നിലവിളക്ക് [Shareef] 121

Views : 1444

നിലവിളക്ക്

Nilavilakku | Author : Shareef

 

ഇന്നെന്റെ ഏട്ടാമത് വിവാഹ വാർഷികം ആണ്…. പിന്നിലേക്ക് നോക്കുമ്പോൾ എട്ടു യുഗം കഴിഞ്ഞ പോലെ….ഓണം വെക്കേഷൻ ആയത് കൊണ്ട് സ്കൂൾ അവധിയാണ്… പതിവ് ചോദ്യത്തിൽ ഒരു മാറ്റവും ഇല്ലാതെ ആണ് അനു മോള് എണീറ്റത്…

“‘അമ്മേ…. എല്ലാ കുട്ട്യോളും അവധി ആയതിനാൽ തറവാട്ടിലേക്കും മറ്റും വിരുന്നു പോയേക്കുന്നു… നമക്ക് അമ്മേടെ വീട്ടിൽ പോയാലോ…. ഒരുപാട് നാളായില്ലേ അമ്മേ..

എന്ത് ഉത്തരം പറയും എന്നാലോചിച്ചു ഞാൻ ആദ്യം… പിന്നെ സ്ഥിരം പല്ലവി…

“”അച്ഛമ്മയെ ഒറ്റക്കാക്കി എങ്ങനെയാ നമ്മൾ പോവാ മോളേ… അമ്മായിമാർ ആരേലും വരുവണേൽ നമക്ക് പോകാം… “‘

മറുത്ത്‌ ഒന്നും മിണ്ടാതെ അവൾ പോയപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞു…

മാസം രണ്ടായി അമ്മയെയും അച്ഛനെയും ഒന്നു കണ്ടിട്ട്…. അമ്മേടെ മുള്ളും മുനയും വെച്ചുള്ള സംസാരം പേടിച്ചു അവരെ ആരെയും ഞാൻ ഇങ്ങോട്ട് ക്ഷണിക്കാറും ഇല്ല….

നാട്ടുമ്പുറത്തെ ഇടത്തരം കുടുംബത്തിൽ ജനിച്ച ഞാൻ വീട്ടിലെ രണ്ട് പെണ്മക്കളിൽ മൂത്തവൾ ആയിരുന്നു…ബുദ്ധിമുട്ടും കഷ്ടപ്പാടും അറിയിക്കാതെ വളർത്തി ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾകക്കും കടിഞ്ഞാൺ ഇടാതെ കൂടെ നിന്ന അച്ഛൻ തന്നെയായിരുന്നു ജീവിതത്തിലെ ആദ്യ ഹീറോ

അത് കൊണ്ട് തന്നെ അമ്മക്ക് എപ്പോഴും പരാതിയാണ്…
!”നിങ്ങൾ ഒറ്റ മനുഷ്യൻ ആണ് ലാളിച്ചു വഷളാക്കുന്നെ ന്ന് “”
അവനു രണ്ട് പെണ്മക്കൾ ആണെന്ന് പറഞ്ഞ് കുടുംബക്കാർ മുഖം ചുളിക്കുമ്പോൾ അച്ഛൻ ഞങ്ങളെ നെഞ്ചോടു ചേർക്കുമായിരുന്നു

കൗമാരം കഴിഞ്ഞു യൗവ്വനത്തിലേക്ക് കടന്നു.. പ്രണയം എന്നാ വ്യാധി എന്നെയും പിടിപെട്ടു…

ഒരു ഒളിച്ചോട്ടത്തിനും ഞാൻ തയ്യാർ അല്ലെന്നും വീട്ടുകാരുടെ പൂർണ സമ്മതം ഇല്ലാതെ കല്യാണത്തിന് ഞാൻ ഒരുക്കമല്ലന്നും… അതിന്റെ പേരിൽ തേപ്പുകാരി എന്ന ഓമന പേര് എനിക്ക് ചാർത്തി തരരുത് എന്നും നിബന്ധന ആദ്യമേ ഞാൻ മുന്നിൽ വെച്ചിരുന്നു…

കല്യാണ ആലോചന വീട്ടിൽ തകൃതി ആയി നടന്നപ്പോൾ ഞാൻ തന്നെയാണ് അച്ഛനോട് കാര്യങ്ങൾ ധരിപ്പിച്ചതു… പൂർണ സമ്മതം… രണ്ട് വീട്ടുകാരുടെയും അനുവാദത്തോടെ ചിങ്ങത്തിനു എന്റെയും രഞ്ജിത്തിന്റെയും വിവാഹം നടന്നു…

