💫 Fallen Star 💫8 SneakPeak [Illusion Witch] 312

Views : 1556

💫 Fallen Star 💫

Author : Illusion Witch | Previous Part

 

 

രാത്രി ചോര കൊണ്ട് ചുവന്നു, ആ വലിയ കെട്ടിടം മുഴുവൻ ചുവന്നു കൊഴുത്ത ചോര ഒഴുകി പരന്നു, അവിടെ ആകെ മനംമടുപ്പിക്കുന്ന ചോരയുടെ ഗന്ധം പരന്നു, അവിടെ കുന്നു കൂടി കിടക്കുന്ന ശവങ്ങളുടെ ഇടയിലൂടെ കറുത്ത വസ്ത്രങ്ങൾ ധരിച്ച്, ചോരയിൽ കുളിച്ച് അവൾ നടന്നു. ഒരാൾ പോലും അവളുടെ കയ്യിൽ നിന്ന് രക്ഷപെട്ടിട്ടില്ലന്ന് ഉറപ്പിക്കാൻ. അവളെ ഇപ്പൊ കണ്ടാൽ അവളുടെ അനിയൻ പോലും തിരിച്ചറിയില്ല, എല്ലാരോടും ഒരു ചിരിയോടെ മാത്രം സംസാരിക്കുന്ന, തന്നെ വീക്ക് f റാങ്ക് എന്ന് വിളിച്ചു കളിയാക്കുന്നവരോട് പോലും ഒച്ച ഒന്ന് ഉയർത്താത്ത ആ പാവം പെണ്ണ് ആയിരുന്നില്ല അവൾ ഇപ്പോ. ഒറ്റനോട്ടത്തിൽ മരണത്തിന്റെ ദേവത, goddess of death ആണവൾ.

 

അവിടെ ചിതറി കിടന്നിരുന്ന തന്റെ guild മെമ്പർസിന്റെ ശവശരീരങ്ങൾക്ക് ഇടയിൽ കൂടി അയാളുടെ അരികിലേക്ക് നടന്നു വരുന്ന അവളെ കണ്ടപ്പോൾ അയാളിൽ കൂടി ഒരു വിറയൽ പാഞ്ഞു. അവിടെ നിന്ന് ഓടി ഒളിക്കാൻ അയാളുടെ മനസ്സ് വെമ്പി, പക്ഷെ ആ ഭിത്തിയിൽ ചാരി ഇരുന്ന് തൊട്ടു പറ്റെ കിടക്കുന്ന, അവൾ കുറച്ചു മുന്നേ അറുത്ത് ഇട്ടിരിക്കുന്ന തന്റെ രണ്ടു കാലുകളിലേക്കും വലം കയ്യിലേക്കും വെറുതെ നോക്കാൻ മാത്രമേ അയാൾക്ക് സാധിച്ചുള്ളൂ. ആകെ അവശേഷിക്കുന്ന ഇടതു കൈ കൊണ്ട് രണ്ട് കാലുകളിലേം കയ്യുടേം ബീഡിങ് നിർത്താൻ അയാൾക്ക് പറ്റുന്നുണ്ടായില്ല. അയാൾ വേദനയും ഭയവും കലർന്ന ഭാവത്തിൽ അവളെ തന്നെ നോക്കി ഇരിക്കുകയാണ്. കുറെ മുൻപ് വരെ അയാളുടെ മുഖത്ത് ഉണ്ടായിരുന്ന പുച്ഛവും ദേഷ്യവും അഹംഭാവവും എല്ലാം എങ്ങോ പോയി ഇരിക്കുന്നു. തന്റെ മുന്നിൽ നിൽക്കുന്ന ഈ 18 വയസുകാരി, അയാളുടെ ഏട്ടന്റെ മോൾ, അവൾക്ക് ഇപ്പൊ അയാളുടെ കണ്ണിൽ മരണത്തിന്റെ മുഖം ആണ്. രണ്ടു മൂന് ദിവസം മുന്നേ ചൈനയിൽ വെച്ച് ‘ആ ആളിൽ’ കണ്ട അതേ ഭാവം ആണ് അവൾക്കും ഇപ്പോൾ എന്നയാൾ ഭയത്തോടെ ഓർത്തു.

