kadhakal.com

novel short stories in malayalam kadhakal !

ആത്മാക്കളുടെ ലോകത്ത് [VAMPIRE] 165

ആത്മാക്കളുടെ ലോകത്ത്

Athmakkalude lokathu | Author : Vampire

അവളുടെ പതിനേഴാമത്തെ വയസ്സിൽ തന്നെ
അവളും ആ ലോകത്തെത്തി…….

“ആത്മാക്കളുടെ ലോകത്ത്…”

തിൻമയെക്കാൾ നന്മകൾക്ക് തൂക്കം കൂടിയതുകൊണ്ടാവാം അവൾക്കും സ്വർഗം ലഭിച്ചു……

അവിടെ അവൾ തനിക്ക് പരിചയമുള്ള ചിലരെയൊക്കെ കണ്ടു……

ദിവസങ്ങൾക്കു ശേഷം ആണെങ്കിലും അവൾ
ആ ലോകത്തോട് ഇണങ്ങി… അവിടെ അവൾ ഒരു പെൺകുട്ടിയുമായി ചങ്ങാത്തമായി….

ആ കുട്ടി വളരെ ചെറുതായിരുന്നു..
ഒരു ആക്സിഡന്റിൽ ആണ് മരിച്ചത്……

ആ കൊച്ചു കുട്ടി പതിനേഴുകാരിയോട്
ചോദിച്ചു….. “ചേച്ചിക്ക് സ്വർഗ്ഗം കിട്ടുമെന്ന്
ഉറപ്പുണ്ടായിരുന്നോ..?”

പതിനേഴുകാരി പറഞ്ഞു…..”ഇല്ല”
“പക്ഷെ….നരകത്തിൽ എട്ടുകാലികളും
പാമ്പുകളും ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്….
എനിക്ക് എട്ടുകാലിയെ ഭയമാണ്….അത് കൊണ്ട്
അവയിൽ നിന്ന് രക്ഷ നേടാൻ ഞാൻ സന്മാർഗം
തിരഞ്ഞെടുത്തു.”

“അയ്യേ… എട്ടുകാലികളെ എന്തിന്
ഭയക്കണം.?” ആശ്ചര്യത്തോടെ ആ കൊച്ച് കുട്ടി ചോദിച്ചു……

പതിനേഴുകാരി പറയാൻ തുടങ്ങി…….

“അതേ.. എനിക്ക് അവയെ ഭയമാണ്……അവയെ
കാണുമ്പോഴെല്ലാം ഞാൻ പേടിച്ച് നില
വിളിക്കുമായിരുന്നു.. പക്ഷേ…
എന്റെ വീട്ടിൽ പെൺകുട്ടികളുടെ ശബ്ദം ഉയരാൻ പാടില്ല….അത് കൊണ്ട് അവയെ കാണുമ്പോൾ ഞാൻ കഴിവതും ശബ്ദം പുറത്ത് വരാതിരിക്കാൻ ശ്രമിച്ചു..”,

എല്ലാം കേട്ട് കൊച്ചു പെൺകുട്ടി ചോദിച്ചു……..

“എന്ത്?….പെൺകുട്ടികൾ ശബ്ദം ഉണ്ടാക്കരുത്
എന്നോ..? അതെന്ത് കൊണ്ടാ…?”

“അതേ… എന്റെ വീട് ഒരു പരമ്പരാഗത ചിട്ടയിൽ

Views : 2038

The Author

VAMPIRE

39 Comments

Add a Comment
 1. നന്നായിട്ടുണ്ട് വാമ്പയർ –

  എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

 2. 😍👌👌👌👌👌👌👌👌👌👌👌👌👌

  1. ❤️❤️❤️

 3. reference: മണിവത്തൂരിൽ വാമ്പയർ ബ്രോ ക്കുള്ള മറുവാക്ക്

  വാമ്പയർ ബ്രോ …

  ഞാൻ ഇതിപ്പോ എന്ത കണ്ടത്, വാമ്പയർ ബ്രോ പറഞ്ഞ വാക്കുകൾക്കു പോലും ഗ്രാമീണത ആണ് , ഗ്രാമഭംഗി തുളുമ്പുന്ന മനോഹര പദങ്ങൾ

