നിന്നെത്തേടി [VAMPIRE] 657

Views : 6483

നിന്നെത്തേടി

NinneThedi | Author : Vampire

ഒന്ന്
****

മറീനയുടെ തീരക്കാറ്റിൽ സ്വയമലിഞ്ഞിങ്ങനെ…
ഒരു അപ്പൂപ്പൻ താടിയുടെ ലാഘവത്തോടെ…
ചിന്തകളുടെ വെൺമേഘക്കെട്ടുകൾക്കിടയിലൂടെ
സന്ധ്യ വന്നു കടലിന്റെ നെറുകയിൽ
ചാർത്തിയ സൂര്യ സിന്ദൂരം തൊട്ടെടുത്ത്… എത്ര നേരമായെന്നറിയില്ല… അലിഞ്ഞു ചേരുന്നു… തന്നെത്തന്നെ മറന്നിങ്ങനെ…
ഈ കടൽത്തീരം തനിക്കെല്ലാമാണ്… ജീവൻ,
ജീവിതം, ഓർമകൾ… എല്ലാം…”രാസാത്തി ഉന്നെ കാണാത നെഞ്ചം
കാത്താടി പോലാടുതേ….”
ഭാവഗായകന്റെ ശബ്ദത്തിൽ പെട്ടന്ന്
ഞെട്ടിയണർന്നു.. അമ്മയാണ് വിളിക്കുന്നത്…
ഫോണെടുത്തില്ല… ജയചന്ദ്രൻ പാടട്ടെ.. ഇനിയും..ഞാനിപ്പോൾ സ്വന്തം അമ്മയുടെ മടിത്തട്ടിലാണ്..
ഏതു വിഷമഘട്ടത്തിലും താങ്ങായി നിൽക്കുന്ന, ഏതൊരു സമസ്യക്കും ഉത്തരം നൽകുന്ന അമ്മ… ഈ മറീനയുടെ തീരം ഈ ലോകത്തെ സങ്കീർണമായ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളാണെന്ന് തോന്നിയിട്ടുണ്ട്.. പലപ്പോഴും…
എന്നിട്ടുമെന്തേ എന്റെ ചോദ്യങ്ങൾക്കുനേരെ നീ ഇനിയും കണ്ണുകൾ ഇറുക്കിയടയ്ക്കുന്നത്…?

“നിനക്കാ ഫോണെങ്കിലും ഒന്നെടുത്തു കൂടെ….?”
വരുണിന്റെ ശബ്ദമാണ്.. ഈശ്വരാ… ഇവനെപ്പൊ വന്നു?
ഞെട്ടലും സംശയവും കലർന്ന എന്റെ ഭാവം
കണ്ടിട്ടാവണം അവൻ ചിരിച്ചു…

അവന്റെ സ്വതസിദ്ധമായ ചിരി.. ആരും
വീണുപോവും അതിൽ…

” ഞാൻ വന്നിട്ടിപ്പൊ ഇരുപത്തി ഒമ്പത് മിനുട്ടും നാല്പത്തി രണ്ടു സെക്കന്റുമായി… അത്രേയുള്ളൂ…
ധ്യാനം അരമണിക്കൂറ് തികയട്ടേന്നോർത്തു..
വിളിച്ചില്ല.. ”

“ദൈവമേ… ഞാനീ ഇരുപ്പു തുടങ്ങിയിട്ട് അപ്പൊ… ?”

“പിന്നല്ലാതെ, ആ നേരം കൊണ്ട് ദേ… ലെവൽ 45 കടന്നു ”

പിന്നെയും ചിരിച്ചു കൊണ്ട് അവൻ ഫോൺ നീട്ടി..
അതൊന്നും ശ്രദ്ധിക്കാൻ കൂടി പറ്റുന്നില്ല…
മനസ്സിപ്പൊഴും പറന്നു നടക്കുന്നു… എവിടെയോ…
യാന്ത്രികമായൊന്നു ചിരിച്ചു…

“പ്രിയാ…”

Recent Stories

The Author

36 Comments

Add a Comment
 1. അത് ജയനല്ല, അതാണ് ”ജയം”. ജീവിതത്തോടുള്ള….

