kadhakal.com

novel short stories in malayalam kadhakal !

ബലി [നീൽ] 93

ബലി [നീൽ]

Bali | Author : Neel

വാതിലിൽ നിർത്താതെയുള്ള വിനോദേട്ടന്റെ ഇടിയാണ് ഞങ്ങളെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചത് . ഉണ്ണീ , സാമീ , ജയാ എന്നൊക്കെ ഏട്ടൻ മാറി മാറി വിളിക്കുന്നുണ്ടായിരുന്നു .

ഉണ്ണിയാകണം കതക് തുറന്നിട്ടുണ്ടാവുക , വിനോദേട്ടൻ രാവിലെ തന്നെ ആരുടെയോ മരണവാർത്തയും കൊണ്ടുള്ള വരവാണ് . കിണറ്റാട്ടു കുളത്തിൽ ആരുടെയോ പഴുത്തു ചീർത്ത ജഡം പൊങ്ങിയിട്ടുണ്ടത്രേ …

കിണറ്റാട്ടു കുളത്തിനു മരണത്തെ നല്ലോണം പരിചയമുണ്ട് . വിഷമവും കുറ്റബോധങ്ങളും പരാജയവും പേറി വന്ന എത്രയോ പേരെ അത് തിരികെ മരണത്തിനും പരിചയപ്പെടുത്തിക്കൊടുത്തിരിക്കുന്നു ..
കുളത്തിന്റെ അടിഭാഗം കണ്ടവർക്കാർക്കും അടിയിൽ എത്ര കിണറുകൾ ഉണ്ട് , അതിലെത്ര ആത്മാക്കളുണ്ട് എന്ന് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാനായിട്ടില്ല .

ഒട്ടുന്ന കൺപോളകൾ പണിപ്പെട്ട് വലിച്ചു തുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഞാൻ ഇമയെ വിശ്രമിക്കാൻ വിട്ട് തലേന്നത്തെ സംഭവങ്ങൾ ഓരോന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു .

കണ്ണന്റെ ചിലവായിരുന്നു ഇന്നലെ .. ഏറെ നാളത്തെ അകൽച്ചയ്ക്ക് ശേഷം ശ്രീതുവിനെ അവൻ തിരികെ വിളിച്ചു കൊണ്ട് വന്ന ദിവസം . രാവിലെ അവൻ വിളിച്ചിട്ട് ” ഒരിടം വരെ പോകണം , നീ വണ്ടി ഓടിക്കണം, ഒത്താൽ വൈകിട്ട് ഒരു പാർട്ടി തരാം എന്ന് പറഞ്ഞപ്പോ തന്നെ അതവളുടെ വീട്ടിലേക്കായിരിക്കുമെന്ന് ഞാൻ ഊഹിച്ചു …..

കാറുമായി നേരെ കണ്ണന്റെ വീട്ടിലേക്ക് പോയി , മുറ്റത്താകെ വെള്ളം തളം കെട്ടി നിൽക്കുന്നത് കണ്ടിട്ടാണ് ഞാൻ അവന്റെ കാർ കിടന്നിടത്തേക്ക് നോക്കിയത് . ഇന്നേവരെ വെള്ളം കാണാത്ത , പൊടിയിൽ മുങ്ങിക്കുളിച്ചു കുത്തി വരയ്ക്കലുകളും കോറിയിടലുകളുമായി കോലം കെട്ടു കിടക്കുന്ന അവന്റെ വെള്ള സ്വിഫ്റ്റ്‌ കഴുകി മിനുക്കിയിരിക്കുന്നു … ഇതിൽ പോയാൽ മതിയെന്നുള്ള അവന്റെ വാക്കിൽ ഞാൻ അവന്റെ വണ്ടിയെടുത്തു . ഉൾഭാഗം പോലും വൃത്തിയാക്കിയിരിക്കുന്നു .. ഏറെ നാളായി മുഷിഞ്ഞ മണം മാത്രം പേറുന്ന കാറിനു ഇന്ന് പുതിയ സുഗന്ധം , അവളെ വരവേൽക്കുവാൻ …

