കീചകാ ഐ വിൽ കിൽ യു [ആൽബി] 1072

Views : 1404

കീചകാ ഐ വിൽ കിൽ യു

Author : ആൽബി

 

സമയം രാവിലെ 6.30എ എം. ധർമ്മപുത്രർ ഉറക്കമുണർന്നു. ചുറ്റും നോക്കി ആരെയും കണ്ടില്ല. പാഞ്ചാലിക്ക് പഴയപോലെ ഉത്തരവാദിത്വം ഇല്ല. പണ്ട് ദുര്യോധനാനുമായി വാശിക്ക് ചീട്ടു കളിച്ചു വീടും,കൃഷിസ്ഥലവും, വണ്ടിയും, വക്കാണവും നഷ്ട്ടപ്പെട്ട് വാടകവീട്ടിൽ കഴിയുന്ന ധർമ്മപുത്രർക്ക് രാവിലെ ആറു മണിക്ക് കിട്ടേണ്ടിയിരുന്ന കടുപ്പമുള്ള കണ്ണൻ ദേവൻ ടീ ലഭിക്കാത്തതിൽ പ്രതിഷേധിച്ചു അദ്ദേഹം വീണ്ടും ഉറക്കം തുടർന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ വല്ലാത്തൊരു ശബ്ദം കേട്ട് യുധിഷ്‌ഠിര നിദ്രക്ക് വീണ്ടും ഭംഗം വന്നു. അതിരാവിലെ ആറു മണിക്ക് ടെൻസ്പോർട്സ് ചാനലിൽ ഗുസ്തി കണ്ടുരസിക്കുകയായിരുന്നു ഭീമൻ, തന്റെ ഇഷ്ട താരം തോറ്റതിലുള്ള ദേഷ്യത്തിൽ മുന്നിലിരുന്ന സാംസങ് എൽ ഇ ഡി ടീവി എടുത്ത് നിലത്തെറിഞ്ഞു.

തലേന്നു രാത്രി കത്തിച്ചുവെച്ച ഗുഡ്‌നൈറ്റ് കൊതുകുതിരി എരിഞ്ഞുതീർന്നിരിക്കുന്നു.ഉറക്കമുണർന്ന പാഞ്ചാലി മേശപ്പുറം വൃത്തിയാക്കി തന്റെ ബ്രഷും കോൾഗേറ്റ് പേസ്റ്റുമായി ബെഡ്റൂമിന് പുറത്തേക്ക് വന്നു.തേഞ്ഞുതീർന്ന ബ്രെഷിൽ നോക്കി പാഞ്ചാലി ആത്മഗതമെന്നപോലെ പറഞ്ഞു”ദുര്യോധനൻ വെള്ളത്തിൽ വീണപ്പോൾ ചിരിക്കേണ്ടിയിരുന്നില്ല”

അതിരാവിലെ ഏക്സർസൈസും കഴിഞ്ഞ് അർജുനൻ വീട്ടിലെത്തി.പാഞ്ചാലിയെ അന്വേഷിച്ചു. ചേട്ടാ,അവൾ ബാത്‌റൂമിൽ ആണ്.നകുലൻ പറഞ്ഞു. അല്പം ദേഷ്യത്തോടെ അർജുനൻ ഡ്രോയിങ് റൂമിലേക്ക് പോയി. ദി ഹിന്ദു പത്രമെടുത്തു സോഫയിലിരുന്നു സ്പോർട്സ് പേജ് മാത്രം വായിച്ചു.ചെന്നൈ സൂപ്പർ കിങ്‌സ് -മുംബൈ ഇന്ത്യൻസ് മത്സരം മുംബൈ ജയിച്ചെന്നറിഞ്ഞപ്പോൾ അര്ജുനന് പാഞ്ചലിയോടുള്ള വെറുപ്പും പോയി.

