kadhakal.com

novel short stories in malayalam kadhakal !

ചോദ്യം ??? [VAMPIRE] 203

ചോദ്യം ???

Chodyam | Author : Vampire

 

മീനച്ചൂടിൽ കടന്നുപോകുന്ന മറ്റൊരു മധ്യാഹ്നം…

നട്ടുച്ചയ്ക്ക് പൊള്ളുന്ന വെയിലിൽ
ഇരുതാഴ്വരകളിലേയും മലമേട്ടിലേയും ജനമെല്ലാം
ഉച്ചയൂണും കഴിഞ്ഞ്, ഒരു സുഖനിദ്രയ്ക്കായി
ചുരുണ്ടുകൂടി……

മൂക്കൻ മലയുടെ ഉച്ചിയിൽ പഴയപള്ളിക്കു
സമീപമുള്ള ഹൈസ്കൂളിൽ അന്നൊരു ചെറിയ
അവധിക്കാല ക്യാംപ് നടക്കുകയാണ്…….

അന്നാണെങ്കിൽ ആദ്യത്തെ ദിവസവും…..

രാവിലെ നടന്ന വാശിയേറിയ കാൽപ്പന്തുകളിയും
കഴിഞ്ഞ് കുട്ടികളെല്ലാം ക്ഷീണിതരായി,
ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നു കയറിവന്നു……

സ്കൂൾ മാനേജരും പള്ളിവികാരിയുമായ
മറ്റത്തിലച്ചനെ കണ്ട്, ക്യാംപിലെ വികൃതിപ്പിള്ളര്
ചോദിച്ചു…..

അച്ചാ, ഇന്ന്പ്പൊ ഞങ്ങള് ഭയങ്കരായിട്ട് ക്ഷീണിച്ചു..
ഇപ്പ വീട്ടീപ്പൊക്കോട്ടേ? ഇന്ന് ക്യാംപു വേണ്ട……

മറ്റത്തിലച്ചൻ അടുത്തിരുന്ന, സ്കൂളിലെ പി. ടി.
മാഷായ കണ്ണൻ മാഷെ നോക്കി…..
പുള്ളി ഒന്നു കണ്ണടച്ചു തുറന്നു…..

പിള്ളേര് കളിച്ച് തളർന്നതല്ലേ അച്ചോ,
പൊക്കോട്ടേ… പിന്നെ നമ്മടെ മറ്റേ പരിപാടിക്ക്
പോണ്ടേ, യു. പി. സ്കൂളില്…..?

“അത് ശര്യാൺലോ മാഷേ. അവ്ടെ പോണോലോ……
ഉൽഘാടനൊള്ളതാണേയ്! ഓർമ്മിപ്പിച്ചത്
നന്നായ്ട്ടോ…….”

ഒരിടവേള കഴിഞ്ഞ് മറ്റത്തിലച്ചൻ പറഞ്ഞു……
“അപ്പഴേ, പിള്ളരേ നിങ്ങള് പൊക്കോ….
നാളെ നേരത്തിന് വന്നില്ലെങ്ങി അടിച്ച് തൊട്യങ്ങ്
പൊട്ടിക്കും…….”

വികൃതിക്കുട്ടൻ മനു അച്ചനെ നോക്കി രഹസ്യമായി കൊഞ്ഞനം കുത്തി….. എല്ലാരും ചിരിച്ചു…….

കേട്ടോടാ കൊച്ചെർക്കാ..
അച്ചൻ അവന്റെ നേരെ തിരിഞ്ഞ് കണ്ണുരുട്ടി….
അവൻ ജീവനും കൊണ്ട് ഒറ്റയോട്ടം…….!
പിന്നാലെ കുട്ടിപ്പട്ടാളവും…..!

അങ്ങനെ പിള്ളേരെയൊക്കെ പറഞ്ഞുവിട്ടിട്ട്
കണ്ണൻമാഷിനൊപ്പം, അച്ചൻ യു. പി.
സ്കൂളിലേക്കു നടന്നു നീങ്ങി…..

പഞ്ചായത്തു പ്രസിഡന്റ് പി.പി. തോമസ് മാഷ്

Views : 3075

The Author

VAMPIRE

19 Comments

Add a Comment
 1. അപ്പൂട്ടൻ

  അത് കലക്കി എനിക്കിഷ്ടപ്പെട്ടു

 2. nice theme

 3. ഇതിപ്പം തവളയുടെ ‘വാ’ എവിടെയാ
  എന്ന് ചോദിച്ച പോലെ ആയല്ലോ!
  ഹ ഹ ഹ…!

  ലളിതമായ ജീവിതത്തെ സങ്കീർണമാക്കുന്ന
  ഉത്തരങ്ങളെക്കുറിച്ച് ലളിതമനോഹരമായി
  എഴുതി…..🥰.

 4. Machane polichu tta… 😍😍😍

 5. തൃശ്ശൂർക്കാരൻ

  ❤️❤️❤️❤️❤️❤️😇

  1. 💚💚💚💚💚💚😜

 6. Was poetic
  But your pen name and profile won’t match to your writings…
  Get good Pen name … And a poetic profile tooo..
  Best wishes.

  I came with Harshan now good to read you tooo…

  1. ഈ പേരിനോട് വല്ലാത്ത മൊഹബത്ത് ആണ് ബ്രോ,
   അത്ര പെട്ടെന്നൊന്നും ഇതെന്നിൽ നിന്നും അടർന്ന് പോകില്ല….

   സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.