വിൻസർ പാർക്കിലൊന്നു കേറി ആത്മശാന്തിക്ക് നേർച്ചയിട്ടിട്ട് പോകാമെന്ന് കണ്ണൻ പറഞ്ഞപ്പോ സാധാരണ പറയുന്ന മുട്ടുതടസങ്ങൾ ഒന്നും പറഞ്ഞില്ല , ഒരു പക്ഷേ അവനെക്കാൾ അതാഗ്രഹിച്ചത് ഞാനാകാം. നേരെ വണ്ടി ബാറിലേക്ക് … അവനൊരു ബിയറും , ഞാൻ രണ്ടു പെഗ് വോഡ്കയും …. നാരങ്ങയും ഉപ്പും തരാൻ പ്രത്യേകം ഓർമിപ്പിച്ചു … ഗ്ലാസിന്റെ വട്ടത്തിൽ നാരങ്ങാ നീര് പുരട്ടി ഉപ്പിൽ റോള് ചെയ്തു നീറ്റ്‌ അടിക്കുന്നതാണല്ലോ അതിന്റെ ഒരു ഹരം …

“നീ എന്താ ശ്രീതുവിനെ ഇപ്പൊ വിളിച്ചു കൊണ്ട് വരുന്നത് ? ആദ്യ പ്രസവം അവളുടെ വീട്ടിലല്ലേ നടക്കേണ്ടത് ? “

” ദേവമ്മയെ വിളിച്ചു അവള് പറഞ്ഞു ഇവിടെ വരണം പോലും , അപ്പൊ മുതല് അമ്മയ്ക്ക് ഒരേ നിർബന്ധം അവളെ വിളിച്ചു കൊണ്ട് വരണമെന്ന് . അവളുടെ വീട്ടിലും അവളെ നോക്കാൻ പ്രായമായ തന്തേം തള്ളേം അല്ലാതെ ആരുമില്ലല്ലോ ? “

“അവളുടെ വീട്ടുകാർ അതിനു സമ്മതിച്ചോ ? “

“ഉം , സമ്മതിച്ചില്ലെങ്കിൽ അവള് സമ്മതിപ്പിക്കും , അവളെ എനിക്കല്ലാതെ വേറെ ആർക്ക് അറിയാൻ ? “

അതിൽ എനിക്കെന്തോ ഒരു തീപ്പൊരി കത്തി ….

“എന്താടാ ? എന്തെങ്കിലും പ്രശ്നം ഉണ്ടോ ?? ” ആശങ്കയോടെ ഞാൻ ചോദിച്ചു

“ഒന്ന് വലിക്കാം , നിന്റേൽ സ്റ്റോക്ക് കാണില്ലേ ? ” എന്ന് ചോദിച്ചു അവൻ എണീറ്റു . ഡോർ തുറന്നു ബാൽക്കണിയിൽ ഇറങ്ങി നിന്ന് സിഗരറ്റിനു ജീവൻ പകരുമ്പോൾ മഴ ചാറിത്തുടങ്ങിയിരുന്നു . നിന്നോട് കുറച്ചു കാര്യം പറയാനുണ്ട് , പതിയെ പറയാം , അവൻ പറഞ്ഞു . നമുക്ക് ഇറങ്ങാം മച്ചാ , മഴ പെയ്താൽ വണ്ടി ഓടിക്കാൻ പാടായിരിക്കും എന്ന് ഞാനവനെ ഓർമിപ്പിച്ചു .വേഗം വലിച്ചു തീർത്തിട്ട് ഗ്ലാസ്സും കാലിയാക്കി ഞങ്ങൾ കാറിലേക്ക് കയറി .ഞാൻ കാറു സ്റ്റാർട്ട് ചെയ്തു …