ബാത്റൂമിൽനിന്നും ഇറങ്ങിയ പാഞ്ചാലി ഗോദറെജ്‌ അലമാരയുടെ കണ്ണാടിയിൽ നോക്കി തന്റെ വിവാദമായ മുടി ചീകിയൊതുക്കി.ഫെയർ ആൻഡ് ലൗലിയും ഡെനിം സ്പ്രേയും അടിച്ചു അത്യധികം ഉല്ലാസത്തോടെ തന്റെ മേക്കപ്പ് തുടർന്നു.പെട്ടെന്ന് കണ്ണാടിയിൽ പ്രതിഫലിച്ച മനോരമ കലണ്ടറിൽ ശ്രദ്ധിച്ച പാഞ്ചാലി ഞെട്ടിപ്പോയി. ഈശ്വരാ……ഡിസംബർ 31-ഇന്നത്തെ കൊണ്ട് വാടകവീട്ടിലെ താമസം മതിയാക്കണം.നാളെ മുതൽ അജ്ഞാതവാസം ആണല്ലോ.?? യുധിയേട്ടന് ഇതൊന്നും ഓർമയില്ല.അർജുനനാണെങ്കിൽ എക്സർസൈസിലും ജിംനേഷ്യത്തിൽ പോകുന്നതിലും ആണ് താല്പര്യം.തന്റെ എല്ലാമെല്ലാമായ ഭീമേട്ടൻ ആണെങ്കിലോ ടിവിയിൽ ഗുസ്തി കണ്ടു രസിക്കലും.നകുലനും സഹദേവനും ആണെങ്കിലോ സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം കുട്ടിയും കോലും കളിച്ചുനടക്കുന്നു.ഇവർക്കൊന്നും അജ്ഞാതവാസത്തിന് താൽപ്പര്യം ഇല്ലെങ്കിൽ ദുഷ്ടനായ ദുര്യോധനന്റെ മുൻപിൽ നാണംകെടും. പാഞ്ചാലി പരിതപിച്ചു.

ഉടൻതന്നെ പാഞ്ചാലി എല്ലാവരെയും വിളിച്ചു വിവരം ധരിപ്പിച്ചു.ഒരു ദിവസം കൊണ്ട് എങ്ങനെ ഒളിത്താവളം കണ്ടുപിടിക്കും.അവസാനം നമ്മുക്കൊരു ഇന്നോവ വിളിച്ചാൽ അതിൽ കയറി നാളെ വെളുപ്പിന് വിരാടരാജ്യത്ത് എത്തിച്ചേരാൻ സാധിക്കും എന്ന് യുധിഷ്‌ഠിരൻ പറഞ്ഞു.നടന്നുപോകാനാണ് താല്പര്യം എങ്കിലും അവസാനം ഭീമനും സമ്മതിച്ചു. വിരാടരാജ്യത്തേക്കുള്ള യാത്രാമദ്ധ്യേ അവർ ഒരു തട്ടുകടയിൽ ചായ കുടിക്കാൻ നിർത്തി. ഭീമന്റെ അസഹനീയമായ വിശപ്പായിരുന്നു കാരണം.പക്ഷെ ഭീമൻ നിരാശനായി. തട്ടുകടക്കാരൻ വെള്ളമടിച്ചു ഓഫായി കിടക്കുന്നു.ചേട്ടാ രണ്ടു ചായ തരുമോ എന്ന് യുധിഷ്‌ഠിരൻ ചോദിച്ചപ്പോൾ, ന്യൂഇയർ പ്രമാണിച്ചു കട അവധിയാണെന്ന് പറഞ്ഞു.നിരാശയോടെ അവർ യാത്ര തുടർന്നു.പുലർച്ചെ കൃത്യം അഞ്ചു മണിക്ക് അവർ വിരാടരാജ്യത്തെത്തി.