 2. തുമ്പി🦋

  Cover photo ayitt George kuttyde edithath nalla karyatto enikkishtapetta photographeraaa…

 3. തുമ്പി🦋

  Ashanee ennathem polee kollam. Koreyokke manassilayii. Ennal koreyokke illa thanum.

  Illayimayilum oru sukhamilledoo.😌

  Pinne mattethu time eduthuu nalla pole eyuthi ing thannekkanam haa prenjekkam. Illel seen akuee.🤭.

  Pinne enna okke ind vishesham sukhamanoo. Karyangalokke engane ponnu. Nannyittu thannalle. Pinne entha.. auh ennal potte biee bieee

  1. v̸a̸m̸p̸i̸r̸e̸

   സുഖമായിട്ടിരിക്കുന്നു തുമ്പികുട്ടാ, നിനക്ക് സുഖല്ലേ.?

   നീ പേടിക്കണ്ട, എന്നായാലും അത് പൂർത്തിയാക്കും,
   അതെഴുതാനുള്ള ഒരു മൂഡിലല്ല ഇപ്പോൾ,

 4. ഖുറേഷി അബ്രഹാം

  അക്ഷരങ്ങളെ പറ്റിയും ചിന്തകളെ പറ്റിയും വിവരിച്ചു കൊണ്ടുള്ള ഒരു തീം, കലക്കി വളരെ അതികം ഇഷ്ട്ടപെട്ടു. പ്രിയ ശെരിക്കും തേടിയത് ആരെയാണ്, ജയന്റെ വാക്കുകളുടെ ബലത്തിലും സ്വതീനത്തിലും അവൾ ജീവിച്ചതാണോ, അവൻ അവളിൽ നിന്നും ഒഴിഞ്ഞു മാറിയത് എന്തിന്. ആർക്കറിയാം. ഇതൊന്നും പിടികിട്ടാതെയാണ് ഞാനിരിക്കുന്നത്. എന്നിരുന്നാലും കഥയിൽ ഒളിച്ചിരിക്കുന്ന യെഴുതാനുള്ള പ്രേരണ കണ്ടു.

  | QA |

  1. v̸a̸m̸p̸i̸r̸e̸

   ഇതൊന്നും പിടികിട്ടാതെയാണ് ഞാനിരിക്കുന്നത്. //
   നമ്മൾ അഥോലോകം ടീംസ്, ഒന്നും വിട്ട് പറയാൻ പാടില്ലന്നേ…. ഇതുവരെ ആയിട്ടും നീ ഇതൊന്നും പടിച്ചില്ലേ…

   എമ്പുരാനിൽ നിന്ന് നിന്നെ തട്ടീട്ട് റോക്കി ഭായിയെ കേറ്റും ട്ടാ….

 5. അതെ….
  മച്ഛമ്പി
  കഥ അടിപൊളി ആണ്
  നല്ലതിനെ അടിപൊളി എന്ന് പറഞ്ഞാൽ മതിയല്ലോ…

  …അണ്ണാച്ചിയുടെ പല കഥകളും വായിച്ചതിൽ എനിക്ക് എന്നും ഇഷ്ടം..
  ആ കുഞ്ഞോക്കെ ജനിക്കുന്ന ആ കഥ ഉണ്ടല്ലോ..
  ഇഷ്ടമില്ലാത്തത് ആ കുഞ്ഞു മരണപ്പെട്ട ആ റോസാപ്പൂ…റോസ് മോൾടെ കഥ..പേര് ഓര്മ ഇല്ല..

  പിന്നെ ഓണത്തിന്റെ അന്ന് പട്ടിയുടെന്നു ഇരന്നു ഓണം ഉണ്ണുന്ന കഥ..അത് ഒരു സങ്കടം ആർന്നു…

  പിന്നെയും പലതു0…..
  പേര്കൾ ഓര്മ ഇല്ല…

  പിന്നെയും പലതും ഉണ്ട്
  ഇപ്പൊ ഓര്മ കിട്ടനില്ല…

  1. v̸a̸m̸p̸i̸r̸e̸

   റൊമ്പ നൻട്രി ഹർഷാ…

   ആ കുഞ്ഞോക്കെ ജനിക്കുന്ന ആ കഥ ഉണ്ടല്ലോ..///
   നിന്റെ ജീവിതത്തോട് അടുത്ത് കിടക്കുന്നതുകൊണ്ടായിരിക്കാം, കൂടുതൽ ഇഷ്ടമായത്…

   ഹർഷാ, ഇവിടെ ‘ആർദ്രം’ എന്ന കൊച്ചു കഥയുണ്ട്,സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു നോക്ക്.