സ്റ്റീരിയോയിൽ കള്ളിപ്പൂങ്കുയിലേ എന്ന വിന്റേജ് ലാലേട്ടൻ സോംഗ് കേട്ടപ്പോ അവൻ അതിനെ പറ്റി വാചാലനായി . മലയാള സിനിമയിൽ സിറ്റുവേഷനനുസരിച്ച് വരികൾ ഇഴുകിച്ചേർന്ന മറ്റൊരു ഗാനമില്ല എന്നവൻ പറഞ്ഞപ്പോ ഞാനും ശരി വെച്ചു … ഇപ്പോൾ എന്റെ ലൈഫിലും ഈ ഗാനത്തിനൊരു പങ്കുണ്ട് എന്നവൻ പറഞ്ഞപ്പോ വണ്ടി മുന്നോട്ടെടുക്കാൻ തുടങ്ങിയ ഞാൻ ചവിട്ടി നിർത്തി …

“എന്താ നീ പറയുന്നത് ? കള്ളു തലയ്ക്ക് കേറിയാൽ നിന്റെ സ്ഥിരം അഭ്യാസം ആണോ ആളെ വട്ടു കളിപ്പിക്കാൻ ? “

“ഒരു ബിയർ കഴിച്ച ഞാൻ ഫിറ്റ് ആയെന്നു എന്റെ വീട്ടുകാർ പറഞ്ഞാലും നീ അങ്ങനെ പറയുമോ ? “അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു ..

“നീ കളിക്കാതെ കാര്യം പറ , അല്ലേൽ ഞാനെങ്ങും വരുന്നില്ല അവളുടെ വീട്ടിൽ പോയി നിന്റെ അഭ്യാസം കാണാൻ” . ഞാൻ ശബ്ദം അല്പം ഉയർത്തി ..

“ശ്രീതുവും ഞാനും പ്രേമിച്ച നാൾ മുതൽ നിനക്കറിയാം , കല്യാണം കഴിഞ്ഞു ആദ്യ നാളുകളിലെ അടുപ്പം പിന്നീട് കുറഞ്ഞു വന്നിരുന്നു. പ്രഗ്നൻസി കൺഫേം ആയതു മുതൽ അവൾക്കെന്നോട് അകൽച്ച തുടങ്ങി . അവളെന്നോട് പറയാതെ പറഞ്ഞിട്ടുണ്ട് എന്നോട് എന്തോ തെറ്റ്‌ ചെയ്തിട്ടുണ്ടെന്ന് , ആ കുഞ്ഞും ഞാനും അന്യരാണെന്ന് ശരീരഭാഷ കൊണ്ടു പോലും വെളിവാക്കി തന്നിട്ടുണ്ട്” … കൺകോണിൽ ഊറിക്കൂടിയ നനവ് ഞാൻ കാണാതിരിക്കാൻ മിഴികൾ വിദൂരതയിലേക്ക് പായിച്ചു കൊണ്ട് അവൻ പറഞ്ഞു .

“വെറുതെ വട്ടു പറയാതെ , അവളെ എത്രയോ കാലമായി എനിക്കറിയാം , അവളെ പോലെ ഒരു പെണ്ണിനെ നിനക്ക് കിട്ടിയത് തന്നെ ഭാഗ്യം , ദേവമ്മയുടെ പുണ്യം ആണെടോ അവൾ … ഗർഭധാരണം കഴിഞ്ഞു ചില സ്ത്രീകൾ സ്‌ട്രേഞ്ച്‌ ആയി പെരുമാറുക സാധാരണമാണ്.. നീയത് വല്യ കാര്യമായി എടുത്ത് ഓരോന്നും ഭാവനയിൽ കൽപ്പിച്ചു കൂട്ടരുത്‌ …
വേണേൽ ഓരോ ബിയറും കൂടെ അടിക്കാം , എന്നിട്ട് പോയി അവളെ വിളിച്ചു കൊണ്ടു വന്നു വീട്ടിൽ നിർത്തി സ്നേഹിക്കാൻ നോക്ക് , ഈ സമയത്ത് അവളെ കണ്ണീരു കുടിപ്പിക്കരുത് ” .

അവന്റെ മുഖത്ത് വിരിഞ്ഞത് പുഞ്ചിരിയാണോ പുച്ഛമായിരുന്നോ എന്നറിയില്ല , എന്തായാലും ഇപ്പൊ വേണ്ട , പോയി വന്നിട്ടാകാം എന്നവൻ പറഞ്ഞു .

