നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256

Views : 15779

❤️*നിൻ നെറുകയിൽ*❤️

Author : അഖില ദാസ്

പുതിയൊരു കുഞ്ഞി കഥയാണെ…5 പാർട്ട്‌ ആയിട്ട് എഴുതി പോസ്റ്റ്‌ ചെയ്തതായിരുന്നു… ഇവിടെ ഒറ്റ ഭാഗത്തിൽ മുഴുവനായും പോസ്റ്റ്‌ ചെയ്യുന്നു…

 

പ്രണയാർദ്രമായ മഴ ഭൂമിയെ പുല്കിയിരുന്നു…

രാമു ഏട്ടന്റെ ചായ പിടികയിൽ കയ്യിൽ കട്ടനും പിടിച്ചു നിതിൻ അങ്ങനെ നിന്നു…. ഒപ്പം മിഥുനും ..

സമയം… 4 മണിയോടടുത്തു…

ദിവസവും വരാറുള്ള… *നീലിമ ബസ്* കടയുടെ മുന്നിൽ വന്നു നിന്നു…

പതിവിന് വിപരീതമായി… അവൾ കരഞ്ഞു കൊണ്ട് ബസിൽ നിന്ന് ഇറങ്ങി… മഴ നനഞ്ഞു കൊണ്ട്… വീട്ടിലേക് ഉള്ള വഴിയേ പോയി…

കാരണം അറിയാതെ അവൻ നിന്നു…

ബസിൽ ഉള്ളവർ അവൾ പോകുന്നതും നോക്കി നിന്നു….

അവൻ കാര്യം എന്തെന്ന് തിരക്കി….

യാത്ര മദ്ധ്യേ അവളെ ആരോ വിളിച്ചു…. അതിനു ശേഷം തുടങ്ങിയ കരച്ചിൽ ആണ് എന്ന് അടുത്ത് ഇരുന്ന ചേച്ചി പറഞ്ഞു…

അവൻ മാലിനിയുടെ വീട് ലക്ഷ്യമാക്കി നടന്നു….

ടൌണിൽ മെഡിസിൻ പഠിക്ക ആണ് മാലിനി…
കോഴിക്കോട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ആണ് വീട്…. ഇപ്പോ ഇവിടെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയി കഴിയുന്നു…..

വീടിന്റെ മുന്നിൽ എത്തിയതും…അവൻ മായയെ വിളിച്ചു….

മാലിനി യുടെ റൂം മേറ്റ് ആണ് മായ….
അവളോട് കാര്യം തിരക്കി…

വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങി… പഠിപ്പ് നിർത്തി വീട്ടിലേക് ചെല്ലാൻ…അവൾക് പഠനം നിർത്താൻ താൽപ്പര്യം ഇല്ല എന്ന്… അതുകൊണ്ട് ഇപ്പോ കല്യാണം വേണ്ട എന്ന് പറഞ്ഞു….

നല്ല കുടുംബം ആണ് എന്ന്…. അവൾ ഒരു നാട്ടിൻപുറത്തെ പ്രമാണി യുടെ മകളാണ്….
വീട്ടിൽ നിന്ന് നല്ല പ്രഷർ ആണ് അതുകൊണ്ട് നാളെ തന്നെ നാട്ടിലേക് പോവുകയാണ്..

നിതിൻ കാൾ കട്ട്‌ ചെയ്തു വീട്ടിലേക് തിരിച്ചു….

മാലിനി സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു… പിറ്റേന്ന്… രാവിലെ 8 മണിയുടെ ട്രെയിനിൽ അവൾ നാട്ടിലേക് തിരിച്ചു….

ചുറ്റും വയലുകൾ ഉള്ള… പ്രകൃതി രമണീയ ആയ ഗ്രാമ പ്രദേശം….

ബസിൽ കയറി നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു….. സ്റ്റോപ്പിൽ ഇറങ്ങി അവൾ വീട്ടിലേക് ചെന്നു…..

മുറ്റത് തന്നെ നെല്ല് ചിക്കുന്ന ചന്ദ്രിക ചേച്ചിയെ കാണാം…. തൊട്ടപ്പുറത്ത് അടക്കയുടെയും തേങ്ങയുടെയും ഒകെ കണക് നോക്ക ആണ് കണക്ക പിള്ള ദാമു ചേട്ടൻ…

എല്ലാരും അവളെ കണ്ടപ്പോ പുഞ്ചിരിച്ചു

അവളും തിരിച്ചു ഒരു പുഞ്ചിരി നൽകി കോലായിൽ ഉള്ള കിണ്ടി വെച്ച് കാലു കഴുകി അകത്തേക്കു കയറി…

വാതിൽക്കൽ തന്നെ…അനിയത്തി നിത്യ… കാത്തു നികുന്നുണ്ട്…

അവളുടെ ബാഗ് ഒകെ വാങ്ങി വെച്ച്… അകത്തേക്കു കയറി… അകത്തു നല്ല കപ്പ വറക്കുന്നതിന്റെ മണം ഉണ്ട്… അമ്മ ജനനി പാചകത്തിൽ ആണ്…

നേര്യതിന്റെ തുമ്പുമടക്കി കുത്തി… അവർ കപ്പയും ചട്ടുകവും ആയി മല്ലിടുകയാണ്….

“അമ്മേ.. ഇതാരാ വന്നേന്ന് നോക്കിയെ.. “നിത്യ വിളിച്ചു പറഞ്ഞു..

Recent Stories

The Author

അഖില ദാസ്

15 Comments

  1. കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് 👍

  2. Super!!!

    Nalloru kadhayumayi veendum varuka.

    Thanks

  3. 💖💖💖💖💖💖💖💖

  4. ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… 🤣🤣🤣. വെയ്റ്റിംഗ് for അഗ്നി മിത്ര 😍😍😍

  5. അഖില..

    കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️

  6. കൈലാസനാഥൻ

    അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .

  7. നന്നായിട്ടുണ്ട്

  8. kollam. nannaittundu.

  9. നന്നായിട്ടുണ്ട് ❤❤❤

  10. Kidu 😀😀😀🎈🎈🎈🎈

  11. രുദ്രരാവണൻ

    ❤first 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com