   പിന്നെ നമ്മുടെ പങ്കേട്ടനെ എവിടേലും വെച്ച് കണ്ടാർന്നോ..? പുള്ളിയെ ഞാൻ കണ്ടിട്ട് കുറേ ആയിന്നേ…
   ഗോ കൊറോണ , ഗോ കൊറോണ ന്നും പറഞ്ഞു നടന്നിട്ട്, ഇപ്പൊ കൊറോണ വിഴുങ്ങിയോ എന്തോ.?,

   1. ആർദ്രം വായിക്കാം
    ആ അണ്ണാച്ചിയെ കുറെ ആയി കണ്ടിട്ട്
    എവിടെ പോയോ എന്തോ….
    ഇടക്ക് കോഴി തല ഉയർത്തി നോക്കണ പോലെ ഒരു വരവുണ്ട്..പങ്കെട്ടൻ സായിപ്പിന്..

    ഞാനിവിടെ നാട്ടിൽ ആണ്
    കുട്ടിശങ്കരനുമായി മൽപിടിത്തം…

    1. v̸a̸m̸p̸i̸r̸e̸

     എന്തേലും തിരക്കിലായിരിക്കും…

    2. v̸a̸m̸p̸i̸r̸e̸

     Quarantine കഴിഞ്ഞല്ലേ…

     അപ്പൊ വെക്കേഷൻ അടിച്ചുപൊളിക്ക്…

  2. വാത്സല്യം ആണോ ഉദ്ദേശിച്ചത്

   1. v̸a̸m̸p̸i̸r̸e̸

    വാത്സല്യം ആണോ ഉദ്ദേശിച്ചത്//

    മനസ്സിലായില്ല…

 6. M.N. കാർത്തികേയൻ

  പൊളി👌👌

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി സ്നേഹം ബ്രോ,…

 7. //പ്രിയാ… എഴുത്തുകാരിയാകാൻ വേണ്ടി എഴുതരുത്…
  നിന്റെ മനസ്സു പറയുമ്പോൾ നീ എഴുതുക…..
  അതിന് വായനക്കാരുണ്ടാകണമെന്നു പോലുമില്ല….
  പ്രശസ്തിക്കു വേണ്ടി ഒരിക്കലും എഴുതരുത്……//

  ഇജ്ജാതി വരികൾ.. അടിപൊളി👌👌❤️
  ഇതൊരു പരീക്ഷണം എന്നു വിളിക്കാനാണ് എനിക്കിഷ്ടം..ഒരു കവിത പോലെയാണ് പലപ്പോളും തോന്നിയത്..!!
  അണ്ണാ അണ്ണൻ ചെന്നൈ പട്ടണ വാസി ആണല്ലോ..ജോലി ആണോ അതോ പഠിത്തം ആയിരുന്നോ..ചെന്നൈയോടുള്ള പ്രണയം ഈ കഥയിലും നന്നായി വന്നു..എനിക്കും അതേ ചില നഗരങ്ങളോട് വല്ലാത്ത പ്രണയമാണ്..!!
  പിന്നെ കൾട്ടൻ ബംഗ്ലാവും വായിച്ചു..കമെന്റ് ഇട്ടിട്ടുണ്ട് കേട്ടോ..എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ..ഞാൻ യക്ഷിയേങ്കെട്ടി യക്ഷി കുഞ്ഞുങ്ങളുമൊക്കെയായി സമാധാനത്തോടെ കഴിഞ്ഞോളാ😁😁
  ❤️

  1. v̸a̸m̸p̸i̸r̸e̸

   അണ്ണാ അണ്ണൻ ചെന്നൈ പട്ടണ വാസി ആണല്ലോ..ജോലി ആണോ അതോ പഠിത്തം ആയിരുന്നോ.//

   ജോലിയും, പഠിത്തവും ഒന്നും അല്ലായിരുന്നു നീലാ,… എന്റെ മാമൻ ചെന്നൈയിലാണ്, അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഞാനവിടെ പോവും… സോ ഒരുപാട് നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്ന നഗരമാണ് അത്….
   മ്മ്ടെ തൃശൂര് കഴിഞ്ഞാ, പിന്നെ ഒരുപാട് ഓര്മകളുണർത്തുന്ന നഗരങ്ങളിലൊന്ന്….