സ്വപ്നം കണ്ട ജീവിതം…. ആണ്‌കുട്ടികൾ ഇല്ലാത്ത എന്റെ വീട്ടിലേക്കു ഒരു ആണ്തരി..അനിയത്തിക്ക് ഒരു ഏട്ടൻ… അച്ഛനും അമ്മയ്ക്കും ഒരു മോൻ…. അങ്ങനെ ഏറെ സ്വപ്‌നങ്ങൾ പൂവണിഞ്ഞ ദിവസം… ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്കന്ന്…

പുതിയ ജീവിതം…പുതിയ അന്തരീക്ഷം… പുതിയ ആളുകൾ..പുതിയ സ്വപ്നങ്ങൾ… എന്റെ കൈ ഏട്ടന്റെ കയ്യിൽ ഏൽപ്പിച്ചപ്പോൾ അച്ഛന്റെ ഹൃദയം നുറുങ്ങുന്ന വേദന ഞാൻ കണ്ണിൽ കണ്ടു…

Recent Stories

The Author

Shareef

10 Comments

  1. 8 വർഷത്തെ നേർചിത്രം 3 പേജിൽ..😍😍
    മികച്ച അവതരണം👍👍

  2. എഴുതാൻ ഉള്ള കഴിവുണ്ടായിട്ടും ഇത്രയും കാലം എവിടെ ആയിരുന്നു .. !!
    നന്നായിട്ടുണ്ട് … ഇഷ്ടായി …
    All the best … 🧡🧡

  3. എഴുത്തിന്റെ ശൈലിയും, വിവരണവും ഒക്കെ സൂപ്പർ പക്ഷെ അതിന്റെ ഉള്ളടക്കം അത്ര കാമ്പുണ്ടായിരുന്നോ എന്ന് സംശയം, കാരണം ഇതേ അനുഭവം കുറെ കേട്ടത് പോലെ, എന്നിരുന്നാലും ഓണത്തിന് ഇങ്ങനെ ഒരു കഥയയുമായി വന്നതിന് ആശംസകൾ…

  4. നന്ദൻ ബ്രോ പറഞ്ഞതുപോലെ കഥയല്ലിത് ജീവ്‌തം തന്നെയാണ്..
    മനോഹരമായ രചന സഹോ…
    ആ വീഴ്ച അല്പം കൂടി നേരത്തെ ആകാവുന്ന പോലെ ഇങ്ങോട്ടെക്കുള്ള താങ്കളുടെ വരവും അല്പംകൂടി നേരത്തെ ആകാമായിരുന്നു എന്നു മാത്രം പറഞ്ഞുകൊള്ളുന്നു..
    തുടർന്നും മികച്ച രചനകൾക്കായി കാത്തിരിക്കുന്നു❤️

  5. ////ഒരു ഒളിച്ചോട്ടത്തിനും ഞാൻ തയ്യാർ അല്ലെന്നും വീട്ടുകാരുടെ പൂർണ സമ്മതം ഇല്ലാതെ കല്യാണത്തിന് ഞാൻ ഒരുക്കമല്ലന്നും… അതിന്റെ പേരിൽ തേപ്പുകാരി എന്ന ഓമന പേര് എനിക്ക് ചാർത്തി തരരുത് എന്നും നിബന്ധന ആദ്യമേ ഞാൻ മുന്നിൽ വെച്ചിരുന്നു…//
    ഇത് നല്ല ഒരു ഇതാണ്… എല്ലാ
    കുമാരിമാരും മാതൃകയാക്കണം😊👍.

    നല്ല കഥ…..🥰
    “ആ വീഴ്ച നേരത്തെ ആയിരുന്നെങ്കിൽ”
    എന്നാഗ്രഹിക്കുന്ന ഒരു പാട് മരുമക്കൾ
    ഉണ്ട്.

  6. സുജീഷ് ശിവരാമൻ

    നല്ല കഥ ഇഷ്ടപ്പെട്ടു…

  7. നല്ല കഥ ഷരീഫ് 👏👏👏👏👏

  8. ഷെരീഫ്ല… കഥയല്ലിത് ജീവിതം എന്നു പറയേണ്ടിയിരിക്കുന്നു ആ രീതിയിൽ മനോഹരമായ രചന.
    പല കുടുംബങ്ങളിലെയും ജീവിതത്തിന്റെ നേർ കാഴ്ചയാണ് വരച്ചു കാട്ടിയതു… ഇനിയും ആ തൂലികയിൽ നിന്നും കഥകൾ വരട്ടെ

  9. നല്ല കഥ ബ്രോ.. ഒരുപാട് ഇഷ്ടമായി ❤️

  10. പലയിടത്തും ഉണ്ട് ബ്രോ ഇതുപോലെ എരണം കെട്ട വൃത്തികെട്ട തള്ളമാർ..
    അനുഭവം വന്നാലേ പഠിക്കൂ..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com