🔰 ഓണം 🔰 [VAMPIRE] 619

Views : 1403

🔰ഓണം🔰

Onam | Author : Vampire

 

ആ വെളുപ്പാൻകാലം അവൻ ഒരിക്കലും മറക്കില്ല……!!
അന്നാദ്യമായി അവന്റെ അമ്മ അവനെ
വിളിച്ചുണർത്താൻ മറന്നു…ക്വാറിയിൽ പാറ നുറുക്കുന്ന ജോലിയായിരുന്നു അവൾക്ക്…… അവിടത്തെ പാറകളിൽ ഇപ്പോഴും അവളുടെ വിയർപ്പു പടർത്തിയ ഗന്ധവും അതു നൽകിയ തണുപ്പും അറിയാൻ കഴിയും….

പുറമ്പോക്കിൽ രണ്ടു കമ്പുകൾക്ക് മേലെ നീല ടാർപോളിൻ ഷീറ്റ് വിരിച്ച് കെട്ടിയ വീട്ടിൽ, ചുടുകട്ടകൾക്ക് മേലെ നീളത്തിൽ വിരിച്ച തുണ്ട് പലകകൾ തീർത്ത കട്ടിൽ എന്നു വിളിക്കാവുന്ന ഒന്നും, കുറച്ചു പുസ്തകങ്ങളും, തുണികളും കുറച്ചു അലുമിനിയം പാത്രങ്ങളുമാണ് ഉണ്ടായിരുന്നത്…..

വായടഞ്ഞാരു മൺകലം പ്രസവിച്ചു
കിട്ടിയ പത്തിന്റെയും, അൻപതിന്റെയും,
നൂറിന്റെയുമൊക്കെ തുട്ടുകളിൽ നിന്ന്
കുറച്ചെടുത്ത് കൂടെ ജോലി ചെയ്തിരുന്നവർ
അന്ത്യ കർമങ്ങൾ നടത്തി, ബാക്കി ഒരു
പഴന്തുണിയിൽ കിഴി കെട്ടി അവന്റെ കയ്യിൽ
തന്നെ ഏൽപ്പിച്ചു…..

പുകക്കുഴലിലൂടെ കറുപ്പും വെളുപ്പും പുകചുരുളുകൾ ഉയരുന്നതും നോക്കി
ശ്മശാനത്തിന്റെ ഒരു വശത്ത് കിടന്ന പൊട്ടിയൊരു ചെടിച്ചട്ടിക്ക് മുകളിൽ അവനിരുന്നു…

ഇരുട്ടു വീഴാൻ തുടങ്ങിയപ്പോ ആരോ
കൂട്ടിക്കൊണ്ടുപോയി ആ പഴയ വീട്ടിലാക്കി……

അന്നാദ്യമായി ആ വീട് വളരെ വലുതായി അവനു
തോന്നി, ആ വീട്ടിൽ ഉണ്ടായിരുന്ന, അവിടം
നിറഞ്ഞു നിന്നിരുന്ന എന്തോ വലുതൊന്ന് അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു…

ഒരു കലത്തിൽ അടച്ചുവച്ചിരുന്ന റൊട്ടി അവൻ കൈയിലെടുത്തു… കഴിക്കുന്തോറും നനവുകൂടിവരുന്നു, ഉപ്പുകയ്ക്കുന്നു……

വൈകുന്നേരങ്ങളിൽ പണികഴിഞ്ഞു വരാറുള്ള ഒരഴുക്കു ഭാണ്ഡത്തിന്റെ വിയർപ്പുഗന്ധം ഇനിയില്ല….

അന്ന് രാത്രി അവൻ ആ കട്ടിലിനടിയിലാണ് കിടന്നത്… ഉറങ്ങി എന്നു പറയാൻ കഴിയില്ല, കണ്ണിൽ മുഴുവൻ ഇരുട്ടായിരുന്നു….

അമ്മയ്ക്ക് പകരം അന്ന് അമ്മ
കാത്തു വച്ച പണത്തിൽ അമ്മയ്ക്ക്
അന്ത്യോപചാരമൊരുക്കിയതിന്റെ ബാക്കി
കിഴികെട്ടിയ കടലാസുകഷ്ണങ്ങളും മാറോട്
ചേർത്താണ് അവൻ കണ്ണു തുറക്കുന്നത്…

ടാർപോളിൻ ഷീറ്റ് നീലനിറം മാത്രമായിരുന്നു ആ
വീട്ടിലേക്ക് കടത്തിവിട്ടിരുന്നത് എന്ന് അന്നാണ്
അവൻ ശ്രദ്ധിക്കുന്നത്……

Recent Stories

The Author

56 Comments

Add a Comment
 1. താനൊരു സൈക്കോ ആണ്, എനിക്കുറപ്പുണ്ട്. എന്നിട്ടും താനെഴുതുന്നത് വായിക്കാതിരിക്കാന്‍ ആവുന്നില്ല….

 2. വാമ്പു..
  ചുമ്മാ ഒരു അഭിനന്ദനം:🎶💖

 3. ഋഷി മൂന്നാമൻ

  അണ്ണന്റെ സന്തോഷത്തിനിത്തിരി
  ചോരകുടിച്ചോ , എന്നാലും ഞങ്ങളെയൊക്കെ
  ഇങ്ങനെ വെറും മൂന്ന് പേജിൽ കരയിക്കാമോ ?
  ഓണമൊക്കെയല്ലേ അണ്ണാ !!! 😪😪😪

  എന്നാലും വരികളിങ്ങനെ മുറിച്ചു
  മുറിച്ചെഴുതുന്നതിന്റെ ഗുട്ടൻസ്
  ഒന്ന് പറഞ്ഞു തരണേ 😆😆😆

  💖💖💖

  1. ചോരാകുടിക്കാനിരുന്നാൽ , കുറച്ചധികം ചോര വേണ്ടിവരും എന്റെ ഋഷി വര്യാ….

   മുറിച്ചെഴുതുന്നതല്ല, submit ചെയ്യുമ്പോൾ ആയിപോവുന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com