അപരാജിതൻ 12 [Harshan] 9376

Views : 1155329

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com