✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142017

 

 

“നമ്മുക്ക് സ്നേഹിക്കാം… നമ്മുടെ നാടിനെ “

” നമുക്ക് മറക്കാതിരിക്കാം… മലയാള ഭാഷയെ, തനിമയേ നന്മയെ…..”

“നമ്മുക്ക് അഭിമാനിക്കാം.. മലയാളിയായി പിറന്നതിൽ “

പ്രീയപ്പെട്ട എല്ലാ വായനക്കാർക്കും കൂട്ടുകാർക്കും

സ്നേഹം നിറഞ്ഞ ,

കേരളപ്പിറവി ആശംസകൾ

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 13

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

പ്രീയപ്പെട്ട വായനക്കാരെ ……
കഥയിൽ ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യമുള്ളതിനാൽ ആദ്യ ഭാഗത്തിൽ എഴുതിയിരുന്ന ഒരു സന്ദർഭം അതുപോലെ വീണ്ടും ഇവിടെ പകർത്തി എഴുതുകയാണ് , ആ സന്ദർഭം മറന്നു പോയവർ ഒരിക്കൽ കൂടി വായിക്കുക അല്ലാത്തവർ സ്കിപ്പ് ചെയ്ത് ( 6 മത്തെ പേജ് മുതൽ ) തുടർന്ന് വായിക്കുക .

                    ……………………..

26 വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രി ……

 

 

ചേകവർ മന എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ നാലുകെട്ട് തറവാട് …….. അർദ്ധരാത്രി സമയം , ആ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ ശബ്ദം മുഴങ്ങി കേട്ടുകൊണ്ടിരുന്നു , വേദന കൊണ്ടുള്ള ഒരു സ്ത്രീയുടെ നിലവിളി ശബ്ദം …….

 

ആ നാലുകെട്ട് വീടിന്റെ ഉമ്മറത്തുള്ള ചാരുകസേരയിൽ തന്നെ ചാരി കിടക്കുകയാണ് ആ മനയുടെ അപ്പോഴത്തെ കാരണവരായ ശേഖരൻ തമ്പി എന്ന എഴുപത്തഞ്ചുകാരൻ …. വാർദ്ധക്യം ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നാലുപേരെയെങ്കിലും ഒരേ സമയം നേരിടാൻ കഴിയുന്ന ആരോഗ്യവും ദൈര്യവും ശരീരത്തിലും മനസ്സിലും ചോരാതെ സൂക്ഷിക്കുന്ന ഒരു ക്ഷത്രിയ പോരാളി ….

 

ആ ചാരു കസേരയിൽ ചാരികിടന്ന് കണ്ണുകളടച്ച് , മുറുക്കി പിടിച്ചിരിക്കുന്ന ഇടതു കൈക്ക് ചുറ്റും വലതു കയ്യിലെ വിരൽ കൊണ്ട് പതിയെ തലോടുകയാണയാൾ , മനസ്സിൽ തളം കെട്ടിയ പല ചിന്തകളുമായി ……

 

പുറകിലെ വാതിൽപ്പടിയുടെ അടുത്തായി ആരുടെയോ കാൽ ശബ്ദം കേട്ടതും അയാൾ വേഗം കണ്ണുകൾ തുറന്ന് മുഖമുയർത്തി തിരിഞ്ഞ് നോക്കി …..

 

 

” അങ്ങുന്നേ ….. ശ്രീദേവി കുഞ്ഞിന് പ്രസവവേദന കലശലായിരിക്കുന്നു ….. എത്രയും വേഗം അടുത്തുള്ള ആസ്പത്രിയിൽ എത്തിച്ചാൽ ….. ”

 

ശേഖരൻ തമ്പിയുടെ കണ്ണിലെ തീക്ഷ്ണ ഭാവം കണ്ടതും ആ വാല്യക്കാരത്തി പറഞ്ഞ് വന്നത് മുഴുവിപ്പിക്കാതെ ഭയം കൊണ്ട് വേഗം മുഖം താഴ്ത്തി നിന്നു .

