ഓണം ഇനിയും മരിക്കാത്ത ഓണം [Aadhi] 1516

Views : 28712

ഓണം ഇനിയും മരിക്കാത്ത ഓണം

Onam Eniyum Marikkatha Onam | Author : Aadhi

 

റോഡിലേക്ക് നോക്കിക്കൊണ്ട് വരാന്തയിൽ നിൽക്കുമ്പോഴാണ് റൈഹാൻ സൈക്കിളിൽ അന്നത്തെ പത്രവും കൊണ്ട് ഗേറ്റ് കടന്നു വന്നത്. 

” മ്മാ..ഇതോക്ക്. ഇത്താന്റെ കോളേജിൽ പിന്നീ സമരായി”

 

പന്ത്രണ്ടു വയസ്സുള്ള റൈഹാന് സമരത്തിന്റെയും ഹർത്താലിന്റെയും അർത്ഥതലങ്ങൾ അറിയില്ലെങ്കിലും ഇത്താന്റെ കോളേജിലെ എന്ത് കണ്ടാലും എങ്ങനെയെങ്കിലും കണ്ടുപിടിച്ചു വായിച്ചിരിക്കും.

 

അകത്തെ പേജിൽ ചെറിയ രണ്ടു കോളം വാർത്തയായി അതുണ്ടായിരുന്നു.

 

‘ ഓണാഘോഷം : വിദ്യാർഥികൾ പ്രതിഷേധത്തിലേക്ക് ‘

 

നെഞ്ചൊന്നു പിടഞ്ഞു. അന്നത്തെ വീട്ടുപണികളെല്ലാം ഒതുക്കിത്തീർത്തു പതിവുപോലെ കോണി കേറി, വീടിന്റെ പിറകിലെ വിശാലമായ പാടത്തേക്ക് ബാൽക്കണിയുള്ള മുറിയിലേക്ക് നടന്നു. മോളുടെ മുറി ആണ്.. അവൾ കോളേജിൽ നിന്നും വരുമ്പോൾ ഉപയോഗിക്കാറുള്ളത്. വൃത്തിയായി അടിച്ചുവാരി തുടച്ചു, ബെഡ്ഷീറ്റും വിരികളും തട്ടിവിരിച്ചു അവർ ആ മുറിയിലെ ഈസി ചെയറിലേക്ക് ഇരുന്നു.

 

കഴിഞ്ഞ തവണത്തെ പെയിന്റിങ്ങിനാണ് ആദ്യമായി അവളുടെ മുറിക്ക് മറ്റു ഭിത്തികളിൽ നിന്നും വ്യത്യസ്‌തമായ ഒരു നിറം അടിക്കുന്നത്. ഇളം നീല കളറിലുള്ള മറ്റു ഭിത്തികൾ പോലെ പോരാ, ഇപ്പോഴത്തെ ഫാഷൻ അനുസരിച്ചു നാല് ചുമരിനും നാല് കളർ വേണമെന്ന് പറഞ്ഞാണ് ഒരുപാട് കാലത്തിനു ശേഷം അന്നാദ്യമായി അവൾ വാശി പിടിച്ചത്. മോളുടെ ഒരാഗ്രഹത്തിനും എതിര് നിൽക്കാത്ത ഉപ്പയാവട്ടെ, പെയിന്റിങ്‌കാരനെ വിളിച്ചു മോൾക്ക് ഇഷ്ടമുള്ള പോലെ ചെയ്ത് കൊടുക്കാനും പറഞ്ഞു. സെമസ്റ്റർ പരീക്ഷ കഴിഞ്ഞിട്ടുള്ള വെക്കേഷൻ സമയം ആയിരുന്നു അത്. ആ സമയത്തു മുകൾനില മുഴുവൻ അടക്കി ഭരിച്ചിരുന്നത് അവളായിരുന്നു. മറ്റാർക്കും ഇങ്ങോട്ട് പ്രവേശനം ഇല്ലായിരുന്നു. അവളുടെയും റൈഹാന്റെയും മുറികൾ ക്ലീൻ ചെയ്യൽ അവളുടെ ഡ്യൂട്ടി ആയിരുന്നു. രണ്ടു മൂന്നാഴ്ച കഴിഞ്ഞു അറിയാതെ എന്തോ കാര്യത്തിന് മുകളിലേക്ക് കേറിയപ്പോഴാണ് ഈ ചുമരുകളൊക്കെ കുത്തി വരച്ചിട്ടിരിക്കുന്നത് കാണുന്നത്. ഒന്നൊഴിയാതെ എല്ലാ ചുമരിലും വരച്ചു നാശമാക്കി വെച്ചിരിക്കുന്നു. ഇവിടെ മാത്രമല്ല, റൈഹാന്റെ മുറിയിലും.

