CHAT

Views : 80092

Recent Stories

1,791 Comments

  1. update :

    കഴിഞ്ഞ വെള്ളി, അപരാജിതന്റെ നിലവിലുള്ള അപ്‌ഡേറ്റ് സ്റ്റാറ്റസ് ഇവിടെ ചാറ്റ് പേജിൽ ഇട്ടിരുന്നതാണ്.
    ചാറ്റ് പേജിൽ രണ്ടോ മൂന്നോ പേജുകൾക്ക് മുന്നേ അത് കാണാവുന്നതാണ്.
    അത് വായിക്കാത്തവർ അതൊന്നു വായിക്കുക.

    ഇപ്പൊ ഇതുവരെ 285-290 പേജ് (unedited) അടുത്ത് എഴുതിക്കഴിഞ്ഞിട്ടുണ്ട്.
    ഇതുവരെ ആവശ്യത്തിന് മാത്രമാണ് വിവരിച്ചു എഴുതിപ്പോകുന്നത്.
    അങ്ങിങ്ങായി ചിതറി കിടക്കുന്നവയൊക്കെ കാര്യകാരണങ്ങളോടെ ഇനി എഴുതാൻ പോകുന്ന ഭാഗങ്ങളിൽ ചേർന്ന് പോകും.
    ലോപമുദ്രയുടെ മറഞ്ഞുകിടന്ന രഹസ്യങ്ങൾ ഇന്നലെ എഴുതിത്തീർത്തു.
    ജപ്പാനിൽ കിടക്കുന്ന യോറിയും അയാൾ കൈവശം വെച്ചിരിക്കുന്ന വജ്രകളും അവലോകിത ക്ഷേത്രത്തിൽ നിന്നും കരസ്ഥമാക്കിയ ഗ്രന്ഥവും അതിലൂടെ അയാൾ ആഗ്രഹിക്കുന്നതും പിന്നീടുള്ള കർമ്മങ്ങളും എല്ലാം എഴുതാനുള്ളതാണ്.
    അതുപോലെ അമ്രപാലിയുടെ വംശചരിത്രവും ജനനവും അവൾ ഗന്ധർവ്വക്ഷേത്രത്തിൽ എത്തുന്നത് വരെ തിരുഗണികയില് ഉണ്ട്. ആദിയുമായുള്ള കണ്ടുമുട്ടലും മറ്റുള്ളവയും അത് അപരാജിതനിൽ എഴുതാനുള്ളവയാണ്.

    പ്രജാപതികളുമായി നേരിട്ടുള്ള അങ്കത്തിനു കാരണമാകുന്ന കാര്യങ്ങൾ ഏതാണ്ട് എഴുതിക്കഴിഞ്ഞു.
    ഇനി കിരീട അവരോഹണം ചടങ്ങുകൾ എഴുതാനുണ്ട്.
    മുത്യരമ്മയുടെ മാളികയിലെ രതി പ്രധാനമായ ഗ്രീഷ്‌മോത്സവം ഇന്നലെ തുടങ്ങി വെച്ചു,
    ഇന്നും നാളെയും ആയി അത് തീരുമെന്ന് കരുതുന്നു.

    ഇതിലെ എല്ലാം, അതായത് അങ്ങിങായി കിടക്കുന്നത് , ആദ്യം വായിക്കുമ്പോൾ കഥയുമായി ബന്ധം ഇല്ല എന്ന് തോന്നുമെങ്കിലും , അവയൊക്കെ വന്നു ചേരുന്നത് ആദിയിലേക്കും അവൻ പ്രതിനിദാനം ചെയ്യുന്ന തിരുനയനാർ പരമ്പരയിലേക്കുമാണ്.അതിൽ ശൈവവും വൈഷ്ണവും ബൗദ്ധവും ഉണ്ട്.

    ഇപ്പോൾ 290 അടുത്ത പേജുകൾ ആയെങ്കിലും , കഥ എഴുതി മുന്നോട്ട് പോകുമ്പോൾ പലപ്പോഴും മുന്നോട്ടുള്ള ഗതിക്ക് അനുസരിച്ചു മുന്നേ എഴുതിയ ഭാഗങ്ങളിൽ റീ എഡിറ്റ് ചെയ്യേണ്ടതായി വരുന്നുണ്ട്.
    ചിലപ്പോൾ ഇനി എഴുതാനുള്ള ആദിയും മഹാശയനും തമ്മിലുള്ള നേർയുദ്ധത്തിൽ ആകാം അതിനനുസൃതമായി ചില സീനുകൾ ആരംഭത്തിൽ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടി വരുന്നത്,

    അതിനാലാണ് ഇതുവരെ എഴുതിയത് പബ്ലിഷ് ചെയ്യാൻ ശ്രമിക്കാത്തത്. മനസ്സിൽ ഉണ്ടായിരുന്ന ഒറിജിനൽ വേർഷൻ കഥയുടെ സ്ട്രക്ച്ചറിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി, പരമാവധി വേഗത്തിൽ തീർക്കാൻ വേണ്ടിയാണ് എഴുതുന്നത്. ഇപ്പോൾ പല സീനുകൾക്കും ആവശ്യത്തിനു മാത്രം വിവരണം നൽകുന്നുള്ളൂ,
    നന്നായി വിവരിച്ച് എഴുതിഫലിപ്പിക്കേണ്ട പല ഭാഗങ്ങളും വിവരിച്ച് എഴുതാതെ നരേഷൻ മാത്രമാക്കുന്നുമുണ്ട്.

    എന്തായാലൂം ഉറപ്പായും നയനാർ ചരിത്രവും ശിവശൈലവും ഗീതാഞ്ജലിയുടെ ആഭിചാരവും ജ്വാലാമുഖിയും യോറിയുടെ ലക്ഷ്യങ്ങളും ആദിയുടെ ശൈവ/ ബൗദ്ധ ബന്ധങ്ങളും അച്ഛന്റെ തിരോധാനവും അടക്കം എല്ലാം കവർ ചെയ്തു തന്നെയേ അവസാനത്തിലേക്ക് എത്തിക്കുകയുള്ളൂ.
    സസ്നേഹം.

    @@@@@@

    ഒന്ന് ഓർമ്മപുതുക്കാൻ , എഴുതിയ ഒരു സീൻ താഴെ കൊടുക്കുന്നു.
    ——————————————————
    (UNEDITED)

    അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ്”
    നിർത്താതെയുള്ള ഇടിവെട്ടും ഇടിമിന്നലോടും കൂടെ കോരിചൊരിയുന്ന പെരുമഴക്കാലം.
    ആലം ഉപ്പാപ്പയുടെ യൗവ്വനകാലം.