 7. ബ്രോ,,,
  മനസിലുള്ള ചിന്തകളെ മൂന്നു രീതിയിൽ അവതരിപ്പിക്കാം ഒരുപാട് പരത്തി പറഞ്ഞു
  മീഡിയത്തിൽ പരത്തി പിന്നെ വളരെ കുറച്ചു പേജുകളിൽ അല്ലെങ്കിൽ വാക്കുകളിൽ

  ജീവിതത്തിൽ കരിയറിൽ ഒക്കെ മൂന്നാമത്തെ ആണ് പ്രീഫെർ ചെയ്യുന്നു എങ്കിലും എഴുത്തിൽ ഞാൻ ആദ്യത്തെ ശൈലി ആണ് , കുറെ എഴുതും , ഒരുപാട് ഡീറ്റൈലിംഗ് ചേർത്ത്

  പക്ഷെ ബ്രോയുടെ ശൈലി എന്റെ കാഴ്‌ചപ്പാടിൽ മൂന്നാമത്തെ ശൈലി ആണ് , അതും എന്ത് മനസിൽ കണ്ടുവോ അത് വളരെ കുറച്ചു പേജുകളിൽ അതിന്റെ തീവ്രത ഒട്ടും ചോരാതെ മനസിനെ വശീകരിച്ചു
  എഴുതും. അത് ചെറിയ ഒരു കാര്യമല്ല , ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ആണ്
  തനിമ ചോരാതെ എഴുതൽ

  അത് എല്ലാ കഥയിലും ഉണ്ട് ,
  ആ കയ്യടക്കം കൂടെ ചിട്ടയായ എഴുത്തും..
  ഒരുപാട് ഇഷ്ടപെടുന്നു

  1. പത്തിരുപത് പേജുള്ള കഥകൾ കിട്ടിയാൽ
   സ്വർഗമെന്ന് വിചാരിച്ചിരുന്ന ആളുകളായിരുന്നു…
   നീ വന്നതിന് ശേഷം, ഒരു അൻപത് പേജിന്റെ കഥ എഴുതി ഇട്ടാലും ഇപ്പൊ ഇവർക്ക് പേജ് കുറവാണ് പോലും, എന്തു ചെയ്യാനാ…?
   എന്നെപ്പോലുള്ള നേരമ്പോക്ക് എഴുത്തുകാരുടെ മണ്ടക്കിട്ട് ശരിക്കും കൊട്ടി അല്ലേ..?😢

   എഴുത്തിലൂടെ ഒരു കിക്ക്‌ കണ്ടെത്തുന്നവർക്ക് എല്ലാം വളരെ ഡീറ്റൈലായി എഴുതണം ,
   ഒരു സംശയത്തിനും ഇട നൽകാതെ, എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിച്ച്‌ , ചിക്കിചികഞ്ഞ് നന്നായി പരത്തി തന്നെ പറയണം, എന്നാലേ അവരുടെ മനസ്സിന് ഒരു തൃപ്തി വരൂ…. ഹർഷനെ പോലെ………..

   റീ ഡയറക്ഷൻ, അഡ്വേർടൈസ്മെന്റ് അങ്ങനെ പല കാരണങ്ങളാലും നീണ്ട വായന ഒരു ആസ്വാദന വിഘ്‌നമെന്നിരിക്കേ, നിന്റെ ഈ അപരാജിത കുതിപ്പ് ശരിക്കും പ്രശംസനീയമാണ്….

   പിന്നെ ഞാനും എന്നേലും എഴുതൂട്ടാ, ഒരു നൂറു നൂറ്റമ്പത് പേജ് കഥ….😅

   സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി………..

   1. നീ എഴുത് മൂത്ത 150 പേജ് വായിക്കാൻ ഞങ്ങൾ തയാറാണ്. പിന്നെ ഹർഷൻ, അവനെ നോക്കണ്ട. എല്ലാവരും 100-150 പേജിൽ ഒരു കഥ മുഴുവൻ പറയുമ്പോൾ അവൻ ഒരു ചാപ്റ്റർ അന്ന് 100 പേജിനു മുകളിൽ എടുക്കുന്നത്.

    കഥ വായിക്കുന്നതിനു മുൻപ് കമന്റ് ഒന്ന് നോക്കിയതാ അപ്പോളാണ് ഇ കമന്റ് കണ്ടത്.

 8. ചേട്ടാ, കഥ വളരെ നന്നായിട്ടുണ്ട്……

  ഈ കഥ വായിച്ചു കഴിയുമ്പോൾ ഒരു കാര്യം തീർച്ചപ്പെടും, നിങ്ങൾ ഒരു അസാധ്യ എഴുത്തുകാരനാണെന്ന്……..

  ഈ ഒരു ചെറിയ പ്ലോട്ടിനെ ഇത്രമേൽ മികവുറ്റതാക്കാൻ നല്ലൊരു എഴുത്തുകാരനെക്കൊണ്ടല്ലാതെ സാധിക്കില്ല…

  നന്ദി… നല്ലൊരു വായനയ്ക്ക്….

  1. ന്റെ കണ്ണാ, എന്നെ ഇങ്ങനെ പൊക്കല്ലേ, ഞാൻ ഒരുപാട് പൊങ്ങിപോകും…😍

 9. Nge..avide ivide firsto..♥️👌
  Vayichu varam anna

  1. നീൽ ബ്രോ,
   ആദ്യത്തെ ലൈൻ എന്തെന്ന് മനസിലായില്ല,
   ആയിക്കോട്ടെ….

 10. എന്തൊരു എഴുത്താണ് സഹോ………..
  😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  1. 💜❤️💚💛🖤💙

  1. Thank you so much…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020