 

കൂടുതൽ പൈസ ചെലവാക്കി പെയിന്റ് ചെയ്ത മുറി വൃത്തികേടാക്കിയതിനു ചീത്ത പറഞ്ഞപ്പോൾ തലകുനിച്ചു നിന്ന് എല്ലാം കേട്ടതിനു ശേഷം അവൾ പറഞ്ഞത്,

 

” പേടിക്കണ്ട ഉമ്മച്ചീ..രണ്ടീസം കൊണ്ട് ഇങ്ങളെന്നെ ഇത് മാറ്റിപ്പറയും ” എന്നായിരുന്നു.

Recent Stories

The Author

32 Comments

  1. pinneyum vayichu …. pinneyum kannu niranju….

  2. വിരഹ കാമുകൻ💘💘💘

    💘💘💘

  3. കഥ വായിച്ചൂ, മനസ്സ് നിറഞ്ഞു. കരഞ്ഞൂ…

    1. എന്താ ഞാൻ പറയുക..നന്ദി മനു..

  4. മേനോൻ കുട്ടി

    ഇത് ഒരു റിയൽ സംഭവം അല്ലേ ബ്രോ 🙄🙄

    1. റിയൽ എന്ന് പറഞ്ഞാൽ.. അതേ.. ആ ഇൻസിഡന്റ് നടന്നതാണ്..

  5. ആദി അഭിനന്ദനങ്ങൾ……

    1. നന്ദി പങ്കെട്ടാ…

  6. ഋഷി മൂന്നാമൻ

    ഒന്നും പറയാനില്ല ബ്രോ…
    പത്രവാർത്തകളിൽ അറിഞ്ഞു മറന്ന സംഭവം…
    ബ്രോയുടെ കഥകളോട് എന്നും ഇഷ്ടം മാത്രം,

    💖💖💖

    1. ഹോ..എന്തൊരു ഫോർമാലിറ്റി🙄🙄
      എന്നാൽ ശരി, നന്ദി ബ്രോ😜

  7. മികച്ച കഥ അത് പറഞ്ഞ രീതിയും നല്ലത്, നൊമ്പരമുണർത്തുന്ന കഥ, ആശംസകൾ…

    1. നന്ദി ജ്വാല.. 🙏

  8. ഇഷ്ടായി 😍

    1. താങ്ക്സ് ലില്ലിക്കുട്ടാ❤️

  9. സുജീഷ് ശിവരാമൻ

    ഹായ് ആദി ഒന്നും പറയുന്നില്ല… കരയിച്ചു കളഞ്ഞു… ഇനിയും നല്ല നല്ല കഥകൾക്കായി കാത്തിരിക്കുന്നു… 😍😍😍

    1. താങ്ക്സ് സുജീഷേട്ടാ..😍😍 ഓണക്കഥയായിട്ട് കരയിപ്പിക്കാൻ പാടില്ലായിരുന്നു😪

  10. മനോഹരമായ രചന..!!
    ഒരു കത്തിലൂടെ ജീവിതത്തെപറ്റിതന്നെയാണ് നീ പറഞ്ഞത്..
    വീണ്ടും വരിക❤️

    1. താങ്ക്സ് ടാ..
      ഇനിയും വരണോ😂😂

  11. കരയിച്ചല്ലോ നീയും

    Valare churungiya vakkukalil mattorukadha koodi vannirikkunnu vallathoru feel anu thangalude rachanayk keep going