    വൈക്കോൽ മേഞ്ഞ മൺവീട്ടിൽ റാന്തൽ വെളിച്ചത്തിൽ ആലമും വൃദ്ധരായ മാതാപിതാക്കളൂം ചെറിയ സഹോദരങ്ങളും താമസിക്കുന്നു.
    പുറത്ത് നിർത്താതെയുള്ള മഴയും ഇടിമിന്നലും.
    ആലമും സഹോദരങ്ങളും അടുക്കളയിൽ എല്ലാവർക്കും കഴിക്കാനായി കഞ്ഞിയുണ്ടാക്കുന്ന നേരം.
    പുറത്ത് നിന്നും അടുത്തുള്ള ആളുകൾ ആലമിനെ വിളിച്ചു.
    ആലം വേഗം അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങിചെന്നു.
    വന്നവർ പറയുന്നതു കേട്ട് വേഗം ആലം ഒരു വാഴയില ചൂടി റാന്തലും ആ മഴയത്ത് പുറത്തേക്ക് നടന്നു.
    ഗ്രാമത്തിലെ സൂഫികളുടെ ആരാധനാലയമായ ദർഗ്ഗയിൽ.
    അവിടെ വരാന്തയിൽ ഒരു കോണിൽ ഒരു യുവാവും യുവതിയും മഴകൊള്ളാതെയിരിക്കുന്നു.
    അയാളുടെ മടിയിൽ തലവെച്ചു കിടക്കുകയാണ് കൂടെയുള്ള പെണ്ണ്.
    ആ യുവാവ് അവളുടെ കൈകൾ അമർത്തിതടവുകയായിരുന്നു.

    ആലം അവർക്കു നേരെ റാന്തൽ ഉയർത്തിയപ്പോൾ, ആ യുവാവ് ആലമിന് നേരെ മുഖം തിരിച്ചു.

    “ആരാ ,,,നിങ്ങളാരാ, ദർഗ്ഗയിൽ എന്താ നിങ്ങൾക്ക് കാര്യം ?” ആലം അവർക്കരികിലേക്ക് ചെന്നു ചോദിച്ചു.
    അയാൾ പെണ്ണിനെ ഭിത്തിയിൽ ചാരിഇരുത്തി എഴുന്നേറ്റു.
    ആലമിനെക്കാൾ ഉയരവും കരുത്തുമുള്ള ഒരു യുവാവ്.
    അയാൾ പെണ്ണിനെ ഭിത്തിയിൽ ചാരിഇരുത്തി എഴുന്നേറ്റു.

    “ഞാൻ ത്രിലോകരുദ്രൻ, തെക്ക്ന്നാ, ഇതെന്റെ പെണ്ണാ , അചല,വയറ്റുകണ്ണിയാ,,നടന്നു നടന്നു ഇതുവഴി പോരുമ്പോൾ പെണ്ണിന് വയ്യാതെയായി, ഒപ്പം മഴയും, ഒന്ന് നനയാതെയിരിക്കാൻ കയറിയതാ നിങ്ങളുടെ ഈ ദേവാലയത്തിൽ , ഞങ്ങളൊരു ദോഷവും ഉണ്ടാക്കില്ല, മഴയൊന്നു മാറിയിട്ട് പോയിക്കൊള്ളാം,,അതുവരെ ഈ ദേവാലയത്തിലിരിക്കാൻ അനുവദിക്കണം”
    ആ യുവാവ് ആലമിനോടായി അഭ്യർത്ഥിച്ചു.
    റാന്തൽ നീട്ടി യുവതിയെ നോക്കി.ആ യുവതി നല്ലപോലെ വിറക്കുകയായിരുന്നു.
    “അയ്യയ്യോ , ഈ കുട്ടിക്ക് ഒട്ടും വയ്യെന്ന് തോന്നുന്നല്ലോ, നല്ല വിറവലുണ്ടല്ലോ ” ആലം രുദ്രനോടായി പറഞ്ഞു.
    “ജ്വരമുണ്ട്,,അതാ വിറക്കുന്നത്,,ഈ പെരും മഴയിൽ എന്താ ചെയ്ക്കാ എന്നറിയില്ല, അടുത്തെങ്ങും വീടുകളൂം കണ്ടില്ല” തന്റെ നിസ്സഹായവസ്ഥ ആലമിനെ അറിയിച്ചു.
    “എന്തായാലും ചങ്ങാതി, ഈ വയറ്റുകണ്ണിയുമായി ഇവിടെ കിടക്കണ്ട, രാത്രി ഇഴജന്തുക്കൾ ഒക്കെ ഇതിലൂടെ വരുന്നയിടമാ, കുറച്ചു മാറി ഇന്റെ പുരയുണ്ട് ,അങ്ങോട്ടേക്ക് പോകാം,,അവിടെ സൗകര്യമാക്കിത്തരാം”
    രുദ്രൻ നന്ദിപൂർവം കൈ കൂപ്പി.
    “ഒരുപാട് ഉപകാരം,, ഈ രാത്രി ബുദ്ധിമുട്ടിച്ചതിന് മന്നിക്കണം, എനിക്കൊരു നിവൃത്തിയുമില്ലാതെയായിപ്പോയി, നിങ്ങളുടെ നല്ലമനസ്സിനു ഒരുപാട് നന്ദി കൂട്ടുകാരാ ”
    ആലം അയാളുടെ കൈയിൽ മുറുകെപ്പിടിച്ചു.
    “എന്താ ചങ്ങാതിയിത്, ഇനക്ക് നേരെ കൈതൊഴാതെ, തൊഴൽ അത് തമ്പുരാനുള്ളതാ, മനുഷ്യരല്ലേ ഇമ്മളൊക്കെ, നിങ്ങളെ ഈ അവസ്ഥയിൽ സഹായിക്കേണ്ടത് ഇന്റെ കടമയല്ലേ, അത് ഇമ്മള് ചെയ്തില്ലയെങ്കിൽ നാളെ ഇമ്മള് മണ്ണടിഞ്ഞു തമ്പുരാന് മുന്നേ പോയി നിൽക്കുമ്പോ ഇമ്മളോട് ചോദിക്കും, എന്താ അവരെ സഹായിക്കാഞ്ഞേ എന്ന്,,അപ്പൊ ഇമ്മടെ തല താണു പോകും തമ്പുരാന്റെ മുന്നിൽ , അതിനിട വരുത്തല്ലേ,, ഈ മണ്ണില് ഒരു കുറവും നിങ്ങള്ക്ക് വരില്ല”
    ആലം സഹാനുഭൂതിയോടെ അവരെയറിയിച്ചു.
    അൽപ്പം കഴിഞ്ഞപ്പോൾ മഴ പെയ്ത്തു കുറഞ്ഞു വന്നു.
    “വായോ ഇമ്മടെ പുരയിലേക്ക് പോകാം, മഴ ഒതുങ്ങി”
    ആലം പറയുന്നത് കേട്ട് രുദ്രൻ അചലയെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു.
    ആലം റാന്തൽ പിടിച്ചു വഴികാട്ടി മുന്നോട്ടേക്ക് നടന്നു.
    അവളെ വാരിയെടുത്തു കൊണ്ട് ആലത്തിനു പിന്നാലെ, ആലത്തിന്റെ പുരയിലേക്ക് നടന്നു.

