അതിജീവനം 6 [മനൂസ്] [Climax] 3100

Views : 114702

അതിജീവനം.. 6

Athijeevanam Part 6 | Author : Manus | Previous Part

 

“ഇനി ആരുടേയും ജീവൻ എടുക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല…നിനക്കുള്ള ശിക്ഷ ഞാൻ വിധിക്കുന്നു മാർട്ടിൻ…”

 

അജോയ് അത് പറഞ്ഞതും മാർട്ടിൻ ഭയന്നു വിറച്ചു..

 

“നിനക്ക് ഓർമയുണ്ടോ മാർട്ടിൻ നമ്മൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച..”

 

അജോയ് ചോദിച്ചു..

 

“ഞങ്ങളുടെ വീട്ട് പടിക്കൽ നീയും നിന്റെ അമ്മയും വന്ന് കോശി നിന്റെ സ്വന്തം തന്ത ആണെന്ന് പറഞ്ഞ ദിവസം നീ ഓർക്കുന്നുണ്ടോ…

 

അത് കേട്ട് ആദ്യം ഞങ്ങൾ ഒന്ന് പതറിയെങ്കിലും… ഞങ്ങളുടെ അപ്പച്ചനും ഒരു ജീവിതം ഉണ്ടാകുമല്ലോ ,,ഒരു കൂടപ്പിറപ്പ് കൂടി ഞങ്ങളുടെ കൂട്ടത്തിലേക്ക് വരുന്നു എന്ന സന്തോഷമായിരുന്നു പിന്നീട്..

 

പക്ഷെ അത് എന്റേയും അഞ്ജലിയുടെയും ജീവിതങ്ങൾ തകർക്കാൻ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല..

 

വിവാഹം കഴിച്ച് നിന്നേയും ഭാര്യയെയും രഹസ്യമായി സംരക്ഷിച്ച അയാൾ വളരെ വിദഗ്ദ്ധമായി നിങ്ങളെ ഞങ്ങളുടെ തറവാട്ടിൽ കൊണ്ട് വന്നു അല്ലെ..

 

പിന്നീട് നിന്റെ ഭരണമായിരുന്നു വീട്ടിൽ.. പൊതുവെ അന്തർമുഖനായ ഞാൻ ഒന്നിലും ഇടപെട്ടിരുന്നില്ല..

 

ഞങ്ങൾ അനുഭവിക്കേണ്ട സ്വത്തുക്കളാണ് നീയും ആയാളും ചേർന്ന് അനുഭവിക്കുന്നത് എന്ന് അറിഞ്ഞിട്ടും ഞാൻ കണ്ണടച്ചു… കാരണം ഞാൻ നിങ്ങളിൽ അത്രയേറെ വിശ്വാസം വച്ചു..

 

ഒരു അനാഥനെ സ്നേഹിച്ചതിന്റെ പേരിൽ നിങ്ങൾ എന്റെ പെങ്ങളെ എന്നിൽ നിന്നും ബുദ്ധിപൂർവം അകറ്റി..

 

എരിതീയിൽ എണ്ണ പകർന്ന പോലെ നിങ്ങൾ എന്നിലെ അവളോടുള്ള വിദ്വേഷത്തെ ആളികത്തിച്ചു…

 

അവൾ അവനോടൊപ്പം പോയപ്പോളും നിങ്ങൾക്ക് ആയിരുന്നു ലാഭം… അവളുടെ സ്വത്തുക്കൾ കൂടി നിങ്ങളിലേക്ക് എത്തിച്ചേർന്നു…

Recent Stories

The Author

മനൂസ്

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ 🔥. നന്നായിട്ടുണ്ട് 🤗

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ💞💞

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ💞💞

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു💞💞

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ💞💞

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം💞💞

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം💞💞

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️😇

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക 👍❣️ ഗുഡ് ലക്ക് 👍❣️🙌

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ💞💞

  10. ❣️

    1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com