 

 

Recent Stories

99 Comments

  1. പ്രതീഷ്

    ഉറങ്ങാൻ പോവുമ്പോൾ ആണ് ഈ ഭാഗം കണ്ടത് ഉറക്കം മാറ്റിവച്ചു വായിച്ചു തീർത്തു… വിച്ചു നിരാശപ്പെടുത്തിയില്ല…. തുടരുക… കാത്തിരിക്കും

    1. ഉറങ്ങാതെയിരുന്ന് കഥ വായിച്ചു ല്ലേ …
      ഇതു പോലുളള വാക്കുകളാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം ❤️
      Thanks bro

  2. Nalloru part..kadha vere levelileku marukayanu manasilayi..❤️❤️❤️❤️❤️👌

    1. ഒത്തിരി സന്തോഷം Krish bro 💞
      സ്നേഹം മാത്രം

  3. കാർത്തിവീരാർജ്ജുനൻ

    MACHANEE Polichuuuu ♥️♥️♥️♥️♥️👌👌👌👌👌⚔️⚔️⚔️⚔️⚔️⚔️⚔️⚔️ waiting for next part

    1. അർജുൻ മച്ചാനെ ❣️❣️❣️.
      സന്തോഷം മാത്രം 🔥🔥🔥

  4. വിച്ചു ബ്രോ സെറ്റ്.അടിപൊളി ആയിട്ടുണ്ട്. എന്തായലും ആദി അവൻ്റെ നിയോഗം തിരിച്ചറിയാൻ ഒള്ള സമയം ആയി അല്ലേ. എന്തായലും എല്ലാം കാത്തിരുന്നു കാണാം.
    സ്നേഹത്തോടെ LOTH 🥰🥰🥰…

    1. ഒത്തിരി സന്തോഷം bro ❤️❤️❤️
      സമയം പോലെ എല്ലാം വ്യക്തമാകും
      സ്നേഹത്തോടെ ♥️♥️

  5. SUPER BRO PARAYAN VAKKUKAL ELLA , CHILA KADHAKAL VAYIKKUPOL NAMMUKKU THONNUM ETHINTHE BAKKIKUDE VAYIKKAN PATTIYENKIL ENNU ATHU AAA KADHAYUDE SAKTHI ANE … SATHYAM PARAYALOO SAMAYATHINU MUNNE POYI ETHU MUZHUVAN VAYIKKAN THONNUNNU .THANKS FOR THE WOUNDERFUL JOURNEY 💕💕💕😊😊😊👌👌👌💖✨✨✨✨

    1. ഒത്തിരിയൊത്തിരി സന്തോഷം അർജുൻ bro
      ഈ നല്ല വാക്കുകൾക്ക് ♥️♥️♥️
      നന്ദി നൻപാ …
      സ്നേഹം മാത്രം 💖💖💖

  6. ചേട്ടോ
    ഒന്ന് രണ്ട് ദിവസമായി കാത്തിരിക്കുക ആയിരുന്നു. കണ്ടതിൽ ഒരുപാട് സന്തോഷം. പക്ഷെ ഇനിയും ഒരുപാട് രഹസ്യംപുറത്ത് വരാൻ ഉള്ളത് പോല്ലേ ഒരു തോന്നൽ എന്തായാലും അടുത്ത ഭാഗത്തിൽ വീണ്ടും കാണാം

    1. Tom bro ❣️❣️
      ഒത്തിരി സന്തോഷം നൻപാ ….
      എല്ലാ സംശയങ്ങൾക്കും ഉത്തരമുണ്ട് വൈകാതെ എല്ലാം അറിയാം

      സ്നേഹം മാത്രം 💓

  7. Waiting for next part bro❤️‍🔥

  8. ഒന്നും പറയാൻ ഇല്ല.. 👌🏻👌🏻ആകാംഷ അതാണ് ഇപ്പോ മനസ്സിൽ ഉള്ളൂ. വേഗം അടുത്ത പാർട്ട്‌ വരില്ലേ… കാത്തിരിക്കാൻ വയ്യാ…
    ഹർഷൻ ബ്രോ എന്തെങ്കിലും സുചന തന്നിനോ.. ഇപ്പോ വരും എന്ന് വല്ലതും

    1. ഒത്തിരി സന്തോഷം Achu ❤️
      കഴിവതും വേഗം അടുത്ത ഭാഗം എഴുതി പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം സഹോ ….