ഇളം ചാറ്റലുകളെ കീറി മുറിച്ചു വണ്ടി അവളുടെ വീട്ടിൽ എത്തി , നേരത്തെ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് അവൾ റെഡി ആയിരുന്നു . ഞാനും അവളുടെ അച്ഛനും അല്പം നാട്ടു വിശേഷങ്ങൾ പറയുന്നതിനിടെ അവൻ ബാഗ് വണ്ടിയിലേക്ക് എടുത്തു വെച്ചു .
പതിവിലും പ്രസന്നവതിയായിരുന്നു ശ്രീതു .. ഡേറ്റ് അടുത്തു വരുന്നതിന്റെ ആശങ്കയും പ്രകടിപ്പിച്ചിരുന്നു .
ഭാര്യാഭർത്താക്കന്മാരുടെ സംഭാഷണങ്ങളിൽ ഇടയ്ക്കിടെ വെടി പൊട്ടിച്ചു ഞാനും കൂടി.. അവന്റെ വീട്ടിലെത്തി വണ്ടി നിർത്തുമ്പോ മഴ അതിന്റെ സംഹാരതാണ്ഡവം തുടങ്ങുവാനുള്ള ആരംഭം ആയിരുന്നു .

പെട്ടി എടുത്ത് വണ്ടി ലോക്ക് ചെയ്യുന്ന സമയത്തിൽ ദേവമ്മ ശ്രീതുവിനെ അകത്തേക്ക് കൊണ്ട് പോയിരുന്നു .

” ആവശ്യത്തിന് കള്ളും ഫുഡും വാങ്ങിക്കോണം , വെള്ളമടിച്ചു ഇലയിൽ താളം ചവിട്ടുന്ന സീനിൽ ഒന്നും വാങ്ങാൻ പുറത്തേക്ക് ഇറങ്ങേണ്ടി വരരുത്‌ , എല്ലാരേം വിളിച്ചോ , എല്ലാം ഇന്ന് ക്ലബ്ബിൽ കിടന്നാ മതി ” എന്ന പറച്ചിലോടെ അവനെന്റെ കയ്യിൽ രണ്ടായിരത്തിന്റെ രണ്ടു താളുകൾ ഏൽപ്പിച്ചു .

രാത്രി പാർട്ടിക്ക് അവൻ വന്നില്ല , ശ്രീതുവിനു അവനെ അടുത്തു വേണം എന്ന് വല്ലാത്ത വാശി , മഞ്ഞുരുകിക്കോട്ടെ എന്നു വെച്ച് നിർബന്ധിക്കാൻ ഞാനും പോയില്ല .രാത്രി എപ്പോഴോ അവൻ കോള് ചെയ്തത് ഓർമയുണ്ട് ….

“അളിയാ
ശ്രീതുവിന്‌ പറയാൻ ഉണ്ടായിരുന്നത് ഞാൻ നിന്നോട് പറഞ്ഞ കാര്യമാണ് , അവൾക്ക് പറ്റിയ ഒരു തെറ്റ്‌ തന്നെയാ അത്, ആളാരാണെന്ന് ചോദിക്കില്ല എന്ന് ഞാനും വാക്ക് കൊടുത്തു “

” നീ എന്താ പറയുന്നത് ? ഇതൊക്കെ നീ വെറുതെ പറയുന്നതല്ലേ ? ഇതറിഞ്ഞിട്ടും നീ എങ്ങനെ ഇങ്ങനെ …. ” വാക്കുകൾ മുറിഞ്ഞു ബോധം നഷ്ടപ്പെടുന്ന അവസാനഘട്ടത്തിലും അങ്ങനെ ചോദിച്ചുവെന്നാണ് ഓർമ .

