kadhakal.com

novel short stories in malayalam kadhakal !

മായാലോകം [VAMPIRE] 141

മായാലോകം

Maayalokam | Author : Vampire

 

ആത്മാവിനെ പ്രണയിച്ചവൾ”
_______________________________അടർന്നു വീണ ചെമ്പകപൂവുകൾ
കാത്തിരിപ്പിന്റെ വേദന പങ്കുവയ്ക്കുകയാണ്… ജാലകവാതിലിനടുത്ത് ആലസ്യപ്പെട്ടുകൊണ്ട് അവളും കാത്തിരിക്കുകയാണ്…..

അതവളുടെ പ്രിയനെയാവാം..
സുഗന്ധം പരത്തിവന്ന തെന്നലിനൊപ്പം ജനൽവിരിപ്പുകൾ ആനന്ദനൃത്തമാടുകയാണ്…..

ഒരുപാട് കിനാവുകളും പ്രതീക്ഷകളുമായി
കടന്നുവരുന്ന തന്റെ പ്രിയെന്റെ വിളിക്കായ് അവൾ കാതോർത്തു.

“പ്രിയേ…. ”
അവളുടെ മിഴികൾ വിടർന്നു, കവിളുകൾ
ചുവന്നുതുടുത്തു…. പ്രണയത്തിന്റെ നൈർമല്യം
അവളിൽ നിറഞ്ഞു…..

തന്റെ സ്നേഹിതനാണ് ഈ ജനലിനപ്പുറം……. വിശ്വസിക്കാനാവുന്നില്ല… മൗനത്തെ ഭേദിച്ചുകൊണ്ട് ഒരിക്കൽകൂടി ആ വിളി
മുഴങ്ങി…..

“പ്രിയേ… നീ ഇന്നും അതീവ സുന്ദരിയാണ്…..
ദശവർഷങ്ങളാണ് കടന്നുപോയതെന്ന്
തോന്നുന്നില്ല.. നിന്റെ വെള്ളാരംകണ്ണുകളോടാണ്
എനിക്കിന്നും അടങ്ങാത്ത പ്രണയം…”

ആ ജനൽകമ്പികൾക്കിടയിലൂടെ അവരുടെ
കൈകൾ കെട്ടുപിണഞ്ഞു……

“ദശവർഷങ്ങളുടെ കാത്തിരിപ്പിനൊരു വിരാമം
വന്നിരിക്കുകയാണ്… എന്റെ സ്വപ്നങ്ങളെപോലും
ആർദ്രമാക്കിയ ഈ ദിവസത്തിനു വേണ്ടിയുള്ള
കാത്തിരിപ്പായിരുന്നു എന്റെ ജീവിതം”

അവളുടെ മിഴികൾ സന്തോഷംകൊണ്ട് നിറഞ്ഞുതുളുമ്പി…..

അകത്തേക്ക് കടന്നുവരാൻ ആ ജാലകവാതിൽ
അവനൊരു തടസ്സമായിരുന്നില്ല. അവനാ
വെള്ളാരംകണ്ണുകളിലേക്ക് മിഴി പാകിയിരുന്നു….

പ്രണയസാഫല്യത്തിന്റെ ഒരായിരം
പനിനീർപുഷ്പങ്ങൾ സൗരഭ്യം പരത്തിക്കൊണ്ട്
വിരിഞ്ഞിട്ടുണ്ടാവണം….
തഴുകിയെത്തിയ തെന്നലിന്റെ കൈകളിലേറി അതവിടമാകെ പറന്നിറങ്ങിയുട്ടുണ്ടാവണം….

അവൾ തുടർന്നു…..
“നക്ഷത്രങ്ങളുടെ ലോകത്തുനിന്ന്
മിന്നിത്തിളങ്ങുന്ന ചിറകുകളിൽ നീ എന്നെ
തേടി വരുമെന്നെനിക്കറിയാമായിരുന്നു….

Views : 1473

The Author

VAMPIRE

30 Comments

Add a Comment
 1. കഥ ഇഷ്ടമായി. കുറച്ചു തിരക്കായിരുന്നു അതാണ് വായിക്കാൻ വൈകിയത് .