    @@@@@@

    1. Ellam nallavannam vivarichu ezuthiyamathi harsha ennale kadha vayikkan thril undavoo wait cheytolam

    2. Still waiting 🙂❤️

    3. എന്തായാലും ഇത്രയും നാൾ wait ചെയ്തില്ലേ.. ഇനിയും ചെയ്തോളാം… വിവരിച്ചു തന്നെ എഴുതിയാൽ മതി.. ഇടയ്ക്കു വന്ന് ഓരോ ട്രൈലെർ തന്നാല് മതി.. ആരാധകർ ഒരുപാടുള്ള kadhakal അല്ലെ.. നിർത്തിപ്പോവും എന്ന പേടി ഉണ്ടാവും.. അതാണ് താങ്കളെ കുറിച് നെഗറ്റീവ് ആയി ഓരോന്ന് പറയുന്നത്😌

    4. Samayam nannai eduthu ezhuthiyal mathi harshetta. Enthayalum kaathirikkum

    5. നിങ്ങൾ ഹർഷൻ തന്നെയാണെന്നതിനെന്താ തെളിവ് ?ഹർഷൻ കമന്റ് ഇടുവാണെങ്കിൽ അതിൽ പേരിനു കൂടെ green tick കാണാം ,this one don’t have one like that 🤔

      1. Harshan enna mukalile peril thanne click cheythu nokk… Appol ariyaam

  2. Lockdown ടൈമിൽ മരുഭൂമിയിലെ പൂന്തോട്ടമായിരുന്നു KK അതിന്റെ ചെറിയൊരു effect ഇവിടെയും വന്നു. Lockdown ന് ശേഷം ആഴ്ചയിൽ മൂന്ന് നാല് കഥകൾ എന്നത് ആഴ്ചയിൽ ഒന്നായി പിന്നീട് മാസത്തിൽ രണ്ടായി പിന്നീട് മാസത്തില്‍ ഒന്നായി അതിന്റെ ഇടയില്‍ അടി പിടി ആയി കുറച്ചു പേര്‍ ഇവിടെക്ക് പോന്നു. അതുകൊണ്ടും അവസാനിച്ചില്ല ഇപ്പോള്‍ അവിടെനിന്നും ഇവിടെന്നും വേറോരു സ്ഥലത്തേക്ക്. എന്നാലും അവിടെ വല്ലപ്പോഴും കഥകൾ ഇട്ടിരുന്നവർ ഇനി ഇല്ല. ഒരാള്‍ ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി മറ്റോരാൾ ഇനി എഴുതുന്നില്ല.

    എന്താ കാരണം?
    ഇതിനൊരു അഡ്മിനില്ലേ? ഉണ്ടെങ്കില്‍ നിർത്തി പോയവർ എന്ത് കൊണ്ട് പോയേന്ന് നിങ്ങള്‍ വിശദീകരിക്കണം. ഒപ്പം ഇനിയും pending ഉള്ള കഥകൾ ഇപ്പോഴും അവിടെ ഉണ്ട് അത് ഇനി അവർ തുടര്‍ന്ന് എഴുതുമൊയെന്ന് അവരോട് ചോദിച്ചു വ്യക്തമാക്കണം.

    1. അഡ്മിന് അതിന് പറ്റില്ലേൽ എന്നെ അഡ്മിൻ ആക്ക് സൈറ്റ് ഫുള്ള് ഓൺ ആക്കാം ഒരു മാസത്തിനുള്ളിൽ പഴയ പവർ തിരിച്ചു കൊണ്ടുവന്നിരിക്കും അഡ്മിൻ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു 😌❤️

      1. മായാവി ✔️

        😂

      2. തരും നോക്കിയിരുന്നോ

  3. മണിവത്തൂർ കഥ പോലെ ചേച്ചിയെ കല്യാണം കഴിക്കുന്ന കഥകൾ വല്ലതുമുണ്ടോ pl

    1. കുഞ്ഞളിയൻ

      Doctorooty super aan bro

      1. Myru eppo vayikanda muzhuvan aayitilla vayichitt backi illand thala perukuva

  4. anurakthi next part varuo Kore nal aayallo 🤕

  5. കുഞ്ഞളിയൻ

    Arrenkilm nalla oru kadha suggest cheyyu ….
    Multiple wife’s niyogam polathe story ondoo ???

  6. DK de stories vere eevide llum ond especially pl I’ll (nb:not demon king)

    1. കിട്ടുവാണേൽ പറയണേ 🙂

  7. Harshan thagalku sughamennu karudunnu,Orupadu ayi aparajitanu vendi ulla kathiruppu tudagiyit,Endayi enn ariyan ullil oru neetal anu epozhum.
    Vayanakkarude continueity nashtapedund etra matram time edukumbol.Oru tharam avedhatodu kodi tanneyanu aparajithan vayichittulladu,Endhu karenm kond anegilum nigal kadha nirtharud. Samhara thandavam adunna rudran nde varavinayi aksheman ayi kathirikunu.
    Nigalu onnum pattiyit illa enn tanne vishwasikunnu !!!

    1. Pulli ithinulla reply kazhinja divsm ittitund..chat-il thanne…

  8. മായാവി ✔️

    വേറെ ഏതു സൈറ്റിൽ ആണ് ലാൽ അണ്ണൻ എഴുതുന്നത്

    1. അങ്ങേര് എഴുതുന്നെ ആണോന്നൊന്നും അറിയില്ല… 4,5 site അങ്ങേരുടെ കഥയുടെ name സെർച്ച്‌ ചെയ്താൽ കിട്ടും…
      ആരേലും കട്ടോണ്ട് പോയേ ആവും

      1. മായാവി ✔️

        അത് കൊണ്ടായിരിക്കാം കഥ delete ചെയ്ത് കളഞ്ഞത് ഇനി എഴുതുവോ ആവോ

      2. സൈറ്റ് ഏതാണ് bro

      3. കൊറച്ചു നാളായി വേറെ സൈറ്റിൽ കഥ ഉണ്ടായിരുന്നു ഞാൻ കരുതി അവിടെയും ലാൽ ഇടുന്നുണ്ടന്ന് അപ്പൊ കഥ ഇവിടുന്ന് തൂക്കിയതാണല്ലേ ഇജ്ജാതി മൈരന്മാർ കാരണം ആണ് എല്ലാവരും നിർത്തി പോകുന്നത്

  9. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

    💙💙💙..

    എല്ലാ സുഹൃത്തുക്കൾക്കും ശുഭരാത്രി..

    സുഖനിദ്ര നേരുന്നു 🌾🌾🌾…

    1. Good morning aashamsikkunnu

  10. കൃഷ്ണപുരം ദേശത്തിന്റെ എന്തെങ്കിലും update അറിയുമോ?

  11. Mr admin … kk’l Ulla nalla ezhuthukar poyathuu than ariyaninndoo…, eppo aa Lal kudee poyiii… nanniyunde malaree.. than a site kolam thondan anoo nokkanee…

    1. Evan alla സാറും കുളം thoodum

    2. Mr. Kuttan thaan onnum ariyunnille… Thanikke pattilengil anne admin aake, i will run the site. Profit thaan adutho

  12. ലാൽ എന്തു കൊണ്ടുപോയി ? അവിടെ നമ്മൾ അയക്കുന്ന പകുതി comments വന്നില്ല. നല്ല കഥകൾക്ക് കൊടുക്കുന്ന good reviews കാണിക്കാതെ likes ഒക്കെ മനപ്പൂർവ്വം കുറക്കുന്നു. ആരാണ് ഇതിനൊക്കെ ഉത്തരം തരിക …?

