കാമുകി 22-24 [പ്രണയരാജ] 138

Views : 14086

കാമുകി 22-24

Kaamuki Part 22-24 | Author : PranayaRaja | Previous Part

നവകാമുകി

 

ആത്മിക അവൾ ഒരു ഭ്രാന്തിയായി മാറി കഴിഞ്ഞു എന്നതാണ് സത്യം. അവളുടെ കുഞ്ഞിൻ്റെ മരണം അതാണ് അവളുടെ സ്വഭാവത്തെ മാറ്റി മറിച്ചത്.  നല്ലൊരു കാമുകി ആയിരുന്നു അവൾ ഒപ്പം നല്ലൊരു ഭാര്യയും . എന്നാൽ ഇന്ന് ആ രണ്ടു ബന്ധങ്ങൾക്കും അവൾ വില കൽപ്പിക്കുന്നില്ല എന്നതാണ് സത്യം . കാരണം അതിനും മുകളിൽ ആണ് മാതൃത്വം.കോഴികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് ശരീരഭാരം കൂടുതൽ ഉള്ളതു കൊണ്ട് കുറഞ്ഞ ഉയരത്തിൽ അവ ചെറുതായി പറക്കു . അവയ്ക്ക് ഒരിക്കലും ഉയരത്തിൽ പറക്കാനാവില്ല. എന്നാൽ തൻ്റെ കുഞ്ഞിനെ പരുന്ത് റാഞ്ചി പോകുന്ന സമയത്ത് ഈ കോഴി തന്നെ ഒരു തെങ്ങിൻ്റെ ഉയരത്തിൽ പറക്കുന്നു. ഇതെങ്ങനെ സാധിക്കുന്നു. അതാണ് മാതൃത്വ ശക്തി.

ഒരു കോഴി തൻ്റെ കുഞ്ഞിന് വേണ്ടി സീമകൾ മറികടന്ന് ഉയരങ്ങൾ കീഴടക്കുമെങ്കിൽ ആററിവുള്ള മനുഷ്യ ഗണത്തിൽ പെട്ടെ ആത്മിക ഏതൊക്കെ സീമകൾ തകർത്തടുക്കും എന്നു പറയാനാവില്ല. അവൾ ദയ, കാരുണ്യം എന്ന വികാരങ്ങളിൽ നിന്നും മുക്തയാണിന്ന് . വാശി പ്രതികാരം എന്നിവയുടെ മൂർത്തി ഭാവം. മരണത്തേരിൽ യാത്ര ഒരുക്കുന്ന കാലൻ്റെ സഹായി.

ഒന്നു ശാന്തയായ ആത്മിക ഇരുന്നിടത്തു നിന്നും പൊന്തിയതും അതിൻ്റെ പ്രതിഫലനം ഉണ്ടായത് അവശയായ അരുന്ധതിയുടെ മുഖത്തായിരുന്നു. അരുന്ധതിയുടെ മുഖത്ത് നോക്കി ചെറു പുഞ്ചിരിയോടെ ആത്മിക ടേബിളിന് അരികിലേക്കു നടന്നു. അവിടെ ഒരു ഡിസ്പോസിബിൾ പ്ലേറ്റ് എടുത്തു വെച്ചു. അരുന്ധതി അവളെ തന്നെ നോക്കി.

ഒരു പാക്ക് മുളകുപൊടി ആത്മിക പ്ലേറ്റിലേക്കിട്ടു. പിന്നെ, ഒരു പാക്ക് കുരുമുളകും പിന്നെ കുറച്ചതികം ഉപ്പും കുറച്ചു വെള്ളം ചേർത്ത് കുഴക്കാൻ തുടങ്ങി . ഭക്ഷണം പാകം ചെയ്യാൻ ഒരുങ്ങുന്ന ആത്മികയെ അരുന്ധതി ഒന്നും മനസിലാവാതെ നോക്കി നിന്നു. ഈ സമയം പ്രത്യേക രീതിയിൽ ക്രമീകരിച്ച മുളയുടെ രണ്ട് തൂണിനു നടുവെ വിലങ്ങനെ ഒരു മുള കുടി ഉള്ള ഒരു സ്ഥലത്ത് റോക്കി  വിറകുകൾ കൂട്ടുന്നു.