 8. വാമ്പൂ,

  ആ ബോൾഡിൽ എഴുതിയത് കലക്കി.. സത്യമാണെന്നു എപ്പോഴും തോന്നാറുള്ള കാര്യമാണ്, പക്ഷേ ഇത് ഇടക്കിടക്ക് ഓർമ്മിപ്പിക്കാൻ എനിക്ക് അക്ഷരങ്ങളെ ചെറിയ തോതിലെങ്കിലും ഇഷ്ടമാണ് എന്നറിയാവുന്ന ആള് വേണ്ടേ?? 😀 നല്ല ഭംഗിയായി കഥ പറഞ്ഞു, ഞാനിന്നലെ തന്നെ വായിച്ചതാ.. പിന്നെ മലയാളം ടൈപ്പ് ചെയ്യാനുള്ള കുന്ത്രാണ്ടം അപ്പോൾ കയ്യിലുണ്ടായിരുന്നില്ല, പിന്നെ മലയാളം ഇംഗ്ളീഷിൽ എഴുതി അണ്ണനെ കഷ്ടപ്പെടുത്തേണ്ട എന്ന് വെച്ചാ…

  ഇതുപോലുള്ള കഥകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഏതുപോലുള്ളത് എന്ന് ചോദിക്കരുത്- ഡിഫൈൻ ചെയ്യാൻ പറ്റില്ല.. ഇതേപോലെ വ്യക്തമായ, അതിർത്തികൾ നിശ്ചയിക്കാത്ത സ്നേഹം ഉള്ളതെന്ന് വേണേൽ പറയാം.. അത്രമാത്രം..

  പിന്നെ, നല്ല രസമുള്ള പ്ലോട്ടുകളായിരുന്നു.. ആ കോളേജ് ഏതാ? അതെനിക്കൊരു പിടികിട്ടിയില്ല.. ബാക്കിയെല്ലാം ഒരു മങ്ങലുള്ള ചിത്രമാണെങ്കിലും മനസിലൂടെ കടന്നു പോയി, മെറീനയും, കുടപിടിച്ചിരിക്കുന്ന കപ്പിൾസിനിടയിൽ, മസാല കടലയും പൊരിയും തിന്നു അന്തം വിട്ടു കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യനെയും നോക്കി ഇരുന്ന എന്നെയും, അതിനടുത്തായി അണ്ണന്റെ പ്രിയയെയും…

  ആ ഹേർട്ടിന്റെയും കണ്ണിലൂടെ ഹൃദയം വരുന്ന ഇമോജിയൊക്കെ ഞാൻ ഇതിനിടയിൽ വാരി വിതറിയിട്ടുണ്ട്..അണ്ണൻ അതൊക്കെ പെറുക്കിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നു..

  PS : കെട്ട്യോളും മക്കളുമുള്ള ‘മദ്യ’വയസ്‌കാ… , താനിത് വരെ കാപ്പി കുടിച്ചിട്ടില്ലല്ലേ..?? :-P. ഇനി ഞാൻ കാപ്പിക്കട പറഞ്ഞുതന്നെന്നു കേട്ടിട്ട് വേണം അവരെന്നെ പിടിച്ചു ഇടിക്കാൻ… 😀

  – ആദി

  1. v̸a̸m̸p̸i̸r̸e̸

   ആ കോളേജ് ഏതാ? അതെനിക്കൊരു പിടികിട്ടിയില്ല.. //
   ലോകത്തുള്ള സകലമാന കോളേജുകളുടെയും കണക്കെടുക്കുന്ന നിനക്ക് ഇത് പിടികിട്ടിയില്ലേ.?
   ശ്ശോ, മോശായിപോയി..🤣

   കെട്ട്യോളും മക്കളുമുള്ള ‘മദ്യ’വയസ്‌കാ…//
   ആര് ഞാനോ🙄, നിന്നോടൊക്കെ ദൈവം ചോദിക്കൂടാ,…

   അത് പോട്ടെ ആരാ ഈ അനു… അന്റെ കെട്ട്യോളാ….
   ഓളോടും, അന്റെ കുരുത്തംകെട്ട നാലെണ്ണത്തിനോടും ഈ അനിയന്റെ ഒരന്വേഷണം പറഞ്ഞേക്ക്….!!

