Author: Aadhi

ഹരിചരിതം 3 [Aadhi] 1392

ഹരിചരിതം 3 Haricharitham 3 | Author : Aadhi | Previous Part    പത്തു ദിവസം പെട്ടെന്നാണ് കടന്നു പോയത്. സാധാരണ വീട്ടിൽ ഉള്ളപ്പോൾ സമയം കളയാൻ ബുദ്ധിമുട്ടുന്ന പോലെ അല്ല, വീട്ടിൽ നിന്നും മാറി നിന്ന് ഇടക്കൊക്കെ വരുമ്പോൾ. വീട്ടിൽ കുറച്ചു ജോലികൾ ഒക്കെ ഉണ്ടായിരുന്നു.. വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു. കൂട്ടുകാരെ കാണാൻ ഉണ്ടായിരുന്നു.. എല്ലാവർക്കും ഞാൻ വിളിക്കുന്നില്ല, മെസ്സേജ് അയക്കുന്നില്ല എന്ന പരാതി മാത്രം. അവിടുത്തെ കഷ്ടപ്പാട് എനിക്കല്ലേ അറിയൂ.. കൂടാതെ […]

ഹരിചരിതം 1 [Aadhi] 1411

ഹരിചരിതം 1 Haricharitham 1 | Author : Aadhi     മറ്റൊരു സൈറ്റിൽ പൂർണമായി വന്ന കഥയാണ്. യാതൊരു മാറ്റവുമില്ല ! വായിച്ചവർ വീണ്ടും വായിച്ചു സമയം കളയണമെന്നില്ല..?? കുറച്ചധികം പേജുകളുള്ളതിനാൽ മൂന്നോ നാലോ പാർട്ടായി ഡെയിലി ഇട്ട് നാലഞ്ചു ദിവസം കൊണ്ട് തന്നെ നമുക്കിത് തീർക്കാം.. ഒരുപാട് പേജുകളുണ്ടങ്കിൽ ആദ്യമായി വായിക്കുന്ന പലർക്കും മടുപ്പെല്ലാം തോന്നിയേക്കാം…?? (എനിക്ക് തോന്നാറുണ്ട്, അതാ..??)   **********************************       “ടീച്ചറേ…ഇങ്ങളെപ്പഴാ കല്യാണത്തിന് പോണേ??” വലിയ  […]

Jwala [Aadhi] 2271

Jwala Author : Aadhi     ആകസ്മികമായിട്ടാണ് പപ്പേട്ടന്റെ ലോലയിലേക്ക് വീണ്ടുമെന്റെ കണ്ണുടക്കിയത്. എപ്പോഴും കൂടെക്കൊണ്ടു നടക്കണമെന്നു വിചാരിച്ചു ലോലയെ PDF ആക്കി ഞാനെന്റെ ടാബിൽ ഒളിപ്പിച്ചുവെച്ചിരുന്നു. ഇന്നലെയെന്തോ കാര്യത്തിന് ഫയൽ മാനേജറെടുത്തു പഴയ കുറെ ഫോട്ടോകളും, വീഡിയോകളും ഡിലീറ്റ് ആക്കിയപ്പോഴാണ് കുറച്ചുകാലത്തെ പൊള്ളയായ ചിരികൾക്ക് ശേഷവും കണ്ണിലൊരു എരിവും, നെഞ്ചിലൊരു വിങ്ങലുമുണ്ടായത്.     വിധി എന്നൊന്നുണ്ടോ? ഉണ്ടാവുമല്ലേ? ഉത്തരം കിട്ടാത്ത പല സമയങ്ങളിലും ഞാനുമാ രണ്ടക്ഷരങ്ങളെ കൂട്ടുപിടിച്ചിരുന്നു, കാടുകയറിയുള്ള എന്റെ ചിന്തകൾക്ക് തടയിടാൻ.. […]

Cappuccino☕ [Aadhi] 2740

Cappuccino | Author : Aadhi ” അപ്പൊ ഓൾ ദി ബെസ്റ്റ് ! എല്ലാം കഴിയുമ്പോൾ നീ വിളിച്ചാ മതി. ഞാൻ വന്നു പിക്ക് ചെയ്യാം. പിന്നെ ഒരു കാര്യം കൂടെ. ഓവറാക്കി ചളമാക്കരുത്. എന്റെ അപേക്ഷയാണ്. “, കാർ റോഡിന്റെ ഓരം ചേർത്ത് നിർത്തുമ്പോൾ ജിതിൻ അല്പം തമാശയായിട്ട് പറഞ്ഞു. ” എന്ത് ഓവറാക്കാൻ? ” ” അല്ല. നീയൊരുമാതിരി മറ്റേടത്തെ ഫിലോസഫിയൊക്കെയടിച്ചു ആ പെണ്ണിനെ ഓടിക്കരുതെന്ന്. കണ്ടിട്ട് അതൊരു നല്ല കുട്ടിയാണെന്ന് തോന്നുന്നു. […]

