ASHKHARH : REVENGE OF A CROW / E2 [Tᴏᴍ Dᴀꪜɪᴅ] 116

Views : 5859

Previous Part:

 

ASHKHARH :REVENGE OF A CROW /E1 [Tᴏᴍ Dᴀꪜɪᴅ]

 

 

ബർദ്സാറിന്റെയും അവേലിയുടെയും അതിർത്തിയിൽ ഉള്ള മെറ്റ്സ് പർവ്വതത്തിന്റെ താഴ്വാരാത്തേ കാട്ടിൽ ഒരു സംഘം കറുത്ത വസ്ത്രദാരികൾ കൂടാരം അടിച്ചു തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അന്ന് വേട്ടയാടി കിട്ടിയ മൃഗങ്ങളുടെ മാംസവും ആ കനലിൽ വേവിച്ചു അവർ ഭക്ഷിക്കുന്നുണ്ടായിരുന്നു.

 

അവരുടെ ഇടയിൽ നിന്നും ഒരു യുവാവ് എഴുന്നേറ്റ് കുറച്ചു അകലേയ്ക്ക് നടന്നു.

 

കാടിനുള്ളിൽ ഉള്ള ചെറിയ തീപ്പന്തം കൊണ്ട് ഉണ്ടാക്കിയ വെളിച്ചം അവനു തന്റെ ലക്ഷ്യം എവിടെ ആണെന്ന് കാണിച്ചുകൊടുത്തു.

 

അവിടേക്ക് നടന്നു അടുക്കുന്തോറും മരത്തിൽ ആഞ്ഞു വെട്ടുകൾ വീഴുന്ന ശബ്ദം മുഴങ്ങി കേൾക്കാമായിരുന്നു.

 

അവൻ അവിടെ മരങ്ങളിൽ അതിവേഗം വെട്ട് വീഴ്ത്തി പരിശീലനം നടത്തിക്കോണ്ടിരിക്കുന്ന ആ യുവാവിന് അടുത്തേക്ക് എത്തിയിരുന്നു.

 

അരയ്ക്ക് മുകളിലേക്ക് നഗ്നമായിരുന്ന അവന്റെ ശരീരത്തിൽ വിയർപ്പ് ഒരു വസ്ത്രം പോലെ ചേർന്ന് കിടന്നു.

 

“അമിലാക്കി… വരു കഴിക്കാം….”

 

അവൻ ആ യുവാവിനോട് പറഞ്ഞു.

 

എന്നാൽ അവൻ തന്റെ പരിശീലനങ്ങളിൽ തന്നെ ശ്രദ്ധിച്ചു.

 

“അമിലാക്കി…”

 

അവൻ ഒന്ന് കൂടി വിളിച്ചു.

 

ഇത്തവണയും അത് ശ്രദ്ധിക്കാതെ പരിശീലനം തുടർന്നു. വളരെ വേഗം ചുറ്റിനുമുള്ള മരങ്ങളിൽ വെട്ടുകൾ വീഴ്ത്തിയും ചാടി മറിഞ്ഞും ഉയർന്ന് ചാടിയും. പരിശീലനത്തിന്റെ വേഗതയും കൂട്ടിക്കൊണ്ടിരുന്നു.

 

“അമിലാക്കി……..”

 

അവൻ അലറി വിളിച്ചു.

 

അടുത്ത നിമിഷം തന്നെ അമിലാക്കി തിരിഞ്ഞു. അവനു നേരെ കയ്യിലിരുന്ന വാൾ വീശിയെറിഞ്ഞു. തന്റെ നേരെ വരുന്ന വാൾകണ്ടു അവൻ ഭയന്ന് കണ്ണടച്ചു.

 

എന്നാൽ അവന്റെ തലയുടെ തൊട്ട് അടുത്തുകൂടി പിന്നിലെ മരത്തിലേക്ക് അത് തറഞ്ഞു കയറുന്ന ശബ്ദം അവൻ കേട്ടു. കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ നേരെ രൂക്ഷമായി നോക്കുന്ന അമിലക്കിയെ ആയിരുന്നു അവന്റെ കണ്ണുകളിൽ എന്തിനോ വേണ്ടിയുള്ള പ്രതികാരത്തിനായ് കൊതിക്കുന്നുണ്ടായിരുന്നു.

 

സ്ഥിരം കാണുന്നതാണെങ്കിൽ അത് അവനെ ഭയപ്പെടുത്തി.

 

ഞൊടിയിടയിൽ അമിലക്കിയുടെ ഭാവം മാറി. വിയർത്തു കുളിച്ചു നിന്ന അമിലാക്കി നിലത്ത് കിടന്നിരുന്ന തുണിയെടുത്തുകൊണ്ട് അവനു നേരെ നടന്നടുത്ത്‌.

 

“എന്താ സിമോർ… ഇതുവരെ നിനക്ക് എന്നെ വിശ്വാസമായില്ലേ”

 

പേടിച്ചു അന്തം വിട്ടു നിൽക്കുന്ന സിമോറിനെ കളിയാക്കി ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.

 

തുടരുന്നു…

Recent Stories

The Author

Tᴏᴍ Dᴀꪜɪᴅ

8 Comments

Add a Comment
  1. 🦋 നിതീഷേട്ടൻ 🦋

    സ്റ്റോറി വായിക്കാൻ പറ്റിയിട്ടില്ല, വായിച്ച് വേഗം അഭിപ്രായം പറയാവെ 💕💕💕

    1. Tᴏᴍ Dᴀꪜɪᴅ

      Ok ചേട്ടാ😊🤍

  2. വായനക്കാരൻ

    ഇതിലെ പ്രധാന നായകൻ ആരാ ബ്രോ?
    അമിലാക്കി ആണോ അതോ വേർഡി ആണോ
    നായകനെ കോൺസെൻട്രേറ്റ് ചെയ്തു കഥ പറഞ്ഞാൽ റൂട്ട് ചെയ്യാൻ ഒരാൾ ഉണ്ടാകും
    ഇതിപ്പോ ആരെ റൂട്ട് ചെയ്യണം എന്നറിയാതെ കഥ ആകെ ചിതറി കിടക്കുവാണ്
    പിന്നെ ഇതുപോലെ വലിയ നോവൽ എഴുതുമ്പോ ഓരോ പാർട്ടുകളും അത്യാവശ്യം നല്ല പേജ് ചേർത്ത് തന്നെ എഴുതാൻ ശ്രമിക്കുന്നതാകും നല്ലത്

    1. Tᴏᴍ Dᴀꪜɪᴅ

      Thanks Brother For The Valuable Comment🤍

  3. ഈ പാർട്ടും നന്നായിട്ടുണ്ട്…… ♥️♥️♥️♥️♥️

    1. Tᴏᴍ Dᴀꪜɪᴅ

      Thanks Brother😊

  4. Good attempt. Ishtappettu 👍
    Oru European classic nte paribhaasha vaayikkunna feel undaavunnu.
    Paashchaathya ezhuthu style

    1. Tᴏᴍ Dᴀꪜɪᴅ

      Thanks Brother🤍

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com