“ഇല്ലെടാ , രാവിലെ വണ്ടി കഴുകിയിറക്കിയപ്പോൾ അവളുമായി ബന്ധം ഉണ്ടായിരുന്നപ്പോഴും ഞാൻ അവളോട് ചെയ്ത തെറ്റുകൾ , എന്റെ വഴിവിട്ട ബന്ധങ്ങൾ എല്ലാം മൗനമായി കഴുകിയിറക്കുകയായിരുന്നു , മനസ്സിൽ അവളോട് മാപ്പ് പറയുകയായിരുന്നു , അവളോട് പൊറുക്കാതിരിക്കാൻ ആവില്ലെനിക്ക് , ആ കുഞ്ഞിനെ എന്റെ കുഞ്ഞായ്‌ ഞാൻ വളർത്തും “

ആ കുഞ്ഞിനെ എന്റെ കുഞ്ഞായ്‌ ഞാൻ വളർത്തും ….. വളർത്തും ……. വളർത്തും ……

പെട്ടെന്ന് ഒരിടി വെട്ടി , ഞാൻ ഞെട്ടിയുണർന്ന് കണ്ണ് തുറന്നു വെളിയിലേക്ക് ഓടി …. വഴിനീളെ ആരെയും ഞാൻ ശ്രദ്ധിച്ചില്ല … കിണറ്റാട്ടു കുളത്തിന്റെ കരയിൽക്കൂടിയ ആളുകളെ വകഞ്ഞു മാറ്റി ഞാൻ കരയിൽ കിടത്തിയിരുന്ന മൃതദേഹത്തിലേക്ക് നോക്കി ….

ചേതനയറ്റ ജഡമായി ഒരു ചെറുപ്പക്കാരൻ കിടന്നിരുന്നു , അതെന്റെ കണ്ണനല്ല , എനിക്കയാളെ അറിയുക പോലുമില്ല …

മരിക്കുവാനായി തന്നെ ചെയ്തതാണ് , കീടനാശിനി കുടിച്ചിട്ടു ചാടിയ ലക്ഷണമുണ്ട് എന്നൊക്കെ പോലീസുകാരുടെ വിശദീകരണങ്ങൾ നടക്കുന്നു …മഴ അതിന്റെ സംഹാരതാണ്ഡവം ആടുമ്പോഴും അത് ഗൗനിക്കാതെ ഞാൻ വീട്ടിലേക്കു നടന്നു , മുണ്ടിന്റെ കോന്തല മുഴുവൻ ചേറിൽ കുളിച്ചിരുന്നു …

വീടിൻറെ മുറ്റത്തേക്ക് നടന്നു കയറിയപ്പോൾ മഴ ശമിച്ചിരുന്നു . ബന്ധുക്കളും നാട്ടുകാരും കൂടിയിട്ടുണ്ട് , അമ്മയുടെ അലറിക്കരച്ചിൽ കേൾക്കാം . വിനോദേട്ടനും സാമിയും , ഉണ്ണിയും ജയനും എല്ലാം മുറ്റത്തുണ്ട് , കണ്ണന്റെ ശ്രീതുവിനെ പ്രസവത്തിനു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതിന്റെ വിവരങ്ങൾ പങ്കു വെയ്ക്കുന്നു . കൂട്ടത്തിൽ എനിക്കെങ്ങനെ ഇത് തോന്നി എന്നുള്ള ആവലാതികളും ….

വീണ്ടും ഇറങ്ങി നടന്നു , മഴ ഉറച്ചു പെയ്യുന്നുണ്ട് , അന്നൊരിക്കൽ കണ്ണൻ ശ്രീതുവിനെ തനിച്ചാക്കി ദേവമ്മയെയും കൊണ്ട് ആശുപത്രിയിൽ പോയ നാളിലും മഴ ഉറച്ചു പെയ്തിരുന്നുവല്ലോ ……

( സഹോക്കളെ ഇത് എന്റെ ഒരു സുഹൃത്ത്‌ എഴുതിയ കഥയാണ്.പുള്ളിയുടെ അനുവാദത്തോടെ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു…
എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കുക.)