 2. വാമ്പയർ അണ്ണാ ..
  ഇങ്ങളോട് പ്രത്യേകിച്ച് മനോഹരം എന്നു പറയേണ്ട കാര്യം ഇല്ലല്ലോ..
  ഈ ഹോം പേജിൽ കയറൽ കുറഞ്ഞു അതാണ് കഥ കാണാൻ വൈകിയത്..
  കവിത പോലെ കഥകൾ..അതേ കവിതയോ കഥയോ..സാഹിത്യം നിറഞ്ഞൊഴുകി എന്തായാലും..
  ‘ഉൾക്കാമ്പുകൾ’ ഉള്ളിൽ തട്ടിയപ്പോൾ ‘മഴ’ അവളോടൊപ്പം നനഞ്ഞെന്ന് തോന്നി..
  ആദ്യ കഥയും മോശമില്ലായിരുന്നു..
  കൂടുതൽ എന്തു പറയാൻ ആണ് ഭായ്..വ്യത്യസ്തത ഇങ്ങടെ ഒരു ബലം ആണല്ലോ..
  ഒരു കഥയിന്മേൽ മുന്കഥകളുടെ നിഴൽ പോലും വീഴാതെ എഴുതുന്നതിൽ നിങ്ങൾ പുലിയാണല്ലോ..
  മറ്റൊരു കഥയുമായി വേഗം എത്തുക..കാത്തിരിക്കുന്നു..❤️

 3. കവിതക്കഥകളാണല്ലോ!

  ചിരിയുടെതുപേോലെയാണല്ലോ മഴയുടെ
  ഭാവങ്ങളും………………..
  പുതുമഴയിൽ പ്രണയം പുഞ്ചിരി പോലെ വിടരുമ്പോൾ …..പലപ്പോഴും
  പൊട്ടിച്ചിരികൾ പേമാരി പോലെയാണല്ലേ!!!!?

  ഉൾക്കാമ്പുകൾ!.
  ആരുമില്ലാതാവുന്നതറിയാതെ അഭയാർത്ഥിയായി മാറുന്ന ഒരു പാട് പേരിലൊരുവളായി അവളും………;
  പിന്നീട് മുല്ലപ്പൂവിന്റെ സുഗന്ധം
  അവളുടെയും വിശപ്പ് മാറ്റിയേക്കാം!

  1. എവിടെയാണ് പങ്കേട്ടാ കണ്ടിട്ട് കുറച്ചായല്ലോ…..?

   ഒരു നിമിഷത്തെ പ്രാന്തിന്റെ പുറത്ത് തോന്നിയതാണിത്, രണ്ടാമതൊന്ന് വായിച്ചുനോക്കിയിട്ടില്ല…..

   വെറുതെ ഇരിക്കണ നേരം എന്തെങ്കിലും രണ്ട് വരി കുത്തികുറിച്ച് ഇവിടെ ഇടാൻ നോക്കന്നെ….?

   1. ഇവിടെ ..ക്കെത്തന്നെ … ണ്ട് ഭായി.

    നമ്മെടെ ഭാവനകൾ ഇങ്ങെനെ മനോഹരമാവില്ല……
    അതാ കുത്തിക്കുറിക്കാത്തത്!😊

    1. കൊയ്‌ലോ അണ്ണാ …😐
     നിങ്ങൾ ആ വർത്താനം മാത്രം പറയരുത്..
     ഇത്രേം നന്നായി ഭാഷയെ കൈകാര്യം ചെയ്യുന്ന നിങ്ങൾ അത് പറയരുത്..
     എഴുതി ഇട് അണ്ണാ ഒരു കഥ..

     1. ഭാക്ഷയെ അമ്മാനമാടുന്നത്
      വാമ്പുഭായിയൊക്കെ ആണ്.
      ഓരോ കഥയും വ്യത്യസ്ത
      ശെൈലി!👌

 4. സൂപ്പർ. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു…. ❤️❤️

  സ്നേഹത്തോടെ ഹൃദയം തരുന്നു.. ❣️

  1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

 5. കഥകൾ നന്നായിട്ടുണ്ട്… നല്ല അച്ചടക്കമുള്ള എഴുത്ത്…. ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു…

  1. ❤️❤️❤️

 6. വല്ലാത്തൊരു മായലോകതാണ് ഇപ്പോൾ.
  സ്വതവേ വായന പരിമിതമാണ് ,
  പേജുകൾ എഴുതി കൂടുമ്പോ കിക്ക് കിട്ടുമെങ്കിലും , അത്രയും പേജുകള വായിക്കാൻ മടിയണ്.
  ബ്രോയുടെ.എഴുത്ത വായിക്കുമ്പോൾ കഥയെക്കാൾ ഒരു കവിത ആയി ആണ് തോന്നാറുള്ളത്.
  മഴയും മഞ്ഞും.ഇഷ്ടമുള്ളത് കൊണ്ട് രണ്ടാമത്തെ കഥ ആണ് ഏറെ ഇഷ്ടയത്..