    1. STORY NAME PLEASE

      1. ഇന്ന് രാവിലെ വന്ന ഒരു story ഞാൻ എഴുതിയ comment മുക്കി. ഇത് സ്ഥിരം പതിവാണ്. Gk , ലാൽ ഒക്കെ അങ്ങനെ പോയതാണ്. അവിടത്തെ മറ്റവൻമാർക്ക് കുറെ അമ്മ കഥകൾ മതി myree….

        The comment മുക്കിയ കഥ : ജീവിതം മാറിയ വഴി

        1. Moderation ആയിക്കാണും .അല്ലാണ്ട് പോവൂല

  13. അപരാജിതന്റെ അപ്ഡേറ്റ് ഇവിടെ തരുന്നില്ല എന്നുപറഞ്ഞു കരഞ്ഞവരെ ഒന്നും അപ്ഡേറ്റ് വന്ന ശേഷം കണ്ടില്ലല്ലോ

    1. Ini ippo ent parayana. Onno rando varsham kazhinju varam

  14. Bros appurath Lal inte kadhakal onnum kaanunnillallo enthu Patti, aarkelum ariyamo entha prashnam enn

    1. വേറെ സൈറ്റിൽ ഉണ്ട് 😌🤞

      1. Ethu site aanu bro?

        1. സൈറ്റ് നെയിം ഇവിടെ പറഞ്ഞാൽ id ചിലപ്പോ പോവും പുള്ളിടെ കഥയുടെ പേര് സെർച്ച്‌ ചെയ്‌താൽ വേറെ സൈറ്റ് കിട്ടും

          1. adukondayrikkum pulli evidennu remove cheythathu. Pulliyude anuvaadam illathe copy cheythu kaanum

          2. STORY NAME PLEASE

          3. site name or story name please

      2. Bro eth sitil aanu

    2. Pulli kk enth patti petten ini nirthiyo🥺

    3. Athu site ane bro

  15. Bros, lover nte ravanacharitham kittan nthelm vazhi indo😐

  16. Guys amrthavarsham story വായിച്ചിട്ടുണ്ടോ അത് polathe story ondo pinne അതിൻ്റെ ഫുൾ version evidellum ondo

  17. ഗയ്‌സ്..ആർക്കേലും തറവാട്ടിലെ ലാൽ അണ്ണന്റെ കഥകൾ കിട്ടുന്നുണ്ടോ

    അല്ലാ പുള്ളി നിർത്തി പോയോ?🥺

  18. Nalla sci-fi ,myth ,thriller ആയിട്ട് ola story name suggest ചെയു

    1. കുഞ്ഞളിയൻ

      Niyogan

  19. ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇവിടെ കേറി നോക്കുന്നെ… അപ്പറത്തു അർജുൻ ദേവ്, jo ഇവന്മാർ ഒക്കെ എഴുത്ത് നിർത്തി പോയോ??? കഥകൾ ഒക്കെ ഡിലീറ്റ് ആക്കിയതാണോ??

  20. നവവധു 1and 2 pdf undo arudelum kayyill

      1. Ayakko

        1. ടെലിഗ്രാം id താ അയക്കാം

          1. 883 273 006

          2. @thirdeyemode

          3. മായാവി ✔️

            ബ്രോ എനിക്കും കൂടെ അയച്ചു തരുവോ pdf

          4. മായാവി ✔️

            Id haaiho

  21. Tnx for the update ini ippo aduthonnum vannu nokkandallo ithu ennum vannu nokkal thanney ann erpad

  22. Dude.how many days to wait

  23. പ്രിയപെട്ടവരെ,,,,

    ഏതാണ്ട് ഒരുവർഷമായി അപരാജിതൻ പബ്ലിഷ് ചെയ്തിട്ട് അതിനു ശേഷം അപരാജിതന്റെ ഒരു പാർട്ടും പബ്ലിഷ് ചെയ്തിട്ടില്ല. അവസാന ഭാഗത്ത് പറഞ്ഞിരുന്നു. എല്ലാം കവർ ചെയ്തു എഴുതേണ്ടുന്ന ക്ളൈമാക്സ് പോര്ഷന് ആണ് കണക്ക് വെച്ച് നോക്കുമ്പോൾ ചിലപ്പോ 800 അടുത്തൊക്കെ പേജുകൾ ഉണ്ടായേക്കാം, എഴുതുമ്പോൾ ഒറ്റ ഫ്ളോയിൽ എഴുതി തീർത്തിട്ട് പബ്ലിഷ് ചെയ്യൂ എന്ന്.
    അതുപോലെ തിരുഗണിക എന്നത് വേറെ കഥ അല്ല , അമ്രപാലിയുടെ ചരിത്രവും വർത്തമാനവും ആണ്. ശരിക്കും അപരാജിതൻ കഥയിൽ ഉൾപ്പടുത്താതെ എഴുതിയത് . അപരാജിതൻ റൂട്ട് മാറി പോകാതെ ഇരിക്കാനും കൂടെ ആണ്. തിരു ഗണികയുടെ ക്ളൈമാക്സ് അപരാജിതന്റെ ഉള്ളിൽ തന്നെ ആയി വരികയും ചെയ്യും. അപരാജിതൻ ഇതുവരെ 250 -260 പേജ് ആണ് ഇന്നലെ വരെ ഉള്ള എഴുത്തിൽ ആയിട്ടുള്ളത്. തീർന്നിട്ടില്ല എന്ന് മാത്രവും അല്ല. പ്രധാന സംഗതികളിലേക്ക് കടക്കുന്നെയുള്ളൂ. ഇതുവരെ എഴുതിയ 250 പേജുകളിലിൽ ക്വാളിറ്റി യിൽ ഒരു കുറവും വരുത്തിയിട്ടില്ല. അതിനായി തന്നെ നിരവധി പുസ്തകങ്ങൾ റെഫർ ചെയ്തു, അതിനായി തന്നെ പുസ്തകങ്ങൾ സ്വന്തമായി വാങ്ങിക്കുന്നുമുണ്ട്.
    ഇടയ്ക്കു ഒന്നും എഴുതാൻ കഴിയാതെ വന്നപ്പോൾ –കാശിയിലും ബീഹാറിലെ ബോധ് ഗയയിലും ദർശനം നടത്തി.
    അതിനു ശേഷമാണ് വീണ്ടും എഴുതാൻ സാധിച്ചത്

    ഇവിടെ ഞാനിപ്പോൾ നല്ലപോലെ എയറിൽ ആണെന്ന് അറിയാം. ചീത്തവിളി തെറിവിളി.

    കഥ ഒരുപാട് ഇഷ്ടമുള്ള സീരിയസ് ആയ റീഡേഴ്സ് ആണ് ചീത്ത വിളിക്കുന്നത് , അത് വ്യക്തിപരമായ ദേഷ്യം കൊണ്ടല്ല , ഇഷ്ടമുള്ളത് കിട്ടാതെ ആകുമ്പോൾ ഉള്ള ദേഷ്യം രണ്ടു ചീത്ത വിളിച്ചു പറഞ്ഞു തീർക്കുന്നത് ആണെന്നും അറിയാം.
    അവർക്കുണ്ടാകുന്ന വ്യഥകൾക്ക് പ്രത്യേകം ആയി ക്ഷമ ചോദിക്കുന്നു.
    NB: ചാറ്റ് ഞാൻ അധികം വായിക്കാറില്ല , എഴുതിയ തെറികളും ചീത്തവിളികളും ഒക്കെ വായിച്ചു എനിക്കാകെ എഴുതാനുള്ള സമ്മർദ്ദം ഏറി ആകെ മൊത്തം പുകയാകും എന്നത് കൊണ്ട് .