   -ᏤᏘMᎮIRᏋ

 9. “പ്രിയാ… എഴുത്തുകാരിയാകാൻ വേണ്ടി എഴുതരുത്…
  നിന്റെ മനസ്സു പറയുമ്പോൾ നീ എഴുതുക…..
  അതിന് വായനക്കാരുണ്ടാകണമെന്നു പോലുമില്ല….
  പ്രശസ്തിക്കു വേണ്ടി ഒരിക്കലും എഴുതരുത്……”///💯

  1. v̸a̸m̸p̸i̸r̸e̸

   😍

 10. പതിവ് പോലെ ഗംഭീരമാക്കി, മറ്റൊരാളുടെ സ്വാധീനം എത്രമാത്രം തന്നിൽ ചെലുത്തനാകും, നല്ലെഴുത്ത് ആശംസകൾ…

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി സ്നേഹം ജ്വാല♥️

 11. വാമ്പു അണ്ണാ… കൂടുതൽ ഒന്നും പറയുന്നില്ല…. ഇഷ്ടമായി ഒരുപാട് ❤️🙏

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി സ്നേഹം ജീവൻ♥️

 12. “പ്രിയാ… എഴുത്തുകാരിയാകാൻ വേണ്ടി
  എഴുതരുത്…
  നിന്റെ മനസ്സു പറയുമ്പോൾ നീ എഴുതുക…..
  അതിന് വായനക്കാരുണ്ടാകണമെന്നു പോലുമില്ല….
  പ്രശസ്തിക്കു വേണ്ടി ഒരിക്കലും എഴുതരുത്……”/// 👏👏👏

  …..സംഗതി നന്നായിരുന്നു…..! പക്ഷേ
  നീ ഉദ്ദേശിച്ച സാധനം അത് അവിടെ വരെ വന്നില്ലെടാ….! പിന്നെ ഇൻ പേഴ്‌സണലി പെണ്ണെഴുത്തും ഫീൽ ചെയ്തില്ല….! അതർവൈസ് ഗുഡ്…..!!

  -അർജ്ജുൻ ദേവ്.

  1. v̸a̸m̸p̸i̸r̸e̸

   അർജ്ജൂ,
   ഈ കഥയുടെ മെയിൻ പ്രശ്നം എന്താന്ന് വച്ചാ,

   ഞാൻ അയച്ചുകൊടുക്കുമ്പോൾ ആവശ്യത്തിന് സ്പേസ് ഇട്ട് ഓരോന്നും കറക്ട് പാരഗ്രാഫ് ആക്കി തിരിച്ചാണ് അയച്ചുകൊടുത്തത്…
   പക്ഷേ പബ്ലിഷ് ആയി വന്നപ്പോ , എന്താ പറയാ ഒരു മാതിരി കട്ട കുത്തി കിടക്കുന്നപോലെ…..
   കണ്ടപ്പോ എനിക്ക് തന്നെ എന്തോപോലെ തോന്നി…

   ഒരു കവിതപോലെയാണ് ഇതിന്റെ ഘടന വരുന്നത്… അതുകൊണ്ട് തന്നെ വേർ തിരിച്ചെഴുതിയില്ലെങ്കിൽ, ശരിക്കും ഞാൻ മനസ്സിൽ കണ്ട ഫീലോടെ ഇത് വായിക്കാനാകില്ല….

   1. ഞാൻ അയച്ചുകൊടുക്കുമ്പോൾ ആവശ്യത്തിന് സ്പേസ് ഇട്ട് ഓരോന്നും കറക്ട് പാരഗ്രാഫ് ആക്കി തിരിച്ചാണ് അയച്ചുകൊടുത്തത്…///

    ഞാൻ ശ്രെദ്ധിച്ചിരുന്നു….! നീയാണോ ഇതെഴുതിയതെന്ന് ചോദിയ്ക്കാനാ ആദ്യം കരുതിയെ….!!