 

 

” മോളെ…. പ്ലീസ്… എന്നെ വെറുതെ വിട്ടേക്ക്… ഒന്നും ഇല്ലേൽ ഞാൻ മോളുടെ ഇളയച്ഛൻ അല്ലേ, നിങ്ങൾക്ക് ബന്ധു എന്ന് പറയാൻ ഇനി ഞാൻ മാത്രം അല്ലേ ഉള്ളൂ.. സാഗർ ഏട്ടനെ ഓർത്തിട്ട് എങ്കിലും… ” അവൾ തന്റെ അരികിൽ എത്തിയപ്പോൾ വിറക്കുന്ന ശബ്ദത്തിൽ അവസാന ശ്രമം എന്നോളം അയാൾ പറഞ്ഞു. പക്ഷെ അത് പറഞ്ഞു തീർക്കാൻ അയാൾക്ക് അവസരം ലഭിച്ചില്ല, അതിന് മുന്നേ അവൾ തന്റെ കൈ വീശി. ഒരു ഗോൾഡൻ ഫ്ലാഷ് മാത്രമേ കണ്ടുള്ളു അടുത്ത നിമിഷം അയാളുടെ തല ഉടലിൽ നിന്ന് അറ്റ് താഴെ വീണു.

 

 

” എന്റെ അച്ഛന്റെ പേര് പറയാൻ പോലും ഉള്ള അർഹത തനിക്കില്ല ” അവൾ അറ്റ് വീണു കിടക്കുന്ന അയാളുടെ തല നോക്കി വെറുപ്പോടെ പറഞ്ഞു. പെട്ടന്ന് അയാളുടെ ഫോൺ ശബ്ധിച്ചു, അവൾ അയാളുടെ പോക്കറ്റിൽ നിന്ന് ആ ഫോൺ എടുത്തു.

 

 

 

‘ Boss Wu ‘ എന്ന പേര് അതിൽ തെളിഞ്ഞു വന്നു. അവൾ കോൾ അറ്റൻഡ് ചെയ്തു.

 

 

” നീ ച്വടോലെ മ ?”

< നീ അത് കണ്ടുപിടിച്ചോ??> ഫോണിന്റെ അപ്പുറത്ത് നിന്ന് ഒരു ചൈനീസ് ശബ്ദം അവൾ കേട്ടു. ഇയാൾ ആണ് ഇതിന്റെ ഒക്കെ മാസ്റ്റർ ബ്രെയിൻ എന്ന് അവൾക്ക് മനസ്സിലായി.

 

 

” Run.. Run as far as you can, or kill yourself. Because when I find you, you will face something far worse than death ” അവൾ അത് പറഞ്ഞതും അപ്പുറം ഉള്ള ആൾ ഒരുനിമിഷം ഒന്ന് നിശബ്ദം ആയി, പിന്നെ അവിടെ നിന്ന് ഒരു വലിയ പൊട്ടിച്ചിരി കേട്ടു. അടുത്ത നിമിഷം ആ ചിരിയുടെ ഒപ്പം ഒരു കില്ലിംഗ് intent ഫോണിൽ നിന്ന്പു റത്ത് വന്നു. അയാൾ കിലോമീറ്ററുകൾക്ക് അപ്പുറം നിന്ന് ആയിട്ട് പോലും അയാളുടെ killing intent അവളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിയിച്ചു. അയാൾ നിസാരൻ അല്ലെന്ന് അവൾ തിരിച്ചറിഞ്ഞു.

 

°°°°°°°

|| Early Character Introduction ||

 

Black Ashborn

 

🔥Prince of Eternal Darkness🔥

🔥God Of Death💀

Black Ashborn ( human form )

 

°°°°

 

 • ഒരു ട്രൈലെർ ആണ് എക്സാം കഴിഞ് ബാക്കി 😝

Recent Stories

The Author

IllusionWitch

17 Comments

Add a Comment
 1. Exam kaynja sthithikk putiya part pettenn undaavumo?

 2. Good Story❤️❤️

 3. താരയുടെ ഈ ചേഞ്ച്‌ ആണ് ഞാൻ ആഗ്രഹിച്ചത്….. അത് അങ്ങനെ ആണ്… വൈലൻസ്….

  പിന്നേ മോൾ പോയി പടിക്ക് കേട്ടാ……. 😌

 4. Best of Luck for your exams.
  Nannaayi padichu pareeksha okke ezhuthu.

 5. അരൻ മായാവി

  ഒരു കില്ലിംഗ് ഇന്റൻറ് ഞാനും ഇടും…. പരീക്ഷ ഉള്ള ആൾ പോയി പടിക്കു…. ചുമ്മ ടീസർ ഇട്ട് മനുസ്‌നേ പട്ടിക്കുന്നോ?

 6. Sheyyy veruthe pattichu….oct 13 shesham varu ennu paranju ithu vannapo njan veruthe ashichu poyi. Sarailla kathirunnolam. Pinne pattumenkil ‘true demon’ pettanu tharavoooo?….

 7. കിടിലം trailer. 😍

 8. Trailer അടിപൊളി.

 9. polichu adakki mona baaki pettann tarum ann vishasikkunnu.

 10. Poy exam ezhtheda thendy aale kothippikkanayitt😡

 11. Chumma kothippikkalle😪

 12. ❤️❤️ waiting

  1. 3rd🤭

 13. കൂട്ടുകാരൻ

  😤😑😒

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com