    മറ്റൊന്ന് കൂടെ

    അപരാജിതൻ എന്ന കഥയല്ലാതെ (including thiruganika)
    വേറെ ഒരു കഥയും ഞാൻ എഴുതുന്നില്ല ,
    വേറെ കഥകൾ എഴുതി മറ്റെവിടെയും പബ്ലിഷ് ചെയുന്നുമില്ല.
    =======

    പാർട് ആയി കഥ പബ്ലിഷ് ചെയ്‌താൽ ഓരോ തവണയും വായനക്കാരുടെ അഭിപ്രായം നോക്കി കൂടുതൽ ഇമ്പ്രെസ്സ് ചെയ്യിക്കാൻ നോക്കി പുതിയ ഐഡിയകൾ കൊണ്ട് വരും , കഥ വല്ല വഴിക്കും പോകും, പുതിയ കഥാപാത്രങ്ങൾ വന്നു പോകും, അതെ സമയം ഒരുമിച്ചു എഴുതിയാൽ കൃത്യമായി നിയന്ത്രണത്തിൽ നില്ക്കും , കവർ ചെയ്യേണ്ടുന്നത് കവർ ആകും , കാട് കയറി പോകുകയും ഇല്ല.

    ഇത്രയും പേജുകൾ എഴുതിയിട്ടും അതായതു 250-260 pages അനാവശ്യമായ ഒരു സീനുകളും ഇല്ലാതെ എഴുതിയിട്ടും, വേണ്ട ഇടത്ത് എത്തുന്നില്ല എന്ന് അറിയുമ്പോൾ ആണ് ഉദ്ദേശിക്കുന്നതിൽ അധികം ഡെപ്ത് ഉള്ള കാൻവാസ്‌ ആണ് എന്ന് മനസിലാകുന്നത്.

    എന്ത് ചെയ്യാൻ പറ്റും ???

    അതുപോലേ , മുൻപ് കൊറോണ കാരണം ലോക്ക് ഡോൺ ഒക്കെ ഉള്ളതു കൊണ്ട് ആവശ്യത്തിലധികം സമയം കിട്ടുമായിരുന്നതിനാൽ ആവശ്യം പോലെ എഴുതാൻ സാധിച്ചിരുന്നു , കഴിഞ്ഞ പബ്ലിഷിംഗ് സീസൺ മാത്രം 830 പേജുകളായിരുന്നു.ഇപ്പോ കൊറോണ ഒക്കെ മാറിയതോടെ ജോലി തിരക്കുകളും കൂടി, കാലത്തു 8 മണിക്ക് ജോലിക്ക് പോയി ജോലി കഴിഞ്ഞു രാത്രീ എട്ടരയ്ക്ക് മണിക്കു ഫ്ലാറ്റിൽ വന്നു കഴിഞ്ഞാൽ എന്നും ഉറക്കമൊഴിഞ്ഞു എഴുതാൻ ഇരിക്കാൻ പറ്റുമോ ,
    അതിനോടപ്പം നാല് സംസ്ഥാനങ്ങളിലേക്ക് മാസത്തിൽ ഒഫീഷ്യൽ യാത്രകൾ , കോർട്ട് കേസുകൾ , വിജിലൻസ് എന്ക്വയറികൾ
    ഇതിന്റെ ഒക്കെ ഇടയിലും ഉള്ള സമയത്ത് എഴുതി എഴുതി 250 -260 പേജുകൾ വരെ ആക്കി. unedited
    ഇന്നലെ എഴുതിയ അഞ്ചു പേജുകളിൽ കുറച്ചു ഭാഗം താഴെ കൊടുക്കുന്നു.

    =======
    (UNEDITED)

    തിമ്മയ്യന്റെയും മാവീരന്റെയും മച്ചുനനും ആദിയുടെ കൈയ്യിൽ നിന്നും കിട്ടാവുന്നതിന്റെ പരമാവധി കിട്ടി ബോധം നഷ്ടമായ നല്ലമുത്തു കിടക്കുന്ന ആശുപത്രിയിലായിരുന്നു അവർ രണ്ടു പേരും.
    കൊടുക്കാവുന്ന ചികിത്സയൊക്കെ കൊടുത്തിട്ടുണ്ട്. ഇതിൽ കൂടുതൽ ചെയ്യാനുമില്ലാത്തതിനാൽ നല്ലമുത്തുവിനെ വീട്ടിൽ കൊണ്ട്പോയികൊള്ളാൻ ചികില്സിക്കുന്ന ഡോക്ടർ പറഞ്ഞതു പ്രകാരം നല്ലമുത്തുവിനെ വീട്ടിലേക്ക് കൊണ്ട്പോകാനായി വന്നതാണ് അവർ.
    നല്ലമുത്തു കണ്ണും ഉരുട്ടി ഓർമ്മയോ സ്വബോധമോ ഇല്ലാതെ കവിൾ ഒരുവശത്തേക്ക് കോടികിടക്കുന്ന കാഴ്ച അവരെ ഏറെ വിഷമിപ്പിച്ചിരുന്നു.
    ആശുപത്രിയിലെ ബില് ഒക്കെ കൊടുത്തതിനു ശേഷം , നല്ലമുത്തുവിനെ ആംബുലൻസിൽ കയറ്റി അയാൾക്കരികിലായി മാവീരനും തിമ്മയ്യനും ഇരുന്നു.ആംബുലൻസ് നല്ലമുത്തുവിന്റെ വീട്ടിലെത്തി അയാളെ സ്ട്രക്ച്ചറിൽ പിടിച്ചിറക്കി മുറിയിൽ കൊണ്ട്പോയി കിടത്തി.
    അന്നേരം , തിമ്മയ്യൻ ഏർപ്പാടാക്കിയ ഒരു നാട്ടുമർമ്മചികിത്സകൻ ശാരംഗപാണി ഉള്ളിലേക്ക് വന്നു.
    തിമ്മയ്യനോട് അനുവാദം ചോദിച്ചു മെത്തയിൽ മലർന്നു മേൽപ്പോട്ടു കണ്ണ് മിഴിച്ചു കിടക്കുന്ന നല്ലമുത്തുവിനരികിൽ വന്നിരുന്നു
    നല്ലമുത്തുവിന്റെ കാലും കൈയും വിരലുകളും വിടർത്തി ബലം നോക്കി കമ്പിച്ചു നിൽക്കുന്ന വയറിൽ കൈയമർത്തി നെഞ്ചും വാരിയും തട്ടി നോക്കി നെഞ്ചിൽ കാത് ചേർത്ത് വേഗം കുറഞ്ഞ ഹൃദയസ്പന്ദനമളന്നു മുഖം ഇടം വലം തിരിച്ചു മേൽപ്പോട്ടുയർത്തി കശേരുവിന്റെ ബലമളന്നു കോടിയ കവിളിൽ അമർത്തിയുഴിഞ്ഞു നാസാദ്വാരത്തിൽ വിരൽ ചേർത്ത് ശ്വാസഗതിയറിഞ്ഞു കാതും നെറ്റിയും വിരൽത്തുമ്പു കൊണ്ട് അമർത്തിയുഴിഞ്ഞു മുഖം വട്ടത്തിൽ ചുഴറ്റി അൽപ്പം നേരം നോക്കിയിരുന്നു.
    “ഏയ്‌,,വൈദ്യചാമി,,,ഏതാവത് മരുന്ത് മാത്ര സെയ്ത് എങ്കൾ മച്ചുനനെ നല്ല നടത്തി കൊടുങ്കളെ..എവളോ നാൾ ഇവ൯ ഇന്ത മാതിരി പടുക്കുവേ൯,,യോസിച്ചു പാര് ചാമിയാരെ”
    തിമ്മയ്യൻ ശാരംഗപാണിയോട് നല്ലമുത്തുവിനെ എങ്ങനെയെങ്കിലും ഒന്ന് എഴുനേൽപിക്കാനായി അഭ്യർത്ഥിച്ചു.
    ശാരംഗപാണി ദീർഘമായി ഒന്ന് നിശ്വസിച്ചു.
    “ഇതാരാ ഇങ്ങനെ ചെയ്തത് എന്നറിഞ്ഞോ?” അയാൾ ചോദിച്ചു.
    “ഒരു വെവരവും ഇല്ല വൈദ്യരെ” വിഷണ്ണനായി മാവീരൻ പറഞ്ഞു.
    “ഹ്മ്മ്,,,, പറയാതെ വയ്യ,,,ഇത് ചെയ്തവൻ വർമ്മക്കലയിൽ അഗ്രഗണ്യനാണ്, ഉച്ചിയിൽ അടിച്ച അടിമാത്രമല്ല മനഃപൂർവ്വം ശിരസിലെ പ്രാധാന്യമേറിയ ഒറ്റമർമ്മങ്ങളിൽ തന്നെയാണയാൾ ക്ഷതം വരുത്തിയിരി
    ക്കുന്നത്”
    വൈദ്യർ പറയുന്നത് കേട്ട് അമ്പരപ്പോടെ ഇരുവരും അയാളെ നോക്കി.

