മാവേലി [Jeevan] 283

Views : 3762

മാവേലി

Maveli | Author : Jeevan

 

‘ മാവേലി ചേട്ടോ … ചേട്ടോ … എന്തൊരു ഉറക്കമാ … ഇന്നല്ലേ ഫ്‌ലൈറ്റ്, ഓണത്തിന് മുമ്പ് അങ്ങ് എത്തേണ്ടേ വീട്ടില്‍, ഇങ്ങനെ ഉറങ്ങിയാല്‍ ഫ്‌ലൈറ്റ് മിസ്സ് ആകും കിളവാ …’ സുധീഷ് ലേബര്‍ ക്യാമ്പിലെ അടുക്കളയില്‍ നിന്നു കൊണ്ട് വിളിച്ച് കൂവി .

 

‘ ഡാ … ഞാന്‍ എണീറ്റു, നീ രാവിലെ തൊള്ള തുറക്കണ്ടാ … ഫ്‌ലൈറ്റ് ഉച്ചക്ക് 2 മണിക്ക് അല്ലേ … ടെന്‍ഷന്‍ ഒന്നും വേണ്ട … ‘ ഞാന്‍ ഡോര്‍മിറ്റോറി ശൈലിയില്‍ ഉള്ള കട്ടിലിന്റെ താഴെ ഉള്ള നിലയില്‍ കിടന്നു കൊണ്ട് വിളിച്ച് പറഞ്ഞു. അവന്‍ ഞാന്‍ പറഞ്ഞത് കേട്ടില്ല എന്നു തോന്നുന്നു, പിന്നേയും കിടന്നു തൊള്ള ഇടുന്നു . ഇവന്‍ എന്താ ദൈവമേ പൊട്ടന്‍ ആണോ …’ ഞാന്‍ മനസ്സില്‍ ഓര്‍ത്തു .

 

ഞാന്‍ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ, ഞാന്‍ ഗംഗാധരന്‍ നായര്‍, ഞാന്‍ ഇപ്പോ ഉള്ളത് സൌദി അറേബിയയില്‍ ഉള്ള ഒരു ലേബര്‍ ക്യാമ്പില്‍ ആണ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ ആയി ഞാന്‍ ഈ മരുഭൂമിയില്‍ ഉണ്ട്. ഇത് എന്റെ കഥയാണ്, എന്നെ പോലെ ഉള്ള പല പ്രവാസികളുടെയും കഥ. എല്ലാ പ്രവാസികളേയും പോലെ നാട്ടില്‍ പോയി ഓണം സ്വന്തം കുടുംബത്തോട് ഒപ്പം ആഘോഷിക്കണം എന്നു ആഗ്രഹിക്കുന്നവന്‍ ആണ് ഞാനും. അങ്ങനെ വീണ്ടും ഒരു ഓണക്കാലം വന്നപ്പോള്‍ നാട്ടിലേക്കു പോകാന്‍ തിടുക്കം കൂട്ടുന്ന മറ്റ് പ്രവാസികളെ പോലെ ഞാനും ഒരു പാവം പ്രവാസി ആണ്. ഇന്ന് നാട്ടിലേക്കു ഉള്ള എന്റെ ഫ്‌ലൈറ്റ് ആണ്, കഴിഞ്ഞ 3 വര്‍ഷത്തിന് ശേഷം വീണ്ടും നാട്ടിലേക്കു, പക്ഷേ ഈ തവണ എല്ലാ തവണ ഉള്ള പോലെ അല്ല, ഇനി ഈ മരുഭൂമിയിലേക്ക് ഒരു മടക്ക യാത്ര ഉണ്ടാകില്ല. എന്റെ മനസ്സ് പിന്നിലേക്ക് പോയി, ഒരുപാട് പിന്നിലേക്ക്.

35 വര്‍ഷങ്ങള്‍ക് മുമ്പ്, ഒരു ഓണക്കാലത്ത് ആണ് ജീവിതത്തിലെ ഏറ്റവും സുപ്രധാനം ആയ ഒരു വഴിത്തിരിവ് ഉണ്ടായത്. അന്ന് കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് നിലവില്‍ ഉണ്ടോ എന്ന് അറിയില്ല, എന്തായാലും എന്റെ വീട്ടില്‍ ആ ഓണത്തിന് കാണം വിറ്റില്ല, തിരുവോണത്തിനും നല്ല പട്ടിണി തന്നെ ആയിരുന്നു, അത് ഇനി കാണം പോലും വില്‍ക്കാന്‍ ആയി ഇല്ല എന്ന അവസ്ഥ കൊണ്ട് ആയിരുന്നോ എന്തോ. വീട്ടില്‍ അച്ഛനും അമ്മയും ഞാനും നാല് അനിയത്തിമാരും. ഒരേ ഒരു ആണ്‍ കുട്ടി ആയിരുന്നത് കൊണ്ട് എന്നെ പഠിപ്പിക്കാന്‍ അച്ഛനും അമ്മയും നല്ല ഉല്‍സാഹം കാണിച്ചിരുന്നു. ഞാന്‍ പഠിക്കാന്‍ ബഹു സമര്‍ത്ഥന്‍ ആയിരുന്നത് കൊണ്ട് ആറ് തവണ കൊണ്ട് ഞാന്‍ പത്താം തരം കയറി കൂടി. അപ്പോളേക്കും എനിക്കു 20 വയസ്സു ആയിരുന്നു എന്റെ സാമര്‍ഥ്യം പോര എന്നു തോന്നിയത് കൊണ്ടോ മറ്റോ അച്ഛന്‍ എന്നെ പ്രീ ഡിഗ്രീ പഠിക്കാന്‍ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ വിട്ടു. എന്തായാലും ഞാന്‍ എന്റെ ഇരുപത്തിയഞ്ചാം വയസ്സുവരെ നന്നായി പ്രയത്‌നിച്ചു, എങ്കിലും എട്ട് നിലയില്‍ പൊട്ടി.

