ഗ്രേസിയമ്മയുടെ കഥ 208

Views : 49612

Gracy Ammayude Kadha by അനിൽ കോനാട്ട്

പട്ടണത്തിലെ വലിയ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ആര്ഭാടപൂര്ണമായ ഒരു വിവാഹത്തിന് സദ്യയൊരുക്കുവാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ അമ്പരന്നു പോയി !
ആദ്യമായിട്ടാണ് വലിയൊരു സദ്യ ഞാൻ ചെയ്യുന്നത്..
പരിഭ്രമത്തോടുകൂടിയാണെങ്കിലും ഞാൻ അതേറ്റെടുത്തു.
ചെറിയ തോതിൽ പാചകം ചെയ്തു ജീവിച്ചിരുന്ന എനിക്ക് ഇത്രയും വലിയ ഒരു സദ്യ നടത്തുവാൻ കിട്ടിയതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നി.
തലേദിവസം കല്യാണപ്പെണ്ണിന്റെ അച്ഛൻ കലവറയിൽ വന്നു. തൃപ്‌തനാണെന്നു അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി.
എന്റെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു.
“എല്ലാം തിരുമേനിയുടെ കൈകളിലാണ്”
തലകുലുക്കിയെങ്കിലും ചെറിയൊരാശങ്ക മനസ്സിൽ ഉടലെടുത്തിരുന്നു.
ഈ സദ്യയൊരുക്കൽ എന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.
കല്യാണമുഹൂർത്തത്തിന്റെ സമയമായി. ഹാളിലേക്ക് കണ്ണുപായിച്ച ഞാൻ ഞെട്ടിപ്പോയി.
കല്യാണത്തിനെത്തിയിരിക്കുന്നത് വളരെകുറച്ച് ആളുകൾ മാത്രം.ഏതാണ്ട് അഞ്ഞൂറിൽ താഴെ മാത്രം ആളുകൾ!!!
“തിരുമേനി ആകെ പ്രശ്നമായി…പലയിടത്തും ഹർത്താൽ ആണ്” പെണ്ണിന്റെ അമ്മാവൻ ഓടിയെത്തി.
സദ്യവട്ടങ്ങളൊക്കെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.എന്തു ചെയ്യുവാനാണ്? ഞാൻ ഒന്നും പറഞ്ഞില്ല.

വന്നവരെല്ലാം ഭക്ഷണം കഴിച്ച് എന്നെ അഭിനന്ദിച്ചു. എന്നാൽ മിച്ചം വന്ന ഭക്ഷണത്തേ കുറിച്ചായിരുന്നു എന്റെ വേവലാതി.
“തിരുമേനി വിഷമിക്കണ്ട മുഴുവൻ പണവും ഞാൻ തരാം. ഈ ഭക്ഷണം നമുക്ക് കുഴിച്ചു മൂ ടാം.” പെണ്ണിന്റെ അച്ഛൻ പറഞ്ഞു.
ഭക്ഷണം കുഴിച്ചു മൂടുന്നത് എനിക്കാലോചിക്കുവാൻ പോലും പറ്റുകയില്ല.
ഞാൻ എന്റെ സുഹൃത്തുക്കളെ വിളിച്ചു. അതിൽ രവിയാണ് ചെറിയാൻ ചേട്ടന്റെ നമ്പർ തന്നത്.

Recent Stories

The Author

1 Comment

  1. ആരാധകൻ

    ഇനിയും എഴുതണം …..വേറെ ഒന്നും പറയാനില്ല സുഹൃത്തേ..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com