌🏼👌🏼👌🏼

    1. Thank u shana

  2. വായിക്കാൻ താമസിച്ചു പോയതിൽ
    ഖേദിക്കുന്നു……

    രണ്ട് പേജിൽ ഒരു കഥയുള്ള കഥ!

    ചില കാര്യങ്ങളിൽ മാത്രം ബഹുമാനം
    കിട്ടുന്ന അനേകം കഥാപാത്രങ്ങൾ
    ഉണ്ടല്ലോ നമ്മുടെയിടയിൽ….

    കഥ വളരെ ഇഷ്ടപ്പെട്ടു.🥰

    1. Thanks pk. ഇവിടെ പുതിയ ആള് ആണ്.. സ്റ്റോറി മറ്റൊരെണ്ണം ഇട്ടുട്ടുണ്ട്. പോസ്റ്റ്‌ വന്നിട്ടില്ല

  3. സുജീഷ് ശിവരാമൻ

    ഹായ് ചിപ്പി… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക…. അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ഒത്തിരി നന്ദി സുജീഷ്. സ്റ്റോറികൾ പിന്നാലെ വരുന്നതാണ്

  4. ഋഷി മൂന്നാമൻ

    മനോഹരം 💖💖💖
    ഹൃദയസ്പർശിയായ എഴുത്ത്👌👌👌

    💖💖💖

    1. Thank u ഋഷി മൂന്നാമൻ

  5. Powli……valare ishttayi…..❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Eniyoum story’s prethishikkunnu

    1. Thank u dk

  6. അടിപൊളിയായിട്ടുണ്ട് ♥️♥️♥️

    1. Thanks ly

  7. വെറും രണ്ടു പേജ്..നമിച്ചു സഹോ..എങ്ങനെ ഇത്രയും ചുരുങ്ങിയ വാക്കുകളിൽ ഇത്ര മിഴിവോടെ എഴുതാൻ സാധിക്കുന്നു..
    കഥയിലേക്ക് വന്നാൽ , പൊട്ടനോട് തുടക്കത്തിൽ തോന്നിയ സഹതാപം പേടിയാവാൻ ഒരു വരി ധാരാളമായിരുന്നു..
    നല്ല ഫീലുള്ള വരികൾ..നല്ല എഴുത്ത്.. ഇഷ്ടമായി..!!

    തുടർന്നും നല്ല നല്ല കഥകളുമായി വരിക❤️

    1. ഒത്തിരി നാളായി എഴുത്ത് നിർതിയിട്ട്. അതു കൊണ്ട് തന്നെ ആശയ പരിമിതിയും സമയ പരിമിതിയും ഒക്കെ ഉണ്ടായിരുന്നു. പ്രോത്സാഹനത്തിനു നന്ദി ഒരുപാട്. ഇതൊരു രണ്ടാം തുടക്കം ആകാൻ ആഗ്രഹിക്കുന്നു

      1. തീര്ച്ചയായും അങ്ങനെ aakatte…ചെറിയ കഥ ..വായിക്കാൻ സുഖം…njan vayichu, കഥ ഇഷ്ടമായി 👏👏👏👍👍👍👍👍

  8. ചെറുതെങ്കിലും അതിമനോഹരമായ കഥ, ഇങ്ങനെ ഒരു പൊട്ടൻ ആ നാടുകളിൽ ഉണ്ടോ?
    നല്ല എഴുത്ത്, ആശംസകൾ…

    1. കോഴിക്കോടിന്റ പല ഭാഗങ്ങളിലും ഓണപ്പൊട്ടൻ അല്ലെങ്കിൽ ഓണേശ്വരൻ എന്ന തെയ്യ രൂപം ഉണ്ട്. ഇപ്പോളും ഉണ്ടോ എന്നറിയില്ല. നേരിട്ട് കണ്ടിട്ടില്ല. വായിച്ചു കേട്ട അറിവുകളെ ഉള്ളൂ. അതിൽ കൂടി കുറച്ചു ഭാവനയും ചേർത്തു. അത്ര മാത്രം. വായനയ്ക്കും അഭിപ്രായത്തിനും അകമഴിഞ്ഞ നന്ദി

  9. Cheruthegilum oru thulli theninum athinte മാധുര്യം undallo

    Small but Fabulous 😻

    Entho ethu വായിച്ചപ്പോഴും മനസ്സിൽ oru vingal
    മായയും പൊട്ടനും randalum manassilnu oru sangadam തന്നു എന്നാലും സാരല്യ valare നന്നായിരുന്നു story

    With love
    Sja

    1. വായനയ്ക്കും അഭിപ്രായത്തിനും ഏറെ നന്ദിയുണ്ട്. വലിയ കഥ എഴുതാനുള്ള സമയം ഉണ്ടായിരുന്നില്ല. എഴുതണം എന്ന് മാത്രമേ ഉണ്ടായുള്ളൂ . സമയ പരിധി അവസാനിക്കാൻ മിനിറ്റുകൾ ഉള്ളപ്പോൾ ആണ് പോസ്റ്റ്‌ ചെയ്തത്.

  10. കഥ ഇഷ്ടമായി

    1. ഒത്തിരി നന്ദി ഹർഷൻ. വായിക്കുവാനും അഭിപ്രായം പറയാനും അല്പം സമയം മാറ്റി വച്ചതിന്.

  11. ചിപ്പി… നല്ല കഥ… നല്ല വെറൈറ്റി ആയിട്ടുണ്ട്… നല്ല എഴുത്തിന്റെ ശൈലി… സമയം കിട്ടുമ്പോൾ വീണ്ടും ezhuthanam… 🙏❤️

    1. Thanks ജീവൻ. ഒത്തിരി നാൾക്ക് ശേഷം എഴുതുന്നതാണ്. എഴുത്തു രണ്ടാമത് തുടങ്ങാൻ ആഗ്രഹിക്കുന്നു. പ്രോത്സാഹനത്തിനു ഒരുപാട് നന്ദി

  12. മറ്റു ഓണ കഥകളിൽ നിന്ന് വ്യത്യസ്തമായത് . നന്നായി എഴുതി ,ഇഷ്ടപ്പെട്ടു .

    1. Saj.. ഒത്തിരി നന്ദി കേട്ടോ വായനയ്ക്കും അഭിപ്രായത്തിനും

  13. വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി

  14. നല്ലൊരു ചെറു കഥ 😍

    1. വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com