അന്ന് ഇന്നത്തെ പോലെ നല്ല കാലാവസ്ഥ നിരീക്ഷണം ഇല്ലാത്ത കൊണ്ട്, ചെറുതായി പ്രശ്‌നം ഒക്കെ വപ്പിച്ചു ആണ് മഴ ഉണ്ടോ എന്നു ഒക്കെ പ്രവചനം നടത്തുന്നത്. അങ്ങനെ ആ വര്‍ഷം കര്‍ക്കിടകത്തില്‍ മഴ കുറവാകും,ചെറിയ ചാറ്റല്‍ മാത്രമേ ഉണ്ടാകൂ, ചിങ്ങത്തിലേക്ക് നല്ല വിളവും ഉണ്ടാകും എന്ന് ഒക്കെ ഗണിച്ചു പറഞ്ഞത് കേട്ടു നിലം പാട്ടത്തിന് എടുത്തു കൃഷി ഇറക്കി. എന്തായാലും കര്‍ക്കിടകം ആയപ്പോളേകും പ്രവചിച്ച പോലെ തന്നെ വല്യ ചെറിയ ചാറ്റല്‍ മഴ ഉണ്ടായി, അതോടെ നിലം മുങ്ങി കൃഷി നശിച്ചു, ഓണം ഗോവിന്ദ. അടുത്ത വീട്ടിലെ, കൃഷ്ണന്‍ കുട്ടി ചേട്ടന്റെ മോന്‍ വേണു എന്റെ പ്രായം ഒക്കെ തന്നെ, നല്ല പള പള തിളങ്ങുന്ന സില്‍ക് ജുബ്ബാ ഇട്ടു അവന്റെ ഓടിട്ട വീട്ടുമുറ്റത്ത് ഉള്ള തേന്‍ വരിക്കയുടെ കൊമ്പില്‍ ഊഞ്ഞാല് കെട്ടി, നല്ല പച്ചയും ചുവപ്പും പാട്ടുപാവട ഇട്ടു ഊഞ്ഞാല്‍ ആടുന്ന അവന്റെ രണ്ടു ഇളയ പെങ്ങമാരെ നോക്കി നില്‍കുന്നത് , ഞാനും എന്റെ പെങ്ങമാരും കൂടെ തള്ളയ്ക്ക് വിളികുന്ന ഞങ്ങളുടെ പള്ളയും അമര്‍ത്തി പിടിച്ച്, കീറിയ ബനിയനും കൈലിയും മുഷിഞ്ഞ ബ്ലൌസും പാവാടയും ഉടുത്തു ചോര്‍ന്ന് ഒലിക്കുന്ന ഓല പുരയില്‍ ഇരുന്നു നോക്കി കണ്ടു സംതൃപ്തി അടഞ്ഞു.

Recent Stories

The Author

69 Comments

  1. പൊളിച്ചൂട്ടാ…പച്ചയായ ജീവിതം അത് നേരിൽ കണ്ട ഫീലിംഗ്😪😢

  2. എന്റെ പൊന്നോ…

    Heartly congrats bro😍😍😇

    തകർക്കു ഇങ്ങള്

  3. ജീവാപ്പി..
    അർഹിച്ച വിജയം..
    അഭിനന്ദനങ്ങൾ മാൻ😍👏👏👏

  4. ജീവൻ….👍
    അഭിനന്ദനങ്ങൾ
    ഒന്നാം സമ്മാനം🥰

  5. പ്രവാസിയുടെ ജീവിതം അതിന്റെ നോവ് മനസിലാക്കിയ എഴുത്. കാലങ്ങളോളം കിടന്നു കഷ്ടപ്പെട്ട് അയക്കുന്ന പൈസ അതിന്റെ സുഖം അനുഭവിച്ചവർ തന്നെ അവസാനം തള്ളി പറയുന്ന ജീവിതങ്ങൾ ഉണ്ട്. പത്തേമാരി ഓർമ വന്നു😢 ഇനിയും എഴുതണം

    1. പൊളിച്ചൂട്ടാ… പച്ചയായ ഒരു ജീവിതം അത് നേരിൽ കണ്ടു…😍

  6. പ്രവാസിയുടെ ജീവിതം
    നൊമ്പരം 🥺
    കരയിപ്പിച്ചു…
    |ഇഷ്ടമായി ഒത്തിരി|

    1. നന്ദി പാർവണാ 🥰🙏🙏

  7. അടിപൊളിയായിട്ടുണ്ട് ജീവണ്ണാ 😍😍

    1. ലില്ലി കുട്ടാ… 😍😍 താങ്ക്സ് ഡാ മുത്തേ ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com