പടിയിറങ്ങുന്നു ഞാൻ.[Shahana Shanu] 153

Views : 1341

        പടിയിറങ്ങുന്നു  ഞാൻ.

                  ( കവിത )

           { Shahana Shanu }

 

 

സ്നേഹം വറ്റിയ എൻ ഹൃദയത്തിൽ നിന്നും ഞാൻ പടിയിറങ്ങട്ടെയോ?ഞാൻ എന്നെ താൻ വെറുക്കുന്ന നിമിഷത്തിലാഴ്ന്നു പോയ്‌…    പോകുവാൻ സമയമായ് ഞാനിറങ്ങട്ടെയോ?  യാത്രചോദിക്കുന്നീല ഞാൻ…  യാത്രചോദിക്കുന്നീല ഞാൻ…

 

പ്രാണൻ നിലച്ച ഹൃദയത്തിൽ നിന്നും ഞാൻ പടിയിറങ്ങട്ടെയോ?          കേവലം മനുഷ്യനായ ഞാൻ മണ്ണിനോട് ചേരുന്ന ആ നിമിഷത്തിനായ് കാത്തുനിൽക്കുന്നു… കൂരിരുട്ടിൽ മൂകമായ് ഞാൻ പടിയിറങ്ങുന്നു ഈ ലോകമൊഴിഞ്ഞ്..

 

വിടപറയുവാൻ കാത്തുനിൽക്കാതെ ഞാൻ പടിയിറങ്ങുന്നു…                എന്നെ വെറുക്കുന്ന എന്നെ തന്നെ മറന്ന് പടിയിറങ്ങുന്നു ഞാൻ… മരണത്തിന്റെ കല്പടവിലെവിടെയോ നെടുവീർപ്പിന്റെ സ്വരം…

 

മരണത്തിന്റെ നിഴലിൽ ഞാൻ തിരയുന്നതാരെ…                  കാലോച്ചകൾ നിലച്ചു…                   നിലാവിന്റെ വെളിച്ചത്തിലെവിടെയോ അവൻ…..                                    മരണമെന്നൊരാ ” മഹാസത്യം”.     പോകുവാൻ സമയമായ് ഞാനിറങ്ങട്ടെയോ?   യാത്രചോദിക്കുന്നീല ഞാൻ… യാത്രചോദിക്കുന്നീല ഞാൻ…

Recent Stories

The Author

Shahana Shanu

9 Comments

  1. ♥️♥️♥️♥️♥️

    1. 🥰🥰

  2. Tnks. 🥰🥰

  3. ഹലോ ഷാഹാന

    അതി മനോഹരമായ എഴുത്ത്. എന്നെ എന്റെ പഴയ കാലങ്ങളിലേക്ക് കൊണ്ടു പോയി ഷാഹാനയുടെ എഴുത്ത്.

    എനിക്ക് എന്താ പറയണ്ടെതെന്നറിയില്ല. ഈ ആവസാഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. കടലാസ് നിറയെ വേദനയും നൊമ്പരവും പേറുന്ന ഫിലോസഫിയും എഴുതി എൻ്റെ കോളേജ് പ്രഫസർക്ക് കൊടുത്തിട്ടുണ്ട് – വർഷങ്ങൾക്ക് മുമ്പ് – ജീവിതം അസഹനീയമായി തോന്നിയ ഏതോ ദശാസന്ധിയിൽ.

    പക്ഷെ ഞാൻ പറയട്ടെ. ജീവിതത്തിൽ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട് – ജീവിതത്തിൽ ഒന്നും സ്ഥായിയല്ല. എല്ലാം കടന്നു പോകും, കടന്നു പോയിക്കൊണ്ടേയിരിക്കും. ഉറ്റവരും ഉടയവരും ബന്ധുക്കളും സുഹൃത്തുക്കളും സാഹചര്യങ്ങളും ആരോഗ്യവും സമ്പത്തും എന്തിനേറെ പറയാ നമ്മൾ തന്നെയും മാറിക്കൊണ്ടിരിക്കുകയാണ് അനുനിമിഷവും അതും പ്രവചനാതീതമായ്.

    എനിക്ക് തോന്നുന്നത് നമ്മൾ ചെയ്യേണ്ടത് ഒന്ന് മാത്രമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്ന പലതിനേയും നമുക്ക് പിടിച്ചു നിർത്താൻ തോന്നും, സ്വന്തമാക്കാൻ തോന്നും, കുട്ടിക്കാലത്ത് പാറി പറക്കുന്ന പൂമ്പാറ്റകളെയായിരുന്നു സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നതെങ്കിൽ, പ്രായമേറി വളരുന്തോറും മറ്റു പലതുമാണ് നമ്മൾ സ്വന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിഷമിക്കേണ്ട ഇത് മനുഷ്യ സഹജമായ ഒന്നാണ്. പക്ഷേ ഒന്നുണ്ട്….ഈ പരക്കം പാച്ചിലാണ് നമ്മളെ പല പ്രശ്നങ്ങളിലും ചെന്ന് ചാടിക്കുന്നത്.

    ജീവിതത്തിൽ ഏറ്റവും മനോഹരമായതെന്തെന്നറിയിമോ ഒരു കാഴ്ചക്കാരനായി ജീവിതത്തെ ആസ്വദിക്കാൻ പഠിക്കുകയെന്നതാണ്.

    കടന്നു പോയിക്കൊണ്ടിരിക്കുന്ന ഫ്രേയിമുകളേ പടിച്ചു നിർത്താൻ ശ്രമിക്കാതെ എല്ലാം കണ്ട് ആസ്വദിച്ച് വിട്ടുകളയുക നമുക്ക് പുറകെ വരുന്നവർക്കായ്.

    ജീവിതം അനുഭവങ്ങളുടെ ഒരു കുത്തൊഴുക്കാണ്
    അഴകാണത് അകലങ്ങളിൽ
    ആപത്താണത് അതിന്നരികിൽ.

    സ്നേഹപൂർവ്വം
    സംഗീത്

    1. വിലയേറിയ അഭിപ്രായത്തിന് നന്ദി. സത്യം പറഞ്ഞാൽ ഇത് ഞാൻ tenthil പഠിക്കുമ്പോൾ എഴുതിയ കവിതയാണ്.2015 ഇൽ. ഇപ്പോൾ ഇതിൽ ഇടണമെന്ന് തോന്നി അതുകൊണ്ട് ഇട്ടതാണ്. 🥰🥰

      1. 👍😊
        ഷഹാനയിൽ നിന്ന് ഇനിയും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു.

  4. Hi Sahana

    Ithra niraasha vendiyirunnilla. Be cheerful man 🙂

    Nice attempt. iniyum ezhuthuka.

    Time to have a separate session for Poems too. Admin – Kuttettan, pls help

    1. Tnx🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com