  1. എന്റെ കാര്യവും ഏകദേശം അതുപോലെ തന്നെയാണ്, കൂടുതൽ പേജുകളെ ഉൾകൊള്ളാൻ കഴിയുന്നില്ല… പതിയെ പതിയെ വായന കുറഞ്ഞു വരുന്നു…
   ഇപ്പോൾ കിട്ടുന്ന സമയം എന്തെങ്കിലുമൊക്കെ കുത്തികുറിക്കും, അതും എപ്പോൾ വേണമെങ്കിലും നിശ്ചലമാവാം…….

   സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി ഹർഷാ…….

 7. എഴുത്തിന്റെ രീതി വ്യത്യസ്തമാണ്, അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടായി… ഇനിയും എഴുതണം….

  1. ❤️❤️❤️

 8. Endoru feel anu….🥰🥰🥰

  1. Thank you so much…❤️❤️❤️

 9. നല്ല എഴുത്ത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  1. ❤️❤️❤️

 10. എഴുത്ത് എന്നത്, ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ഇരമ്പിയുയരുന്ന ഒരു തിരമാലയെ സ്വയം മറന്ന് പകർത്തിയൊഴുക്കുന്നതാണ്. അവിടെയാണ് ഒരു എഴുത്തുകാരൻ പൂർണ്ണത കൈ വരിക്കുന്നത്…

  You r a very talented writer…
  It’s all reflected in ur writings..😘

  1. രസമുള്ള കമന്റ്‌… വളരെ നന്ദി…😍

 11. അജ്ഞാതൻ

  മൂന്ന് കഥകളും നല്ലതാണെങ്കിലും ഏറ്റവും മികച്ചത് ഉൾക്കാമ്പുകൾ ആണെന്ന് തോന്നി.. എഴുത്തിലും, കഥയിലും, അവതരണത്തിലും വേറിട്ട് നിന്നു… ഒത്തിരി ഇഷ്ട്ടായി….
  അഭിനന്ദനങ്ങൾ….

  1. Thank you so much…

 12. ആത്മാവിനെ പ്രണയിച്ചവൾ…….
  സ്നേഹത്തിന് ഭ്രഷ്ട് കല്പിക്കപെട്ട ലോകത്ത് നിന്ന്, നിറമുള്ള പ്രണയത്തിന്റെ ലോകത്തേക്ക് പോയവൾ….

  നല്ല ഭാവന, നല്ല അവതരണം 😍😍😍

  1. നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി… 

  2. കവിതക്കഥകളാണല്ലോ!

   ചിരിയുടെതുപേോലെയാണല്ലോ മഴയുടെ
   ഭാവങ്ങളും………………..
   പുതുമഴയിൽ പ്രണയം പുഞ്ചിരി പോലെ വിടരുമ്പോൾ …..പലപ്പോഴും
   പൊട്ടിച്ചിരികൾ പേമാരി പോലെയാണല്ലേ?

   ഉൾക്കാമ്പുകൾ!.
   ആരുമില്ലാതാവുന്നതറിയാതെ അഭയാർത്ഥിയായി മാറുന്ന ഒരു പാട് പേരിലൊരുവളായി അവളും………
   പിന്നീട് മുല്ലപ്പൂവിന്റെ സുഗന്ധം
   അവളുടെയും വിശപ്പ് മാറ്റിയേക്കാം!

 13. ആത്മാവിനെ പ്രണയിച്ചവൾ ….. ദൂരെ നോക്കി മിഴി ചിമ്മുന്ന പ്രിയപ്പെട്ടവനിലേക്ക് ഒരു യാത്ര…. .

  ഉൾക്കാമ്പുകൾ…. ശരിക്കും ഹൃദയത്തിൽ കൊണ്ടു…. അമ്മ പോയതറിയാതെ തന്റെ കുഞ്ഞു ലോകത്തിൽ കളിക്കുന്ന കുട്ടി….

  എഴുത്ത് 👌👌👌👏

  1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി കൂട്ടുകാരാ…

 14. Heart touching

  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020