    വൈദ്യർ നല്ലമുത്തുവിന്റെ പുരികത്തിനിടയിലെ തിലസകാലത്തിൽ തൊട്ടുഴിഞ്ഞു എട്ടുവിരൽ അളന്നു മേൽപ്പോട്ടു മാറി ഉച്ചിപുതപ്പും തടവി നാല് വിരൽ കീഴ്പോട്ട് ചീറുംകൊല്ലിയിലും അതിനു രണ്ടു വിരൽ താഴെ മുടിച്ചിയിലും തൊട്ടുഴിഞ്ഞു.

    “തലയിലെ ഈ നാല് ഒറ്റമർമ്മങ്ങളിലും പ്രത്യേക അനുപാതബലത്തിൽ, ഇയാൾ മരിക്കാതെ അവസാനം വരെ കിടക്കാനുള്ള തരത്തിലുള്ള പ്രഹരമാണ് ചെയ്തിട്ടുള്ളത്, അതാണ് ഇപ്പോ ഈ അവസ്ഥയിൽ ഇയാൾ ഇങ്ങനെ കിടക്കാൻ കാരണം,,മർമ്മമറിഞ്ഞ മർമ്മയോഗികൾക്കെ ഇങ്ങനെയൊക്കെ ചെയ്യാനാകൂ,,”

    അത് കേട്ട് ഇരുവരും പരസ്പരം നോക്കി.

    “ഏതാവത് വൈദ്യം സെയ്തിടുങ്കോ ചാമിയാരെ” തിമ്മയ്യൻ വീണ്ടും അപേക്ഷിച്ചു.

    “എന്തായാലും എളുപ്പം ഒന്നും ഈ അവസ്ഥ മാറില്ല ,പ്രഹരം കിട്ടി ബോധം പോയി ആശുപത്രിയിൽ ആയിരുന്നതിനാൽ വേണ്ടുന്ന അടങ്കലും ഇളക്കലും ചെയ്യാനും സാധിച്ചില്ല, ഇപ്പൊ ഇയാളുടെ ശരീര അവസ്ഥ വെച്ച് കൂടുതൽ ബലത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല , സാവധാനമായി അടങ്കലും ഇളക്കലും ചെയ്തു ഉള്ളിലേക്ക് കഷായവും കൊടുത്തു ദേഹമുഴിഞ്ഞുള്ള ചികിത്സകളാണ് വേണ്ടത്,, പെട്ടെന്നൊന്നും എഴുനേൽക്കില്ല , സമയമെടുക്കും, നല്ലപോലെ സമയമെടുക്കും, ഞാൻ പറഞ്ഞേക്കാം”

    “നീങ്ക ,,ഇവനുക്ക് തേവയാനത് എതുവോ അതെല്ലാമേ കുറയ് ഇറക്കാതെ സെയ്‌തിടുങ്കോ, എവളോ പണം തേവയോ മരുന്ത് തേവയോ എല്ലാമേ ചൊല്ലിടുങ്കോ,,ആനാൽ ഇവ൯ നല്ല പടിയാ വരണോം,,,അത് താനേ എനക്ക് മുഖ്യം ”
    തിമ്മയ്യൻ പറഞ്ഞു.
    “മുതലാളി,,ഞാൻ പറഞ്ഞില്ലേ സമയമെടുക്കും , ഇയാളുടെ ദേഹബലം ഒക്കെ നന്നായി ക്ഷയിച്ചു കിടക്കാണ്, എന്തായാലും നാളെ മുതൽ ചികിത്സ ആരംഭിക്കാം,,,”
    ശാരംഗപാണി അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
    തിമ്മയ്യൻ ബോധമില്ലാതെ കണ്ണ് മിഴിച്ചു കിടക്കുന്ന മച്ചുനൻ നല്ലമുത്തുവിന്റെ അരികിൽ ഇരുന്നയാളെ സമാധാനിപ്പിച്ചു.
    “മാവീരാ,,,അന്ത നായെ ചുമ്മാ വിട്ടിടാതെടാ,,,അവനോടെ തലയെ എടുക്കണോം,,ഇത് നമ്മ കുടുംബ മാനത്തുക്ക് വിഷയം,,ചുമ്മാ വിടക്കൂടാത് അന്ത നായെ ,,” തിമ്മയ്യൻ കോപത്തോടെ പറഞ്ഞു.
    “അണ്ണാ ,,അവനെ എൻ കൈയിലെ കെടയ്ക്കട്ടും, അവനുടെ കഴുത്തേ ഞാൻ അറുത്തിടുവേൻ,,നീങ്ക കവലപെടാതെ,,തേടിപ്പാക്കലാം”
    ================================

