kadhakal.com

novel short stories in malayalam kadhakal !

പ്രതികാരം 3 🔥 [Swaliha] 91

പ്രതികാരം 3🔥

🔥Revenge 3🔥 | Author : Swaliha | Previous Part

 

ആ റൂമിൽ നിന്ന് ഞങ്ങൾ രണ്ട് പേരും പുറത്തിറങ്ങിയതും അയാളെ വീണ്ടും എന്റെ കൺമുൻപിൽ കണ്ട ഷോക്ക് ആയിരുന്നു എനിക്ക്.”ടോ…. അതാരാ… “ചിന്തകളെ ആട്ടി പായിപ്പിച്ച് ഞാനവനോട് അങ്ങനെ ചോദിച്ചു അവനൊന്നും ചിരിച്ചു.

*”എന്റെ ഉപ്പയാണ് “*മുഖത്ത് നിന്ന് ചിരി മായിക്കാതെ തന്നെ അവനത് പറഞ്ഞതും കേട്ടത് സത്യമാവരുതേ എന്ന് ഞാനൊരു നിമിഷം പ്രാർത്ഥിച്ചു.

“ആഹ് നിനക്കുള്ള ഫുഡ്‌ അടുക്കളയിൽ വെച്ചിട്ടുണ്ട്,,,, ദേ അവിടെ…. ആഹ് പിന്നെ നിന്നോട് പറയാൻ മറന്ന് പോയി എന്റെ ഉമ്മീ അങ്ങനെ ആരോടും മിണ്ടാറില്ല. അപ്പൊ നിന്നോട് മിണ്ടാതിരിക്കുമ്പോ ഇഷ്ടക്കേട് ആണെന്നൊന്നും തോന്നണ്ട.. “നമ്മളൊന്നും calm ആയി കൊണ്ട് ചിരിക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും കഴിയുന്നില്ല ആ മനുഷ്യനെ എന്റെ ലൈഫിൽ വീണ്ടും കാണുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

“എടോ… തനിക്കെന്താടോ പറ്റിയെ… മുഖം എന്താ വല്ലാതിരിക്കുന്ന… “എന്നവൻ ഊരക്ക് കൈ കൊടുത്ത് ചോദിച്ചു.

“ഏയ് ഒന്നുമില്ല… nothing…”എന്നും പറഞ്ഞ് ഞാൻ വേഗം അടുക്കളയിലേക്ക് വിട്ടു.

ഓരോന്ന് ആലോചിച്ച് പ്ലൈറ്റിൽ കളം വരച്ചിരുന്നപ്പോഴാ ആരോ വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ടത്, അപ്പൊ തന്നെ ഞെട്ടി കൊണ്ട് ഞാൻ നോക്കിയതും അതവനായിരുന്നു.

ഓൻ എന്റെ അടുത്ത് ഒരു ചെയറിൽ വന്നിരുന്ന് എന്നെ തന്നെ നോക്കിയിരിക്കാൻ തുടങ്ങി അത് കണ്ടതും ഞാൻ അവനെ നോക്കി എന്താ എന്നുള്ള മട്ടിൽ പിരികം പൊക്കി.

” അതെ ഇയാളുടെ ഉപ്പാക്ക് എന്താ പറ്റിയെ…??.. ”

ഞാനത് ചോദിച്ചതും ഇതുവരെ പുഞ്ചിരിച്ചിരുന്ന അവന്റെ മുഖം പെട്ടെന്ന് ഇരുണ്ടു. അത് കണ്ടതും ‘പടച്ചോനെ അതിന് കാരണം ഞാനാണെന്ന് അവനൊരിക്കലും അറിഞ്ഞിരിക്കരുതേ… ‘ എന്ന് മനസ്സിൽ ഒരായിരം വെട്ടം ഞാൻ പടച്ചോനോട് പ്രാത്ഥിച്ചു.

“എനിക്ക് പത്ത് വയസുള്ളപ്പോ ഉപ്പാക്ക് ഒരു ആക്‌സിഡന്റ് പറ്റിയതാ… “എന്നവൻ പറഞ്ഞതും ഹാവൂ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

“എനിക്ക് ചെറുപ്പത്തിലൊരു ഫ്രണ്ട് ഉണ്ടായിരുന്നു,,, പേരൊന്നും അറിയില്ലാട്ടോ.. ഞങ്ങൾ രണ്ട് പേരും വെറും ഒരു പ്രോഗ്രാമിന് പങ്കെടുത്ത് പരിചയപ്പെട്ടതായിരുന്നു ,,,, എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട് എന്റെ ഉപ്പ ഈ ഗതിയിൽ കിടക്കാൻ കാരണം അവളാണെന്ന്. …” അവനത് പറഞ്ഞതും പണ്ട് നടന്ന ഓരോ വിശ്വൽസ് എന്റെ മൈൻഡിൽ വരാൻ തുടങ്ങി അതിനനുസരിച്ചു എന്റെ ശ്വാസവും ഉയർന്ന് പൊങ്ങാൻ തുടങ്ങി.

“ഒരു ഏട്ട് വയസുകാരിക്ക് അങ്ങനെ ഒക്കെ ചെയ്യാൻ കഴിയോ.നീയാണ് ആ സ്ഥാനത്ത് എന്ന് കരുതി പറ ഷാലു,,, ഒരു എട്ട് വയസുള്ള കുട്ടിക്ക് അങ്ങനെ ഒക്കെ കഴിയോ .. “എന്നവൻ എന്നോട് ചോദിച്ചതും ഞാൻ ഇല്ലെന്ന മട്ടിൽ തലയാട്ടി.

“പക്ഷെ എപ്പോഴെങ്കിലും അവളെ കണ്ടാൽ ചോദിക്കണം എന്തിന് വേണ്ടി എന്ന്…. “അവൻ പറയുമ്പോൾ കൺകോണിൽ എവിടെയോ നനവ് പടരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

Views : 9991

The Author

Swaliha❣️

18 Comments

Add a Comment
 1. സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.

  കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.

  എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

 2. Waiting aaahn next part .vegam pooratte.💞💓💞💓

 3. Enna next part

 4. 3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില്‍ തന്നെ ആയിക്കോട്ടെ..
  എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.

 5. Enna adutha part

 6. കംബികഥയുടെ അടിമ

  അടിപൊളി ആയിട്ടുണ്ട്.

 7. അപ്പൂട്ടൻ

  കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..

 8. Ee bhagyavum nannayirunnu chechi….🥰😘

 9. Nannayittund…

 10. തൃശ്ശൂർക്കാരൻ

  ❤️❤️❤️❤️❤️❤️
  കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

 11. ലക്ഷമി

  കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.

 12. 🤣🤣🤣. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️

 13. കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..

 14. 😀😀😀😀

 15. Ee partum adipoli.adutha part nale thane submit cheyanam ketto

 16. കൊള്ളാം …. ബാക്കി പോന്നോട്ടെ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020