  അതു വായിച്ചപ്പോൾ മനസ് കോറി വരച്ചിട്ട ഒരു ചിത്രം പോലെ ആയി.
  ഒരുപാട് നന്ദി ബ്രോ

  എന്താന്ന് അറിഞ്ഞൂടാ – രുചി , വാസന , നിറം , ശബ്ദം,ലഹരി,സംഗീതം,ഗ്രാമഭംഗി — ഇത്രയും കാര്യങ്ങൾ,, എന്തെഴുതിയാലും അതിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട് ,
  അതാണ് എനിക്ക് ഒരു ഭൃഗു ( കിക്ക്)

  ഇപ്പോ കുറച്ചു നാളായി കഥക്കു വേണ്ടി ഒരു യുട്യൂബ് ചാനൽ ഉണ്ടാക്കി , അതിലേക് കഥയുടെ സീനുകൾക് ആവശ്യമായ ഈണങ്ങൾ അപ്ലോഡ് ചെയ്തു അതിന്റെ ലിങ്ക് കൂടെ കഥയിൽ എംബെഡ് ചെയ്താണ് പരീക്ഷണം
  ഫീൽ കൂട്ടാൻ ആയി,, കഴിഞ്ഞത്തിനു മുന്നേ ഉള്ള ഭാഗത്തു രണ്ടു വിഡിയോ കൂടെ എഡിറ്റ് ചെയ്തു കയറ്റി,,
  സംഭവം ഒരു വക ഷോ ഓഫ് ആണ് ,, നല്ലതായാലും മോശമായാലും അതിൽ എന്റേതായ ഒരു സിഗ്‌നേച്ചർ ഉണ്ടല്ലോ എന്നൊരു സന്തോഷം ,,,,,
  വായിക്കുന്നവർക്ക് ഭൃഗു കിട്ടണം ,,,

  എന്നെങ്കിലും ഒരുനാൾ കൂടാം ,,,
  ചക് അമൂബി അരിയിട്ട് വാറ്റിയ പട്ട ചാരായവും കൂടെ പാണൻ പള്ളത്തി പൊരിച്ചതും പിന്നെ ചുരുളുകളായി സ്വ൪ഗ്ഗത്തിലേക് എടുത്തുയർത്തുന്ന മേഖലയ൯ മംഗോയും ,,,

  കൂട്ടിനു നമുക് പങ്കൻ ചേട്ടനെയും വിളിക്കാം ,,,,

  1. മണിവത്തൂര് പോലെ നിഷ്കളങ്കത തുളുമ്പുന്ന ഏതെങ്കിലുമൊരു ഗ്രാമാന്തരീക്ഷത്തിൽ തന്നെ ഒരു നാൾ ഒത്തുകൂടാം……..!

   പക്ഷേ പങ്കേട്ടന് സാധാ ചാർമിനാറിട്ട് വാറ്റിയ നാടൻ ചാരായം തന്നെ വേണ്ടി വരും……

  2. ഹ ഹ …🥰

   “നമുക്ക് രാവിലെ മുന്തിരിത്തോപ്പിലേക്ക്
   പോയി മുന്തിരിവള്ളികൾ പൂവിട്ടോ എന്ന് നോക്കാം”
   എന്നൊെക്കെ പറയുമ്പോലെ,
   കേൾക്കാൻ നല്ല സുഖമുള്ള കാര്യങ്ങൾ!!

   പക്ഷെ തല്കാലം ‘ഗോ കൊറോണ’ പാടി ഇരിക്കാം’!!

   1. പങ്കെട്ടാ

    കാലമിനിയും ഉരുളും വിഷു വരും ,
    വര്‍ഷം വരും തിരുവോണം വരും.
    പിന്നെയോരോ തളിരിനും പൂവരും കായ് വരും.
    അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം.

    എന്നല്ലേ കക്കാട് കുറിച്ചത്

    നാളെയെന്തെന്നു നമുക്കറിവീടുകിൽ
    പിന്നെ ഒന്നിനും നിലനിപ്പില്ല ഭാഗ്യത്തിനും വിധിക്കും പിന്നെ ഈശ്വരനും
    അതോണ്ട് ,,,,,,,,,,,,,,,,,,,,
    കൊറോണ സ്തുതിപാഠകരാകാം
    ഒപ്പം ഏതേലും ഒരു കുന്നിൻ മുകളിൽ കാറ്റും കൊണ്ട്
    നമുക് വെറുതെ വലുതാകുന്ന പ്രപഞ്ചത്തെ നോക്കി അന്തം വിട്ടു ഇരിക്കാം

    തൃശ്ശിവപേരൂരിൽ അതിനു പറ്റിയ ഒരിടം വാമ്പയർ ബ്രോ നോക്കി വെക്കട്ടെ

    1. അതെ….,

     കുന്നിൻ മുകളിൽ നിന്ന് കാറ്റും
     കൊണ്ട് താഴോട്ട് നോക്കി ഇരിക്കുക…..