      പിന്നെ അപരാജിതന്റെ കാര്യം ..

      ഹർഷൻ bro പറഞ്ഞത് വച്ച് climax ഉൾപ്പെടെ എഴുതി പൂർത്തിയാക്കിയതിന് ശേഷമേ ഒരു പബ്ലിഷിംഗ് ഇനി ഉണ്ടാകു എന്നാണ് , അതു പോലെ 600 + പേജുകൾ അതിനായി എഴുതാനും ഉണ്ട് . ആദ്യം പറഞ്ഞത് എഴുതി December ൽ പബ്ലിഷ് ചെയ്യും എന്നാണ് പക്ഷെ അത് നടക്കുമോ എന്ന് സംശയമാണ് കാരണം ഇത്രയും വലിയ മനോഹരമായ കഥ അതിന്റെ climax എന്ന് പറയുമ്പൊ അത്രത്തോളം പ്രാധാന്യം ഉള്ള ഒന്നാണ് അപ്പൊ അത് ചിട്ടപ്പെടുത്തി എഴുതാൻ നല്ല സമയം വേണ്ടി വരും .

      പിന്നെ അദ്ദേഹവും മനുഷ്യനല്ലേ കുടുംബമില്ലേ സ്വന്തം ആവശ്യങ്ങൾ ഇല്ലേ ജോലി ഭാരം ഇല്ലേ ഇതിനിടയിൽ വേണ്ടെ സമയം കണ്ടത്തി കഥ എഴുതാൻ .

      മാത്രമല്ല കഥ ഇത്രയും ദൂരം സഞ്ചരിച്ചപ്പോൾ അദ്ദേഹം പലയിടത്തായി ഉപേക്ഷിച്ച പല സന്ദർഭങ്ങൾ ഉണ്ട് അവയൊക്കെ കോർത്തിണക്കി വേണം climax രൂപപ്പെടുത്താൻ അതിന് ചിലപ്പൊ കഥ പല തവണ വായിക്കേണ്ടിവരും അപ്പൊ അതിനു സമയം വേണ്ടി വരും .

      ഇത്രയും നന്നായി കൊണ്ട് വന്ന കഥ അത് അവസാന നിമിഷം നശിപ്പിച്ചാൽ അദ്ദേഹത്തെ പ്രോൽസാഹിപ്പിച്ചവർ തന്നെ കുറ്റപ്പെടുത്തും അതുകൊണ്ട് സമയമെടുത്ത് എഴുതട്ടെ ,

      ഇത് Achu bro ചോദിച്ചത് കൊണ്ട് എല്ലാ വായനക്കാർക്കും വേണ്ടി ഞാൻ എന്റെ അഭിപ്രായം പറഞ്ഞ കമന്റ് മാത്രമാണ് , പലയിടത്തും കഥയുടെ ബാക്കി എവിടെ എന്ന് ചോദിച്ച് ഹർഷൻ bro യെ കുറ്റപ്പെടുത്തുന്നത് കണ്ടു അതുകൊണ്ട് പറഞ്ഞ് പോയതാണ് .

      ഒരു കലാസൃഷ്ടി ഏറ്റുവും മനോഹരമാകുന്നത് സൃഷ്ടാവ് അതിന് വേണ്ടി ചിലവഴിക്കുന്ന സമയം പോലെയിരിക്കും . എത്രത്തോളം സമയമെടുക്കുന്നുവോ അതു പോലെ അത്രത്തോളം കഥ മനോഹരമാകും ….