  2. v̸a̸m̸p̸i̸r̸e̸

   എന്റെ ഹൃദയത്തിൽ നിന്നുതിരുന്ന ഓരോ വാക്കും
   ഓരോ കവിതയാണ്…
   നിന്റെ നൊമ്പരത്തിന്റെ രക്തവർണം
   ചാലിച്ചെഴുതിയ ചേതോഹര സ്വപ്ന കാവ്യം…
   എന്റെ കണ്ണുകളിൽ തെളിയുന്ന കാഴ്ചകളെല്ലാം
   ചിത്രങ്ങളാണ്…
   മനസ്സിന്റെ ക്യാൻവാസിൽ നീ കോറിയിട്ട
   അനുഭവച്ചിത്രങ്ങൾ…
   നിന്നോടൊത്തു നനഞ്ഞ ആദ്യ മഴത്തുള്ളിയുടെ
   ആർദ്രതയാണ് ഈ മനസ്സിലെന്നും…
   നാം നടന്ന പാതയുടെ നീളമാണ്
   എന്റെ ജീവിതത്തിലേക്കുള്ള ദൂരം…
   താങ്ങേകിയ നിന്റെ കരങ്ങളുടെ ഓർമകളാണ്
   എന്റെ ആത്മബലം…
   നിന്റെ കണ്ണുകളായിരുന്നു എന്റെ വെളിച്ചം…
   വാക്കുകൾ നൽകിയത് അനവദ്യമായ
   ഊർജ്ജവും….

   എങ്കിൽ…!

   നിന്നെത്തിരഞ്ഞു ഞാൻ
   പോകേണ്ടതെവിടേക്കാണ്…?
   എന്നിലേക്കു തന്നെയോ…?
   ആഴമറിയാത്ത എന്റെ മനസ്സിന്റെ
   തമസ്സിലേക്കോ..?

   ///പക്ഷേ നീ ഉദ്ദേശിച്ച സാധനം അത് അവിടെ വരെ വന്നില്ലെടാ….!///
   ഇതാണ് അതിന്റെ ഒരു ഇത്…..
   ഏറെക്കുറെ മനസ്സിലായെന്നു വിശ്വസിക്കുന്നു…!!

   ᏤᏘMᎮIRᏋ

   1. മനസ്സിലായി…..! പക്ഷേ പുട്ടുണ്ടാക്കുമ്പോൾ പീര മാവിനൊപ്പം വന്നാലേ സ്വാദുണ്ടാകൂ….!!

    അതുവിട് നിനക്ക് സുഖോല്ലേ….?? കഥയെഴുതി പ്രാന്തൊന്നുമായില്ലല്ലോ ല്ലേ….??

    1. v̸a̸m̸p̸i̸r̸e̸

     ഇപ്പോ ഇടക്കിടക്ക്
     “നിനക്ക് പ്രാന്താണല്ലേ..?
     എന്ന ചോദ്യം കേട്ടില്ലെങ്കിൽ ആകെ
     വട്ട് പിടിക്കുന്ന അവസ്ഥയാടാ….
     ജീവിതമാകുമ്പോൾ ഇച്ചിരെ
     പ്രാന്തൊക്കെ വേണ്ടേ,
     വെല്ല്യ നോർമലായി നടന്നാൽ
     ആളോള് ചിന്തിക്കും ഇവന് പ്രാന്താന്ന്……!

     പിന്നെ നിനക്ക് സുഖങ്ങളൊക്കെ തന്നെ…..

     ഇടയ്ക്ക് നീ റോമനെ വിട്ടതായിരുന്നല്ലോ..?
     പിന്നേം കേറി കൂട്വാ…
     ഞാൻ വിചാരിച്ച്‌ പുള്ളി ഹീൽ കാരക്ടർ ആയപ്പോ നീ വിട്ടെന്ന്…..!!

 13. പൊളിച്ചു…😘😘

  1. v̸a̸m̸p̸i̸r̸e̸

   Thankyou

 14. കൊള്ളാം നന്നായിട്ടുണ്ട് 🥰🥰

  1. v̸a̸m̸p̸i̸r̸e̸

   ഒത്തിരി സ്നേഹം ജോനാസ്…

 15. ജോനുട്ടൻ ഫസ്റ്റ് 😍😍

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com