    ഇനിയുള്ള എഴുത്ത് തീർക്കാൻ വേണ്ടി മാത്രമാണ്.
    മനസ്സിൽ ഉള്ള പോലെ തീർക്കാൻ സാധിക്കുമോ എന്നൊന്നും അറിയില്ല.
    ഫീലോടെ എഴുതെണ്ട നിരവധി സീനുകൾ പലതും ഒഴിവാക്കി അത് നരേഷൻ ആയി പറഞ്ഞു പോകുന്ന രീതിയിൽ ആണ് ഇനി എഴുതാൻ ഉദ്ദേശിക്കുന്നത്.
    അതുപോലെ കൂടുതൽ വിവരിച്ചു എഴുതെണ്ടുന്ന മല്ലയുദ്ധം , വീരശൈവമല്ലം , ജ്വാലാമുഖി നൃത്തം, പാർവ്വതിയുടെ പൂർവ്വ ജന്മം, പ്രത്യേകിച്ചും നയനാർമാരുടെ ചരിത്രം, നയനാർമാരും ബുദ്ധരും ആയുള്ള ബന്ധം , അതെല്ലാം വളരെ കുറച്ചു വരികളിൽ ആയി ഏറ്റവും ചുരുക്കി മാത്രം എഴുതുമ്പോൾ കുറെ കൂടെ സ്‌പീഡ്‌ ആകും. ശരിക്കും കഥയുടെ അവസാന ഭാഗത്ത് വരേണ്ടിയിരുന്ന വികാടാംഗഭൈരവനെ ഇടയിൽ കഥയിലേക്ക് കയറ്റി , അയാളുടെ ശരിക്കുമുള്ള ചരിത്രത്തെ മാറ്റി , കഥ തീർക്കാൻ വേണ്ടി വേറെ രീതിയിൽ ആക്കിയാണ് എഴുതുന്നത്.

    ഇത് പകർത്തി എഴുതുന്നത് അല്ല
    ആലോചിച്ചു കൂട്ടി എഴുതുന്നതാണ്.
    ആരെയും കാത്തിരിപ്പിക്കാനോ അനന്തമാക്കി നീട്ടികൊണ്ട് പോകാനോ ഒന്നും യാതൊരു താല്പര്യമില്ല.
    എങ്ങനെയെങ്കിലും ഇതൊന്നു തീർത്താൽ മതിയെന്നാണ് മനസ്സിൽ.
    തീർക്കാ൯ വേണ്ടി തന്നെയാണ് എഴുതുന്നതും.

    ==========
    പിന്നെ മനുഷ്യനാണ് , പല കാര്യങ്ങളുടെ ഇടയിലാണ് ഇതും .
    ഏറ്റവും പ്രധാനം കുടുംബം ആരോഗ്യം ഉദ്യോഗം, ഒപ്പം ഇടവേളകളിൽ ഉള്ളിലെ ആഗ്രഹം പോലെ എഴുത്തും .
    തീർക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല .
    ഉറപ്പില്ല
    എന്ത് വന്നാലും ശിവശൈലവും അപ്പുവിന്റെ അച്ഛന്റെ തിരോധാനവും ഒക്കെ കംപ്ലീറ്റ് ചെയ്തിരിക്കും.
    പബ്ലിഷ് ചെയുമ്പോൾ ഒരുമിച്ചു ഒരേ ദിവസം തന്നെ എഴുതിയ അത്രയും പബ്ലിഷ് ചെയ്തിരിക്കും
    അതിപ്പോ അഞ്ഞൂറോ എണ്ണൂറോ പേജ് ആണെങ്കിൽ കൂടിയും ഒരേ ദിവസം തന്നെ,
    അത് തന്നെ നാലഞ്ചു ദിവസം വായിക്കാൻ ഉള്ള അത്രയും ഉണ്ടാകും.
    ഒരു ഓപ്പൺ എന്ഡഡ് ക്ലൈമാക്സ് ഇട്ടാണെങ്കിൽ കൂടിയും പ്രധാന സംഗതികൾ പരമാവധി കവർ ചെയ്‌തെങ്കിലും സൈൻ ഓഫ് ചെയ്യും .
    അത് ഉറപ്പ്.
    ==========
    ഏറ്റവും പ്രധാനപ്പെട്ട മൂന്നു kaaryangal കൂടെ:

    1 . ഞാൻ അപരാജിതൻ എന്നൊരു കഥ പബ്ലിഷ് ചെയ്യുന്നു എങ്കിൽ അത് ആദ്യം കഥകൾ.കോം ആയിരിക്കും.എന്നിട്ട് മാത്രേ വേറെ എവിടെയും പബ്ലിഷ് ചെയ്യൂ…
    ഓഫീസിലെ തിരക്കുകളും ഔദ്യോഗികയാത്രകളും കോർട് കേസുകളും ഇതൊക്കെ കാരണം കഥ വൈകുന്നതും എല്ലാം ഞാൻ അഡ്മിൻ കുട്ടേട്ടനെ അറിയിച്ചിരുന്നു. ആവശ്യത്തിന് സമയം എടുത്ത് എഴുതുക എന്നതാണ് കുട്ടേട്ടനും ഉപദേശിച്ചത്.

    2. ഇവിടെ ഒരു മെസ്സേജ് ഇട്ടാൽ , പിന്നാലെ വരുന്ന ചാറ്റ് കമന്റുകൾ ഉള്ളതിനാൽ ഇട്ട കമന്റ് മെസ്സേജ് അത് താഴേക്ക് പോകും , കൂടെ കൂടെ വീണ്ടും പോസ്റ്റാ൯ സാധിക്കില്ല. അങ്ങനെ ഒരു പ്രശനമുണ്ട്. ഇടയ്ക്കിടെ വന്നു കഥ വൈകും ഇത്ര ആയി എന്നതാണ് എന്നൊക്കെ പറയാൻ മടിയും ധാരാളം ഉണ്ട്. അതാണ് അധികം കാണാത്തത്.അത് ഞാൻ സെപ്തംബർ മാസം ഇവിടെ പറഞ്ഞിരുന്നു.
    ഇവിടെ ഏതോ ഒരു ചങ്ങാതി harshan എന്ന പേരിൽ സെയി൦ പ്രൊഫൈൽ ഫോട്ടോയും ഇട്ട് എന്റെ പേരിൽ ഫേക് മെസ്സേജുകൾ ഇടുന്നുണ്ടായിരുന്നു , ഇപ്പൊ ഇടുന്നുണ്ടോ എന്ന് അറിയില്ല.

    3 . മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ എന്ന കഥ തെസ്‌ലീം എന്ന് പേരുള്ള ഒരുത്തൻ നൈസ് ആയി ഇവിടെ നിന്നും ചൂണ്ടി അവന്റെ സ്വന്തം പേരിൽ ഷെയർ ചാറ്റിൽ പോസ്റ്റ് ചെയ്തിരുന്നു കംപ്ലീറ്റ് ആയ കഥ ആയതിനാലും കോപ്പി പേസ്റ് എളുപ്പം സാധിക്കുന്നതിനാലും ആണ് അത് ഡ്രാഫ്റ്റിലേക്ക് മാറ്റിയത്,

    നിങ്ങളെ ബുദ്ധിമുട്ടിച്ചതിനും കാത്തിരിപ്പിക്കുന്നതിനും വീണ്ടും ക്ഷമ ചോദിക്കുന്നു.
    ഞാൻ തീർക്കാൻ ആയുള്ള വ്യഗ്രതയിൽ എഴുതട്ടെ.
    ഇടുമ്പോൾ കഥയുടെ സംഗ്രഹവും ഇടുന്നതാണ് ഒപ്പം എഴുതിയ അത്രയും ഒരേ ദിവസം തന്നെ പബ്ലിഷ് ചെയ്യുന്നതും ആയിരിക്കും

    എല്ലാവര്ക്കും നന്ദി.