രഹസ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന അവരുടെ പെരുമാറ്റം അവളിലും ചെറിയ ഭയങ്ങൾ വരുത്താതിരുന്നില്ല. എന്തായാലും താൻ മരിക്കും, അതു താൻ ആഗ്രഹിക്കുന്നുമുണ്ട്. അർഹതയില്ലാത്തത് ആഗ്രഹിച്ച് ആത്മികയ്ക്ക് താൻ വലപ്പെട്ട നിധി നഷ്ടമാക്കി. ഒരു പെണ്ണായ ഞാൻ അതൊരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. അതിനുള്ളത് ഞാൻ അനുഭവിക്കണം അതു ദൈവഹിതം

ആത്മിക തൻ്റെ കൈകൾ കഴുകിയ ശേഷം അവളെ നോക്കി പുഞ്ചിരി തൂകി , മേശപ്പുറത്തു വെച്ച സർജിക്കൽ കത്തിയെടുത്ത് അരുന്ധതിക്ക് അരുകിലേക്ക് മന്ദം മന്ദം നടന്നു നീങ്ങി. ആ നിമിഷം അവൾ മനസിലാക്കി. എനിയെന്ത് എന്ന്. അവൾ സ്വയം എല്ലാത്തിനും തയ്യാറായി. തൻ്റെ കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് രക്തം ഒഴുകുന്നതവൾ മനസിൽ കണ്ടു. ശ്വാസത്തിനായി അവൾ കഷ്ടപ്പെടുന്നതും മരണം പുൽകുന്നതും .

Recent Stories

23 Comments

Add a Comment
 1. Vanillalo kaathiripinu viramam elley

  1. Submit chaithatha varum peadikkanda….

 2. M.N. കാർത്തികേയൻ

  ടാ നീ അയച്ച 25 ഇത് വരെ പബ്ലിഷ് ആയില്ലല്ലോ. ഷെഡ്യൂൾഡ് ടൈം എപ്പോഴ

  1. Ariyilla bro innu morning Post chaiyan najna parajatha

   1. Kathirikkam bro 😍😍😍 varum ennu paranjille athu mathi.i am waiting..😍😍😍

 3. Bro enakuruvi complete cheyyamo.othiri ishtapettu poya story aannu.please 🙏🙏🙏

  1. Chaiyam bro athivide upload aayi varatte

 4. Bro yuda kattakalipane pranayicha kaanthari enna story indayrnille ath ini indavo atho nirthio,,,,,,,😒😒😒

  1. Athundavum but ippo varilla athu vaigiye varu

 5. Onnum parayanilla really great work

  1. പ്രണയരാജ

   Thank you

 6. ❤️❤️❤️

  1. പ്രണയരാജ

   💞💞💞

 7. ഡ്രാക്കുള

  അടുത്ത ഭാഗം എന്ന് വരും എന്ന് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയി ബ്രോ KKയിൽ വന്നത് എല്ലാം വായിച്ച് കഴിഞ്ഞപ്പോൾ തൊട്ടു കാത്തിരിക്കുകയാണ്….ഇനി അതിന്റെ ബാക്കി ഇവിടെ വരുന്നതും കാത്ത്….

  1. പ്രണയരാജ

   നാളെ വരുന്നതാണ് പുതിയ ഭാഗം സബ്മിറ്റ് ചെയ്തതാണ്. നല്ലൊരു വിരുന്നു തന്നെയാവും

   1. ഡ്രാക്കുള

    👍👍❤️❤️❤️❤️❤️❤️❤️
    Waiting

  1. പ്രണയരാജ

   💞💞💞

 8. ❤️❤️❤️

  1. പ്രണയരാജ

   💞💞💞

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com