     ഏറ്റവും സുഖമുള്ള കാല്പനിക
     സ്വപ്നങ്ങളിൽ ഒന്ന് !

     കാത്തിരിക്കാം…………..🥰

 4. തൃശ്ശൂർക്കാരൻ

  ഇഷ്ട്ടായി ബ്രോ 😘

  1. Thank you so much…സ്വന്തം നാട്ടുകാരാ….

   1. തൃശ്ശൂർക്കാരൻ 🖤

    😇😍

 5. Enthaa oru feel…
  Cheriya kadhayaanenkilum valare valiya message aanullath…

  1. Thank you so much…

 6. Cheriye stry aanenklm endoo orupaad content ulld pole tonni …
  Nannayirunnu …
  Ishtapett .. 🧡

  1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

 7. വായിച്ചു
  ഇഷ്ടമായി

  പിന്നെ വായനക്കാരന്റെ ഉത്തരവാദിത്വം ആണ് ഒരുവാക്ക് എഴുത്തുകാരനായി കുറിക്കുക എന്നു കരുതുന്ന ഒരു പാവം ആണ്

  കൂടുതല്‍ പൊലിപ്പിക്കുന്ന വാക്കുകള്‍ ഒന്നും തന്നെ ഇല്ല
  ഇഷ്ടമായി

  1. ബ്രോക്ക് എപ്പോളെങ്കിലും സമയം കിട്ടുമ്പോള്‍

   ഇവിടെ ഒരു ഗ്രാമപശ്ചാത്തലത്തില്‍ എഴുതിയ ഒരു കഥ ഉണ്ട് ,, മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍ — ഒരേ ഒരു പാര്‍ട്ട് മാത്രമേ എഴുതാന്‍ സാധിച്ചുള്ളൂ ,, അതൊന്നു വായിച്ചു ഒരു വരി കുറികുവാന്‍ അഭ്യര്‍ഥിക്കുന്നു ,, അത് ഒരു ഇണ്ട്റോഡക്ഷന്‍ മാത്രം ആയിരുന്നു , കഥയിലേക് കടക്കുന്നെ ഉള്ളൂ ,,,സമയം ഇല്ലതോണ്ടു പാതി നിന്നു പോയതാ ,,,

   1. എന്തിനാണ് ഹർഷാ പൊലിപ്പിക്കുന്ന വാക്കുകളൊക്കെ ……
    എന്നെ സംബന്ധിച്ചിടത്തോളം “ഇഷ്ടമായി” എന്നൊരു വാക്ക് അത് തന്നെ വലിയ കാര്യമാണ്…അതും കഥകളെ സ്നേഹിക്കുന്ന നല്ലൊരു എഴുത്തുകാരനിൽ നിന്നല്ലേ, ഞാൻ ഹാപ്പിയാണ്….
    സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.

   2. തീർച്ചയായും…
    ഹർഷൻ ഇവിടെ അപരാജിതൻ മാത്രമേ എഴുതിയിട്ടുള്ളൂ എന്നാണ് ഞാൻ വിചാരിച്ചിരുന്നത്… ഇത് ഇന്ന് തന്നെ വായിച്ചിരിക്കും…

    അപരാജിതൻ 1st part കഴിഞ്ഞാൽ കുട്ടേട്ടനോട് pdf ആയി publish ചെയ്യാൻ പറയണം… എന്നിട്ട് വേണം വായിച്ചു തുടങ്ങാൻ…

    1. നന്ദി ബ്രോ

   3. ‘മണിവത്തൂരിലെ’ അപ്പുറത്ത് വായിച്ചിരുന്നു കെട്ടോ…
    ഗൃഹാതുരുത്വം നിറഞ്ഞ സുന്ദരൻ വരികളെക്കുറിച്ച് കമന്റും ഇട്ടിരുന്നു..

    പക്ഷേ ബാക്കി എഴുതാത്തത് അപരാജിതന്റെ തിരക്ക് മൂലമാണെന്ന് കരുതി.പിന്നെ ജീവത നെട്ടോട്ടങ്ങളും.

