ഒരു കുഞ്ഞിക്കിളിയുടെ കഥ [Divz] 60

Views : 1510

ഒരു കുഞ്ഞിക്കിളിയുടെ കഥ

Author :Divz

 

അപരിചിതമായ ആ മുറിക്കുള്ളിൽ  ഇരുന്നുകൊണ്ടവൾ തനിക്ക്  മുന്നിലുള്ള അനന്ത  വിഹായസ്സിലേക്ക് നോക്കി…..തൊട്ടടുത്ത മുൻപ് വരെ തന്റെ കൂടെ ആയിരുന്ന ലോകം  എത്ര  പെട്ടെന്നാണ് തനിക്ക് അന്യമായിരിക്കുന്നത്.. എന്തുകൊണ്ടോ അവളുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞുതുളുമ്പി……

അടച്ചിട്ട ജനൽ ചില്ലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ടവൾ ആലോചിച്ചു

ചില്ലിലിട്ട്  കുറെ കൊത്തി  നോക്കി…. ചിറകിട്ട്  അടിച്ചു നോക്കി..മുന്നിൽകാണുന്ന വിശാലമായ ലോകത്തേക്ക് അവൾ പറന്നു നോക്കി….തനിക്ക് മനസിലാകാത്ത ഏതോ ഒന്ന് തന്നെയും  തനിക്ക് മുന്നിലുള്ള ലോകത്തെയും തമ്മിൽ വേർതിരിക്കുന്നു …..

വിഷമിച്ചവൾ അടഞ്ഞ ജനാല  കമ്പിയിലിരുന്നു  പുറത്തേക്ക് നോക്കി …..

ചിലും …കിലും …. ചിലും …….

ഏതോ തറയിലുരയുന്ന ശബ്ദം കേട്ടവൾ നോക്കി ….

നിസ്സംഗമായ ഭാവത്തിൽ അവളെ തന്നെ നോക്കി , കൈകൾ നീട്ടി , കാലിൽ കുരുക്കിട്ട ചങ്ങലയുടെ താളത്തിൽ ഒരു സ്ത്രീ , അവർ അവളിലേക്ക് നടന്നടുത്തു..

ഇവർ തന്നെ ഉപദ്രവിക്കോ?തങ്ങളുടെ കൂട്ടത്തിലെ അല്ലാതെ ആരേം വിശ്വസിക്കരുതെന്ന് ‘അമ്മ പറഞ്ഞു തന്നിട്ടുണ്ട്….നാൽക്കാലി മൃഗങ്ങളെക്കാൾ ദുഷ്ടന്മാർ ഇരുകാലി മനുഷ്യരാണെന്നു…. തെല്ലു ഭയത്തോടു കൂടിയവൾ തന്നിലേക്ക് നടന്നടുക്കുന്ന രൂപത്തെ തന്നെ കണ്ണിമ ചിമ്മാതെ  നിന്നു…..

പിടിക്കാനായി അവർ കൈ നീട്ടിയതും അവൾ  പറന്നു ……

“വാ ….. ഇങ്ങു വാ …” മെല്ലെ പുഞ്ചിരിച്ചുകൊണ്ടവർ കൈ നീട്ടി വിളിച്ചു ……

“ഞാൻ ഒന്നും ചെയ്യില്ല നിന്നെ ….. വാ ….”

“അമ്മ ഒന്നും ചെയ്യില്ല കുഞ്ഞാ …..വാ…..’

വീണ്ടും വീണ്ടും അവർത്തിച്ചുകൊണ്ടവർ കട്ടിലിലേക്ക് ഇരുന്നു …..

“അമ്മ ഒന്നും ചെയ്യില്ല കുഞ്ഞാ …അടുത്ത് വാ …..അടുത്ത് വാ …അമ്മേടെ അടുത്ത് വാ …..”

പായയ്ക്കടിയിൽ  നിന്ന് ഒരു കുഞ്ഞു ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്ത് വെച്ച ആ രൂപം ന്തൊക്കെയോ അവ്യക്തമായി പുലമ്പിക്കൊണ്ടിരുന്നു ….

പൊടിപിടിച്ച സീലിംഗ്  ഫാനിന്റെ  ചിറകിൽ ഇരുന്നവൾ എല്ലാം സൂക്ഷ്‌മമായി നോക്കി ….തന്റെ ജീവിതം ഈ ചുവരുകൾക്കിടയിൽ തീരും … അച്ഛനെയും അമ്മയെയും  കാണാൻ പറ്റാതെ ….അവളുടെ പിഞ്ചു ഹൃദയം വിങ്ങിക്കൊണ്ടിരുന്നു…

വിശപ്പും ദാഹവും ക്രമേണ അവൾക്ക് അധികരിച്ചുകൊണ്ടിരുന്നു …നാല് ചുവരുകൾക്ക് പുറത്തുള്ള തന്റെ ലോകത്തെ പറ്റി ഓർത്തപ്പോ ……

പെട്ടെന്ന് ആരോ വാതിൽ കുറച്ചു തുറന്നു ഒരു പാത്രത്തിൽ എന്തോ നീക്കി വെച്ചു  … കൂടെ കുറച്ചു വെള്ളവും … അത് കണ്ടപ്പോൾ തെല്ലൊരു ആശ്വാസം  മനസ്സിൽ തോന്നി…ഇവർ കഴിച്ചു കഴിഞ്ഞു ന്തേലും കിട്ടാതിരിക്കില്ല.

പാത്രം കണ്ടവർ  ആർത്തിയോട് അതിനടുത്തേക്ക് പാഞ്ഞു …അതിലുണ്ടായിരുന്ന ചോറെടുത്ത കുഴച്ചു തനിക്ക് നീട്ടി.

“അമ്മേടെ  കുഞ്ഞു കഴിച്ചോ…..ഇല്ലേ വിശക്കും വാവയ്ക്ക്…ഇച്ചിരി ചോറ് കഴിക്ക്….. അമ്മേടെ  ചക്കരയല്ലേ ?”

നീട്ടിപ്പിടിച്ച കൈയിൽ നിന്ന് വറ്റുകൾ താഴേക്ക് വീണു ….കൊത്തി പെറുക്കിയെടുക്കണമെന്നുണ്ട് ..പക്ഷെ അമ്മയുടെ വാക്കുകൾ …..

Recent Stories

The Author

Divz

8 Comments

  1. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤💔

    1. thank you….sarilla namuk repair cheyyamtto

  2. വായനാഭൂതം

    ഹൃദയം തകർന്നെടോ 💔

    1. thank you….sarilla namuk repair cheyyamtto

      1. sorry comment mari poi.

      2. Nice ആണ്

  3. Man with Two Hearts

    വളരെ നല്ല ഒരു കുഞ്ഞു കഥ. ഒരുപാട് ഇഷ്ടമായി 🥲❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com