Recent Stories

The Author

22 Comments

  1. അടിപൊളി

    1. താങ്ക് യു

  2. നല്ലതായിരുന്നു ബ്രോ. വന്ന് അന്ന് വായ്ച്ചത കമൻറ് ഇടാൻ വൈകി. ഒരു new gen മഹാഭാരതം😂
    സ്നേഹത്തോടെ

    1. താങ്ക് യു.

      വളരെ സന്തോഷം

  3. 🔰𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂🔰 [«𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣»]©

    ചിരിച്ച് ചിരിച്ചു…ഹെൻ്റമ്മേ..🤣🤣🤣🤣🤣🤣🤣❤️❤️❤️❤️

    1. താങ്ക് യു ബ്രൊ

  4. കൊള്ളാം..,.,
    മഹാഭാരതം ഇന്ന്.,,
    ചിരിക്കാൻ ഉള്ള വകയുണ്ട്..
    ഇഷ്ടപ്പെട്ടു.,., ഇത്ര വേഗത്തിൽ പറഞ്ഞത് കൊണ്ട് തുടർക്കഥ ആക്കിയാൽ അടുത്ത ഭാഗത്തിൽ തീരും.,.. മനസിൽ അങ്ങനെ ചിന്ത ഇല്ലാന്ന് അല്ലെ പറഞ്ഞത്.,., സോ തന്റെ ഇഷ്ടം പോലെ എഴുതുക…
    സ്നേഹത്തോടെ.,.,
    💕💕

    1. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

      മുന്നേ പറഞ്ഞത് പോലെ ഇതിനൊരു തുടർച്ചയില്ല.

      ആൽബി

  5. ചാണക്യൻ

    ആൽബിച്ചാ……….
    ഒരേ പൊളി 😁 ചിരിച്ചൊരു വഴിയായി……… ഇജ്ജാതി ക്രീയേറ്റിവിറ്റി……. സമ്മതിച്ചുട്ടോ……
    എല്ലാം ഒന്നിനൊന്നു മനോഹരം……… ഏറ്റവും ഇഷ്ടപ്പെട്ടത് വിരട് രാജാവിന്റെ പത്ര പരാസ്യം ആണ് 😂
    ഇതു തുടർകഥ അല്ലെ ബ്രോ……. വെയ്റ്റിങ് ആണേ…..
    ഒത്തിരി സ്നേഹം ❤️❤️

    1. ചാണക്യൻ ബ്രൊ…..

      കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടൊ.ഇത് ഒരു തുടർകഥ ആണോന്ന് ചോദിച്ചാൽ അത് തത്കാലം മനസ്സിൽ ഇല്ല എന്ന് പറയേണ്ടി വരും, അവസാനം അങ്ങനെ തോന്നും. എങ്കിൽ കൂടിയും.

      താങ്ക് യു

  6. ആൽബി ബ്രോ കിടിലൻ 🖤🖤🖤

    മനസ്സറിഞ്ഞു ചിരിച്ചു… 😂

    1. താങ്ക് യു

  7. അദ്വൈത്

    ആദ്യമായി അങ്ങനെ ഈ സൈറ്റില് ഹാസ്യം വായിച്ചു 😃👍. സൂപ്പർ ആയിട്ടുണ്ട് ആൽബി ബ്രോ!

    1. താങ്ക് യു ബ്രൊ

  8. വായിക്കാം ❤️❤️

    1. സമയം പോലെ വായിക്കൂ

    2. കൊള്ളാം ആനുകാലിക ഭാഷ വിവരണത്തിൽ ഒരു പുരാണേതിഹാസം
      Waiting for next part
      ❤️❤️❤️❤️

      1. താങ്ക് യു ബ്രൊ

  9. ആല്‍ബി ചരിതം മഹാഭാരതം ആണല്ലോ 😁😁

      1. കൊള്ളാം..വായിക്കാന്‍ രസമുണ്ട് 👍🏼👍🏼

        1. താങ്ക് യു രാജീവ്‌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com