      വായിച്ച ആരുടെയും മനസ്സിൽ നിന്ന് പെട്ടെന്ന് മാഞ്ഞ് പോകുന്നതല്ല ആ കഥയും കഥാപാത്രങ്ങളും അതുകൊണ്ട് അദ്ദേഹത്തിന് വേണ്ട സമയം കൊടുക്കുക അദ്ദേഹത്തെ കുറ്റപ്പെടുത്താതിരിക്കുക .

      പിന്നെ ഒരു കാര്യം കൂടി – ഒരു കഥ എഴുതിത്തുടങ്ങുന്നത് മുതൽ അത് അവസാനിപ്പിക്കുന്നത് വരെ എഴുത്തുകാരൻ അനുഭവിക്കുന്ന ഒരു തരം മാനസിക സമ്മർദ്ദമുണ്ട് അത് മറ്റാർക്കും പിടികിട്ടില്ല . ഇത്രയും വലിയ ഒരു കഥ എഴുതിയ ഹർഷൻ bro എത്രത്തോളം
      മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടാകും എന്നത് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും .

      പിന്നെ ഹർഷൻ bro കഥ പകുതി വഴിക്ക് ഇട്ടിട്ട് പോകില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട് കാരണം ആ കഥ അങ്ങനെയാണ് ❤️

      1. Tks broo… Eppozha njan rpy kandath… Arivukal pankuvach thannathil santhosham broo.. ❤️❤️

  9. Suspencil kond nirthiyallo bro super aayirunnu

    1. സസ്പെൻസിൽ നിർത്തിയാലെ കാത്തിരിക്കാൻ ഒരു സുഖമുള്ളൂ Gagana ♥️

  10. നന്നായിട്ടുണ്ട് ബ്രോ!

  11. സൂപ്പർ ആയി മച്ചാനെ ,,,,,കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

    1. ഒത്തിരി നന്ദി ശരത്ത് bro
      സ്നേഹം മാത്രം ❤️❤️❤️

  12. Super bro… waiting…😍😍👌🔥🔥🔥

  13. പാങ്ങോടൻ, നന്ദവനം, വൈഷ്ണവ ഭൂമി എന്നൊക്കെ കേട്ടപ്പോൾ പെട്ടെന്ന് അപരാജിതൻ ഓർമ വന്നു…

    അടുത്ത പാർട്ടുകളിൽ action രംഗങ്ങൾ പ്രതീക്ഷിക്കാം.. അല്ലെ 😁

    1. ശെരിയാണ്

  14. Super! !!!! Waiting next ….

  15. Waiting for next

  16. Polichu

  17. It was an amazing part…keep it up

    1. അടുത്ത ഭാഗം പെട്ടെന്ന് പോരട്ട്😎

      1. എഴുതുന്ന മുറയ്ക്ക് കഴിവതും വേഗം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം സൂര്യൻ bro 💓

  18. Adipoliyayitundu….aparajithan matiri……

  19. adipolli

  20. Past story nerathe vayichitundallo..

    1. അതെ bro , പക്ഷെ ഇതൊരു ഓർമ്മ പുതുക്കൽ മാത്രമാണ് മറന്നു പോയിട്ടുണ്ടെങ്കിൽ ഓർക്കാൻ വേണ്ടി

  21. നല്ലൊരു part തന്ന ഞങ്ങടെ വിച്ചുമോന് ഒരു ഗപ്പ് കൊടുക്കാൻ ഇവിടാരും ഇല്ലേടെയ്

    1. Thanks bro😇
      ഒത്തിരി സന്തോഷം ….
      ❤️❤️❤️

  22. Super. Adutha part vegam tharane

    1. സന്തോഷം പ്രമോദ് bro 💞
      കഴിവതും വേഗം അടുത്ത ഭാഗം എഴുതി ഇടാം ♥️

  23. അടിപൊളി മച്ചാനെ ❤

    1. Adipoliyayitundu….aparajithan matiri……

  24. Pwoli machane next part eppalaaa

    1. സന്തോഷം bro ❤️
      അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകും , അധികം വൈകാതെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com