ചിത്രശലഭങ്ങൾ [സ്റ്റീഫൻ ബോസ്] 830

Views : 23969

ചിത്രശലഭങ്ങൾ

ChithraShalabhangal | Author : Stephen Boss

 

“” അപ്പുറത്തെ ആ അടച്ചിട്ട വീടില്ലേ..അതാരോ മേടിച്ചു കേട്ടോ. അവിടെ ന്തൊക്കെയോ പണി നടക്കുന്നുണ്ട് “””””””പിന്നെ ആ ഗോമതി ചേച്ചീടെ മരുമോൾ ഇല്ലേ?….. അവൾ ഒരു ബംഗാളീടെ കൂടെ ഒളിച്ചോടി പോയി.. അത് ഞാൻ നേരത്തെ വിചാരിച്ചതാ. ഏത് നേരവും ആ പെണ്ണ് മൊബൈലിൽ തോണ്ടിക്കൊണ്ടു ഇരിപ്പാ …””

കടയടച്ചു വീട്ടിലേക്ക് വന്ന അരുൺ ഊണ് കഴിക്കുന്നതിനിടെ, ജിഷ പറയുന്നതെല്ലാം മൂളി കേൾക്കുന്നുണ്ടായിരുന്നു .

“”ഏതു സമയോം മൊബൈൽ. അതിലെന്താ ഈ ഇരിക്കുന്നെ. രാത്രി പാതിരായ്ക്ക് കേറിവരും .ഒന്ന് മിണ്ടാൻ കൂടെ സമയമില്ല””.പാത്രമൊക്കെ കഴുകി വന്ന ജിഷ സോഫയിലിരുന്നു ടിവി ഓണാക്കി ന്യൂസും വെച്ച് , തന്റെ മൊബൈലിൽ മെസ്സേജുകൾ നോക്കിക്കൊണ്ടിരുന്ന അരുണിന്റെ കയ്യിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങി .

“” ശെരി.. നീ പറ””

“” ആ…ലീല ചേച്ചീടെ മോൾടെ ഉറപ്പിച്ച ആ കല്യാണമില്ലേ അത് മുടങ്ങി.””

“” അയ്യോ… അത് വലിയ കഷ്ടമായല്ലോ. പാവം. ..””

“” എന്ത് പാവം.. അതിന്റെ വേഷോം ഭാവോം കാണണം…. കോലേക്കെറി. അമ്മ കൂലിപ്പണി ചെയ്താണ് അവളെ പഠിപ്പിക്കുന്നത്. അവളാണേൽ ഫാഷൻ ഡ്രെസ്സെ ഇടൂ..””

“”അമ്മ കൂലിപ്പണിയാണെന്നു കരുതി പിന്നെ തുണിയുടുക്കാതെ നടക്കണോ ജിഷേ.? . കൂലിപ്പണിക്കാരുടെ മക്കൾക്ക് യൂണിഫോം വല്ലതുമുണ്ടോ? ..ആ കുട്ടിക്കൊരു ജോലിയില്ലേ ? .അപ്പോൾ വൃത്തിക്ക് പോയില്ലേൽ പറ്റുമോ ? “”അരുൺ വീണ്ടും ഫോണെടുത്തു.

“” വന്നു കഴിഞ്ഞാൽ ഫോണും കൊണ്ടിരിക്കും. മിണ്ടാൻ പോലും സമയമില്ല. എതവളാ അതിലിരിക്കുന്നെ..””

“” ജീഷേ …ആവശ്യമില്ലാത്തത് പറയരുത് . ഓരോ സീരിയലും പരദൂഷണവും കേട്ട് എല്ലാം അങ്ങനെയാണന്നു ധരിക്കരുത് . ഞാൻ വരുമ്പോ നീ സീരിയലിലാ . സീരിയലും പണികളും കഴിഞ്ഞു ഞാനിരിക്കുമ്പോൾ നീ പറയുന്നത് ഒക്കെ വേണ്ടാത്ത കാര്യങ്ങളും . . ഗോമതി ചേച്ചീടെ മരുമോള് ഒളിച്ചോടി പോയത് നമ്മളെ ബാധിക്കുന്ന കാര്യമല്ല. പിന്നെ ലീലാമ്മ ചേച്ചീടെ മകളുടെ കല്യാണം മുടങ്ങിയത്. ഇതു രണ്ടും …നീ അവരുടെ വിഷമത്തിൽ പങ്കുചേരുവല്ലല്ലോ… ഏതാണ്ട് സന്തോഷം പോലെയല്ലേ പറഞ്ഞത്. അന്യന്റെ അടുക്കള പുറത്തേക്ക് നോക്കാതെ നമ്മുടെ കാര്യം വല്ലതുമാണേൽ ഞാൻ കേട്ടിരിക്കാം. നാളെ കടയിലേക്ക് ചരക്ക് എടുക്കുന്നതോ.. അല്ലെങ്കിൽ നിന്റെ അനിയത്തിയെ ഇനിയേത് കോഴ്സ് പഠിപ്പിക്കണോന്നോ മറ്റോ. അല്ലാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മറ്റും കേട്ടിട്ട് നമുക്കെന്ത് കാര്യം ? അവരുടെ വീട്ടിൽ ഒരു കുഞ്ഞുണ്ടായി എന്നോ പോലെയുള്ള നല്ല വാർത്തകളൊന്നും അല്ലല്ലോ ഇതൊന്നും . “””” അരുൺ അവസാനം പറഞ്ഞത് കേൾക്കാൻ നിൽക്കാതെ ജിഷ ചവിട്ടിത്തുള്ളി അകത്തേക്ക് പോയിരുന്നു

Recent Stories

The Author

25 Comments

Add a Comment
 1. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️

 2. നല്ല കഥ ബ്രോ 👍👍👍👍👍

 3. ഖുറേഷി അബ്രഹാം

  കഥ സൂപർ ആയിരുന്നു. ഓട്ടിസത്തെ കുറിച്ച് ഒരു അവയർന്നസ്‌. നല്ല എഴുത്തും. തുടർന്നും ഇത് പോലെ കഥ എഴുതുക.

  | QA |

 4. നല്ലെഴുത്ത്… ഞാൻ ഇത് വേറെവിടെയോ വായിച്ചിരുന്നു എങ്കിലും ഒന്നുകൂടി വായിച്ചു ഒത്തിരി ഇഷ്ടായി…

 5. ❤️ കുറച്ചൂടെ എഴുതാമായിരുന്നു. പെട്ടന്ന് തീർത്തു.

 6. Oru kadhayud upari nalla oru santesham ulkolicha oru krithi❣️ kollam bro❣️

 7. വളരെ നന്നായിട്ടുണ്ട് 💓💓💓

 8. Nannayittundu

 9. നന്നായിട്ടുണ്ട് ✌️✌️

 10. 💖💖💖💖💖💖💖💖💖💖👌👌👌👌👌👌👌👌

 11. 💞💞💞💞💞

 12. 💕💕💕💕💕

 13. കഥ സൂപ്പർ, ഓട്ടിസത്തെക്കുറിച്ചു നല്ലൊരു ബോധവത്ക്കരണം ആയി,നല്ലൊരു സന്ദേശം ഈ കഥയ്ക്ക് ഒപ്പം നൽകാനായി എന്നതാണ് ഇതിന്റെ മേന്മ…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com