മരം പെയ്യുമ്പോൾ [ജോ] 104

Views : 17497

മരം പെയ്യുമ്പോൾ

Author :ജോ

Alert : സ്ഥലങ്ങൾ സാങ്കൽപ്പികമാണ്.

 

 

ഇടതു വശത്ത് തഴച്ചു വളർന്നു കിടന്ന കളകളെ ശക്തിയിൽ ഉലച്ചു കൊണ്ട് പാളത്തിലൂടെ മധുര-പുനലൂർ പാസഞ്ചർ കടന്നു പോയി. അൺ റിസേർവ്ഡ് കമ്പാർട്ട്മെന്റിൽ അനേകം യാത്രക്കാരുടെയിടയിൽ ആരും തിരിച്ചറിയപ്പെടാനില്ലാതെ അവളുമുണ്ടായിരുന്നു.

അഞ്ജനം പുരളാത്ത കണ്ണുകൾ പുറത്തെ പച്ചപ്പിലേക്ക് നട്ട് ചിന്തകളിൽ മുഴുകിയവളിരുന്നു.

തെന്നൽ.

 

ട്രെയിൻ പിന്നിടുന്ന ഓരോ ഇടങ്ങളിലും അവളോരോ ജീവിതങ്ങൾ കാണുകയായിരുന്നു.

പല തരം പീടികകൾ, അതിന് ചുറ്റും കൂടി നിന്ന് ട്രെയിൻ ആദ്യമായി കാണും പോലെ വീക്ഷിക്കുന്നവർ, കൗമാരങ്ങൾ കാൽപന്ത് തട്ടുന്ന നിലങ്ങൾ, റയിൽവേ ക്രോസിൽ അക്ഷമരായി കാത്തു നിൽക്കുന്ന വാഹനങ്ങൾ…

 

ഒരിക്കലും മടുക്കാത്ത പുതുമയുള്ള കാഴ്ചകളാണ് ഓരോ യാത്രകളും നൽകുന്നത്, പല തവണ പിന്നിട്ട സ്ഥലങ്ങളായിട്ട് കൂടി.

 

കിളച്ചു മറിച്ചിട്ടിരിക്കുന്ന കുണ്ടറ സ്റ്റേഷനും അതിനെ പൊതിഞ്ഞു പിടിച്ചു നിൽക്കുന്ന പൊരിയണി മരങ്ങളും കടന്നപ്പോൾ അവളൊന്ന് നിവർന്നിരുന്നു.

ഇനി പത്ത് മിനിറ്റ് യാത്ര കൂടിയേ ഉള്ളൂ എഴുകോണിലേക്ക്.

 

അവൾ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ വച്ച് ഏറ്റവും ഭംഗിയുള്ള റയിൽവേസ്റ്റേഷൻ എഴുകോൺ ആണെന്നാണ് അവളുടെ തന്നെ കണ്ടു പിടുത്തം.

 

ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോൾ ബാഗെടുത്ത് കയ്യിൽ പിടിച്ച് അവൾ വാതിലിനരികിലേക്ക് നടന്നു. വേഗത കുറയും തോറും വാതിൽക്കലെത്തി, കാറ്റിൽ അടഞ്ഞു പോകാതിരിക്കാൻ വലതു കൈ ഡോറിൽ ഊന്നി നിൽക്കുന്നത് ഒരു പ്രത്യേക സുഖമാണ്.

 

എഴുകോണിന്റെ നീളം കുറഞ്ഞ പ്ലാറ്റ്ഫോമിൽ അത്യാവശ്യം നീളമുള്ള ആ ട്രെയിൻ പ്രവേശിച്ചത് മുതൽ ഇറങ്ങാൻ കാത്തു നിന്നവളുടെ മുഖത്തൊരു അമർഷം പടർന്നു.

 

ഇന്നും പ്രതീക്ഷ തെറ്റിയില്ല.

 

അവൾക്ക് ഇറങ്ങാനെത്തി നിന്നത് പ്ലാറ്റ്ഫോമും കടന്ന് അടുത്തുള്ള കുറ്റിക്കാട്ടിന് അടുത്താണ്. ഒരുവിധത്തിൽ ബാഗും തൂക്കി തൂങ്ങിപ്പിടിച്ച് ഇറങ്ങി ഒതുങ്ങി മാറി നിന്നു.

 

ട്രെയിൻ പതിയെ മുന്നോട്ടെടുത്തു.

വേഗത ഉയർന്നില്ല. വലിയൊരു വളവ് കടന്നു വേണം മുന്നോട്ട് പോകാൻ. ഭീമാകാരനായ ചുവന്ന അട്ടയെപ്പോലെ അതിഴഞ്ഞ് കാഴ്ച്ചയിൽ നിന്നും മറഞ്ഞു.

 

അവൾ ശ്വാസം വലിച്ചെടുത്തു.

മഴ നനഞ്ഞു കുതിർന്ന മണ്ണിന്റെ മണം!

 

പ്ലാറ്റ്ഫോമിലേക്ക് നടന്നു കയറി.

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com