ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

Views : 11163

ഭാഗ്യ സൂക്തം 02

Bhagya Sooktham Part 2 | Author : Eka-Danthy

[ Previous Part ]

വീണ്ടും ഭാഗ്യശ്രീ യിലേക്ക് തിരിച്ചുവരാംഭാഗ്യയുടെ  വാക്കുകളിലൂടെ .

നൂസിനെ അവളുടെ വീട്ടിലിറക്കി ഞാൻ വീട്ടിലേക്ക് പോയി.  അമ്മോ….യ് ..” ന്നും വിളിച്ച് കാറി ഞാൻ കേറിച്ചെല്ലുമ്പോൾ അനിയൻ ഉണ്ട് ലിവിങ് റൂമിൽ ഇരുന്ന് ഗെയിം കളിക്കുന്നു  .. ബ്ലഡി ബഗ്ഗു ..

അവന്റെ പ്ലേ സ്റ്റേഷൻ കൊണ്ടന്ന് കണക്ട് ചെയ്തിട്ടുണ്ട് ഇവിടുത്തെ LCD ടി വി യിൽ . ചെക്കൻ ഭയങ്കര കളിയിലാണ് . കാർ റേസിങ്ങിനെ കളി . നീഡ് ഫോർ സ്പീഡ് . പണ്ട് ഞാനും ഇത് കമ്പ്യുട്ടറിൽ കളിച്ചിരുന്നു . പക്ഷെ അന്ന് ഇത്രക്ക് എഫക്ടോന്നും  ഉണ്ടായിരുന്നില്ല .

ഞാൻ പോയി സോഫയിൽ അവന്റെ അടുത്തതായി ഇരുന്നു . പറ്റിയാൽ അവന്റെ കയ്യിൽ നിന്ന് ജോയ്സ്റ്റിക് തട്ടിപ്പറിച്ച് ഒരു റൌണ്ട് എനിക്കും കളിക്കണം . ആ നേരം മതാശ്രീയുടെ അശരീരി മുഴങ്ങി

പോയി മേലുകഴുകിയിട്ട് വാടി

…. ഹും ദുഷ്ട .. മകൾ പടിച്ച് ക്ഷീണിച്ച് ഉള്ള  വരവാണ് .  അപ്പൊ കണ്ടില്ലേ ഒരു സ്നേഹോല്ലാതെ  .. പോയി മേലുകഴുകിവാടീ ന്ന് . ഒരു ചായ തന്നാൽ എന്താണ് ഈ സാദനത്തിന് . ആ പിന്നെ നൂസിന്റെ ഒപ്പം പോയി ആ അവിൽ മിൽക്ക് അടിച്ചതോണ്ട് വല്ലാതെ മേത്തിക്ക് എടുക്കുന്നില്ല (വിശപ്പ് ) ..

അതിനിടക്ക് വേറെ ഒരു അശരീരി ..

അപ്പൂ നീ ആ ഗെയിം കളി നിർത്തി രണ്ടക്ഷരം പഠിക്കാൻ നോക്കാ . പരീക്ഷ ആവാറായി ചെക്കന് . ഒരക്ഷരം പടിക്കണത്  പോട്ടെ , ആ പുസ്തകം ഒന്ന് മറച്ച് നോക്കാറില്ല  .. എപ്പോ നോക്കിയാലും ഗെയിം . “

എനിക്ക് സന്തോഷമായി , അവനും കണക്കിന് കേട്ടുലോ  ഞാൻ എന്റെ റൂമിലേക്ക് നടന്നു . എന്റെയും അനിയന്റെയും  റൂമുകൾ മുകളിലാണ് . സ്റ്റെയർസ് കേറുമ്പോൾ വീണ്ടും അടുത്ത അശരീരി .

ഡാ , നിന്നോട് ഒരു കാര്യം പറഞ്ഞാൽ കേൾക്കാൻ വയ്യേ . ഗെയിം നിർത്തിയിട്ട് പോയിരുന്ന് പടിക്കടാ

ചെക്കൻ എന്തോ പിറുപിറുക്കുന്നുണ്ട് . അവൻ ഗെയിം ഓഫ് ചെയ്തെന്നു തോന്നുന്നു . ഞാൻ ഓടി റൂമിലേക്ക് കയറി . ( ഈ സിൽമേൽ ഒക്കെ പറയില്ലേ മുറിവേറ്റ സിങ്കത്തിന്റെ ഗർജനം …. അതിനേക്കാള്‍ ഭയാനകമാണ് ചില നേരത്ത് ദേഷ്യം വന്നാൽ ഗിരിജ ടീച്ചറുടെ ഗർജ്ജനം , അടി ചോദിച്ചു വാങ്ങേണ്ട ആവശ്യമില്ലല്ലോ . )

Recent Stories

The Author

ഏക - ദന്തി

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com