    1. പങ്കെട്ട…

     11 മാസത്തോളം ആയി ഒരു കഥയിൽ ആഴത്തിൽ അലിഞ്ഞു ജീവിക്കുന്നത്..അതാണ് അപരാജിതൻ..ഏഴെട്ടു കഥകൾ ഉള്ളിലുണ്ട് .. ഇത് ഒന്നാം പാർട്ട് തീർത്തിട്ടു വേണം അതൊന്നു എഴുതാൻ.. ഇത്തവണ 250 300 പേജുകൾ ഉള്ള അദ്ധ്യായം ആണ് മനസ്സിൽ…

     1. എന്തായാലും….
      ‘സമ്മതിക്കണം’
      എന്ന വാക്ക്
      ഹർഷന് സമർപ്പിക്കുന്നു..!!

     2. പങ്കേട്ടാ, ഹർഷൻ കഥ എഴുതുന്ന യന്ത്രം എങ്ങാണ്ടുന്നോ അടിച്ചു മാറ്റിയിട്ടുണ്ട്… അതുകൊണ്ട് ഓനിതൊന്നും ഒരു വിഷയല്ല….

      നമ്മള് പാവം അപ്പാവികള് ഒരു പത്ത് പേജ് തികച്ചൊപ്പിക്കാൻ പെടാപ്പാട് പെടുവാ…..

     3. പക്ഷെ വാമ്പുവിന്റെ
      പത്ത്… ഒരു നൂറിന്റെ
      ഗുണം ചെയ്യും.
      അതും വ്യത്യസ്ത ശെൈലികളിൽ!

      അപ്പുറത്ത് ‘സ്റ്റീൽ’ നിറച്ച്
      എഴുതിയ ആ കഥ തന്നെ
      എന്താ ഒരു ഇത്!!

 8. Bro that sentence before the last
  Orupad ishttamayi

  1. Thank you so much…

 9. Excellent 👌👌
  മച്ചാൻ മാരത്തൊൻ എഴുത്ത് തുടങ്ങിയോ..
  ഹ ഹ കീപ് ഗോയിങ് ബ്രോ..
  അടുത്ത കഥക്കായി കാത്തിരിക്കുന്നു
  All the best❤️

  1. ൻ്റെ നീലാ, അങ്ങനെ മാരത്തോൺ എഴുത്തൊന്നുമല്ല… നേരം പോകാൻ വേണ്ടി എന്തേലും പൊട്ടത്തരം എഴുതി വിടുന്നതല്ലേ….

   ഇതുപോലുള്ള എന്തേലും കൊച്ചു കഥകളുമായി വീണ്ടും വരാന്നേ…

 10. നിഷേധികളാണ് പലപ്പോഴും വിജയിക്കുന്നത്.
  പക്ഷേ അടി കൊള്ളാനുള്ള ധൈര്യം വേണം.
  അതിജീവിച്ചവർ ചരിത്രം തിരുത്തുന്നു……

  പക്ഷേ അനുസരണത്തിന് വിധേയരായവർക്കേ സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നുള്ളു…….‘അവർ’…..!!!?

  1. പങ്കേട്ടാ, ഞാൻ പറഞ്ഞ കാര്യം എന്തായി…

   എന്തേലുമൊക്കെ കുത്തിക്കുറിച്ച്‌ ഒന്നിട് മനുഷ്യാ, ഞങ്ങളൊക്കെ ഒന്ന് വായിക്കട്ടെ…..

   1. തത്കാലം ഈ കമന്റ്കൾ ഒക്കയെ എഴുതാൻ കഴിയുന്നുള്ളു ഭായി😊.
    വാമ്പുവൊക്കെ ഇത്ര മനോഹരമായി
    ഭാക്ഷയെ ആറ്റിക്കുറുക്കിയെഴുതുമ്പോ
    പിന്നെ വേറെ എന്ത് നോക്കാനാ!

    1. ന്റെ പങ്കേട്ടാ നിങ്ങളോട് ഞാൻ ഒരു നോവലൊന്നും എഴുതാൻ പറഞ്ഞില്ലല്ലോ…?
     ഒന്നോ രണ്ടോ പേജ് വരുന്ന എന്തേലും ഒരു കൊച്ചു കഥ… അത് മതീന്നേ…..!

 11. oh…. nice story

  1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…

 12. 😢😭😭😭😭😭😭😭😭😭😭
  Entha parayandathu ennariyilla
  Kadha orupadu ishtamayi.
  ♥️♥️🖤🖤

  1. Thank you rickey,Thank you so much…

 13. Nalla kadha chetta….valare adikam eshtayi….🥰🥰🥰

  1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020