ഓണം ഇനിയും മരിക്കാത്ത ഓണം [Aadhi] 1516

ഓണം ഇനിയും മരിക്കാത്ത ഓണം Onam Eniyum Marikkatha Onam | Author : Aadhi   റോഡിലേക്ക് നോക്കിക്കൊണ്ട് വരാന്തയിൽ നിൽക്കുമ്പോഴാണ് റൈഹാൻ സൈക്കിളിൽ അന്നത്തെ പത്രവും കൊണ്ട് ഗേറ്റ് കടന്നു വന്നത്.  ” മ്മാ..ഇതോക്ക്. ഇത്താന്റെ കോളേജിൽ പിന്നീ സമരായി”   പന്ത്രണ്ടു വയസ്സുള്ള റൈഹാന് സമരത്തിന്റെയും ഹർത്താലിന്റെയും അർത്ഥതലങ്ങൾ അറിയില്ലെങ്കിലും ഇത്താന്റെ കോളേജിലെ എന്ത് കണ്ടാലും എങ്ങനെയെങ്കിലും കണ്ടുപിടിച്ചു വായിച്ചിരിക്കും.   അകത്തെ പേജിൽ ചെറിയ രണ്ടു കോളം വാർത്തയായി അതുണ്ടായിരുന്നു.   ‘ ഓണാഘോഷം : വിദ്യാർഥികൾ […]

ക്വാറന്റൈൻ പൊന്നോണം [Aadhi] 1330

ക്വാറന്റൈൻ പൊന്നോണം Quarantine Ponnonam | Author : Aadhi   രാവിലത്തെ ബ്രെയ്ക്ക് ഫാസ്റ്റായിട്ടു രണ്ടു ഇലയടയും പുഴുങ്ങിയ നേന്ത്രപ്പഴവും കുത്തിക്കേറ്റി പ്ളേറ്റ് കഴുകി  വെച്ചപ്പോഴാണ് ഫോൺ കിടന്നു കരയുന്നത് കേട്ടത്. കുറച്ചു ദിവസങ്ങളായി ഫോണിനോടൊക്കെ ഉള്ള താല്പര്യം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ദോണ്ടേ, പിന്നേം കെടന്നടിക്കുന്നു. സാധാരണ ഇങ്ങനെ ആരും വിളിക്കാത്തെ ആണല്ലോ..എല്ലാർക്കും മെസേജാ പതിവ്…. ഇതാരപ്പ ഇങ്ങനെ കെടന്നു ചാവാൻ എന്നും പറഞ്ഞു ഫോണെടുത്തപ്പോഴാണ് ആത്മാർത്ഥ നൻപൻ വിളിക്കുന്നത്.. ആള് മാന്യനാ. ഒന്നുകിൽ […]

കൊതുക് [Aadhi] 1316

കൊതുക് Kothuku | Author : Aadhi   ” ഈ ലോകത്ത് എല്ലാ ജീവികൾക്കും അതിന്റെതായ ഓരോ കടമ ഉണ്ട്.. ഇവരൊക്കെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതോണ്ടാണ് നമ്മുടെ ലോകം നിലനിന്നു പോവുന്നത് “, അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി പഠനം ക്‌ളാസ് എടുത്തുകൊണ്ടിരിക്കെ മിനി ടീച്ചർ പറഞ്ഞു.മിനി ടീച്ചർ വന്നിട്ട് രണ്ടു ദിവസം ആയിട്ടേ ഉള്ളൂ.  പരിചയപ്പെടൽ കഴിഞ്ഞു ക്‌ളാസ് എടുക്കുന്നത് ആദ്യമായിട്ടാണ്. പഠിത്തം കഴിഞ്ഞിട്ട് ആദ്യം ആയി കിട്ടുന്ന ജോലിയാണ്, അതും സർക്കാർ സ്‌കൂളിൽ ടീച്ചർ ആയിട്ട്. ” […]

കലിപ്പന്റെ കാന്താരി [Aadhi] 1409

കലിപ്പന്റെ കാന്താരി Kalippante Kanthari | Author : Aadhi   ” എന്നിട്ട് നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ?? “കോഫീ ഹൗസിൽ നിന്നും ചൂട് കാപ്പി മൊത്തിക്കുടിക്കുന്ന അവളെ നോക്കി അവൻ വീണ്ടും ചോദിച്ചു.. ഇതെത്രാമത്തെ തവണ ആണ് ഇതേ ചോദ്യം തന്നെ അവൻ ചോദിക്കുന്നത്. ചോദിക്കുന്ന അവനു മടുപ്പില്ലെങ്കിലും കേൾക്കുന്ന അവൾക്ക് മടുപ്പില്ലേ.. മനസ്സിൽ എന്തോ മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുഞ്ചിരിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ആത്മ വിശ്വാസത്തോടെ ഇല്ല […]