    With love
    Sja

    1. നന്ദി സാജാ..😍😍
      ഇതിനെ ഒന്നു ബാലൻസ് ചെയ്യാനാണ് മുമ്പത്തെ കഥ അയച്ചത്..❤️

  12. ആദി…..,

    ഇത് കഥയല്ല ജീവിതം തന്നെയാണെന്ന്
    നന്നായറിയാം.!👌

    പരമ്പരാഗത മത്സരങ്ങൾ മാറ്റിവച്ച്
    നടത്തുന്ന വെറും കാട്ടിക്കൂട്ടലുകളായ
    വണ്ടിയോട്ട മത്സരങ്ങൾ നിരോധിച്ച്
    ഓണാഘോഷം നടത്താനുള്ള
    ആവിശ്യം കൂടി കത്തിൽ
    ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി.!

    1. നന്ദി പങ്കെട്ടാ…😍 ആ ടൈമിൽ കോളേജിൽ പഠിച്ചവർക്ക് നന്നായിട്ടറിയാം ഈ കാര്യങ്ങളൊക്കെ..😪 ഞാൻ ആ ഒരർത്ഥത്തിലല്ല എഴുതിയത്, പക്ഷെ പങ്കെട്ടാൻ പറഞ്ഞ കാര്യം ഉൾക്കൊള്ളിക്കാമായിരുന്നു എന്നു തോന്നി, ചിന്തിച്ചപ്പോൾ👍

  13. ആദി ബ്രോ
    വളരെ നന്നായിരുന്നു, ആദ്യകഥ ഹ്യൂമർ ആയിരുന്നെങ്കിൽ ഇത് ഇമോഷണൽ ആണ് നിങ്ങൾ രണ്ടും ചെയ്യും എന്ന് എനിക്ക് അറിയാം (ഗൗരി 😪)
    ഓണത്തിന്റെ ആഘോഷത്തിൽ ചില അനാവശ്യ ഷോ ഓഫ്‌ അതൊക്ക ഒഴിവാക്കിയാൽ തലവേദന കുറയും

    ഒരുപാട് നന്നായിട്ടുണ്ട്

    By
    അജയ്

    1. അജയാ.. നീയിപ്പോഴും അവളെ വീട്ടില്ലേ😂😂
      അനാവശ്യ ഷോ ഓഫ്..അതെ, ഒരപകടം ഉണ്ടാവുന്നത് വരെ എല്ലാം നല്ലതാവും..എന്തെങ്കിലും പറ്റിയാലെ നമ്മൾ പഠിക്കൂ എന്നതാണ് വാസ്തവം..

  14. Aadhi ..
    Endhaa njaan parayyaa …
    ആദ്യത്തെ കഥ നീ humour രീതിയിൽ പറഞ്ഞുവെങ്കിൽ ഇതു നേരെ opposite ആണെല്ലോ ….
    കുറച്ചു പേജ്കളിൽ ഒരു നല്ലോരു emotional കഥ തന്നതിന് thankz … 💜💜💜
    ഇഷ്ടായി ട്ടോ ….

    1. നന്ദി ഷാനാ😍 ഇതൊക്കെ വായിച്ചിട്ട് ചിരിയും സെന്റിയും ഒക്കെ വരുന്നുണ്ടേൽ നിങ്ങൾ വലിയവരാ😂😂

  15. വെറുതെ മനുഷ്യനെ sangadapeduthan ആയിട്ടു..മറ്റുള്ളവരുടെ മരണം എനിക്കിഷ്ടമല്ല…

    കഥ നന്നായിട്ടുണ്ട് aadi 👏👏👏

    1. ആ..അതെനിക്കും ഇഷ്ടമല്ല😂😂
      താങ്ക്സ് രാജീവേട്ട.. നിങ്ങൾ നന്നായല്ലേ😜

  16. കണ്ണുകൾ ഈറൻ ആക്കിയ എഴുത്തു… ആദി നിന്റെ വരികൾക്ക് വല്ലാത്തൊരു ജീവൻ ഉണ്ട്.. നല്ലൊരു കഥ.

    1. നന്ദി നന്ദേട്ടാ😍 സെന്റി ആയോ🙄

  17. ആദി

    നല്ലൊരു കഥ കൂടെ..

    1. താങ്ക്സ് ഹർഷാപ്പി❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com