    1. ആശാനെ സന്തോഷം 🙏🙏

    2. കാത്തിരിക്കാൻ തയ്യാറാണ് bro

    3. എത്ര ടൈം വേണമെങ്കിലും എടുത്ത് സ്വസ്ഥമായി എഴുതൂ…
      അവസാനം കുറച്ച് ടൈം കൂടെ കിട്ടിയിരുന്നെങ്കിൽ ഒന്നും കൂടെ നന്നാക്കാമായിരുന്നു എന്ന തോന്നൽ വരാൻ പാടില്ല.
      ക്വാളിറ്റി കീപ് ചെയ്ത് എഴുതൂ..

      ❤️❤️❤️

      1. അപരാജിതന്റെ ആദ്യത്തെ ശൈലിയിൽ തന്നെ എഴുതാൻ ശ്രമിക്കൂ.
        തിരുഗണിക വായിച്ചപ്പോൾ ഒരു സുഖം കിട്ടിയില്ല. എഴുതിയ ശൈലിയിൽ മാറ്റം വന്ന പോലെ തോന്നി.. എന്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല…

        തീർക്കാൻ വേണ്ടി എഴുത്തുന്നതാണെങ്കിലും ക്വാളിറ്റിയിൽ വിട്ട് വീഴ്ച്ച വരുത്തരുത്.

        പണ്ട് എന്നോ പറഞ്ഞിരുന്നു ബുക്ക് എന്നൊരു ആഗ്രഹം മനസ്സിൽ ഉണ്ട്. നടക്കോ എന്നറിയില്ല എന്ന്. ആ ആഗ്രഹം ഇപ്പോഴും ഉണ്ടോ…?

        ചിലപ്പോ മെലൂഹയിലെ ചിരഞ്ജീവികൾ പോലെ അപരാജിതൻ കേറി കൊളുത്തിയലോ…🔥🔥

        amish tripathi ഇങ്ങനെ ജോലിക്കിടയിൽ എഴുതിയതാണെന്നൊക്കെ കേട്ടിട്ടുണ്ട്…

        പറയാൻ പറ്റൂലെയ് ചെലപ്പൊ…🙆
        🙏❤️

    4. ത്രിലോക്

      സമയമെടുത്ത് എഴുതിക്കോളൂ ബ്രോ…

      ക്വാളിറ്റി കീപ്പ് ചെയ്യണം.. 👏🔥

      കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… 💚💚💚💚

    5. തലൈവരെ വന്നു പറഞ്ഞതിൽ വലിയ സന്തോഷം 💛💛

    6. വായനക്കാരൻ

      Harshetta, why can’t you publish this update in the story page, so that all readers can see it. Otherwise only those who come in messages see it, moreover it will be go down ad new chats come. So I strongly suggest you or someone who can publish stories to publish it on the main with a similar title “update about Aparajithan”

    7. ഇടയ്ക്കു ഇത് പോലെ രണ്ടു എനർജി ടോണിക്ക് കിട്ടിയാൽ മതി ഹർഷപ്പി .. നന്നയി എഴുതൂ ..

    8. Samayam aakumbol varuka… Bhrigu ottum kuraikkaruth… It is a request…..❤️❤️❤️❤️❤️

    9. Take your time bro .. please

    10. Harsh bro,
      ee site il varunna ellavarum aparachithan nte baki vanno ennu nokkunathinu vendi aanu.
      njan morning evening nokkum vannitundo ennu.
      ippol nalla nalla kadhakal okke sitil undu. but eppoyum appuvine miss cheyyum.
      njan deshyapettonnum illa, ennalum sankadam undarunnu.
      ippol veednum happy aayi

    11. തീർക്കാനുള്ള വ്യാഗ്രതയിൽ എഴുതരുത് താങ്കൾ സമയമെടുത്തു എഴുതുക, കാരണം അപരാജിതൻ വായിക്കുമ്പോൾ അതിന്റെ എല്ലാ ഫീലും ഉൾക്കൊണ്ട്‌ അതിലേക്കിറങ്ങിചെല്ലാൻ സാധിക്കണം. അങ്ങനെ വേണം നൽകാൻ താങ്കളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ

    12. സാധുമൃഗം

      Harshan bro. Ellavarkkum thirakkukal kaanum. Nibgal paranjath pole arogyam, kudumbam okke thanne aanu valuth. Thaankal Valare nannayi samayam eduth ezhuthiyal mathi. Ithrem naalum kaathirunna pole kaathirikkan njangal thayyaaraanu.

    13. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

      💙💙💙..

      പവർ ആയി തിരിച്ചു വാ ബ്രോ..

      കഥ പകുതിയിൽ വച്ചു, അവസാനിപ്പിക്കരുതെന്ന് മാത്രമേ ഉള്ളു.

      എന്തായാലും തിരക്കിനിടയിലും, സമയം കണ്ടെത്തുന്നുണ്ടല്ലോ..

      എല്ലാം നല്ലപോലെ എഴുതി തീർത്തതിന് ശേഷം മാത്രം മതി.

      അത് വരെ കാത്തിരിപ്പ് തുടരുന്നതാണ്.

      αll thє вєѕt fσr чσu ѕtσrч 🔥

    14. എങ്ങിനെയെങ്കിലും തീർക്കുവാൻ വേണ്ടി എഴുതരുത്. എന്തായാലൂം എല്ലാവരും ഒരു വർഷമായി കാത്തിരിക്കുന്നില്ലേ, അപ്പോൾ ഇനി ഇത്തിരി താമസിച്ചാലും കുഴപ്പമില്ല. പക്ഷെ വരുമ്പോൾ അതൊരു ഒന്നൊന്നര വരവായിരിക്കണം……..അത് അങ്ങിനെയേ ആകൂ എന്നറിയാം. അപ്പുവിനെയും പാറുവിനേയും ചുടലയേയുമൊക്കെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നവരാണ് എല്ലാവരും ഒപ്പം ഹർഷനേയും. കമന്റ് ബോക്സ് ക്ലോസ് ചെയ്ത്, updatesഉം ഇല്ലാതെയായപ്പോൾ പലരേയും പോലെ പകുതിക്കു വച്ച് നിർത്തി പോയോ എന്നൊരു സംശയം ഉണ്ടായിരുന്നത് എന്തായാലും മാറിക്കിട്ടി. ഇതേ പോലെ ഇടക്ക് updates തന്നാൽ മതി…….ക്ഷമയോടെ കാത്തിരുന്നോളാം

    15. Copyright eduthu vecho…..

    16. Where is the Green Tick ✅? , Are You Real Harshan ?🤔

    17. Ath mathi….

    18. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com