The Author

നീൽ

24 Comments

Add a Comment
 1. ഒരു ടൈപ്പിക്കൽ അവിഹിത സ്റ്റോറി ആണെന്ന് കരുതി ആണ് വായിച്ചു തുടങ്ങിയെ …ബട്ട് ക്ലൈമാക്സ് ഞെട്ടിച്ചു എന്ന് തന്നെ പറയണം … നോര്മലിൽ നിന്ന് ഹോർറോർ മോഡിൽ മാറാൻ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ ..neelan ബ്രോ ..ഫ്രണ്ട്ഇന്റെ ആണേലും ഇനിയും ഇങ്ങനെ ഉള്ള സ്റ്റോറി വേണം ….സൂപ്പർ

  1. Avihitham 😂
   Okay bro..😍😍

 2. അമ്മുട്ടി

  നീലാ, നല്ല രചന,ഇഷ്ടപ്പെട്ടു സുഹൃത്തിനോട് പറയണം ഇനിയും എഴുതാൻ. നിന്റെ കഥ പ്രതീക്ഷിച്ചു നിന്നെ പൊങ്കാല ഇരിക്കുവായിരുന്നു ഞാൻ, ഇനി എന്നാണ്
  നീ സ്വന്തം കഥ എഴുതുന്നത്?

  1. He he..
   Aayikotte paranjekkam!!

   Orennam ethu nimishavum vannekkam..!!
   😍😍

 3. നീലേ മുന്നേ ഞാൻ വായിച്ചിരുന്നതാണ് എങ്കിലും സൂപ്പർ സ്റ്റോറിയാണ്..❤️❤️❤️❤️❤️❤️❤️

  1. ഇവിടുന്ന് തന്നെയാണോ വായിച്ചത് mj

 4. നന്നായിട്ടുണ്ട്

 5. neelloootta
  vayichu
  aa suhruthinodu ivide katha ezhuthi idan paryu
  nalla rasam und

  1. Urappayum parayam chettayi.
   Link koduthitund..
   Chetayikk ishtayathil othiri santhosham..njan avanod parayunnund..♥️

 6. vayichila, vayikam. adiyathe comment ariyathe patiyatha.

  1. Vayicha mathi rayanna..

 7. ഞാൻ ഇത് കുറെ ദിവസം മുമ്പേ വായിച്ചു, നേരിട്ട് പറയാൻ വിചാരിച്ചതാ.. മറന്നു പോയി😉😉 നന്നായിട്ട് ഉണ്ട്😍😍 എന്നെ പോലുള്ള നിഷ്കളങ്കർക്ക് ചിലപ്പോൾ രണ്ടു പ്രാവശ്യം വായിച്ചാലെ മനസ്സിലാവൂ എന്നു തോന്നുന്നു..😎😎 എനിക്ക് രണ്ടാമത് വായിച്ചപ്പോ ആണ് കാര്യം പിടികിട്ടിയത്..

  1. എനിക്കിപ്പോഴും പൂർണമായി മനസ്സിലായിട്ടില്ല 😞

   1. അയ്യോ ഇതിൽ എന്താ ബ്രോ മനസിലാകാത്തെ.. ചോദിക്കു..☺️

   2. വായിച്ചു വരുമ്പോൾ ഒരു ചെറിയ കിളി പോവും..നമ്മൾ എവിടെയോ എന്തോ മിസ് ചെയ്ത പോലെ.. ഒരു superficial reading ആയത്കൊണ്ടാവും. ഒന്നുകൂടി വായിച്ചു നോക്കിയാൽ ആ അവസാനത്തെ ഭാഗത്തു നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന ഒരു വാക്ക് ഉണ്ട്.. (ഒരു pronoun).. അതോടെ എല്ലാം ശരിയാവും…

    എനിക്ക് അങ്ങനെ ആണ് മനസ്സിലായത്… 😎😎

  2. ഉവ്വ..നി നിഷ്കളങ്കൻ അല്ലെ..
   എന്നെ പോലുള്ള ശെരിക്കും നിഷ്കളങ്കർക്കണേൽ ചിലപ്പോ ഒന്നൂടെ വായിക്കണ്ടിവരും.😎
   നിനക്കൊക്കെ പകുതി വായിച്ചാൽ തന്നെ ബാക്കി ഊഹിക്കാം😂
   Lub u da♥️

  1. രായണ്ണ😍

 8. നന്നായിട്ടുണ്ട്….
  ഇനിയും വരുക….

  1. ഉറപ്പായും വരും തൂലികേ..വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി.♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020